Weekly Current Affairs for Kerala PSC Exams| 2024 June 30 -ജൂലൈ 6| PSC Current Affairs| Weekly Current Affairs

2024 ജൂൺ 30-ജൂലൈ 6 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs |2024 ജൂൺ 30- ജൂലൈ 6 വരെയുള്ള ആനുകാലിക വിവരങ്ങൾ


കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്?

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്
നിലവിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന
എ ജെ ദേശായി വിരമിക്കുന്ന ഒഴിവിലാണ് നിയമനം


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ വാർഡ് ആയി മാറുന്ന ലാലൂർ ഏതു ജില്ലയിലാണ്?
തൃശ്ശൂർ


കേരളത്തിലെ ആദ്യത്തെ ഇ -സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത്?

തലശ്ശേരി
വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയം


ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്?

കെയർ സ്റ്റാമർ
ബ്രിട്ടനിൽ 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിപ്പിച്ച് വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തി


ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി? സോജൻ ജോസഫ് ( കോട്ടയം)


ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ വനിതാ ധനമന്ത്രി?
റേച്ചൽ റീവ്സ്


2024 -ൽ ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കിയ ഇന്ത്യയുടെ സൗരദൗത്യം?

ആദിത്യ എൽ -1 (ADITYA- L1)
ഹാലോയിൽ എത്തിയത് 2024 ജനുവരി 6
ഭ്രമണംപൂർത്തിയാക്കിയത്
2024 ജൂലായ് 2

178 ദിവസം കൊണ്ടാണ് ആദിത്യ എൽ -1 ഭ്രമണം പൂർത്തിയാക്കിയത്
വിക്ഷേപിച്ചത് 2023 സെപ്റ്റംബർ 2
വിക്ഷേപണ വാഹനം PSLV -C 57
പ്രൊജക്റ്റ് ഡയറക്ടർ നിഗർ ഷാജി
മിഷൻ ഡയറക്ടർ എസ് ആർ ബിജു


2024 -ൽ ഇന്ത്യയിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം?

കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം
(മലപ്പുറം)


ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ്?

ബെറിൽ
കരീബിയൻ ദ്വീപുകളിലും ഗ്രനേഡയിലുമാണ് ബെറിൽ ചുഴലിക്കാറ്റ് വീശിയത്


ബഷീർ സ്മാരകമായ ആകാശമിഠായി സ്ഥാപിതമായത്?

ബേപ്പൂർ
പ്രേമലേഖനം എന്ന നോവലിലെ കഥാപാത്രമാണ് ആകാശമിട്ടായി
1994 ജൂലൈ 5- നാണ് അന്തരിച്ചത്
വൈക്കം മുഹമ്മദ് ബഷീറിന്റെ 30 മത് ചരമവാർഷികമാണ് 2024-ൽ ആചരിക്കുന്നത്


കേരളത്തിലെ സർക്കാർ ആശുപത്രികൾ ഔദ്യോഗികമായി ഏത് പേരിലാണ് ഇനി അറിയപ്പെടുക?

ആയുഷ്മാൻ ആരോഗ്യ മന്ദിർ
ടാഗ് ലൈൻ ‘ആരോഗ്യം പരം ധനം’


2024- ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്?

ഇന്ത്യ
2024 ട്വന്റി20 വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജേതാക്കളായത്

ഇന്ത്യയുടെ രണ്ടാമത്തെ ട്വന്റി-20 ലോകകപ്പ് നേട്ടം
2007- ലെ പ്രഥമ ചാമ്പ്യന്മാർ ഇന്ത്യ

2024-ലെ ട്വന്റി-20 വേൾഡ് കപ്പ് വേദി
യു എസ് എ, വെസ്റ്റിൻഡീസ്
ഫൈനൽ വേദി – ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയം


2026 -ൽ ട്വന്റി-20 വേൾഡ് കപ്പ് വേദി
ഇന്ത്യ, ശ്രീലങ്ക

പുതിയ ക്രിമിനൽ നിയമപ്രകാരം പോലീസ് റിമാൻഡ് കാലാവധി പരമാവധി എത്ര ദിവസമാണ്?
15 ദിവസം


പാരീസ് ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ അത് ലറ്റിക്സ് ടീമിനെ നയിക്കുന്നത്?
നീരജ് ചോപ്ര


ഏതു സംസ്ഥാനത്തിന്റെ മുഖ്മന്ത്രി ആയിട്ടാണ് ഹേമന്ത് സോറൻ അധികാരമേറ്റത്?

ജാർഖണ്ഡ്
13- മത്തെ മുഖ്യമന്ത്രി ഹേമന്ത് സോറൻ
ഹേമന്ത് സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത് 3- തവണയാണ്


2024-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്പ്?

കൂ ആപ്പ് Koo App
അപ്രമേയ രാധാകൃഷ്ണ, മായങ്ക ബിഡാവത്ക എന്നിവർ ചേർന്നാണ്
2020 -ൽ ആരംഭിച്ചത്


വനംവകുപ്പ് സംഘടിപ്പിക്കുന്ന രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവ മേളയുടെ പേര്?

മയിൽപ്പീലി
പശ്ചിമഘട്ടത്തിലെ വംശനാശ ഭീഷണി നേരിടുന്ന പന്നി മൂക്കൻ തവളകളുടെ കഥ പറയുന്ന മാലി എന്ന ഡോക്യുമെന്ററി ചിത്രത്തോടെയാണ് മേള ആരംഭിച്ചത്


സംസ്ഥാന സ്കൂൾ കലോത്സവം 2024 ഡിസംബറിൽ നടക്കുന്നത് ജില്ല ഏത്?

തിരുവനന്തപുരം
2023 -ലെ വേദി കൊല്ലം
ജേതാക്കൾ കണ്ണൂർ


പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് സാധ്യമാക്കുന്ന ആപ്പ്?
ഇ -സാക്ഷി


ലോക ഛിന്ന ഗ്രഹ ദിനം?
ജൂൺ 30

1908 ജൂൺ 30- ന് സൈബീരിയയിൽ ചിന്നഗ്രഹ പതനത്തെ തുടർന്ന് ഭൂമിയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു തുങ്കുഷ്ക സംഭവം എന്നറിയപ്പെടുന്ന ഈ ദുരന്തത്തിന്റെ ഓർമ്മയ്ക്കായാണ് ജൂൺ 30 ചിന്നഗ്രഹ ദിനമായി ആചരിക്കുന്നത്


2024 ജൂലായിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്നത്? വിക്രം മിസ്രി


ഇന്ത്യയുടെ 30- മത് കരസേന മേധാവി യായി ചുമതലയേറ്റത്?
ജനറൽ ഉപേന്ദ്ര ദ്വിവേദി


ലോകത്തിലെ ഏറ്റവും വലിയ നാവിക അഭ്യാസം?

RIMPAC
29 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തി ലെ ഏറ്റവും വലിയ നാവികാഭ്യാസത്തിനു വേദിയാകുന്നത് ഹവായ് ദ്വീപുകൾ
RIMPAC 24  ന്റെ ഭാഗമാകുന്ന ഇന്ത്യൻ കപ്പൽ INS ശിവാലിക്


ഇന്ത്യ -മംഗോളിയ സംയുക്ത സൈനിക അഭ്യാസമായ ‘നോമാഡിക് എലിഫന്റ് 2024’ ന്റെ വേദി?
ഉംറോയ് (മേഘാലയ)


66- മത് സംസ്ഥാന സ്കൂൾ കായികമേള 2024 ഒക്ടോബറിൽ നടക്കുന്നത് ഏതു ജില്ലയിലാണ്?

എറണാകുളം
2023- ൽ നടന്നത് തൃശ്ശൂർ കുന്നംകുളം
ജേതാക്കൾ പാലക്കാട്


2024 -ലെ വർഷത്തെ ശാസ്ത്ര മേള വേദി?
ആലപ്പുഴ


2024 സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിമ്പസ് മോൺസിന്റെ ചിത്രം പകർത്തിയ നാസയുടെ ഓർബിറ്റർ?

മാർസ് ഒഡീസി
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്ന ഗ്രഹം ചൊവ്വ


2024 ജൂലായിൽ ലൊക്കേഷൻ കോഡ് ലഭിച്ച  ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം?
വിഴിഞ്ഞം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ്?
IN NYY-1

IN ഇന്ത്യയെയും NYY നെയ്യാറ്റിൻകരയെയും സൂചിപ്പിക്കുന്നു
‘1’ എന്നത് സീപോട്ട് (Seaport) എന്നതിനെ സൂചിപ്പിക്കുന്നു

നെയ്യാറ്റിൻകര താലൂക്കിലാണ് വിഴിഞ്ഞം തുറമുഖം


അടുത്തിടെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പരാമർശിച്ച കേരളത്തിലെ സംരംഭം?

കാർത്തുമ്പി കുട നിർമ്മാണം അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിലെ വനിതകളാണ് കാർത്തുമ്പി കുടകൾ നിർമ്മിക്കുന്നത്


ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ മൈത്രി 2024- വേദി?

തായ്‌ലൻഡ്
തായ്‌ലൻഡിലെ തക് പ്രവിശ്യ യാണ് MAITREE സൈനികാഭ്യാസത്തിന് 2024-ൽ വേദിയായത്


നിരവധി പേരുടെ മരണത്തിന് കാരണമായ മതസമ്മേളനം നടന്ന ഹത്രാസ് നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്


2024 ജൂലൈ ഇന്ത്യൻ കരസേന ഉപമേധാവിയായി ചുമതലയേറ്റത്?
എൻ എസ് രാജ സുബ്രഹ്മണി


വൈസ് ചാൻസിലർ പദവിയെ ‘കുലഗുരു‘ (Kulguru) എന്ന പുനർനാമകരണം ചെയ്ത സംസ്ഥാനം?

മധ്യപ്രദേശ്
മുഖ്യമന്ത്രി മോഹൻ യാദവ്


ഹോട്ടൽ, റസ്റ്റോറന്റ് മേഖലയിൽ
ജി എസ് ടി വകുപ്പ് നടത്തിയ പരിശോധന?
ഓപ്പറേഷൻ ഫാനം


ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമപ്രകാരമുള്ള ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്?
ഗ്വാളിയാർ (മധ്യപ്രദേശ്)

കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് കൊണ്ടോട്ടി (മലപ്പുറം)


ഐഎസ്ആർഒ നാസയുമായി ചേർന്ന് തയ്യാറാക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ് പേടകം?

നിസാർ (NISAR )
NASA, ISRO എന്നതിന്റെ ചുരുക്കപ്പേരാണ് NISAR


2024 ജൂലൈ അന്തരിച്ച അൽബേനിയൻ നോവലിസ്റ്റ്?
ഇസ്മായിൽ കാദരെ


24 മത് ഷാങ്‌ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി നടക്കുന്ന രാജ്യം?
കസാക്കിസ്ഥാൻ


പരിസ്ഥിതി മലിനീകരണം തടയാൻ ബയോ പ്ലാസ്റ്റിക് പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിച്ച സംസ്ഥാനം? ഉത്തർപ്രദേശ്


അടുത്തിടെ സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾക്ക് സർക്കാർ നിർബന്ധമാക്കിയ ട്രേഡ് മാർക്ക്?
ISI


ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തൽസമയം അറിയാനുള്ള മൊബൈൽ ആപ്പ്?
ഹരിത മിത്രം


സിനിമാതാരമായ ഇടവേള ബാബുവിന്റെ ജീവിത കഥയായ ‘ഇടവേളകളില്ലാതെ
എന്ന പുസ്തകം എഴുതിയത്?
കെ സുരേഷ്


അന്താരാഷ്ട്ര വനിത ട്രസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ ഡബിൾ സെഞ്ചുറി നേടിയത് ഇന്ത്യൻ താരം?
ഷെഫാലി വർമ്മ


എൽ പി സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി?
ഹെൽത്തി കിഡ്സ്


അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചലച്ചിത്രം? കതിരവൻ
സംവിധായകൻ അരുൺ രാജ്


കേരളത്തിലെ പ്രധാന നഗരങ്ങളിലെ പാർക്കിംഗ് സ്ഥല ലഭ്യത അറിയുവാനും മുൻകൂട്ടി പണമടച്ച് റിസർവ് ചെയ്യുന്നതിനുമായുള്ള ആപ്പ് വികസിപ്പിച്ചത്?

K M T A
Kochi Metropolitan Transport Authority


ദേശീയ ഡോക്ടേഴ്സ് ദിനം എന്നാണ്?
ജൂലൈ -1

ഡോ. ബി സി റോയ് യോടുള്ള ബഹുമാനർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമാണ് ദേശീയ ഡോക്ടേഴ്സ്
ദിനമായി ആചരിക്കുന്നുത്


2024 ലെ ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ പ്രമേയം?
“സ്വാന്തനിപ്പിക്കുന്ന കരങ്ങൾ, കരുതലുള്ള ഹൃദയങ്ങൾ” healing hands caring hearts


ലോകമെങ്ങുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം?
ലോകകേരളം ഓൺലൈൻ പോർട്ടൽ


2024 ജൂലായിൽ 57 മത് ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് വേദിയാകുന്നത്?
ലാവോസ്


ലോകത്ത് ആദ്യമായി കാർഷിക മേഖലയിൽ കാർബൺ എമിഷൻ ടാക്സ് ഏർപ്പെടുത്തിയ രാജ്യം?
ഡെന്മാർക്ക്


ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് മലയാളിയായ അബ്ദുള്ള അബൂബക്കർ?
ട്രിപ്പിൾ ജമ്പ്


2030 ഓടെ പ്രവർത്തനം അവസാനിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിക്കാനുള്ള കരാർ ലഭിച്ച സ്വകാര്യ സ്പേസ് കമ്പനി?

സ്പെയ്സ് എക്സ്
എലോൺ മാക്സിന്റെ സ്പേസ് കമ്പനി


അന്താരാഷ്ട്ര തുറമുഖ സാധ്യതകൾ തുറക്കുന്ന ഇമിഗ്രേഷൻ ചെക്ക് പോയിന്റ് പദവി നേടിയ കേരളത്തിലെ തുറമുഖം?

കൊല്ലം തുറമുഖം
യാത്രക്കാർക്ക്‌ നിയമാനുസൃതമായ രേഖകൾ ഹാജരാക്കി ഇന്ത്യയിലേക്ക് പ്രവേശിക്കാനും വിദേശത്തേക്ക് പോകാനുമുള്ള സൗകര്യമാണ് ഇമിഗ്രേഷൻ ചെക്ക് പോയിന്റ്


അഞ്ചു സൈനികരുടെ മരണത്തിനും സൈനിക ടാങ്കായ T 72 ഒഴുക്കിൽ പെടാനും കാരണമായ വെള്ളപ്പൊക്കം ഉണ്ടായ ലഡാക്കിലെ നദി?
Shyok


2024- ൽ നടക്കുന്ന ‘ഫ്രീഡം എഡ്ജ് ‘ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്?
യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ


അടുത്തിടെ അരുണാചൽ പ്രദേശിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം?
ഡിഡിമോക്കാർപ്പസ് ജാനകിയെ


ഇന്ത്യയിലെ ആദ്യ വനിതാ സസ്യ ശാസ്ത്രജ്ഞയായ ഡോ. ഇ ജാനകി അമ്മാൾ നോടുള്ള ആദരസൂചക മായിട്ടാണ് Didymocarpus Jankiae എന്ന പേരു നൽകിയത്


എല്ലാ ജീവിവർഗ്ഗങ്ങളെയും ഉൾപ്പെടുത്തി ജൈവവൈവിധ്യത്തെ സമഗ്രമായും ശാസ്ത്രീയമായും രേഖപ്പെടുത്തി ചെക്ക് ലിസ്റ്റ് തയ്യാറാക്കിയ ആദ്യ രാജ്യം?

ഇന്ത്യ
വംശനാശഭീഷണി നേരിടുന്ന ജീവികൾ ഉൾപ്പെടെ എല്ലാ ജീവി വർഗ്ഗങ്ങളെയും ഉൾപ്പെടുത്തി ചെക്ക് ലിസ്റ്റ് തയ്യാറാക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ


2024 ജൂലൈ നാല് ജില്ലകളെ സ്പേസ് ബേ ആയി പരിഗണിച്ച് ബഹിരാകാശ നയം പ്രഖ്യാപിച്ച സംസ്ഥാനം?

തമിഴ്നാട്
ജില്ലകൾ -മധുര, തിരുനെൽവേലി, തൂത്തുക്കുടി, വിരുദ് നഗർ


2024 ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത് മോഹൻലാൽ


2024 ലിയോൺ മാസ്റ്റേഴ്സ് ചെസ്സ് കിരീടം നേടിയത്?

വിശ്വനാഥൻ ആനന്ദ്
വിശ്വനാഥൻ ആനന്ദിന്റെ പത്താമത് ലിയോൺ മാസ്റ്റേഴ്സ് കിരീടം


രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപമുള്ള ഭ്രമണപഥത്തിൽ വച്ച് പൊട്ടിത്തെറിച്ച് റഷ്യൻ ഉപഗ്രഹം?

റിസഴ്‌സ് -p 1
വിക്ഷേപിച്ചത് 2013


2024 -ലെ വന മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വേദി?
തിരുവനന്തപുരം


യൂറോപ്പ്യൻ യൂണിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
ഉർസുല വോൺ


‘ഒരു കപ്പൽ പഠനവകുപ്പിന്റെ പിറവിയും പ്രയാണവും’ എന്ന കൃതി രചിച്ചത്?
ഡോ. കെ ശിവപ്രസാദ്


T20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എത്ര കോടി രൂപയുടെ സമ്മാനത്തുക യാണ് ബി സി സി ഐ നൽകിയത്?
125 കോടി


2024 ജൂലൈ എം എൻ സഹകാരി പുരസ്കാരം നേടിയത്?
മനയത്ത് ചന്ദ്രൻ


അന്താരാഷ്ട്ര സഹകരണ സ്ഥാപന ദിനം?
ജൂലൈ 6


നെതർലാൻഡിന്റെ പുതിയ പ്രധാനമന്ത്രി?
Dick School


ഓസ്ട്രേലിയയുടെ ഒപ്റ്റിമസ് ഉപഗ്രഹം വിക്ഷേപിക്കുന്നത്?
ISRO


മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ‘ബുക്ക് ഓഫ് എംപറേഴ്‌സ് ‘ എന്ന പുസ്തകം രചിച്ചത്? അശ്വത ജയകുമാർ’
നിഖിൽ ഗുലത്തി


ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ
ഫ്ലൈയിംഗ് പരിശീലന സ്ഥാപന സ്ഥാപിതമാകുന്നത്?
അംരാവതി (മഹാരാഷ്ട്ര)


പ്ലാസ്റ്റിക് മാലിന്യ റോഡ് നിർമ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സൈനിക സ്റ്റേഷൻ?
ജയ്പൂർ മിലിറ്ററി സ്റ്റേഷൻ


6 -മാസത്തേക്ക് യൂറോപ്പ്യൻ യൂണിയൻ കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത രാജ്യം?
ഹംഗറി


ആദ്യമായി ഒളിമ്പിക്സ് 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരം?
Jyothi yarraji


ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഫ്ലോട്ടിഗ് സോളാർ പ്ലാന്റ് സ്ഥാപിതമായത്?
ഇഗത്പുരി തടാകം


2024 ജൂൺ ചാഡ് വിക്ക്‌ ഹൗസ് :നാവിഗേഷൻ ഓഡിറ്റ് ഹെറിറ്റേജ് ചരിത്ര മ്യൂസിയം നിലവിൽ വന്നത്?
ഷിംല


അടുത്തിടെ അന്തരിച്ച ഭരതനാട്യം നർത്തകി?
ഹംസ മൊയ്ലി


FIDE പുരുഷ ലോക ചെസ്റ്റ് ചാമ്പ്യൻഷിപ്പ് 2024 ന്റെ വേദി?
സിംഗപ്പൂർ


2024 -ൽ 50 -മത് വാർഷികം ആഘോഷിച്ച ഇന്ത്യൻ കമ്പനി?
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്


SBI യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
സി എസ് ഷെട്ടി


ഇന്ത്യയിൽ അപൂർവമായി നടത്തുന്ന ബി സി ഐ (ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ്) 602 ബോൺ ബ്രിഡ്ജ് ശാസ്ത്രക്രിയ വിജയകരമായി നടത്തിയത്?

കോഴിക്കോട് മെഡിക്കൽ കോളേജ്
സർക്കാറിന്റെ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശാസ്ത്രക്രിയ ആണിത്


ചന്ദ്രനെ കുറിച്ചുള്ള പഠനം മാനവരാശിയുടെ നേട്ടത്തിനും എല്ലാ രാജ്യങ്ങളുടെയും താല്പര്യത്തിനുമാകണം എന്ന് വ്യവസ്ഥ ചെയ്യുന്ന 1967ലെ ട്രീറ്റി?
ഔട്ടർ സ്പെയ്സ് ട്രീറ്റി


എല്ലാ സർക്കാർ രേഖകളിലും  അമ്മയുടെ പേര് നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
മഹാരാഷ്ട്ര


ഒരു ദിവസത്തിൽ രണ്ടുതവണ അഗ്നിപർവത സ്ഫോടനമുണ്ടായ മൗണ്ട് ലെവോടോബി ലകി- ലാകി എന്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഇന്തോനേഷ്യ


2024- ൽ നടക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമ അഭ്യാസം?
തരംഗ് ശക്തി


ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നത് ?

2024 ജൂലൈ 1
2024 ജൂലൈ 1- മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമങ്ങൾ

ഐപിസിക്ക് പകരം
ഭാരതീയ ന്യായസംഹിത യാണ് പുതിയ നിയമം
സി ആർ പി സിക്ക് പകരം
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവ നിലവിൽ വരും


ഇന്ത്യൻ ആർമി വിനോദസഞ്ചാരികൾ ക്കായി തുറന്നുകൊടുത്ത ലഡാക്കിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ യുദ്ധ സ്മാരകം?
ഖലൂബർ സ്മാരകം


സംസ്ഥാനത്തെ സർവകലാശാലകളിലെ നാലുവർഷം ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് എന്നുമുതലാണ്?
2024 ജൂലൈ 1


2024 ൽ 50-മത് വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം?
സപ്ലൈകോ


ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയ മായ യുഗേ യുഗീൻ ഭാരത് മ്യൂസിയം നിലവിൽ വരുന്നത്?
ന്യൂഡൽഹി
സഹകരിക്കുന്ന രാജ്യം ഫ്രാൻസ്

Weekly Current Affairs | 2024 ജൂൺ 30- ജൂലൈ 6 വരെയുള്ള ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.