2024 ഒക്ടോബർ (October ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs October 2024|
2024 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ
2024 -ലെ വയലാർ അവാർഡ് ജേതാവ്? അശോകൻ ചരുവിൽ
കാട്ടൂർ കടവ് എന്ന നോവലിനാണ് പുരസ്കാരം (48- മത്)
ഇന്ത്യയിൽ ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനം?
കേരളം
2024 -ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം നേടിയത്?
വിക്ടർ അബ്രോസ് (USA)
ഗാരി റോവ്കിൻ (USA)
മൈക്രോ RNA യുടെ കണ്ടുപിടിത്തം,
പ്രോട്ടീൻ ഉത്പാദിപ്പിക്കാനുള്ള ജീനു കളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന തിൽ അവയ്ക്കുള്ള പങ്കിനെ കുറിച്ചുള്ള ഗവേഷണം എന്നിവയ്ക്കാണ് നോബൽ സമ്മാനം ലഭിച്ചത്
2024 -ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം നേടിയവർ ?
സിയാറ്റിലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിൽ ഗവേഷകനായ
ഡേവിഡ് ബേക്കർ
ലണ്ടനിലെ ഗൂഗിൾ ഡീപ് മൈൻഡിൽ പ്രവർത്തിക്കുന്നവരായ
ജോൺ ജംബർ
ഡെമിസ് ഹസബിസ്
കമ്പ്യൂട്ടിങ്ങിന്റെയും നിർമ്മിത ബുദ്ധിയുടെയും സഹായത്തോടെ പ്രോട്ടീൻ ഘടകങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് നോബേൽ സമ്മാനം ലഭിച്ചത്
കേരളത്തിലെ ആദ്യ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്ന ജില്ല?
കോട്ടയം (കടപ്പൂർ)
2024 -ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത്?
ജോൺ ഹോപ്‌ഫീൽഡ് (US)
ജെഫ്രി ഹിന്റൺ (US)
മനുഷ്യമസ്തിഷ്കത്തിലെ നാഡീകോശ ങ്ങളുടെ ശൃംഖലയ്ക്കുസമാനമായ നിർമിത ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയതിനാണ് നോബൽ സമ്മാനം ലഭിച്ചത്
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ആകുന്നത്?
ബെക്താക്ഷി
സോവറിൻ സ്റ്റേറ്റ് ഓഫ് ബെക്താക്ഷി ഓർഡർ എന്നായിരിക്കും രാജ്യത്തിന്റെ പേര്
2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ ജിംനാസ്റ്റിക് താരം?
ദീപ കർമാകർ
ലോക ബഹിരാകാശ വാരം?
ഒക്ടോബർ 4 മുതൽ 10 വരെ
ലോക ബഹിരാകാശ വാരത്തിന്റെ
2024 -ലെ പ്രമേയം ?
“ബഹിരാകാശവും കാലാവസ്ഥ വ്യതിയാനവും”
Space and Climate Change
വീടുകളിൽ ഒറ്റപ്പെട്ട് പോയവർക്ക് സാന്ത്വനവും സംരക്ഷണവും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
സ്നേഹിത
70- മത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ വിജയിച്ചത്?
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ
തുടർച്ചയായി അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് കിരീടം നേടുന്നത്
അടുത്തിടെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷകൾ?
മറാഠി, പാലി, പ്രാകൃത്, ബംഗാളി, അസമീസ്
ഇതോടെ ഇന്ത്യയിലെ ശ്രേഷ്ഠ ഭാഷകളുടെ എണ്ണം 11 ആയി
2024 ഒക്ടോബറിൽ അന്തരിച്ച പ്രസിദ്ധ സിനിമ നടൻ?
ടി പി മാധവൻ
ലോക തപാൽ ദിനം?
ഒക്ടോബർ 9
ദേശീയ തപാൽ ദിനം
ഒക്ടോബർ 10
വീട്ടിൽ വൈഫൈ കണക്ഷൻ ഉണ്ടെങ്കിൽ രാജ്യത്ത് എവിടെപ്പോയാലും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന BSNL സംവിധാനം?
സർവ്വത്ര
സോലാപൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
2024 -ൽ കേന്ദ്ര ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ വില്ലേജുകൾ?
കുമരകം (കോട്ടയം)
കടലുണ്ടി (കോഴിക്കോട്)
അടുത്തിടെ ദലൈലാമ യുടെ പേരു നൽകിയ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
സാങ്‌യാങ് ഗ്യാറസോ എന്ന പേരിലാണ് കൊടുമുടി അറിയപ്പെടുക
2024 ഒക്ടോബർ അമേരിക്കയിലെ ഫ്ലോറിഡയിൽ വൻ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ്?
മിൽട്ടൺ
ഇന്ത്യ- ഒമാൻ സംയുക്ത സൈനികാഭ്യാസമായ ‘അൽ നജാഹ് 2024’ ന്റെ വേദി?
സലാല (ഒമാൻ)
ഒരു മണിക്കൂറിൽ 5 ലക്ഷം വൃക്ഷ തൈകൾ നട്ട് ലോക റെക്കോർഡ് നേടിയ ജയ് സാൽമീർ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
രാജസ്ഥാൻ
അടുത്തിടെ മാർബർഗ് രോഗബാധ സ്ഥിരീകരിച്ച രാജ്യം?
റുവാണ്ട (കിഴക്കൻ ആഫ്രിക്കൻ രാജ്യം)
വൃദ്ധജനങ്ങളുടെയും ക്ഷേമത്തിനായി വിഭാവനം ചെയ്ത പദ്ധതി?
സഹയാത്ര പദ്ധതി
നാർക്കോട്ടിഗ് കൺട്രോൾ ബ്യൂറോയുടെ ഡയറക്ടർ ജനറലായി നിയമിതനായത്?
അനുരാഗ് ഗാർഗ്
2024 -ലെ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ജേതാക്കൾ?
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
‘പ്രണയകാലം’ എന്ന കഥാസമാഹാര
ത്തിന്റെ രചയിതാവ്?
സി വി ബാലകൃഷ്ണൻ
2024 സെപ്റ്റംബറിൽ അന്തരിച്ച മുതിർന്ന സിപിഎം നേതാവ്?
എം എം ലോറൻസ്
ആത്മകഥ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ
ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് മെട്രോ സർവീസ് നിലവിൽ വന്നത്?
ഗുജറാത്ത്
അഹമ്മദാബാദ് – ഭുജ് റൂട്ടിലാണ് സർവീസ്
വന്ദേ ഭാരത മെട്രോയുടെ പുതിയ പേര് നമോ ഭാരത് റാപ്പിഡ് റെയിൽ
2025 -ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചിത്രം?
സന്തോഷ്
സംവിധാനം സന്ധ്യാസൂരി
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡയറക്ടറായി നിയമിതനായത്?
ആലോഗ് രഞ്ജൻ
പ്രളയം, വരൾച്ച, ഇടിമിന്നൽ, ഉരുൾ പൊട്ടൽ, മേഘവിസ്ഫോടനം തുടങ്ങിയവ തടയുന്നതിനായി കാലാവസ്ഥ പ്രവചനം കൂടുതൽ ഉപയോഗപ്രദവും കൃത്യവുമാക്കാൻ ആരംഭിക്കുന്ന പദ്ധതി? മിഷൻ മൗസം (MISSION MAUSAM)
‘മദർ മേരി കംസ് ടു മി ‘എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവ്?
അരുന്ധതി റോയ്
തപസ്യ കലാസാഹിത്യ വേദിയുടെ പതിനാലാമത് സഞ്ജയൻ പുരസ്കാരം നേടിയത്?
എംജിഎസ് നാരായണൻ
കൃത്രിമ പേശിയോട് കൂടിയ ആദ്യ റോബോട്ടിക് കാലിനു രൂപം നൽകിയ രാജ്യം?
സ്വിറ്റ്സർലൻഡ്
2024 വിരമിക്കൽ പ്രഖ്യാപിച്ച പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മത്സരിച്ച ടേബിൾ ടെന്നീസ് താരം?
അർച്ചന കാമത്ത്
ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി നിയമിതയായ ഇന്ത്യൻ ഷൂട്ടിംഗ് താരം?
മനു ഭാക്കർ
‘മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2024’ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
റിയ സിംഹ
സംസ്ഥാന ക്ഷേത്രകല അക്കാദമിയുടെ 2022 -ലെ ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായത്?
കെ എസ് ചിത്ര
സൈബർ അതിക്രമം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചത്?
കേരള പോലീസ്
പ്രൊഫ. എം പി മന്മഥൻ പുരസ്കാരം 2024 -ൽ നേടിയത്?
ടി പത്മനാഭൻ
2024 -ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ്
മിഥുൻ ചക്രവർത്തി
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം
കേരളത്തിൽ ആദ്യമായി എം പോക്സ് വകഭേദമായ ക്ലേഡ് 1 ബി സ്ഥിരീകരിച്ച ജില്ല?
മലപ്പുറം
ഇന്ത്യയിൽ ആദ്യമായിട്ടാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിക്കുന്നത്
ശ്രീലങ്കയുടെ പുതിയ വനിതാ പ്രധാനമന്ത്രി?
ഹരിണി അമരസൂര്യ
ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ഹരിണി
പ്രധാനമന്ത്രിയായ മറ്റു വനിതകൾ സിരിമാവോ ബണ്ഡാര നായകെ
ചന്ദ്രിക കുമാരതുംഗെ
2025ലെ ഓസ്കറിലിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രം?
ലാപതാ ലേഡീസ്
സംവിധാനം കിരൺ റാവു
കേരളത്തിലെ ആദ്യ മൃഗ ശ്മശാനം നിലവിൽ വരുന്നത്?
തൃശ്ശൂർ
2024 പൂനെ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളത്തിൽ നിന്നുള്ള മൈക്രോ സിനിമ?
ഫൂട്ട് വേർ
സംവിധാനം ചന്ദ്രു വെള്ളരിക്കുണ്ട്
2024-ൽ നടന്ന 45 -മത് ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ, വനിത വിഭാഗങ്ങളിൽ സ്വർണമെഡൽ നേടിയ രാജ്യം?
ഇന്ത്യ
വേദി – ബുഡാപെസ്റ്റ് (ഹംഗറി)
2024- ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിയുടെ വേദി?
വിൽമിങ്‌ടൺ (USA)
ക്വാഡ് അംഗരാജ്യങ്ങൾ –ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, യു എസ് എ
യൂറോപ്പിന്റെ മധ്യ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ വിതിച്ച കൊടുങ്കാറ്റ്?
ബോറിസ്
മനുഷ്യരെ ഉപദ്രവിക്കുന്ന നരഭോജി ചെന്നായ്ക്കളുടെ ആക്രമണം തടയുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ ഭേദിയ
പക്ഷാഘാതം നിർണയിക്കുന്നതിനു താമസം ഒഴിവാക്കി പെട്ടെന്ന് ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പദ്ധതി?
മിഷൻ സ്ട്രോക്ക്
2025 -ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദി?
ലോർഡ്സ് സ്റ്റേഡിയം
ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ (ITTF) ഫൗണ്ടേഷന്റെ ആദ്യ ഇന്ത്യൻ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്
ശരത് കമൽ
മെഥനോളില്‍ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുതി നിലയം നിലവിൽ വരുന്നത്?
കായംകുളം
ഫോസിൽ ഇന്ധനങ്ങളുടെ പരസ്യം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് നിരോധിക്കുന്ന ആദ്യ നഗരം?
ഹേഗ് (നെതർലാൻഡ്സ്)
2026 ലെ ICC വനിത ഏകദിന ലോകകപ്പിന്റെ വേദി?
ഇന്ത്യ
ഓസ്ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരൻ?
ജിൻസൺ ആൻറ്റോ ചാൾസ് (കോട്ടയം)
2024 -ലെ സംസ്ഥാന ഭിന്നശേഷി കലാമേള യുടെ വേദിയായ ജില്ല?
കാസർഗോഡ്
കലാമേളയ്ക്ക് നൽകിയ പേര്
അഭിന്നം
ഇലക്ട്രിക് വാഹനം ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച പദ്ധതി?
പി എം ഇ ഡ്രൈവ്
ഇന്ത്യയും യുഎസും തമ്മിലുള്ള ‘യുദ്ധ് അഭ്യാസ് ‘ സംയുക്ത സൈനിക അഭ്യാസം 2024 വേദിയാകുന്നത്?
മഹാജൻ (രാജസ്ഥാൻ)
കേരളത്തിലെ എറണാകുളം ജംഗ്ഷൻ മുതൽ ഷോർണൂർ ജംഗ്ഷൻ വരെയുള്ള റെയിൽപാതകളിൽ തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിന് നിലവിൽ വരുന്ന സംവിധാനം?
കവച്
ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ
അരവിന്ദ് കുമാർ എച്ച് നായർ
മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്ക് സഹായകരമാവുന്ന ബോൺമാരോ ഡോണർ രജിസ്ട്രി തയ്യാറാക്കുന്ന സംസ്ഥാനം?
കേരളം
മാധവിക്കുട്ടിയുടെ ‘വേനലിന്റെ ഒഴിവ് ‘ എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകം?
ഒറ്റഞാവൽ മരം
2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരമായി ഉൾപ്പെടുത്തിയത്
യോഗ
2026 ഏഷ്യൻ ഗെയിംസ് വേദി- ജപ്പാൻ
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ യുകെയിലെ ലീഡ്സ് സർവകലാശാലയിലെ ഗവേഷണസംഘം നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്ന രാജ്യം
ഇന്ത്യ
രണ്ടാ സ്ഥാനത്ത് നൈജീരിയ
മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യ
കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത്?
അമയ് ഖുറാസിയ
ഏഷ്യൻ കിംഗ് എന്നയിനം കഴുകനെ സംരക്ഷിക്കാനായി രാജ്യത്തെ ആദ്യ സംരക്ഷണ കേന്ദ്രം ആരംഭിച്ച സംസ്ഥാനം?
ഉത്തർപ്രദേശ്
കോഴിക്കോട് ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ച പുതിയ ഇനം കുരുമുളക്
ചന്ദ്ര
2024- ലെ കോമൺ വെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് വേദി?
ശ്രീലങ്ക
2024 ഇന്ത്യ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയതിന്റെ എത്രാം വാർഷികമാണ് ആചരിക്കപ്പെട്ടത്?
50
1974 -ൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്
സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ സജ്ജമാക്കിയ കോൾ സെന്റർ?
സഹജ
വയനാട് ദുരിതാശ്വാസത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടക്കം കുറിച്ച ക്യാമ്പയിൻ?
ഗോൾ ഫോർ വയനാട്
രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന തരത്തിൽ ആവിഷ്കരിച്ച പദ്ധതി?
എൻ പി എസ് വാത്സല്യ
അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ ആപ്പ്?
രംഗീൻ മച്ച്ലി
പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
കർണാടക
രണ്ടാം സ്ഥാനം തമിഴ്നാട്
മൂന്നാമത് കേരളം
ഏറ്റവും കൂടുതൽ നാളികേര ഉത്പാദനമുള്ള രാജ്യം ഇന്ത്യ
അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ ആവുന്ന ആദ്യ പാക്കിസ്ഥാനി വനിത?
സലീമ ഇംതിയാസ്
സംസ്ഥാനത്ത് എവിടെയും പൊതുസ്ഥല ങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് പൊതുജനങ്ങൾക്ക് തെളിവ് സഹിതം വിവരം നൽകാനുള്ള ക്യാമ്പയിൻ?
സ്വച്ഛത ഹി സേവാ ക്യാമ്പയിൻ
54 -മത് ജി എസ് ടി കൗൺസിൽ മീറ്റിംഗ് വേദി?
നൂഡൽഹി
800 കോടി രൂപ ചെലവിൽ രാജ്യത്ത് എല്ലാ ജില്ലകളിലും മാതൃക സൗരഗ്രാമങ്ങൾ വരുന്ന കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ പദ്ധതി
പി എം സൂര്യ ഭവനം
2024 സെപ്റ്റംബർ നാഗാലാൻഡിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഇഞ്ചി?
കുർകുമ ഉങ്‌മെൻസിസ്
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ കമാൻഡറായി ചുമതലയേറ്റത്
വൈസ് അഡ്മിറൽ?
സി ആർ പ്രവീൺ നായർ
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത സൗരോർജ്ജ ബോട്ട്
ബറാക്കൂഡ
കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്ന ബ്ലൂ കാർബൺ കൊണ്ട് സമൃദ്ധമാണെന്ന് കണ്ടെത്തിയ കേരളത്തിലെ പ്രദേശം കുട്ടനാട്
ഇറാൻ വിക്ഷേപിച്ച ഗവേഷണ ആവശ്യങ്ങൾക്കായുള്ള കൃത്രിമ ഉപഗ്രഹം?
ചമ്രാൻ 1
Current Affairs October 2024|
2024 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ