കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. 2024 ഏപ്രിൽ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ
Weekly Current Affairs for Kerala PSC Exams | 2024 ഏപ്രിൽ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ
ലോക ആരോഗ്യ ദിനം?
ഏപ്രിൽ 7
2024-ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം?
“എന്റെ ആരോഗ്യം, എന്റെ അവകാശം”
(My health My right)
ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം അവസാനിപ്പിക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ച അന്താരാഷ്ട്ര വാർത്താ സ്ഥാപനം?
ബി ബി സി (BBC)
പോലീസുകാരുടെ മാനസിക പിരിമുറക്കത്തിന് പരിഹാരം കാണാനും കൗൺസിലിംഗ് നൽകുന്നതിനുമായുള്ള പദ്ധതി?
ഹാറ്റ്സ്
അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ നിരോധിക്കുവാൻ തീരുമാനിച്ച രാജ്യം?
ഇസ്രയേൽ
2024 -ലെ ആദ്യ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായത്?
2024 ഏപ്രിൽ 8
അടുത്തിടെ പുറത്തിറങ്ങിയ ‘കാഴ്ചയുടെ തന്മാത്രകൾ’ ആരുടെ പുസ്തകമാണ്?
ബ്ലെസ്സി
കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച് ബ്ലെസ്സി എഴുതിയ പുസ്തകമാണ് ‘കാഴ്ചയുടെ തന്മാത്രകൾ’
ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടിയ മലയാള ചിത്രം?
ആടു ജീവിതം
കേരള സർവകലാശാല ഗവേഷകർ ഹാരപ്പൻ സംസ്കാരത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയ പഡ്താബേട്ട് ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത്
2024 ഏപ്രിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ?
പീറ്റർ ഹിഗ്സ്
നിലവിൽ മനുഷ്യാവകാശ കമ്മീഷണർ ആക്ടിങ് ചെയർമാൻ?
കെ ബൈജു നാഥ്
കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ച സാഹിത്യകാരൻ?
സി രാധാകൃഷ്ണൻ
ഗുരുതരമായ ആണവ അപകടം സംഭവിച്ചേക്കാമെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി മുന്നറിയിപ്പ് നൽകിയ സാപോറീഷ്യ ആണവ നിലയം ഏതു രാജ്യത്തിലാണ്?
യുക്രെയിൻ
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോറീഷ്യ റഷ്യയുടെ നിയന്ത്രണത്തിലാണ്
ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സോഫ്റ്റ്വെയർ എൻജിനീയർ?
ദേവിക
2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഏറ്റവും അധികം വോട്ടർമാരുള്ള കേരളത്തിലെ ജില്ല?
മലപ്പുറം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കും വിവിധ അനുമതികൾ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ പോർട്ടൽ?
സുവിധ
തിരഞ്ഞെടുപ്പ് ഏകോപനത്തിനായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്വെയർ?
എൻകോർ
ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിന് രൂപവൽക്കരിച്ച ആപ്പ്?
സി വിജിൽ
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സമ്മതിദായകരിൽ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി?
സ്വീപ് (SVEEP)
ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ?
രാജീവ് കുമാർ
കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
എ ഷാജഹാൻ
കേരള ചീഫ് ഇലക്ടറൽ ഓഫീസർ?
സഞ്ജയ് കൗൾ
ഏതൊക്കെ സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നടത്തുന്ന ഉത്സവമാണ് മംഗളാദേവി ചിത്ര പൗർണമി?
കേരളം, തമിഴ്നാട്
പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസ് നടത്താനുള്ള ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് അംഗീകാരം ലഭിച്ച കേരളത്തിലെ തുറമുഖം?
വിഴിഞ്ഞം തുറമുഖം
2024 ഏപ്രിൽ ആരംഭിച്ച മാലിദ്വീപ്, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസം?
ദോസ്തി -16
മൂന്നു പതിറ്റാണ്ടിനുശേഷം ശംഖുമുഖം കടൽത്തീരത്ത് മുട്ടയിടാൻ എത്തിയ വംശനാശ ഭീഷണി നേരിടുന്ന കടലാമ?
ഒലീവ് റിഡ്ലി
2024 ഏപ്രിൽ ഇസഡ് കാറ്റഗറി സുരക്ഷയ്ക്ക് കീഴിൽ വന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
രാജീവ് കുമാർ
ദ്രാവിഡ ഭാഷകൾക്കായി വരുന്ന ഓൺലൈൻ നിഘണ്ടു?
സമം
ഞാറ്റ്യേല ശ്രീധരൻ തയ്യാറാക്കിയ പ്രശസ്തമായ ചതുർദ്രാവിഡ ഭാഷാ നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പായാണ് സമം എന്ന ദ്രാവിഡ നിഘണ്ടു ഒരുക്കിയത്
ഏതു രാജ്യത്താണ് ഏവർലാൻഡ് തീം പാർക്ക്?
ദക്ഷിണ കൊറിയ
ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്വാട്ടിക് സെന്റർ നിലവിൽ വന്നത്?
മണ്ഡപം (തമിഴ്നാട്)
ഒളിമ്പിക്സ് ജൂറിയാകുന്ന ആദ്യ ഇന്ത്യൻ വനിത?
ബിൽകീസ് മിർ (ജമ്മു കാശ്മീർ)
കയാക്കിങ്ങിലെ മുൻ ദേശീയ താരവും പരിശീലയുമായ ബിൽകീസ് മിർ ഒളിമ്പിക്സ് ജൂറിയാവുന്ന ആദ്യ ഇന്ത്യൻ വനിതയാണ്
2024 ഏപ്രിൽ സാങ്കേതിക കാരണങ്ങളാൽ വിക്ഷേപണം മാറ്റിവെച്ച ഇന്ത്യയുടെ ആദ്യ സെമി ക്രയോജനിക് റോക്കറ്റ്?
അഗ്നിബാൻ
Weekly Current Affairs for Kerala PSC Exams | 2024 ഏപ്രിൽ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ