Weekly Current Affairs for Kerala PSC Exams| 2024 April 14-20 | PSC Current Affairs | 2024 ഏപ്രിൽ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ

2024 ഏപ്രിൽ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ഏപ്രിൽ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ


2024 ഏപ്രിൽ പുറത്തുവന്ന യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?

ഇന്ത്യ

ഇന്ത്യയിലെ ജനസംഖ്യ- 144.17 കോടി

രണ്ടാം സ്ഥാനത്ത് ചൈന
ചൈനയുടെ ജനസംഖ്യ 142.5 കോടി


ഇന്ത്യൻ നാവികസേനയുടെ അടുത്ത മേധാവിയായി നിയമിതനാകുന്നത്?

ദിനേശ് കുമാർ ത്രിപാഠി


ലോക പൈതൃക ദിനം?
ഏപ്രിൽ 18

2024ലെ ലോക പൈതൃക ദിനത്തിന്റെ പ്രമേയം?

വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക” (Discover and Experience Diversity )


കെ കെ നീലകണ്ഠന്റെ ജീവിതം ആസ്പദമാക്കി ‘പക്ഷികളും ഒരു മനുഷ്യനും’ എന്ന ജീവചരിത്രഗ്രന്ഥം രചിച്ചത്?

സുരേഷ് ഇളമൺ

ഇന്ദുചൂഡൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി
കെ കെ നീലകണ്ഠൻ
കൃതി -കേരളത്തിലെ പക്ഷികൾ


ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരി ആവുന്നത്?

ഗോപിചന്ദ് തോട്ടകുര (ആന്ധ്രപ്രദേശ്)

ആമസോൺ സ്ഥാപകൻ ജെഫ് ബസോസിന്റെ ബഹിരാകാശ കമ്പനിയായ
ബ്ലൂ ഒറിജിന്റെ എൻ എസ് -25 ദൗത്യത്തിലാണ് ഗോപി തോട്ടകുര ബഹിരാകാശത്തേക്ക് പോകുന്നത്

ഇതോടെ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യൻ വിനോദസഞ്ചാരിയും രാകേഷ് ശർമക്കു ശേഷം ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന പദവിയും ഗോപി തോട്ടകുര സ്വന്തമാക്കും


അടുത്തിടെ റഷ്യൻ ആക്രമണത്തിൽ തകർന്ന ട്രിപിൽസ്ക തെർമൽ പവർ പ്ലാന്റ് സ്ഥിതിചെയ്യുന്നത്?

ഉക്രൈൻ


അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച സിലിഗുഡി സഫാരി പാർക്ക് ഏത് സംസ്ഥാനത്താണ്?

വെസ്റ്റ് ബംഗാൾ

സിലിഗുഡി സഫാരി പാർക്കിലെ അക്ബർ സീത എന്നീ സിംഹങ്ങൾക്ക് പുതിയ പേര് നൽകി അക്ബർ എന്ന സിംഹത്തിന്  സൂരജ് എന്ന പേരും സീത എന്ന സിംഹത്തിന് തനയ എന്ന പേരും നൽകി


2024 ഏപ്രിൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞൻ?

കെ ജി ജയൻ


എയർപോർട്ട് കൗൺസിൽ ഇന്റർനാഷണ ൽ (എ സി ഐ ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേ റിയ വിമാനത്താവളം?

ഹാർട്ട്സ് ഫീൽഡ് – ജാക്സൺ ഇന്റർനാഷണൽ എയർപോർട്ട്
(യുഎസ്,അറ്റ്ലാന്റ)

രണ്ടാം സ്ഥാനത്ത് ദുബായ് ഇന്റർനാഷണൽ വിമാനത്താവളം


ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ വിമാനത്താവളം?

ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ( ഡൽഹി)


സമ്മതിദായകർക്ക് വേണ്ടി ആദ്യമായി കൈപ്പുസ്തകം പുറത്തിറക്കിയ തിരഞ്ഞെടുപ്പ്?

2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പ്


അടുത്തിടെ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനിയുടെ ഓർമ്മക്കുറിപ്പ്?

പാട്രിയറ്റ് (Patriot)


ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസ് വാങ്ങിയ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ?

ബ്രഹ്മോസ്


സ്പേസ് ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡർ?

സഞ് ജന സംഘി


2024- ലെ പാരീസ് ഒളിമ്പിക്സിന്റെ ദീപം തെളിയിച്ച ഗ്രീക്ക് നടി?

മേരി മിന

ലോകത്തിലെ ഏറ്റവും വലിയ  കായികോത്സവത്തിന്റെ ജന്മദേശമായ ഗ്രീസിലെ ഒളിമ്പിയയിൽ വെച്ചാണ് ദീപം തെളിയിച്ചത്


ടി20 യിൽ 500 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരം?

രോഹിത് ശർമ


2024 ഏപ്രിൽ കളിസ്ഥലം ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി?

കേരള ഹൈക്കോടതി


അടുത്തിടെ ഇസ്രയേൽ -ഹമാസ് യുദ്ധത്തെ തുടർന്ന് തകർന്ന ഗാസയിലെ കൊട്ടാരം?

അൽ – ബാഷ

1799 -ൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ താമസിച്ച കൊട്ടാരം


ദൂരദർശൻ ടിവി ചാനലിന്റെ
ലോഗോയ്ക്ക് നൽകിയ പുതിയ നിറം

കാവി

ഇന്ത്യ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറം മാറ്റി
ചുവപ്പിനു പകരം കാവി നിറത്തിലാണ് പുതിയ ലോഗോ


കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത്?

കോഴിക്കോട്

ഫിലിം സൊസൈറ്റിയുടെപേര്
ട്രാൻസ് മുദ്ര


2024 ഏപ്രിലിൽ അന്തരിച്ച ഡെറക് അണ്ടർവുഡ് ഏത് കായിക മേഖലയിൽ പ്രശസ്തനായിരുന്നു?

ക്രിക്കറ്റ്


അമേരിക്ക, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആദ്യ  ത്രിരാഷ്ട്ര
ഉച്ചകോടി യുടെ വേദി?

വാഷിംഗ്ടൺ ഡിസി


2024 -ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ജേതാവ്?

മുഹമ്മദ് സലേം (റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ)


2024 -ൽ ചട്ടമ്പിസ്വാമികളുടെ സമാധി യുടെ ശതാബ്ദി  ദിനാചരണത്തോട നുബന്ധിച്ച് അദ്ദേഹത്തിന്റെ പൂർണ്ണമായ പ്രതിമ സ്ഥാപിക്കുന്നത് എവിടെ?

വള്ളിക്കുന്നം


കാലിനേറ്റ പരിക്കിനെ തുടർന്ന് ഒളിമ്പിക്സിൽ നിന്നും പിന്മാറിയ മലയാളി ലോങ്‌ ജംപ് താരം?

എം ശ്രീശങ്കർ

അടുത്തിടെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ?

സജന സജീവൻ (മാനന്തവാടി)
ആശാ ശോഭന (തിരുവനന്തപുരം)ആദ്യമായി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി വനിത?

മിന്നുമണി


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ പിടിച്ചെടുക്കാ ൻ ഇന്ത്യ 1984-ൽ നടത്തിയ ദൗത്യം?

ഓപ്പറേഷൻ മേഘദൂത്

ഓപ്പറേഷൻ മേഘദൂത് നടന്നത് 1984 ഏപ്രിൽ 13 -ന്
2024 -ൽ 40- മത് വാർഷികം


ഇസ്രയേലിനെതിരെ ഇറാൻ നടത്തുന്ന ആക്രമണത്തിന് നൽകിയ പേര്?

ഓപ്പറേഷൻ ട്രൂ പ്രോമിസ്


ടൈം മാഗസിൻ പുറത്തുവിട്ട 2024- ലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഉൾപ്പെട്ട ഇന്ത്യക്കാർ?

ആലിയ ഭട്ട് (ബോളിവുഡ് നടി)
സാക്ഷി മാലിക് (ഗുസ്തി താരം)
അജയ് ബംഗ (ലോക ബാങ്ക് അധ്യക്ഷൻ)
സത്യ നാദെല്ല (മൈക്രോസോഫ്റ്റ് സിഇഒ)


2024 ഏപ്രിലിൽ കഴിഞ്ഞ 75 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച രാജ്യം?

യു എ ഇ


ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്റെ എത്രാമത്തെ വാർഷികമാണ് 2024 ഏപ്രിൽ 15 ന് ആചരിച്ചത്?

112- മത്

1912 ഏപ്രിൽ 10- ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് യാത്ര ആരംഭിച്ച
ടൈറ്റാനിക് (Titanic) കപ്പൽ
ഏപ്രിൽ 14 ന് രാത്രിയിലാണ് കപ്പൽ മഞ്ഞമലയിൽ ഇടിച്ചു തകർന്നത്


2024 -ലെ ഏഷ്യൻ ടെലികോം അവാർഡിൽ ‘ഇൻഫ്രാസ്ട്രക്ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ’ പുരസ്കാരം നേടിയ കേരളത്തിന്റെ പദ്ധതി?

കെ ഫോൺ

എല്ലാവർക്കും ഇന്റർനെറ്റ് സാധ്യമാവുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പദ്ധതി


ദേശീയ അഗ്നിരക്ഷാസേനാ ദിനം?

ഏപ്രിൽ 14


അടുത്തിടെ പൊട്ടിത്തെറിച്ച റുവാങ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?

ഇന്തോനേഷ്യ


IPL -ൽ 250 മത്സരങ്ങൾ പൂർത്തിയാക്കിയ രണ്ടാമത്തെ താരം?
രോഹിത് ശർമ
ആദ്യത്തെ താരം എം എസ് ധോണി


ദേശീയ ജലദിനം?

ഏപ്രിൽ 14

ഡോ. ബി ആർ അംബേദ്കറുടെ  ജന്മദിനമാണ് ഏപ്രിൽ 14

2024-ലെ ദേശീയ ജലദിനത്തിന്റെ പ്രമേയം?
Water for prosperity and peacepeace


ന്യൂയോർക്ക് ആസ്ഥാനമായുള്ള ന്യൂസ് വീക്ക് മാസികയുടെ കവർ പേജിൽ  ഇടം നേടിയ ഇന്ത്യൻ പ്രധാനമന്ത്രി?

നരേന്ദ്ര മോദി

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്ക് മാസികയുടെ കവർ പേജിൽ ഇടം നേടുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി
1966 ഏപ്രിൽ ലക്കത്തിന്റെ കവർ പേജിലായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ചിത്രം വന്നത്


പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനത്തുനിന്ന്
(ഷെഫ് ഡെ മിഷൻ) പിന്മാറിയ ബോക്സിങ് താരം?

മേരി കോം


2024 ഏപ്രിൽ അന്തരിച്ച ഹോൾ സെൻ ബെയ്ൻ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?

ഫുട്ബോൾ


2024- ലെ വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിയുടെ വേദി?

അബുദാബി


കൃഷിക്ക് ആവശ്യമായ പമ്പ് സെറ്റുകൾ സൗജന്യമായി സൗരോർജത്തിലേക്ക് മാറ്റുന്ന പദ്ധതി?

പി എം കുസും യോജന


ആദ്യമായി കേരളത്തിൽ പരീക്ഷണ ഓട്ടം നടത്തിയ ഡബിൾഡക്കർ ട്രെയിൻ?

ഉദയ് എക്സ്പ്രസ്


വ്യാഴത്തിന്റെ യൂറോപ്പ എന്ന ഉപഗ്രഹത്തിലേക്ക്‌ ജീവന്റെ സാധ്യത
തേടി നാസ വിക്ഷേപിക്കുന്ന ഉപഗ്രഹം?

ക്ലിപ്പർ


കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച് ബ്ലസി എഴുതിയ പുസ്തകം?

കാഴ്ചയുടെ തന്മാത്രകൾ


ലോക ഹിമോഫീലിയ ദിനം?

ഏപ്രിൽ 17


2024 -ൽ പുറത്തുവിട്ട സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം?
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ഖത്തർ

12 തവണ ഈ നേട്ടം സ്വന്തമാക്കിയ സിംഗപ്പൂരിന്റെ ഷാംഗി വിമാനത്താവളത്തെ മറികടന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം   ഒന്നാംസ്ഥാനത്തെത്തിയത്


ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നും അത് നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും നിരീക്ഷിച്ച ഹൈക്കോടതി?

ബോംബെ ഹൈക്കോടതി


2024 ഏപ്രിൽ ഇസ്രയേൽ ആക്രമണം നടത്തിയ ഇസ്ഫഹാൻസ്
പ്രവിശ്യ സ്ഥിതി ചെയ്യുന്ന രാജ്യം?

ഇറാൻ


ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനം?

ഡിജി യാത്ര


ലോക സൈബർ ക്രൈം സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

റഷ്യ
രണ്ടാം സ്ഥാനത്തു ഉക്രൈൻ
മൂന്നാം സ്ഥാനത്ത് ചൈന
ഇന്ത്യ പത്താം സ്ഥാനത്ത്


ബ്രസ്സൽസ് രാജ്യാന്തര ഫന്റാസ്റ്റിക് ചലച്ചിത്രമേളയുടെ ഫിലിം മാർക്കറ്റ് 2024 ലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം?

വടക്കൻ
സംവിധായകൻ സജീദ് എ


ലോകത്ത് ആദ്യമായി മെനിഞ്ചൈറ്റിസിനെതിരെ Men5CV എന്ന വാക്സിൻ പുറത്തിറക്കിയ രാജ്യം?

നൈജീരിയ

ദേശീയ  ഫയർ സർവീസ് ദിനം?

ഏപ്രിൽ 14

1944 -ൽ മുംബൈയിൽ നടന്ന കപ്പൽ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരായ അഗ്നി സേനാ അംഗങ്ങളുടെ സ്മരണക്കായിട്ടാണ് ഏപ്രിൽ 14 നാഷണൽ ഫയർ സർവീസ് ദിനം ആയി ആചരിക്കുന്നത് 


അടുത്തിടെ വികസിപ്പിച്ച ആറ്റത്തിന്റെ കനമുള്ള സ്വർണ്ണ പാളി?

Goldene


അഞ്ചുവർഷത്തെ കാലാവധിയോടെ ഐഎംഎഫ് മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?

ക്രിസ്റ്റലീന ജോർജീവ


പാചകം എല്ലാവർക്കും പറ്റുന്നതാണെന്ന് ബോധ്യപ്പെടുത്തുവാൻ സമഗ്ര ശിക്ഷാ കോഴിക്കോട് ആരംഭിച്ച പദ്ധതി?

കുക്കീസ് – എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം

ഗാർഹിക ജോലികൾക്ക് ആൺകുട്ടികൾക്ക് പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം


2024 ഏപ്രിലിൽ ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പൽ?

എം എസ് സി ഏരീസ്


ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി റെയിൽവേ വികസിപ്പിച്ച സുരക്ഷാസംവിധാനം?

കവച്


ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് മൈക്കോളാസ് അലക്ന?

ഡിസ്കസ് ത്രോ


2024 ഏപ്രിൽ അന്തരിച്ച മുരാരിലാൽ  ഏതു മേഖലയിൽ പ്രശസ്തനായിരുന്നു?

സാമൂഹിക പ്രവർത്തനം


2024 ഏപ്രിൽ ജന്മദിനം ആഘോഷിച്ച ലോകത്തെ ഏറ്റവും പ്രായം ഏറിയ ഗോറില്ലയായ ഫാറ്റുവിന് ഇപ്പോൾ എത്രയാണ് പ്രായം?

67


പ്രണയ നൈരാശ്യത്താൽ പുരുഷൻ ജീവിതം അവസാനിപ്പിച്ചതിന്റെ പേരിൽ സ്ത്രീക്കെതിരെ ആത്മഹത്യ കുറ്റം ചുമത്താനാകില്ലെന്ന് പ്രഖ്യാപിച്ച കോടതി?

ഡൽഹി ഹൈക്കോടതി


ഡബിൾ ഡെക്കർ സൂപ്പർഫാസ്റ്റ് ട്രെയിൻ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പരീക്ഷണ ഓട്ടം നടത്തിയത് എവിടെയാണ്?

കോയമ്പത്തൂർ- പാലക്കാട്


പ്രവർത്തനരഹിതമായ കോസ്മോസ് 2221 എന്ന ഉപഗ്രഹം ഏതു രാജ്യത്തിന്റെത്?

റഷ്യ


വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനായി ഹൈഡ്രോജൽ രൂപകൽപ്പന ചെയ്തത്?

Indian Institute of Science


2024 പി ഭാസ്കരൻ ജന്മ ശതാബ്ദി പുരസ്കാരം ലഭിച്ചത്? 

രാഘവൻ


2024- ലെ കുഞ്ഞുണ്ണി പുരസ്കാര ജേതാവ് ?

മലയത്ത് അപ്പുണ്ണി


യൂറോപ്പ്യൻ ബഹിരാകാശ ഏജൻസിയുടെയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുടെയും ബുധൻ ഗ്രഹത്തിലേക്കുള്ള സംയുക്ത ദൗത്യം?

BepiColombo


വാർത്തകളിൽ ഇടംപിടിച്ച ഗണപതി വട്ടം ഏത് സ്ഥലത്തിന്റെ പഴയ പേരായിരുന്നു?

സുൽത്താൻബത്തേരി


2024 ഏപ്രിൽ ഏതൊക്കെ രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്?

ഇറാൻ, ഇസ്രയേൽ


Weekly Current Affairs | 2024 ഏപ്രിൽ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.