Weekly Current Affairs for Kerala PSC Exams| 2023 October 15-21
കല സാഹിത്യം സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള കേരള നിയമസഭാ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ?
എം ടി വാസുദേവൻ നായർ
2023 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
തേജ് (അതിതീവ്ര ചുഴലിക്കാറ്റിന് തേജ് എന്ന പേര് നൽകിയ രാജ്യം- ഇന്ത്യ )
2023- ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി –
തൃശ്ശൂർ (കുന്നംകുളം)
2023- സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്നാം തവണയും ഓവറോൾ ചാമ്പ്യന്മാരായത്?
പാലക്കാട് ജില്ലാ ടീം
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്?
അരിന്ദം ബാഗ്ചി
യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ പുരസ്കാരം 2023 -ൽ മരണാന്തര ബഹുമതിയായി ലഭിച്ചതാർക്ക്?
മഹ്സ അമീനി (ഇറാനിൽ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തിന് തുടക്കം കുറിച്ച മഹ്സ അമീനി പ്രക്ഷോഭത്തിൽ മരണപ്പെട്ടു )
2023 ഒക്ടോബർ 20 -ന് നൂറാം പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി?
വി എസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം?
ഒരു സമര നൂറ്റാണ്ട്
(പുസ്തകം എഴുതിയത്
കെ വി സുധാകരൻ)
2023 ഒക്ടോബറിൽ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേന നടത്തിയ തീരദേശ സുരക്ഷ അഭ്യാസം?
സാഗർ കവച്
കിൻഫ്രയുടെ ആദ്യ സ്പൈസ് പാർക്ക് നിലവിൽ വരുന്ന ജില്ല ?
ഇടുക്കി (തുടങ്ങനാട്)
2023- ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ഹോക്കിയുടെ ഭാഗ്യചിഹ്നം?
ജൂഹി എന്ന ആന (വേദി -റാഞ്ചി)
സഹകരണ ബാങ്കിലെ ഉപഭോക്താക്കൾക്ക് കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
കോബാങ്ക് (COBANK)
അടുത്തിടെ ബതുകമ്മ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം?
തെലുങ്കാന
ലേസർ അധിഷ്ഠിത അയൺ ബിം മിസൈൽ പ്രതിരോധ സംവിധാനം അടുത്തിടെ പരീക്ഷിച്ച രാജ്യം?
ഇസ്രായേൽ
ഇസ്രയേൽ- ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഈജിപ്തിൽ നടക്കുന്ന ലോക കേഡറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയ രാജ്യം?
ഇന്ത്യ
2023- ലെ നാഷണൽ ആർച്ചറി ചാമ്പ്യൻഷിപ്പിന്റെ വേദി?
അയോധ്യ
ഇന്റർനെറ്റിന്റെ അമിതോപയോഗത്തിൽ നിന്നും കുട്ടികളെയും മുതിർന്നവരെയും മോചിപ്പിക്കാൻ സഹായിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്ക്?
ഇ -മോചൻ
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിതകഥ പറയുന്ന മറാഠി സിനിമ?
ഗഡ്കരി
2023 -ലെ ലോകത്തിലെ മികച്ച പുരുഷ അറ്റ്ലറ്റിനുള്ള പുരസ്കാരത്തിന് നോമിനേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ താരം?
നീരജ് ചോപ്ര
2023 ഒക്ടോബറിൽ ആരംഭിച്ച ഇന്ത്യ- ശ്രീലങ്ക ഫെറി സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
നാഗപട്ടണം- കാങ്കസൻതുറൈ
കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ്?
നിള
അമൃത് പ്രൊജക്റ്റിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ ഫീക്കൽ സ് ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാൻ നിലവിൽ വന്നത്?
ബ്രഹ്മപുരം
ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക കേഡറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച രാജ്യം?
ഇന്ത്യ (വേദി -ഈജിപ്ത്)
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം?
രോഹിത് ശർമ
2023 ഒക്ടോബറിൽ ഏത് സംസ്ഥാനത്തിന്റെ കശുവണ്ടി വ്യവസായത്തിനാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ചത്?
ഗോവ
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ മന്ദിരത്തിന്റെ പേര്?
എൻ വി കൃഷ്ണവാരിയർ സ്മാരക മന്ദിരം
(തിരുവനന്തപുരം)
ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല നിലവിൽ വരുന്നത്?
പുത്തൂർ സുവോളജിക്കൽ പാർക്ക് (തൃശ്ശൂർ)
2023- ലെ ആഗോള പട്ടിണി സൂചിക പ്രകാരം ഇന്ത്യയ്ക്ക് ലഭിച്ച സ്ഥാനം?
111
(കഴിഞ്ഞവർഷം 107 സ്ഥാനത്തായിരുന്നു ഇന്ത്യ. പോഷകാഹാര കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വരൾച്ച മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത് )
സൂക്ഷ്മ,ഇടത്തരം, ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
കേരളം
ഐഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ വിക്ഷേപണം എന്ന്?
2023 ഒക്ടോബർ 21 (മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയാണ് ഗഗൻയാൻ)
2023 -ലെ ലോക ആരോഗ്യ ഉച്ചകോടിയുടെ വേദി?
ജർമ്മനി
2023 ഒക്ടോബറിൽ മമ്മൂട്ടിയുടെ ചിത്രമുള്ള 10,000 പേർസണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം?
ഓസ്ട്രേലിയ
അമേരിക്കൻ വിമാന നിർമ്മാണ കമ്പനി സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ?
അഗസ്റ്റിൻ ജോസഫ്
വനിതകൾക്ക് പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ ആരംഭിച്ച
തുല്യതാ പഠന പദ്ധതി?
യോഗ്യ
2023 ഒക്ടോബറിൽ ഏതു രാജ്യത്തിന്റെ സുപ്രീംകോടതിയാണ് സ്വവർഗ വിവാഹത്തിന് അനുമതി നിഷേധിച്ചത്?
ഇന്ത്യ
2025 -ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി?
ജപ്പാൻ
2023 ഒക്ടോബറിൽ ലോക മൃഗാരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം?
ഇന്ത്യ
57 പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധന?
ഓപ്പറേഷൻ ബ്ലൂ പ്രിന്റ്
സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കുവാൻ അടുത്തിടെ അനുമതി നൽകിയ സംസ്ഥാനം?
മഹാരാഷ്ട്ര
യുവാക്കളുടെ നേതൃത്വശേഷി വികസിപ്പിച്ച് അവസരങ്ങളൊരുക്കുന്നതിനു നിലവിൽ വരുന്ന സ്വയംഭരണ സ്ഥാപനം?
മേരാ യുവ ഭാരത് (മൈ ഭാരത്)
14- മത് ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ് പ്രഖ്യാപിച്ചു
മികച്ച നടൻ -കുഞ്ചാക്കോ ബോബൻ (അറിയിപ്പ്, ന്നാ താൻ കേസുകൊട്)
മികച്ച നടി മഞ്ജു വാര്യർ
(ന്നാ താൻ കേസുകൊട്)
സംവിധായകൻ -മഹേഷ് നാരായണൻ (അറിയിപ്പ്)
റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ റോഡ് സുരക്ഷ അതോറിറ്റി തീരുമാനിച്ചത്?
2023 നവംബർ 1- മുതൽ
2024 ഒക്ടോബർ 31 വരെ
കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം പദ്ധതി നിലവിൽ വരുന്നത്?
വെള്ളായണി (കിരീട പാലം)
ഐഎസ്ആർഒയും വിജ്ഞാൻ ഭാരതീയും ചേർന്ന് സ്പേസ് ഓൺ വീൽസ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം?
അരുണാചൽ പ്രദേശ്
ദക്ഷിണ കൊറിയയിലെ ബുസാനിൽ വച്ച് നടന്ന 28 മത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ‘കിം ജിസോക്ക് ‘പുരസ്കാരം നേടിയ ചിത്രം?
പാരഡൈസ്
(സംവിധായകൻ പ്രസിദ്ധ ശ്രീലങ്കൻ ചലച്ചിത്രകാരനായ പ്രസന്ന വിത്താനഗെ)
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ?
e- സാക്ഷി
e-സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് കരാറുകാർക്ക് തുക ഓൺലൈനായി കൈമാറിയ ആദ്യ ലോക്സഭാ മണ്ഡലം?
കോട്ടയം
ലോക ബാഡ്മിന്റൺ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ ജോഡി?
സാത്വിക് സായ് രാജ് രങ്കി റെഡ്ഢി -ചിരാഗ് ഷെട്ടി
2023 ഒക്ടോബറിൽ ടാഗോറിന്റെ അർദ്ധകായ പ്രതിമ നിലവിൽ വന്ന രാജ്യം?
വിയറ്റ്നാം
കേരള സാമൂഹ്യനീതി വകുപ്പിന്റെ പുതിയ ഡയറക്ടർ?
എച്ച് ദിനേശ്
വിദ്യാർത്ഥികൾക്കായി ‘ജെ ഗുരുജി ആപ്പ് ‘ ആരംഭിച്ച സംസ്ഥാനം?
ജാർഖണ്ഡ്
2023 ഒക്ടോബറിൽ അന്തരിച്ച ഫിൻലാൻഡ് മുൻ പ്രസിഡണ്ടും 2008 -ലെ സമാധാന നോബൽ ജേതാവുമായ വ്യക്തി?
മാർട്ടി അഹ്തിസാരി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ?
ദിവ്യ എസ് അയ്യർ
2023 ഒക്ടോബറിൽ ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മലയാളി?
രജീന്ദ്രകുമാർ
സുപ്രധാന സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇന്ത്യൻ സൈന്യം ആരംഭിക്കുന്ന സംവിധാനം?
ചാണക്യ ഡിഫൻസ് ഡയലോഗ്
2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത യുഎസ് കവിയിത്രിയും 2020- ലെ സാഹിത്യ നോബൽ ജേതാവുമായ വ്യക്തി ?
ലൂയിസ് ഗ്ലിക്ക്
2023ല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം?
മുംബൈ
2023 -ലെ ഫോബസ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളി?
എം എ യൂസഫലി
കേരളത്തിൽ മൈക്രോബിയം റിസർച്ച് സെന്റർ നിലവിൽ വരുന്നത്?
തിരുവനന്തപുരം
അടുത്തിടെ അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
എം എസ് ഗിൽ
2023 ഒക്ടോബറിൽ വിജയ്പൂർ ഔറയ്യ ഫുൽപൂർ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി ആരംഭിച്ച സംസ്ഥാനം?
മധ്യപ്രദേശ്
ഏതു രാജ്യത്തിന്റെ ഒളിമ്പിക് കമ്മിറ്റിയെ ആണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്ത്?
റഷ്യ
2023 ഒക്ടോബറിൽ അന്തരിച്ച മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ?
എം എസ് ജോസഫ്
54 -മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള 2023- ലെ സത്യജിത്ത് റായ് ആജീവനാന്തപുരസ്കാരം നേടിയ ഹോളിവുഡ് താരം?
മൈക്കിൾ ഡഗ്ലസ്
(അമേരിക്കൻ ചലച്ചിത്ര നടനും നിർമ്മാതാവുമാണ് മൈക്കിൾ ഡഗ്ലസ്)
2023 ഒക്ടോബറിൽ സ്വച്ച് ത്യോഹാർ സ്വസ്ഥത് ത്യോഹാർ ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
ഉത്തർപ്രദേശ്
Weekly Current Affairs for Kerala PSC Exams| 2023 October 15-21