ഉജ്വലശബ്ദാഢ്യൻ, ഉല്ലേഖഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കവി?
ഉള്ളൂർ എസ് പരമേശ്വരയ്യർ
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എം വിശ്വേശ്വരയ്യ
കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം?
ഹോർത്തൂസ് മലബാറിക്കസ്
ഇപ്പോഴത്തെ (2022) റിസർവ് ബാങ്ക് ഗവർണർ?
ശക്തികാന്തദാസ്
ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്?
പാക് കടലിടുക്ക്
ഇന്ത്യയുടെ ദേശീയ ശാസ്ത്ര ദിനം എന്ന്?
ഫിബ്രവരി 28
ദേശീയ പക്ഷി നിരീക്ഷണ ദിനം?
നവംബർ 12 (സലിംഅലിയുടെ ജന്മദിനം)
ജൈവ വൈവിധ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
കേരളം
അറബി കടലിന്റെ ആദ്യകാല പേര് എന്തായിരുന്നു?
സിന്ധു സാഗരം
വള്ളത്തോൾ സ്വന്തം വൈകല്യം കാവ്യ വിഷയമാക്കിയ കൃതി ഏത്?
ബധിര വിലാപം
“അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ്” ആരുടെ വാക്കുകൾ?
ജവഹർലാൽ നെഹ്റു
ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്?
ബിപിൻ റാവത്ത്
ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം?
മുംബൈ
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരപരിധിയിലുള്ള ഹൈക്കോടതി?
ഗുവാഹട്ടി ഹൈക്കോടതി
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ദാദാഭായി നവറോജി
ഏത് ഹോക്കി താരത്തിന്റെ ജന്മദിനമാണ് ദേശീയ കായികദിനമായി ആചരിക്കുന്നത് ?
ധ്യാന്‍ചന്ദ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
ഗ്രീൻലാൻഡ്
ഓസോൺ ദിനം?
സെപ്റ്റംബർ 16
100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലൂടെ ഒഴുകുന്നത്?
11
ലോക ആരോഗ്യ ദിനം എന്നാണ്?
ഏപ്രിൽ 7
രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിദ്യാകേന്ദ്രമായ ശാന്തിനികേതൻ ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിൽ ?
വിശ്വഭാരതി
തൂലിക പടവാളാക്കിയ കവി എന്നറിയപ്പെടുന്നത്?
വയലാർ രാമവർമ്മ
കേരള ചരിത്രത്തില്‍ സംഗീതത്തിന്റെ വസന്തകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലം ?
സ്വാതിതിരുനാള്‍
ഇന്ത്യയുടെ ദേശീയ ജലജീവിയായ ഗംഗാ ഡോൾഫിൻ കാണപ്പെടുന്ന നദികൾ?
ഗംഗ, ബ്രഹ്മപുത്ര
1853-ൽ – ബോംബെ- താനെ റെയില്‍വേ പാത ആരംഭിച്ച ബ്രിട്ടീഷ് വൈസ്രോയി?
ഡല്‍ഹൌസി പ്രഭു
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ?
ഉത്തരായനരേഖ
“ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപീലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ
സരസമാക്കാനിവ ധാരാളമാണെനിക്കിന്നും” ആരുടെ വരികൾ?
കുഞ്ഞുണ്ണിമാഷ്
പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ കുറവുള്ള കേരളത്തിലെ ഏക ജില്ല?
ഇടുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
ഡെക്കാൻ പീഠഭൂമി
പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചതാര്?
സർദാർ കെ എം പണിക്കർ
ഒരു ഭാഗം കാളത്തോല്‍ പൊതിഞ്ഞ വാദ്യോപകരണത്തിന്റെ പേര് ?
ദഫ്
ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം?
വർത്തമാന പുസ്തകം (പാറമേക്കൽ തോമാക്കത്തനാർ)
കിഴക്കോട്ടൊഴുകുന്ന നദികള്‍ ഏതൊക്കെയാണ്?
ഭവാനി, പമ്പാര്‍, കബനി
രക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?
ഹീമോഗ്ലോബിന്‍
നേതാജി എന്ന് ഗാന്ധിജി വിശേഷിപ്പി ച്ചത് ആരെ ?
സുഭാഷ് ചന്ദ്രബോസ്
ചിത്രശലഭങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി ഏത് ?
ശലഭത്താര
“മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍” ആരുടെ വരികള്‍?
വള്ളത്തോൾ നാരായണ മേനോൻ
പ്രവാസി ഭാരതീയദിനം എന്നാണ്?
ജനുവരി 9
എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത?
ബാലാമണിയമ്മ
കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?
പാലക്കാട് ചുരം
സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണപ്പെടാൻ കാരണം?
വെടിപ്ലാവുകളുടെ സാന്നിധ്യം
ഇന്ത്യയുടെ ദേശീയ നാണയമായ രൂപയുടെ വിതരണാവകാശം ആര്‍ക്കാണ് ?
ഭാരതീയ റിസര്‍വ് ബാങ്ക്
ഭൂപടങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
കാര്‍ട്ടോഗ്രാഫി
‘സത്യം ശിവം സുന്ദരം’ എന്ന ആപ്ത വാക്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദൂരദര്‍ശന്‍
ചൈൽഡ് ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
മധ്യപ്രദേശ്
മലയാളത്തിൽ ആദ്യമായി പത്രം മലയാള വ്യകരണഗ്രന്ഥം എന്നിവ പുറത്തിറക്കിയത് ആര്?
ഡോ. ഹെർമൻ ഗുണ്ടർട്ട്
ലോക നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
പെട്രാർക്ക്
ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
രാജാറാം മോഹൻ റോയ്
2021-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്ക്?
സാറ ജോസഫ്
ഋഗ്വേദം, വാത്മീകിരാമായണം എന്നിവ ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാകവി ആര്?
വള്ളത്തോള്‍ നാരായണമേനോന്‍
പ്രകൃതിയുടെ സ്വാഭാവിക ജലസംഭരണ കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്നത് ?
കുന്നുകള്‍
കോണ്‍ഗ്രസിന്റെ മിതവാദികളും തീവ്രവാദികളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം ഏത് ?
ലക്നൌ സമ്മേളനം
കേരള തുളസീദാസ് എന്നറിയപ്പെടുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
ഭൂപടങ്ങളില്‍ ഉപയോഗിക്കുന്ന മഞ്ഞനിറം സൂചിപ്പിക്കുന്നുത് എന്താണ്?
കൃഷിയിടങ്ങള്‍
ആര്യ മഹിളാ സഭ സ്ഥാപിച്ചത് ആര്?
പണ്ഡിത രമാഭായ്
ഗാന്ധിജി കൈസര്‍ ഇ ഹിന്ദ് എന്ന പദവി ഉപേക്ഷിച്ചത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്?
ജാലിയന്‍ വാലാബാഗ് സംഭവം
ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്?
ഒറ്റപ്പാലം
ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം 2022- ൽ ലഭിച്ച പിന്നണി ഗായിക?
കെ.എസ്.ചിത്ര
ഇന്ത്യയുടെ ഇപ്പോഴത്തെ (2022) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാചിത്രത്തോടൊപ്പം പ്രകാശനം ചെയ്ത ഗുരുവചനം?
വിദ്യകൊണ്ട് സ്വതന്ത്രരാകുക
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?
1931
കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
കേണൽ ജി. വി രാജ
കേരള പാണിനി എന്നറിയപ്പെടുന്നത്?
എ ആർ രാജരാജവർമ്മ
കേരള സ്പെൻസർ എന്നറിയപ്പെടുന്നത്?
നിരണത്ത് രാമപ്പണിക്കർ
നേത്രവൈകല്യമായ ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ് ?
കോണ്‍കേവ്
രവീന്ദ്രനാഥ ടാഗോര്‍ സര്‍ പദവി ഉപേക്ഷിച്ചത് ഏത് സംഭവുമായി ബന്ധപ്പെട്ട്?
ജാലിയന്‍ വാലാബാഗ് സംഭവം
“ഈ ജീവിതകഥ പറയാന്‍ വെറും ഒരുപിടി വാക്കുകള്‍ മാത്രം” ഒ.എന്‍.വി.കുറുപ്പിന്റെ ഏത് കവിതയില്‍ നിന്നുള്ളതാണ് ഈ വരികൾ ?
തോന്ന്യാക്ഷരങ്ങള്‍
കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം?
മൈറ്റോകോൺട്രിയ
“ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ത്യയുടെ വായു ശ്വസിച്ചും ഗംഗയുടെയും യമുനയുടെയും ജലം പാനം ചെയ്തും ജീവിക്കുന്നു” ഇത് ആരുടെ വാക്കുകൾ?
സർ സയ്യിദ് അഹമ്മദ് ഖാൻ
ലോക പരിസ്ഥിതി ദിനം?
ജൂൺ 5
ഇന്ത്യൻ റെയിൽവേ ആരംഭിച്ചത് ഏത് ബ്രിട്ടീഷ് വൈസ്രോയിയുടെ കാലഘട്ടത്തിലാണ്?
ഡൽഹൗസി പ്രഭു
Carbon Watch പുറത്തിറക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം?
ചണ്ഡീഗഡ്
താജ് മഹലിനെ ‘കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണീർതുള്ളി ‘ എന്ന് വിശേഷിപ്പിച്ചത് ആരാണ്?
രവീന്ദ്രനാഥ ടാഗോർ
“അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍” ആരുടെ വരികള്‍?
കുമാരനാശാൻ
കേരളത്തിന്റെ ഉപവസന്തം എന്നറിയപ്പെടുന്ന ഋതു ഏത്?
ശരത്‌കാലം
ഹൈഡ്രജന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ?
ലാവോസിയർ
കാച്ചിക്കുറുക്കിയ കവിത’ എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?
വൈലോപ്പിള്ളി
കേരളത്തിലെ ഔഷധസസ്യങ്ങളെ കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്ര ഗ്രന്ഥം എന്ന് വിശേഷിപ്പിക്കുന്നത്?
ഹോർത്തൂസ് മലബാറിക്കസ്
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി?
പവൻകുമാർ ചാമ് ലിംങ് (സിക്കിം )
കേരളത്തിൽ ആദ്യമായി തുടങ്ങുന്ന ഓൺലൈൻ കലാകായിക പ്രവൃത്തി പരിചയ പരിപോഷണ പരിപാടി ?
വിദ്യാരവം
സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് വൈസ്രോയി?
വെല്ലസ്ലി പ്രഭു
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
കേരളം
‘കേരളത്തിന്റെ ജീവരേഖ’ എന്ന് വിശേഷിപ്പിക്കാറുള്ളത് ഏതു നദിയെ യാണ്?
പെരിയാർ
ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഭാഷ?
തമിഴ്
ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം?
അഞ്ചാമത്തെ ഭാഷ
മലയാളത്തെ ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ച വർഷം ?
2013 മെയ് 23
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
മൗസിന്റം (മേഘാലയ)
ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
പത്തനംതിട്ട
ഷണ്മുഖദാസൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്? ചട്ടമ്പിസ്വാമികൾ
രാസസൂര്യൻ എന്നറിയപ്പെടുന്നത്? മാഗ്നീഷ്യം
കേരള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ചലപതി റാവു
കൃഷ്ണഗാഥ രചിച്ചതാര്?
ചെറുശ്ശേരി
പാമ്പിൻ വിഷം രാസപരമായി എന്താണ്?
മാംസ്യം
കന്നട ഭാഷയിൽ കേരളത്തിൽ അവതരി പ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം?
യക്ഷഗാനം
ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ ഉണ്ട്?
12
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
മൗലാനാ അബ്ദുൽ കലാം ആസാദ്
ചരിത്രത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത്?
ഹെറോഡോട്ടസ്