Current Affairs May 2022|monthly Current Affairs May|Current Affairs in Malayalam 2022

2022 മെയ് (May) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


2022- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത്?

കേരളം (ഫൈനലിൽ കേരളം പശ്ചിമബംഗാളിലെ പരാജയപ്പെടുത്തി.
കേരളം ഏഴാം തവണയാണ് സന്തോഷ് ട്രോഫി കിരീടം നേടുന്നത്.
കേരളത്തിന്റെ ക്യാപ്റ്റൻ -ജിജോ ജോസഫ്)


ശുക്രനെ കുറിച്ച് പഠിക്കുവാനായുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ യുടെ ദൗത്യം?

ശുക്രയാൻ – 1


കേരളത്തിലെ ആദ്യത്തെ സ്മാർട്ട് അംഗൻവാടി ആരംഭിക്കുന്ന ജില്ല?

തിരുവനന്തപുരം (പൂജപ്പുര)


അന്താരാഷ്ട്ര അഗ്നിരക്ഷാസേന ദിനം (International Fire Fighters Day)?

Advertisements

മെയ് 4


78000 ദേശീയപതാകകൾ ഒരേസമയം വീശി ഗിന്നസ് റെക്കോർഡ് നേടിയ രാജ്യം?

ഇന്ത്യ


ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന സിനിമ?

സബാഷ് മിതു


റെഡ് ക്രോസ് ദിനം?

മെയ് 8


കേരളത്തിലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ് കമ്പനി?

ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജി


അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി?

Advertisements

അപ്നാ ഘർ


പെരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

ചാലക്കുടിപ്പുഴ (തൃശ്ശൂർ)


2022-ലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ഗോൾഡ് കാറ്റഗറിയിൽ കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ലഭിച്ച കേരളത്തിലെ ജില്ലകൾ?

മലപ്പുറം, വയനാട്


2022 – ലെ കാൻ ചലച്ചിത്രമേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തെരഞ്ഞെടുക്കപ്പെട്ട മലയാളചിത്രം?

തമ്പ് (സംവിധായകൻ – ജി അരവിന്ദൻ)


65 വയസ്സിന് മേൽ പ്രായമുള്ളവർക്ക് വേണ്ടി കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി?

വയോമിത്രം


കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായ ആദ്യ ട്രാൻസ്ജെൻഡർ?

Advertisements

വിജയരാജമല്ലിക


കേരളത്തിൽ ആദ്യമായി ഇലക്ട്രിക് ആംബുലൻസ് നിലവിൽ വന്ന ആശുപത്രി?

നെയ്യാറ്റിൻകര ജനറൽ ആശുപത്രി


ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരമാകുന്നത്?

തൃശ്ശൂർ


ഇന്ത്യയുടെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ?

ദൂധ് വാണി


ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ വരുന്നത് എവിടെയാണ്?

മൈസൂർ


2022 – ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ‘കൺട്രി ഓഫ് ഓണർ’ ബഹുമതി ലഭിച്ച രാജ്യം?

Advertisements

ഇന്ത്യ


ഇന്ത്യയിൽ ആദ്യമായി കടൽപ്പായൽ പാർക്ക് (Seaweed Park) നിലവിൽ വരുന്ന സംസ്ഥാനം ഏത്?

തമിഴ്നാട്


ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന കേരളത്തിന്റെ പുതിയ ട്രെയിൻ?

വന്ദേഭാരത്


ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി?

കാമി റിത ഷേർപ്പ
(26 തവണ എവറസ്റ്റ് കീഴടക്കി)


മനുഷ്യനിൽ ആദ്യമായ് H3N8 പക്ഷിപ്പനി സ്ഥിതീകരിച്ച രാജ്യം?

ചൈന


സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ പാസാക്കിയ സംസ്ഥാനം?

Advertisements

തമിഴ്നാട്


5000 വർഷം പഴക്കമുള്ള ഹാരപ്പൻ കാലത്തെ അസ്ഥികൂടങ്ങളും ആഭരണ നിർമാണ ശാലയും കണ്ടെത്തിയ രാഖി ഗഡി എന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം?

ഹരിയാന


അക്ഷര മ്യൂസിയമായി മാറിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന ജില്ല?

കണ്ണൂർ (തലശ്ശേരി)


2022 ലെ ലോക ഭക്ഷ്യ സമ്മാനം (World Food Prize 2022) ലഭിച്ച വ്യക്തി?

സിന്തിയ റോസെൻസ് വീഗ്


2022 മെയ്മാസം നൂറാം വാർഷികം ആചരിച്ച ഇന്ത്യയിലെ സർവ്വകലാശാല ഏത്?

ഡൽഹി യൂണിവേഴ്സിറ്റി
(സ്ഥാപിതമായത് 1922)


ഏതു സംസ്ഥാന അതിർത്തിയോട് ചേർന്നാണ് മൈത്രി മ്യൂസിയം ഉദ്ഘാടനം ചെയ്തത്?

Advertisements

പശ്ചിമബംഗാൾ


ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ മൊബൈൽ ആപ്പ്?

ശൈലി ആപ്പ്


2022ലെ 4- മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി?

ഹരിയാന
(ഗെയിംസിന്റെ ഭാഗ്യ ചിഹ്നം -ധാക്കഡ് എന്ന പേരു നൽകിയ കാള)


ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോൾ ഫാക്ടറി ആരംഭിച്ച സംസ്ഥാനം?

ബീഹാർ


ഭക്ഷ്യയോഗ്യമായ ‘ലേബിയോ ഫിലിഫൈറെസ് ‘എന്ന പുതിയ ഇനം ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയ കേരളത്തിലെ നദി?

പമ്പ


സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്കരിച്ച പുതിയ ദൗത്യം?

Advertisements

ഓപ്പറേഷൻ ജാഗറി


സംസ്ഥാന ബയോ കൺട്രോൾ ലാബ് സ്ഥിതിചെയ്യുന്നത്?

മണ്ണുത്തി (തൃശ്ശൂർ)


2022ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ (World Press Freedom Index 2022) ഇന്ത്യയുടെ സ്ഥാനം?

150


2022 ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ (World Press Freedom Index 2022) ഒന്നാം സ്ഥാനത്തുള്ള രാജ്യം?

നോർവെ (രണ്ടാം സ്ഥാനം ഡെൻമാർക്ക് മൂന്നാംസ്ഥാനം സ്വീഡൻ)


2022 മെയ്മാസം കേരളത്തിൽ ഏതു നിയമസഭ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്?

തൃക്കാക്കര


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
അസാനി

Advertisements

8000 മീറ്ററിന് മുകളിലുള്ള അഞ്ചു കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ?

പ്രിയങ്ക മോഹിതെ


2022- ൽ രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി?

മഹിന്ദ രാജപക്സെ


ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി?

റനിൽ വിക്രമസിംഗെ


ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്റ്റ് പ്രതിമ നിലവിൽ വന്ന രാജ്യം?

ബ്രസീൽ


മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമ?

മേജർ

Advertisements

കേരളത്തിലെ ഹൈസ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ഐ ടി യൂണിറ്റുകൾ വഴി നടപ്പിലാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം?

അമ്മ അറിയാൻ


ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി നിലവിൽ വന്നത്?

ഒഡീഷ്യ


ഗവൺമെന്റ സ്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

തമിഴ്നാട്


2022 – ലെ 14- മത് ബ്രിക്സ് ഉച്ചകോടിക്ക്‌ വേദിയാകുന്ന രാജ്യം?

ചൈന


ലോകത്ത് ഏറ്റവും വിപണി മൂല്യമുള്ള കമ്പനി?

സൗദി അരാംകോ ( എണ്ണക്കമ്പനി

Advertisements

വിദേശികൾക്ക് ചികിത്സാ സഹായത്തി നായിയുള്ള ദേശീയ പോർട്ടൽ?

വൺ സ്റ്റെപ്പ്


പ്രഥമ കേരള ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല?

തിരുവനന്തപുരം


ആർത്തവ സമയത്ത് സ്ത്രീകൾക്ക് മൂന്നു ദിവസം അവധി അനുവദിച്ച രാജ്യം?

സ്പെയിൻ


2022- ലെ പുലിസ്റ്റർ പുരസ്കാരം നേടിയ ഇന്ത്യക്കാർ?

ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദ്നാൻ അബിദി, അമിത് ദവെ


ഫീച്ചർ ഫോട്ടോഗ്രാഫിയിൽ മരണാനന്തര ബഹുമതിയായി 2022- ലെ പുലിസ്റ്റർ പ്രൈസ് ലഭിച്ച ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്?

ഡാനിഷ് സിദ്ധിഖി

Advertisements

Nato യുടെ ഡിഫൻസ് ഗ്രൂപ്പിൽ അംഗം ആവുന്ന ആദ്യ ഏഷ്യൻ രാജ്യം?

സൗത്ത് കൊറിയ


സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ബംഗ്ലാ അക്കാദമിയുടെ പ്രഥമ പുരസ്കാരം നേടിയ ‘കബിത ബിതാൻ ‘ എന്ന പുസ്തകത്തിന്റെ രചയിതാവ്?

മമതാ ബാനർജി (ബംഗാൾ മുഖ്യമന്ത്രി)


ശ്രീബുദ്ധന്റെ ജീവിതകഥ ആവിഷ്കരിച്ച രാജ്യത്തെ ആദ്യ തീം പാർക്ക്?

ബുദ്ധ വനം (തെലുങ്കാന)


ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റ വ്യക്തി?

രാജീവ് കുമാർ


2022- ലെ ടെമ്പിൾടൺ പുരസ്കാരം ലഭിച്ച നോവൽ സമ്മാന ജേതാവ്?

ഫ്രാങ്ക് വിൽച്ചെക്ക്

Advertisements

ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2022- ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരൻ?

ടി പത്മനാഭൻ (കഥാകൃത്ത്)


2022 മെയ് 11 -ലെ ഉത്തരവിലൂടെ സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹ നിയമം?

124 – A


2022- ലെ തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നേടിയത്?

ഇന്ത്യ


വൈദിക വൃത്തിയിലൂടെയല്ലാതെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്ത്യയിലെ ആദ്യ വ്യക്തി?

ദേവസഹായം പിള്ള


കേരള ഹൈക്കോടതിയിലെ പുതിയ വനിതാ അഡീഷണൽ ജഡ്ജി?

ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ

Advertisements

ഇന്ത്യയിലെ ആദ്യത്തെ Flow chemistry Technology hub നിലവിൽ വന്ന നഗരം?

ഹൈദരാബാദ്


തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നേടിയ രാജ്യം?

ഇന്ത്യ


75- മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 കുളങ്ങൾ നിർമ്മിക്കുന്ന പദ്ധതി?

അമൃത് സരോവർ


ഗൗതമബുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ തീം പാർക്ക്?

ബുദ്ധ വനം പൈതൃക പാർക്ക്


ഇന്ത്യയുടെ 52- മത് കടുവാ സംരക്ഷണ കേന്ദ്രമായ രാംഘട്ട് വിഷ് ധാരി കടുവാസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Advertisements

സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി കേരള ഗവൺമെന്റ് ആരംഭിച്ച ഭവന വായ്പ പദ്ധതി?

മെറി ഹോം


ഇന്ത്യ പുതിയതായി തദ്ദേശീയമായി നിർമ്മിച്ച നാവികസേന യുദ്ധക്കപ്പലുകൾ?

ഉദയഗിരി, സൂറത്ത്


ഇന്ത്യയിലെ ആദ്യത്തെ അഗ്നി ക്ഷേത്രം നിലവിൽ വന്നത്?

കക്കോടി (കോഴിക്കോട്)


സംസ്ഥാന ജി എസ് ടി വകുപ്പിന്റെ പുതിയ പരസ്യ വാചകം?

നികുതി നമുക്കും നാടിനും


കേരള സർക്കാരിന്റെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് (KPPL) എവിടെയാണ് പ്രവർത്തനമാരംഭിക്കുന്നത്?

വെള്ളൂർ (കോട്ടയം)

Advertisements

ഭരണഘടനയുടെ ഏതു പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചത്?

ആർട്ടിക്കിൾ 142


ആർത്തവകാലത്ത് അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യം?

സ്പെയിൻ


മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം നേടിയത്?

സുഭാഷ് ചന്ദ്രൻ (നോവൽ സമുദ്രശില)


സംസ്ഥാന സർക്കാരിന്റെ എസ്സി. എസ്. ടി സംവിധായകർക്കുള്ള പദ്ധതിയിലൂടെ നിർമ്മിക്കുന്ന ആദ്യ സിനിമ?

അരിക്


ലോക ഹൈപ്പർടെൻഷൻ ദിനം?

മെയ് 17

Advertisements

2022 ലെ ലോക ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പ്‌ നടക്കുന്ന വേദി?

മേഘാലയ


2022- ലെ വക്കം അബ്ദുൽഖാദർ സ്മാരക പുരസ്കാരം നേടിയത്?

ബാലചന്ദ്രൻ വടക്കേടത്ത്


2022 -ൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്ന സംസ്ഥാനം?

കർണാടക


ഭൂമിയുടെ മുകളിലെ അന്തരീക്ഷം പഠിക്കാൻ വേണ്ടി ഇസ്രോ (ISRO) ആരംഭിക്കുന്ന ഇരട്ട ഉപഗ്രഹങ്ങളുടെ പദ്ധതി?

Disha L & H പദ്ധതി


ബധിരർക്കുള്ള ലോക ഗെയിംസ് അറിയപ്പെടുന്നത്?

ഡെഫ്ലിമ്പിക്സ് 2021

Advertisements

അന്താരാഷ്ട്ര മ്യൂസിയം ദിനം?

മെയ് 18


2022- ലെ അന്താരാഷ്ട്ര മ്യൂസിയം ദിന പ്രമേയം?

The power of Museum”


ഏതു രാജ്യത്താണ് അംബേദ്കറുടെ പേരിൽ റോഡ് നിർമ്മിച്ചത്?

ജമൈക്ക


രാമകൃഷ്ണ മിഷന്റെ ആഗോള സാരഥി ആകുന്ന മൂന്നാമത്തെ മലയാളി?

ഭജനാനന്ദ സ്വാമി


മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കായി ആദ്യ സ്മാരകമായ സുഗത സ്മൃതി ഉദ്ഘാടനം ചെയ്തത്?

നെയ്യാറ്റിൻകര

Advertisements

2022 മെയ് നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടി ആരംഭിക്കുന്നത്?

ദാവോസ് (സ്വിസ്ർലൻഡ് )


ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി നിർമ്മിക്കുന്ന സിനിമ?

Mujib -the Making of a Nation


രാജ്യാന്തര ഫുട്ബോളിൽ തുല്യവേതനം നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം?

അമേരിക്ക


സ്വാതന്ത്ര്യത്തിന് 75 വർഷത്തിൽ പുതിയ വിക്ഷേപണ ദൗത്യത്തിനായി ഐഎസ്ആർഒ യുടെ നേതൃത്വത്തിൽ ഇന്ത്യയിലെ 14 പ്രമുഖ പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ രൂപകല്പനചെയ്ത് വികസിപ്പിച്ച 75 ഉപഗ്രഹങ്ങളുടെ സഞ്ചയനം?

ആസാദി സാറ്റ്


SSLC, plus two പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർ പഠനം നടത്താൻ കേരള പോലീസ് ആരംഭിച്ച പദ്ധതി?

ഹോപ്പ്‌

Advertisements

കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കുന്ന കഥാപുസ്തക പരമ്പര?

ഹലോ ഇംഗ്ലീഷ് കിഡ്സ്


വാണിജ്യ പദ്ധതിക്കായി സ്വകാര്യമായി രൂപകല്പനചെയ്ത് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ റോക്കറ്റ്?

വിക്രം -1


കേരളത്തിൽ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന സർവ്വേ പൂർത്തിയാക്കിയ ആദ്യ ജില്ല?

തൃശ്ശൂർ


സഞ്ചരായൻ ടാങ്ക് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്


2022 ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻവനിത ?

നിഖാത് സരിൻ (തെലുങ്കാന, ലോക ബോക്സിങ് കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ്
നിഖാത് സരിൻ)

Advertisements

ബ്ലോക്ക് ചെയിൻ സാങ്കേതിക സംവിധാനത്തിലൂടെ കർഷകർക്ക് വിത്ത് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

ജാർഖണ്ഡ്


നവജാതശിശുക്കൾക്ക് വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി?

നിയോ ക്രാഡിൽ


പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ലോക് മിൽനി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?

പഞ്ചാബ്


രണ്ടു പുള്ളിപുലി സംരക്ഷണകേന്ദ്രം ഉള്ള ഇന്ത്യയിലെ ആദ്യ നഗരം?

ജയ്പൂർ


സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി?

തേൻകണം പദ്ധതി

Advertisements

2022 ലെ ക്വാഡ് ഉച്ചകോടിയുടെ വേദി?

ജപ്പാൻ


മങ്കി പോക്സിന് ക്വാറന്റെയിൻ ഏർപ്പെടുത്തുന്ന ആദ്യരാജ്യം?

ബെൽജിയം


ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണർ?

വിനയകുമാർ സക്സേന


ലോക ജൈവവൈവിധ്യ ദിനം?

മെയ് 22


2022 – ലെ ലോക ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം?

Building a shared future for all life

Advertisements

ഇന്ത്യൻ കരസേനയുടെ വ്യോമ വിഭാഗമായ ആർമി ഏവിയേഷൻ കോറിലെ ആദ്യ വനിതാ കോംമ്പാറ്റ് പൈലറ്റായി ചുമതലയേറ്റത് ആര്?

ക്യോപ്റ്റർ അഭിലാഷ ബരാക് (ഹരിയാന)


എലിപ്പനിക്കെതിരെ ഡോക്സി വാഗൺ എന്ന പേരിൽ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ച ജില്ല?

കൊല്ലം


ഇന്ത്യയുടെ രണ്ടാമത്തെ മിസൈൽ ടെസ്റ്റിംഗ് സെന്റർ സ്ഥാപിതമാകുന്ന സംസ്ഥാനം?

ആന്ധ്രപ്രദേശ് (കൃഷ്ണ ജില്ല)


ലോകത്തിലെ ആദ്യ നാനോ യൂറിയ പ്ലാനറ്റ്?

ഗുജറാത്ത്


ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ജൈവ പഴം?

കിവി

Advertisements

യൂറിയ ദ്രവരൂപത്തിൽ കുപ്പിയിലാക്കി വിൽക്കുന്ന ലോകത്തിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത്?

ഗുജറാത്ത്


Fearless Govermance എന്ന പുസ്തകത്തിന്റെ രചയിതാവ്?

കിരൺ ബേദി


52 -മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ (2021) പ്രഖ്യാപിച്ചു

മികച്ച ചലച്ചിത്രം – ആവാസവ്യൂഹം (സംവിധാനം ആർ കെ കൃഷാന്ദ് )

മികച്ച നടി – രേവതി (ഭൂതകാലം)

മികച്ച നടന്മാർ – ബിജു മേനോൻ (ആർക്കറിയാം ) ജോജു ജോർജ്ജ് ( മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം)

മികച്ച സംവിധായകൻ – ദിലീഷ് പോത്തൻ (ജോജി)

മികച്ച ഗായിക – സിത്താര കൃഷ്ണകുമാർ

Advertisements

മികച്ച ഗായകൻ – പ്രദീപ്

ജനപ്രിയ ചലച്ചിത്രം – ഹൃദയം (സംവിധാനം വിനീത് ശ്രീനിവാസൻ)


കേരള ഫോക് ലോർ അക്കാദമി ചെയർമാൻ?

ഒ എസ് ഉണ്ണികൃഷ്ണൻ


സംസ്ഥാന വനം വകുപ്പ് മേധാവി?

ബെന്നിച്ചൻ തോമസ്


2022 -ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഹിന്ദി എഴുത്തുകാരി?

ഗീതാജ്ഞലി ശ്രീ ( നോവൽ- റേത്ത് സമാധി എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Tomp of Sand)


സംസ്ഥാന സർക്കാറിന് കീഴിൽ ആരംഭിച്ച ഒ.ടി. ടി ഫ്ലാറ്റ്ഫോം?

സി സ്പേസ്
(ഒ.ടി. ടി ഫ്ലാറ്റ്ഫോം നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം)

Advertisements

ലോകത്ത് ഏറ്റവും ഉയരത്തിൽ( എവറസ്റ്റ് കൊടുമുടിയിൽ സമുദ്രനിരപ്പിൽ നിന്ന് 8830 മീറ്റർ ഉയരത്തിൽ) കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി


വിദ്യാലയങ്ങൾ ലഹരി വിമുക്തമാകുന്നതിനും സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നടപ്പാക്കുന്ന പദ്ധതി?

ഉണർവ്


ലോകപുകയില വിരുദ്ധ ദിനം?

മെയ് 31


2022 – ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം?

Protect The Environment


ലോക പുകയില വിരുദ്ധ ദിനത്തോട നുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ അവാർഡ് ലഭിച്ച സംസ്ഥാനം?
ജാർഖണ്ഡ്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.