Kerala PSC|10TH LEVEL PRELIMS EXAM 2023 Model Questions| VFA | LDC|LGS|GENERAL KNOWLEDGE | പൊതു വിജ്ഞാനം|150 ചോദ്യോത്തരങ്ങൾ|part -1

PSC പരീക്ഷകൾക്കും VFA | LDC|LGS|GENERAL KNOWLEDGE | മറ്റു ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി GK Malayalam തയ്യാറാക്കിയ 150 ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും


കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രമായ ‘ഗജേന്ദ്ര മോക്ഷം’ ചിത്രണം ചെയ്തിട്ടുള്ളത് എവിടെയാണ് ?

കൃഷ്ണപുരം കൊട്ടാരം


നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏത് ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടമെടുത്തത്?

അയർലൻഡ്


ഭരണഘടനയെ വ്യാഖ്യാനിക്കാൻ അധികാരം ഉള്ളത് ആർക്കാണ്?

സുപ്രീംകോടതി


‘ജലത്തിലെ പൂരം’ എന്നറിയപ്പെടുന്നത്?

ആറന്മുള ഉത്രട്ടാതി വള്ളംകളി


ഷണ്മുഖദാസൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്?

ചട്ടമ്പിസ്വാമികൾ


ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി ഏതു നദിയിലാണ്?

ബ്രഹ്മപുത്ര


2020 -ൽ ജൂലായിൽ പ്രസിദ്ധീകരണത്തിന്റെ 200 വർഷം പൂർത്തിയാക്കിയ ദിനപത്രം?

മുംബൈ സമാചാർ


ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

തുഷാർ ഗാന്ധി ഘോഷ്


മലയാള പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

വേങ്ങയിൽ കുഞ്ഞിരാമൻ നായർ


രേവതി പട്ടത്താനം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തളി ക്ഷേത്രം


ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി?

കെ എൻ രാജ്


കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടുംചോല


ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

കോസി


സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?

രാജീവ് ഗാന്ധി


കേരളത്തിലെ പ്രശസ്തമായ ഒരേയൊരു സീതാദേവി ക്ഷേത്രം?

പുൽപള്ളി


ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്


കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം


ശ്രേഷ്ഠ ഭാഷാ ദിനം എന്നാണ്?

നവംബർ 1


മിശ്രഭോജനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

സഹോദരൻ അയ്യപ്പൻ


മലബാർ കലാപം ആസ്പദമാക്കി കുമാരനാശാൻ രചിച്ച കൃതി?

ദുരവസ്ഥ


2017 -ൽ കേന്ദ്രസർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച കലാപം ഏതാണ്?

പൈക കലാപം


വിവരാവകാശ നിയമം നിലവിൽ വന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

55 -മത്


ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ പക്ഷി?

സരസൻ കൊക്ക്


മരിയാന ട്രഞ്ച് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡണ്ട്?

ജോർജ്ജ് ബുഷ്


തമിഴ്നാട് സംസ്ഥാനത്തിലെ ഔദ്യോഗിക മൃഗം?

വരയാട്


1955 ന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര്?

ഇംപീരിയൽ ബാങ്ക്


കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനീസ് നഗരം?

വുഹാൻ


സ്കൂൾ പഠനകാലത്ത് ഗാന്ധിജിക്ക് ഏറ്റവും പ്രയാസമുള്ള വിഷയം ഏതായിരുന്നു?

കണക്ക്


1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം?

മിതവാദി


രാജ് മഹൽ കുന്നുകളുടെ താഴ്‌വരകളിൽ ജീവിച്ചിരുന്ന ഗോത്രജനത?

സാന്താൾ മാർ


ഇടുക്കി ജില്ലക്ക് പുറത്തുള്ള കേരളത്തിലെ ഏക ദേശീയോദ്യാനം?

സൈലന്റ് വാലി (പാലക്കാട്)


ഇന്ത്യയിലെ ആദ്യത്തെ വോട്ടർ പാർക്ക് നിലവിൽ വന്നത്?

ഗുരുഗ്രാം (ഹരിയാന)


സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?

ഗാനിമീഡ്


2018-19 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്?

പാപ്പിനിശ്ശേരി


പഴയകാലത്ത് ‘ഗണപതിവട്ടം ‘ എന്നറിയപ്പെട്ട സ്ഥലം?

സുൽത്താൻ ബത്തേരി


കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം (മലപ്പുറം)


ഇരവികുളം വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം?

1975


കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?

ഇടമലക്കുടി ഗ്രാമപഞ്ചായത്ത്


2020 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് ആര്?

പോൾ സക്കറിയ


രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഹോർമോൺ?

ഇൻസുലിൻ


സൈലന്റ് വാലിയിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന വൈദ്യുത പദ്ധതി?

പാത്രക്കടവ് പദ്ധതി


കുറിച്യ കലാപം നടന്ന വർഷം?

1812


ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ജനസംഖ്യാനു പാതികമായി നിയമസഭാ പ്രാതിനിത്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം?

നിവർത്തനപ്രക്ഷോഭം


2019 ജനുവരിയിൽ ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ശക്തിയേറിയ ആണവേതര ബോംബ് വികസിപ്പിച്ച രാജ്യം?

ചൈന


ജൂൺ 18 മാസ്ക് ഡേ (Mask Day) ആയി ആചരിച്ച സംസ്ഥാനം?

കർണാടക


നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിരതിരുനാൾ (1934)


രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയിരുന്നത്?

മദൻ മോഹൻ മാളവ്യ


ദേശീയ മലിനീകരണ നിയന്ത്രണ ദിനം?

ഡിസംബർ 2


ഭാരതരത്നം നേടിയ ആദ്യ വനിത?

ഇന്ദിരാഗാന്ധി


ദൈവത്തിന്റെ വാസസ്ഥലം എന്ന പേരിന്റെ അർത്ഥം ഉള്ള ഇന്ത്യൻ സംസ്ഥാനം?

ഹരിയാന


പൗരത്വ ഭേദഗതി നിയമം ലോകസഭ പാസാക്കിയ വർഷം?

2019 ഡിസംബർ 10


1817 ലെ പൈക കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്?

പ്രകാശ് ജാവദേക്കർ


കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ആരായിരുന്നു?

സി അച്യുതമേനോൻ


ഏതു സർക്കാരാണ് സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ 5 ആക്കി കുറച്ചത്

മഹാരാഷ്ട്ര


ആറു മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുച്ഛേദം ഏതാണ്?

അനുച്ഛേദം 21 A


പെരിനാട് ലഹള എന്നറിയപ്പെടുന്ന സമരം ഏത്?

കല്ലുമാല സമരം


നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം ഏത്?

കരൾ


ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്?

സസ്യങ്ങൾ


ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

സോഡിയം, പൊട്ടാസ്യം


പാമ്പുകളെ കുറിച്ചുള്ള പഠനം?

ഓഫിയോളജി


ഐ.ടി ആക്ട് നിലവിൽ വന്നത് എപ്പോൾ?

2000 ഒക്ടോബർ 17


കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട നിർമ്മിച്ചത് ആര്?

ശിവപ്പ നായ്ക്കർ


തമിഴ്നാട്ടിലെ കോയമ്പത്തൂർ നഗരത്തിന് കുടിവെള്ളം ലഭ്യമാകുന്ന കേരളത്തിലെ അണക്കെട്ട്?

ശിരുവാണി


ഉൽക്കാ പതനത്താൽ രൂപംകൊണ്ട ഇന്ത്യയിലെ തടാകം ഏത്?

ലോണാർ


കേരളത്തിൽ നടപ്പിലാക്കിവരുന്ന നഗര തൊഴിലുറപ്പ് പദ്ധതിയെ ആരുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്?

അയ്യങ്കാളി


ടാഗോറിന്റെ തൂലികാനാമം?

ഭാനുസിംഹ


ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ഏത് ജില്ലയിലാണ്?

മലപ്പുറം


ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ?

ജെ കെ ബജാജ്


‘ഇന്ത്യൻ മിറർ എന്ന പത്രത്തിന്റെ സ്ഥാപകൻ?

ദേവേന്ദ്രനാഥ ടാഗോർ


ദി ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രം സ്ഥാപിച്ചത്?

കെ എം പണിക്കർ


ഏതു പഞ്ചവത്സര പദ്ധതിക്കാലത്താണ് കേരളത്തിൽ ജനകീയ ആസൂത്രണത്തിന് തുടക്കം കുറിച്ചത്?

ഒൻപതാം പദ്ധതി


രാജവെമ്പാലയുടെ ഇഷ്ട സങ്കേതങ്ങളിൽ ഒന്നായ പൂയംകുട്ടി വനം ഏത് ജില്ലയിലാണ്?

എറണാകുളം


ഇന്ത്യയിലെ ആദ്യത്തെ ധാന്യ എടിഎം പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്?

ഗുരുഗ്രാം


ശൈശവവിവാഹം മുൻകൂട്ടി അറിയിക്കുന്ന വ്യക്തിക്ക് പാരിതോഷികം നൽകുന്ന പദ്ധതി?

പൊൻവാക്ക്


കേരളത്തിൽ നടന്ന മൂക്കുത്തി സമരത്തിനും അച്ചിപ്പുടവ സമരത്തിനും നേതൃത്വം നൽകിയത് ആര്

ആറാട്ടുപുഴ വേലായുധപ്പണിക്കർ


ഇന്ത്യയിൽ വർത്തമാന പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ജെയിംസ് ആഗസ്റ്റസ് ഹിക്കി


കേരളത്തിലെ ഏത് ആദിവാസി വിഭാഗത്തെ പറ്റിയാണ് ഗാന്ധിജി
‘യങ്‌ ഇന്ത്യ’ യിൽ ലേഖനമെഴുതിയത്?

നായാടികൾ


റബറിന്റെ ജന്മദേശം?

ബ്രസീൽ


യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള ഏത്?

പരുത്തി


ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത്?

ഭൂട്ടാൻ


സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നത് ആര്?

ചട്ടമ്പിസ്വാമികൾ


ഗാന്ധിജി ഇന്ത്യക്ക് നിർദേശിച്ച വിദ്യാഭ്യാസ മാതൃക ഏത്?

വാർധാ പദ്ധതി


1959 കേരള മന്ത്രിസഭ പിരിച്ചുവിടാനി ടയാക്കിയ സാഹചര്യം ഏത്?

വിമോചന സമരം


കേരളത്തിൽ സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്ന ദിവസം?

നവംബർ 26


യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാമപ്പ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?

തെലുങ്കാന


ഹരിത കേരളം മിഷനു ( തുടക്കം കുറിച്ച വർഷം?

2016 ഡിസംബർ


ഏത് വിളയുടെ സങ്കരയിനമാണ് ‘മുക്തി’

തക്കാളി


സെൻട്രൽ വിസ്ത എന്തിനു വേണ്ടിയുള്ള പദ്ധതി?

പുതിയ പാർലമെന്റ് സമുച്ചയ നിർമ്മാണം


പ്രാചീന കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനം?

ഹിൽ പാലസ്


ചീനക്കൊട്ടാരം (റെയിൽവേ കൊട്ടാരം) എന്നറിയപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത് എവിടെ?

കൊല്ലം


യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2021-ൽ ഉൾപ്പെടുത്തിയ ഹാരപ്പൻ സാംസ്കാരിക കേന്ദ്രം ഏത്?

ധോലാവീര


നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വന്യ ജീവി സങ്കേതം?

ചിന്നാർ


നെപ്പോളിയൻ ബോണപ്പാർട്ട് അന്ത്യവി ശ്രമം കൊള്ളുന്നത് എവിടെയാണ്?

പാരീസ്


അകിരാ മിയാവാക്കി ഏതു പരിസ്ഥിതി സംരംഭത്തിന്റെ ഉപജ്ഞാതാവാണ്?

നഗരത്തിലെ ചെറുവനങ്ങൾ


വിശപ്പുരഹിത നഗരം പദ്ധതിക്ക്‌ കേരളത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?

കോഴിക്കോട്


1859 കേരളത്തിൽ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിച്ചത് എവിടെ?

ആലപ്പുഴ


എന്ത് അധികാരത്തോടെ എന്നർത്ഥത്തിൽ വരുന്ന റിട്ട്?

ക്വാ- വാറന്റോ


കേരള തീരത്ത് ആദ്യമായി നീലത്തിമിംഗലശബ്ദം റെക്കോർഡ് ചെയ്തത് എവിടെയാണ്?

വിഴിഞ്ഞം


ചക്കുളത്തു കാവ് പൊങ്കാല നടക്കുന്ന മാസം?

വൃശ്ചികം


കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി?

എ ബി വാജ്പേയ്


1936 -ൽ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ചതാര്?

ബി ആർ അംബേദ്കർ


സ്ത്രീധന പീഡനം അവസാനിപ്പിക്കുക, വനിതാശാക്തീകരണം, സ്ത്രീ സുരക്ഷാ ബോധവൽക്കരണം, തുടങ്ങിയവ ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ചപദ്ധതി?

കനൽ


പൂക്കോട്ടൂർ യുദ്ധം ഏത് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു?

മലബാർ കലാപം


കേരളത്തിലെ ആദ്യത്തെ വനിത എക്സൈസ് ഇൻസ്പെക്ടർ?

ഒ സജിത


ഖേൽരത്ന പുരസ്കാരത്തെ ഏതു കായികതാരത്തിന്റെ പേരിലാണ് പുനർനാമകരണം ചെയ്തത്?

മേജർ ധ്യാൻചന്ദ്


പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട കേരളത്തിലെ ആദ്യ ആരാധനാലയം?

മട്ടാഞ്ചേരി ജൂതപ്പള്ളി


മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

ചെമ്പ്


ഇന്ത്യയെ വിഭജിക്കാതെ അധികാരക്കൈമാറ്റം സാധ്യമല്ലെന്ന വാദം മുന്നോട്ടുവെച്ച പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി


100. വീരവാണി എന്നപേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ആരുടെ പ്രസംഗങ്ങളാണ്?

ആഗമാനന്ദൻ


പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി കൊണ്ട് 1817 -ൽ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്?

ഗൗരി പാർവതി ഭായ്


കേരളത്തിലെ ആദ്യ ഇക്കോ കയർ ഗ്രാമം?

ഹരിപ്പാട്


കേരളത്തിൽ ഏറ്റവും കൂടുതൽ മ്യൂസിയങ്ങൾ ഉള്ള ജില്ല?

എറണാകുളം


വായില്ലാക്കുന്നിലപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

പാലക്കാട്


‘അടൽ ടണൽ’ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

ഹിമാചൽപ്രദേശ്


കണ്ണശ്ശസ്മാരകം ആരുടെ സ്മരണക്കായി ഉള്ളത്?

നിരണം കവികൾ


പൊതുജന പങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി?

മാപ്പത്തോൺ കേരള


ഇന്ത്യയിലെ ആദ്യ മാരിടൈം മ്യൂസിയം നിലവിൽ വരുന്നത്?

ലോത്തൽ (ഗുജറാത്ത്)


‘പ്രീതിഭോജനം’ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

വാഗ് ഭടാനന്ദൻ


കുരിശുമുടി മലനിര സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടനിൽ അധികാരത്തിലിരുന്ന കക്ഷിയേത്?

ലേബർ പാർട്ടി


വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊച്ചിയിൽ ഇലക്ട്രിസിറ്റി സമരം നടന്ന വർഷം ഏത്?

1936


ഏത് രോഗത്തെ പ്രതിരോധിക്കാൻ ആണ് ഡോക്സിസൈക്ലിൻ ഗുളികകൾ ഫലപ്രദം?

എലിപ്പനി


‘കുരുക്ഷേത്രത്തിലെ ഗാന്ധാരി’ എന്ന കവിത എഴുതിയത്?

സർദാർ കെ എം പണിക്കർ


കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ചൂണ്ടൽ (വയനാട്)


കേരളത്തിലെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ?

പാലാട്ട് മോഹൻദാസ്


ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായ ആദ്യ വനിത?

ഫാത്തിമാ ബീവി


ഇന്ത്യയിലെ ആദ്യ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഫ്രീ വിമാനത്താവളം?

ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ഡൽഹി)


ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്?

മെർക്കുറി (രസം)


കേരളത്തിലെ സൂറത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം?

മഞ്ചേരി (1920)


‘ഞാനൊരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?

എകെജി


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ആര്?

വാഞ്ചി അയ്യർ


കേരളത്തിലെ ഏതു രാഷ്ട്രീയ നേതാവിന്റെ ആത്മകഥയാണ് ‘അനുപമം ജീവിതം’?

കെ ശങ്കരനാരായണൻ


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


കൈപ്പിള്ളി മന ആരുടെ ജന്മഗൃഹം ?

വി ടി ഭട്ടത്തിരിപ്പാട്


കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ?

ഉദയാ സ്റ്റുഡിയോ


ലോകരാഷ്ട്രങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

7


ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്ര ത്തിന്റെ പുതിയ പേര്?

സുഷമ സ്വരാജ് ഭവൻ


കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തവന്നൂർ


“നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു എവിടെയും ഇരുട്ടാണ് ” ഗാന്ധിജിയുടെ മരണത്തെ പറ്റി ഇങ്ങനെ പറഞ്ഞത് ആര്?

ജവഹർലാൽ നെഹ്റു


തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ശില്പി?

വിക്രം സാരാഭായി


ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത്?

മീററ്റ്


അഞ്ചു രൂപയുടെ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട കേരളീയൻ?

ശ്രീനാരായണഗുരു


മലബാറിൽ ആദ്യമായി റോഡുകൾ നിർമിച്ചത്?

ടിപ്പുസുൽത്താൻ


കൊല്ലം ചെങ്കോട്ട റെയിൽ പാത കടന്നു പോകുന്ന ചുരം?

ആര്യങ്കാവ് ചുരം


ഒളിമ്പിക്സിൽ രണ്ടു വട്ടം പങ്കെടുത്ത ആദ്യ മലയാളി?

എസ് എസ് നാരായണൻ


ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി?

മാനുവൽ ഫ്രെഡറിക്


സർക്കാർ ആശുപത്രികളെ രോഗി സൗഹൃദം ആക്കാനുള്ള പദ്ധതി?

ആർദ്രം മിഷൻ


ഇന്ത്യയിൽ ആദ്യമായി ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചത്?

മുംബൈ


ജർമ്മനിയുടെ സഹകരണത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് ശാല?

റൂർക്കേല


ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യമായ മംഗൾയാൻ വിക്ഷേപിച്ചത്?

2013 നവംബർ 5


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.