പഴഞ്ചൊല്ലുകൾ
1. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്. 2. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം. 3. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ? 4. ഒരു വെടിക്കു രണ്ടു പക്ഷി. 5. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്. 6. നിത്യഭ്യാസി ആനയെ എടുക്കും. 7. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്. 8. ഏട്ടിലെ പശു പുല്ല് തിന്നുമോ? 9. മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട. 10. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല. 11. പണത്തിനു മീതെ പരുന്തും പറക്കില്ല. […]