14/8/2021| Current Affairs Today in Malayalam
2021 ആഗസ്റ്റ് 14 ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ സഹകരണ സംഘങ്ങളിലൂടെ കൂടുതൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്ന രീതിയിലേക്ക് കേന്ദ്ര സർക്കാരിന്റെ നയം മാറുന്നു. സഹകരണ വായ്പാ സംഘങ്ങൾക്ക് മെഡിക്കൽ കോളേജ് തുടങ്ങാൻ അനുമതി നൽകുന്നത് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നടത്തിപ്പു രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ വാങ്ങാൻ വിതരണ കേന്ദ്രത്തിൽ എത്തേണ്ട എന്നതാണ് സുപ്രധാനമായ മാറ്റം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാമഗ്രികൾ നിരോധിച്ചുകൊണ്ട് പരിസ്ഥിതി …