Sports Quiz 2022|കായിക ദിന ക്വിസ് |സ്പോർട്സ് ക്വിസ്

ദേശീയ കായിക ദിനം എന്ന്?

ആഗസ്റ്റ് 29


ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്?

ധ്യാൻചന്ദ്


കേരള സംസ്ഥാന കായികദിനം എന്ന്?

ഒക്ടോബർ 13


കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?

ജി. വി. രാജ (കേണൽ ഗോദവർമ്മ രാജ)


‘കായിക കേരളത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്?

കേണൽ ഗോദവർമ്മ രാജ


ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

പിയറി ഡി കുബർട്ടിൻ


ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധിഖേൽരത്ന പുരസ്കാരത്തിന്റെ പേര് അടുത്തിടെ മാറ്റുകയുണ്ടായി പുതിയ പേര്?

ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം


ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം?

1930


ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആരാണ്?

ധ്യാൻ ചന്ദ്


ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്?

സന്തോഷ് ട്രോഫി


സ്പോർട്സ് ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

കേരളം


കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ ഏത്?

ജി വി രാജ സ്പോർട്സ് സ്കൂൾ


‘പ്ലാസ്റ്റിക് ഗേൾ’ എന്നറിയപ്പെടുന്ന ജിംനാസ്റ്റിക് താരം ആര്?

നാദിയ കൊമനേച്ചി (റൊമാനിയ)


പിങ്‌ പോങ്‌ എന്നറിയപ്പെടുന്ന കായിക ഇനം?

ടേബിൾ ടെന്നീസ്


അരുൺ ജെറ്റ്ലി മെമ്മോറിയൽ സ്പോർട്സ് കോംപ്ലക്സ് സ്ഥിതിചെയ്യുന്നതെവിടെ?

ഹിരാനഗർ (ജമ്മു)


മികച്ച കായികപരിശീലകന് നൽകുന്ന അവാർഡ്

ദ്രോണാചാര്യ അവാർഡ്


പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി കായിക താരം ആര്?

പി ടി ഉഷ


ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്ന വർഷം?

1975


ഇന്ത്യയിലെ ആദ്യ സ്പോർട്സ് മ്യൂസിയം സ്ഥാപിതമായത് എവിടെയാണ്?

പാട്യാല


മിൽഖാ സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

അത് ലറ്റിക്സ്


ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ?

ടി സി യോഹന്നാൻ


‘പറക്കും സിഖ്’ എന്നറിയപ്പെടുന്നത് ആര്?

മിൽഖാ സിംഗ്


ലോകപ്രശസ്ത ഫുട്ബോളർ പെലെയുടെ യഥാർത്ഥപേര് എന്താണ്?

എഡിസൺ അരാന്റീസ് ഡി നാസിമെന്റോ


പെലെ എന്ന ലോകപ്രശസ്ത ഫുട്ബോളർ ഏത് രാജ്യക്കാരനാണ്?

ബ്രസീൽ


ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആര്?

ഷൈനി വിൽസൺ


ആദ്യമായി രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹനായത് ആര്?

വിശ്വനാഥൻ ആനന്ദ്


‘ദുലീപ് ട്രോഫി’ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിക്കറ്റ്


രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത?

കെഎം ബീനാമോൾ


ബാൾട്ടിമോർ ബുള്ളറ്റ്’ എന്നറിയപ്പെടുന്ന നീന്തൽതാരം?

മൈക്കൽ ഫെൽപ്സ് (യുഎസ്എ


വെല്ലിങ്ടൺ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തുഴച്ചിൽ (റോയിങ് )


കായിക പരിശീലനത്തിനുള്ള ഇന്ത്യയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?

സുഭാഷ് ചന്ദ്രബോസ്


ഫുട്ബോൾ സംഘടനയായ ഫിഫ രൂപംകൊണ്ട വർഷം ഏത്?

1904


ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?

ലോർഡ്സ് (ഇംഗ്ലണ്ട്)


1992 – ൽ ഇംഗ്ലണ്ടിലെ ഒരു പത്രത്തിൽ വന്ന ‘ഫെയർ പ്ളേ ഇൻ ഫാൾ വെതർ’ എന്ന ലേഖനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരു നിയമാവലി കായിക ലോകത്തിലേക്ക് കടന്നു വന്നു. ഏതാണ് ആ നിയമം?

ഡെക്വർത്ത് ലൂയിസ് നിയമം


ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ്?

അഞ്ജു ബോബി ജോർജ്


ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?

പി ടി ഉഷ


ആഷസ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിക്കറ്റ്


‘ബുൾസ് ഐ’ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷൂട്ടിംഗ്


‘ദി ഗോൾ’ എന്ന ആത്മകഥ ഏത് ഇന്ത്യൻ കായികതാരത്തിന്റേതാണ്?

ധ്യാൻചന്ദ്


ഇന്ത്യൻ സ്പോർട്സിലെ ‘ഗോൾഡൻ ഗേൾ’ എന്നറിയപ്പെടുന്നത് ആര്?

പി ടി ഉഷ


സുബ്രതോ മുഖർജി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫുട്ബോൾ


കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം?

1973


ഡബിൾ ഫോൾട് എന്ന വാക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ടെന്നീസ്


കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം


‘മിന്റെനെറ്റ്’ എന്ന് അപരനാമമുള്ള കായിക ഇനം ഏത്?

വോളിബോൾ


ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി?

പി ടി ഉഷ


പ്രശസ്ത മാരക്കാന ഫുട്ബോൾ സ്റ്റേഡിയം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

ബ്രസീൽ


കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം?

ലോറിയസ് അവാർഡ്


പോൺ, റൂക്ക്, ബിഷപ്പ്, കാസിൽ എന്നീ പദങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചെസ്സ്


‘ഏഷ്യൻ ഗെയിംസിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?

ഗുരുദത്ത്‌ സോധി


ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനം?

ന്യൂഡൽഹി


അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം?

ഐ എം വിജയൻ


കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം?

ജി. വി രാജ പുരസ്കാരം


ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമായ കായിക വിനോദം ഏതാണ്?

ഗോൾഫ്


പോളോ കളിയുടെ ഉത്ഭവം ഏത് ഇന്ത്യൻ സംസ്ഥാനത്താണ്?

മണിപ്പൂർ


ചെസ്സ്‌ ഉത്ഭവിച്ചത് ഏത് രാജ്യത്താണ്?

ഇന്ത്യ


ഒളിമ്പിക് ഗെയിംസ് ചിഹ്നത്തിൽ എത്ര വളയങ്ങൾ ഉണ്ട്?

അഞ്ച് വളയങ്ങൾ


ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ലോസേയ്ൻ


‘ഏഷ്യയിലെ സ്പ്രിന്റ് റാണി’ എന്നറിയപ്പെടുന്നത്?

പി ടി ഉഷ


റാവൽപിണ്ടി എക്സ്പ്രസ് എന്ന പേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം?

ഷോയിബ് അക്തർ


ഒരു ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം എത്രയാണ്?

64


ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് വർഷം?

1896 (ഏതൻസ്)


ദേശീയ ഹോക്കി ടീമിന്റെ നായകൻ ആയ ഏക മലയാളി ആരാണ്?

പി ആർ ശ്രീജേഷ്


മൊഹാലി സ്റ്റേഡിയം എവിടെയാണ്?

ചണ്ഡീഗഡ്


ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സ്ഥലം?

കൂർഗ് (കർണാടക)


സ്ട്രെയ്റ്റ് ഫ്രം ദ ഹാർട്ട് ആരുടെ കൃതി?

കപിൽ ദേവ്


ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഹോക്കി


കൊനേരു ഹംപി ഏത് കായിക ഇനത്തിലാണ് പ്രശസ്തയായത്?

ചെസ്സ്


ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ?

അഭിനവ് ബിന്ദ്ര


‘പൂനാ ഗെയിം’ എന്നറിയപ്പെടുന്ന കായിക ഇനം ഏത്?

ബാഡ്മിന്റൺ


ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണ്ണം നേടിയത് ഏത് കായിക ഇനത്തിലാണ്?

ജാവലിൻ ത്രോ


സോക്കർ എന്ന പേരിൽ അറിയപ്പെടുന്ന കായിക ഇനം?

ഫുട്ബോൾ


പയ്യോളി എക്സ്പ്രസ്, ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായിക താരം?

പി ടി ഉഷ


ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കായിക മേള?

ഒളിമ്പിക്സ്


അർജുന പുരസ്കാരം നേടിയആദ്യ മലയാളി?

സി ബാലകൃഷ്ണൻ (പർവ്വതാരോഹണം)


അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ സി ഏലമ്മ (വോളിബോൾ)


രാജാക്കന്മാരുടെ കളി എന്നറിയപ്പെടുന്ന കായിക ഇനം?

ചെസ്സ്


ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ഏത് ?

വെസ്റ്റ് ഇൻഡീസ്


ഇന്ത്യയുടെ ജലറാണി എന്നറിയപ്പെടുന്നത്?

ബുലാ ചൗധരി


സഡൻ ഡെത്ത് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?

ഫുട്ബോൾ


പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം ഏത്?

ടേബിൾ ടെന്നീസ്


ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെ വെച്ച്?

ന്യൂഡൽഹി (1951)


ഗോൾഫ് കളിക്കുന്ന സ്ഥലം അറിയപ്പെടുന്നത്?

കോഴ്സ്


മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

ജവഗൽ ശ്രീനാഥ്


ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി എന്നീ കളികളിൽ എത്ര പേർ വീതമാണ് വേണ്ടത്?

11 പേർ


ബാസ്കറ്റ് ബോളിൽ എത്ര കളിക്കാർ ആണ് വേണ്ടത്?

അഞ്ചുപേർ


ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?

ജപ്പാൻ


ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?

കർണം മല്ലേശ്വരി


ലോകത്തിൽ ഏറ്റവും പ്രചാരമുള്ള കായിക വിനോദം?

ഫുട്ബോൾ


മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

സച്ചിൻ ടെണ്ടുൽക്കർ


ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്?

കൊൽക്കത്ത


ഡേവിസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ടെന്നീസ്


കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം?

ജി വി രാജ പുരസ്കാരം


ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്താണ്?

ഇംഗ്ലണ്ട്


രംഗസ്വാമി കപ്പ് ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഹോക്കി


വനിതാ ബാസ്കറ്റ് ബോളിൽ എത്ര കളിക്കാർ ആണ് വേണ്ടത്?

ആറുപേർ


കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത് എവിടെയാണ്?

തലശ്ശേരി


ബേസ്ബോൾ കളിക്കളത്തെ എന്താണ് വിളിക്കുന്നത്?

ഡയമണ്ട്


സണ്ണി ഡേയ്സ് ആരുടെ കൃതിയാണ്?

സുനിൽ ഗാവസ്കർ


കോമൺവെൽത്ത് ഗെയിംസിന്റെ പഴയ പേര്?

ബ്രിട്ടീഷ് എമ്പയർ ഗെയിംസ്


ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം?

കബഡി


ലോക ജൂനിയർ ചെസ് ചാമ്പ്യനായ ആയ ആദ്യ ഇന്ത്യൻ താരം?

വിശ്വനാഥൻ ആനന്ദ്


കബഡിയുടെ ജന്മനാട്?

ഇന്ത്യ


ചിന്നസ്വാമി സ്റ്റേഡിയം എവിടെയാണ്?

ബാംഗ്ലൂർ


പൂനാ ഗെയിം എന്നറിയപ്പെടുന്നത് ഏതു കളി?

ബാഡ്മിന്റൺ


ഒരു ഷട്ടിൽ കോക്കിലെ തൂവലുകളുടെ എണ്ണം?

16


ജിമ്മി ജോർജ് ഏത് കായിക ഇനത്തിലാണ് പ്രശസ്തനായത്?

വോളിബോൾ


ബംഗാൾ കടുവ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി


Sports Quiz

Malayalam Quiz


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.