28/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 28

അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അക്രമത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.


കോവിഡ് വാക്സിന്റെ രണ്ടുഡോസും സ്വീകരിച്ചവർക്ക് രാജ്യത്തെവിടെയും ആർ ടി പി സി ആർ പരിശോധന നടത്താതെ യാത്ര ചെയ്യാം. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം ടെസ്റ്റ് നടത്തിയാൽ മതി.


അധസ്ഥിതരുടെ ഉന്നമനത്തിനും അവകാശത്തിനു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ അയ്യങ്കാളിയുടെ 158 മത് ജയന്തി ഇന്ന്.


ചട്ടമ്പിസ്വാമികളുടെ 168 മത് ജയന്തി ഇന്ന്.


ചലച്ചിത്ര നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു.


ചട്ടമ്പിസ്വാമി രചിച്ച സാമൂഹ്യ മാറ്റത്തിനു വഴി തെളിച്ച വേദാധികാര നിരൂപണം എന്ന കൃതിയുടെ ആദ്യ പതിപ്പിന് നൂറ്റാണ്ട് തികയുന്നു. അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതിവ്യവസ്ഥയുടെ അർത്ഥശൂന്യത വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യ കൃതിയാണ് വേദാധികാരനിരൂപണം. 1921-ൽ തൃശ്ശൂരിൽനിന്ന് തമ്പുടയ കൈമളാണ് ആദ്യപ്രതി പുറത്തിറക്കിയത്.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.