ഹിന്ദി ദിന ക്വിസ് |ദേശീയ ഹിന്ദി ദിനം സപ്തംബർ 14
എല്ലാവർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നു. രണ്ടാഴ്ചയാണ് ദിനാചരണ പരിപാടികൾ നടത്തുന്നത്. ഭരണഘടനയുടെ ശില്പി ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സമിതി 1949 സെപ്റ്റംബർ 14 ഹിന്ദി ഭാഷയെ ഭാരതത്തിന്റെ ഭരണഭാഷയായി സ്വീകരിക്കുവാൻ തീരുമാനിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സ്വീകരിക്കുകയും ചെയ്തു. ഭരണഘടനാ സമിതി ഹിന്ദി ഭരണ ഭാഷ യാക്കാൻ തീരുമാനിച്ച തീയതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കുവാൻ തെരഞ്ഞെടുക്കുകയായിരുന്നു. ഹിന്ദ് എന്ന പേർഷ്യൻ വാക്കിന്റെ അർത്ഥം സിന്ധുനദിയുടെ …