Kerala PSC LDC Questions in Malayalam 2021

Advertisements

Kerala PSC

1. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ്?

ജാരിയ കൽക്കരിപ്പാടം

2. പൂന സന്ധിക്ക് നേതൃത്വം നൽകിയത് ആര്?

ബി ആർ അംബേദ്കർ

3. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?

1885

4. ആസിയാൻ എന്ന സംഘടനയുടെ ആസ്ഥാനം എവിടെയാണ്?

ജക്കാർത്ത

5. മഞ്ഞപ്പിത്തം ബാധിക്കുന്നത് ഏത് ശരീരാ വയവത്തെയാണ്?

കരൾ

6. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?

മാഡം ബിക്കാജി കാമ

7. ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം?

മധ്യപ്രദേശ്

8. പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

സുശ്രുതൻ

9. ‘കൃത്രിമ ജീൻ’ കണ്ടെത്തിയതിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജനായ ഭിഷഗ്വരൻ?

ഹർ ഗോബിന്ദ് ഖുരാന

10.ഹൈഡ്രോഫോബിയ എന്ന അപരനാമം ഏത് രോഗത്തിനാണ്?

പേവിഷ ബാധ

11. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്?

ഫംഗസുകൾ

12. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

ഹീമർ (തുടയിലെ അസ്ഥി)

13. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

എഡ്വേർഡ് ടെല്ലർ

14. ഏറ്റവും കൂടുതലുള്ള ഷഡ്പദവിഭാഗമേത്?

വണ്ട്

15. ചിറകില്ലാത്ത/ പറക്കാത്ത ഷഡ്പദം ഏത്?

മൂട്ട

16. അൾട്രാ വയലറ്റ് നിറങ്ങൾ കാണാൻ കഴുവുള്ള ഷഡ്പദം ഏത്?

തേനീച്ച

17. ഷഡ്പദങ്ങളുടെ രക്തത്തിന്റെ നിറം?

നിറമില്ല

18 . ഷഡ്പദങ്ങളുടെ രക്തത്തിന് നിറം ഇല്ലാത്തതിന് കാരണം?

ഹീമോഗ്ലോബിൻ ഇല്ല

19. മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു?

ലൂസിഫെറിൻ

20. ‘പെയിന്റ്ഡ് ലേഡി’ എന്നറിയപ്പെടുന്ന ഷഡ്പദം ഏത്?

ചിത്രശലഭം

21. ‘ലക്ഷ്മി പ്ലാനം’ എന്ന് എന്നറിയപ്പെടുന്ന വിശാല പീഠഭൂമി ഏത് ഗ്രഹത്തിലാണ്?

ശുക്രൻ

22. ഭൂമിയെ വലം വെച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?

സ്പുട്നിക് – 1

23. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവി?

ലെയ്ക എന്ന നായ

24. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?

അയർലൻഡ്, ന്യൂസിലാൻഡ്

25. ‘ബേഡ്സ് ഓഫ് ട്രാവൻകൂർ’ എന്ന പക്ഷിനിരീക്ഷണ ഗ്രന്ഥത്തിന്റെ രചയിതാവായ പക്ഷിനിരീക്ഷകൻ?

സലിം അലി

26. സലിം അലി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?

ഗോവ

27. റഷ്യയുടെ ദേശീയ മൃഗം?

കരടി

28 ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?

7

28. മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?

46

29. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി?

ആട്

30. കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

റോബർട്ട് ഹുക്ക്

31. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര്?

മാഡം ബിക്കാജി കാമ

32. പെൻസിലിൻ കണ്ടു പിടിച്ചതിന് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?

അലക്സാണ്ടർ ഫ്ലെമിങ്

33. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക ഇന്ത്യൻ വനിത?

മദർ തെരേസ (1979)

34. UN ജനറൽ അസംബ്ലിയെ മലയാളത്തിൽ അഭിസംബോധന ചെയ്ത വനിത?

മാതാ അമൃതാനന്ദമയി

35. ഏഴു ദീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

36. മുട്ടയിടുന്ന സസ്തനി ഏത്?

പ്ലാറ്റിപ്പസ്

37. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്?

കല്ലട പദ്ധതി

38. ന്യൂമോണിയ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

ശ്വാസകോശം

39. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏത്?

ശുക്രൻ

40. സത്യം ശിവം സുന്ദരം എന്നത് ഏതിന്റെ ആപ്തവാക്യമാണ്?

ദൂരദർശൻ

41. മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹം?

ചെമ്പ്

42. പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി ?

വവ്വാൽ

43. കരിമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

44. ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്

45. നീർമാതളം പൂത്തകാലം ആരുടെ കൃതിയാണ്?

മാധവിക്കുട്ടി

46. പാർലമെന്റിലെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

ചരൺസിംഗ്

47. ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ നേതൃത്വം നൽകിയത് ആര്?

എം എസ് സ്വാമിനാഥൻ

48. അക്ബർ ചക്രവർത്തി നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

49. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?

കേരളം

50. വിങ്സ് ഓഫ് ഫയർ എന്ന കൃതിയുടെ കർത്താവ് ആര്?

എപിജെ അബ്ദുൽ കലാം

51. വിറ്റാമിൻ സി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്?

സ്കർവി

52. സിംല കരാറിൽ ഒപ്പുവെച്ച നേതാക്കൾ ആരെല്ലാം?

ഇന്ദിരാഗാന്ധി – സുൽഫിക്കർ അലി ഭൂട്ടോ

53. ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വ്യക്തി ആര് ?

ഡി ഉദയകുമാർ

54. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്?

കാവേരി

55. കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

56. സാമൂതിരി സദസ്സിലെ സാഹിത്യ പ്രതിഭകളായ പതിനെട്ടര കവികളിൽ അരക്കവി ആരാണ്?

പൂനം നമ്പൂതിരി

57.ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിക്കപ്പെടുന്നത് ഏത് രാജ്യമാണ്?

ദക്ഷിണാഫ്രിക്ക

58. സിന്ധു നദീതട സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്തായിരുന്നു?

നഗരാസൂത്രണം

59.സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന മരം ഏത്?

ആൽമരം

60. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇംഗ്ലീഷ് സാഹിത്യകാരൻ ആര്?

റുഡ്യാർഡ് ക്ലിപ്പിഗ്

61.സാമുവൽ ഹാനിമാൻ ഏതു രാജ്യക്കാരനായിരുന്നു?

ജർമ്മനി

62. ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത് ആര്?

സ്വാമി ദയാനന്ദ സരസ്വതി സ്വാമി

63. കുമാരനാശാന്റെ വീണപൂവ് ഏത് പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്?

മിതവാദി

64. കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ഭരണാധികാരി ആര്?

ബാബർ

65. കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യം ഏത്?

ചൈന

66. ശകവർഷം ആരംഭിച്ചതെന്ന്?

A.D. 78

67. കാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത്?

ഉറുദു

68. കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്രിപ്സ് മിഷൻ

69 ഏറ്റവും പഴക്കം ചെന്ന ദേശീയ പതാക ഏത് രാജ്യത്തിന്റെതാണ്?

ഡെൻമാർക്ക്

70.ഏറ്റവും വേഗത്തിൽ ചലിക്കാൻ കഴിവുള്ള പക്ഷി?

പെരിഗ്രീൻ ഫാൽക്കൺ

71.ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ ഏത്?

തിഹാർ

72. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏത്?

ഇന്ത്യൻ ഒപ്പീനിയൻ

73. സിക്കുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം ഏത്?

സുവർണ ക്ഷേത്രം (അമൃതസർ)

74. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം ഏത്?

മരാമൺ കൺവെൻഷൻ

75. കറുപ്പ് ലഭിക്കുന്ന സസ്യം ഏത്?

പോപ്പി

76. കാൽപാദത്തിൽ മുട്ട വെച്ച് അടയിരിക്കുന്ന പക്ഷി ഏത്?

പെൻഗ്വിൻ

77. ഏഷ്യയുടെ പ്രകാശം എന്ന് ശ്രീബുദ്ധനെ വിശേഷിപ്പിച്ചത് ആര്?

എഡ്വിൻ ആർനോൾഡ്

78. 1859- ൽ ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച ജെയിംസ് ഡാറ ഏത് രാജ്യക്കാരനായിരുന്നു?

അയർലൻഡ്

79. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

മാനന്തവാടി

80. 1932- ൽ കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത്?

നിവർത്തന പ്രക്ഷോഭം

81. മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ തലസ്ഥാനം ഏത്?

മഹോദയപുരം

82. സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏത് ലോക ചെസ്സ് ചാമ്പ്യന്റെ പേരാണ് നൽകിയിരിക്കുന്നത്?

വിശ്വനാഥ് ആനന്ദ്

83. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആര്?

വാലന്റീന തെരഷ്കോവ

84. തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരെ നടന്ന പ്രക്ഷോഭം ഏത്?

പുന്നപ്ര വയലാർ സമരം

85. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത്?

ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്)

86. കബനി ഏതു നദിയുടെ പോഷകനദിയാണ്?

കാവേരി നദി

87. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യമായി രണ്ടുപ്രാവശ്യം ആദരിക്കപ്പെട്ട മലയാളി ആര്?

വി.കെ. കൃഷ്ണ മേനോൻ

88. മദർ ഇന്ത്യ എന്ന കൃതി രചിച്ചതാര്?

കാതറിൻ മേയോ

89. കേരളത്തിലെ ദേശീയ പാർക്ക് ആയ ഇരവികുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ഇടുക്കി

90. പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്?

വടക്കേ അമേരിക്ക

91. ഡോ.എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ഐക്യരാഷ്ട്ര സഭ എന്തായി ആചരിക്കുന്നു?

ലോക വിദ്യാർത്ഥി ദിനം

92. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫ്രഞ്ച് വിപ്ലവം

93. ഹ്യൂമൺ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് ആരാണ്?

ശകുന്തള ദേവി

94. പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ഏത്?

സംക്ഷേപവേദാർത്ഥം

95. കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി ആരായിരുന്നു ?

പാലിയത്തച്ചൻ

96. കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച സ്ഥലം?

കൊച്ചി

97. മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്?

ഡിസംബർ 10

98. തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയത് ആര്?

റാണി സേതുലക്ഷ്മി ഭായി

99.കേരളത്തിൽ നിന്ന് ആദ്യ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വനിത ആര്?

ആനി മസ്ക്രീൻ

100. പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയതാര്

വേലുത്തമ്പി ദളവ

101.കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

102. കേരള സർക്കാർ നടപ്പാക്കിയ സുകൃതം പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?  

കാൻസർ

103. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത കേരളത്തിലൂടെയാണ് അതിൻ്റെ പേര് എന്ത്?

NH 47A

104. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം ഏത്?

സംക്ഷേപവേദാർത്ഥം

105. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി ആര്?

കെഎം മാണി

106. ഇന്ത്യയിലെ ആദ്യത്തെ പൂമ്പാറ്റ പാർക്ക് കേരളത്തിൽ എവിടെയാണ്?

തെന്മല (കൊല്ലം)

107. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ച വർഷം?

1857

108. ജനസംഖ്യയിൽ ഇന്ത്യയിൽ എത്രാം സ്ഥാനത്താണ് കേരളം ?

13 സ്ഥാനത്ത്

109. കേരളത്തിലെ ആദ്യ റെയിൽവേപ്പാത ഏത് ?

തിരൂർ ബേപ്പൂർ

110. കേരളത്തിലെ ആദ്യ തൂക്കുപാലം ഏത്?

പുനലൂർ തൂക്കുപാലം

Advertisements

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.