Kerala Renaissance Quiz in Malayalam 2022|കേരള നവോത്ഥാനം ക്വിസ് |175 ചോദ്യങ്ങളും ഉത്തരങ്ങളും

1.  കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ശ്രീനാരായണഗുരു


2. ആത്മാനുതാപം ആരുടെ കൃതിയാണ്?

ചവറ കുര്യാക്കോസ് അച്ഛൻ

3. 1912-ൽ കൊച്ചിരാജാവിന്റെ  ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?
ബാലകലേശം

4. വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?
സഹോദരൻ അയ്യപ്പൻ

5. ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചത് ആരാണ്?
ബോധേശ്വരൻ

6. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ്?
ഉള്ളൂർ എസ് പരമേശ്വരയ്യർ

7.നവഭാരത ശിൽപികൾ എന്ന കൃതി രചിച്ചത് ആരാണ്?
കെ പി കേശവമേനോൻ

8. കഷായ വേഷം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആരാണ്?
ചട്ടമ്പിസ്വാമികൾ

9. “ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചു വരികയാണ് ഇതിനിടക്ക് പല സിദ്ധന്മാരെയും മഹർഷിമാരെയും  കണ്ടിട്ടുണ്ട് എന്നാൽ നാരായണ ഗുരുവിനെക്കാൾ മികച്ചതോ  അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ ഞാൻ കണ്ടിട്ടില്ല” ആരാണ് ശ്രീ നാരായണ ഗുരുവിനെ പറ്റി ഇങ്ങനെ പറഞ്ഞത്?

രവീന്ദ്രനാഥ ടാഗോർ


10. മലബാറിൽ വാഗൺ ട്രാജഡി ദുരന്തം നടന്ന വർഷം ഏത്?

1921


11. പത്ര പ്രവർത്തനം സംബന്ധിച്ച് രാമകൃഷ്ണപ്പിള്ള രചിച്ച ആധികാരിക ഗ്രന്ഥം?
വൃത്താന്തപത്രപ്രവർത്തനം

12. ഷൺമുഖദാസൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

ചട്ടമ്പിസ്വാമികൾ


13. മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള ഏക മലയാളി?

ജി പി പിള്ള


14. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതൻ ആര്?

ഐ സി ചാക്കോ


15. ശങ്കരൻ എന്നത് ആരുടെ ബാല്യകാലനാമം ആയിരുന്നു?

പണ്ഡിറ്റ് കെ പി കറുപ്പൻ


16. ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ക്രൂരമർദനത്തിന് ഇരയായ സത്യാഗ്രഹത്തിലെ വളണ്ടിയർ ക്യാപ്റ്റൻ ആര്?

എ കെ ഗോപാലൻ


17. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്ന്?

1931 നവംബർ 1ന്


18. വിദ്യാലയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?

മൂർക്കോത്ത് കുമാരൻ


19. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്?

ഉള്ളൂർ എസ് പരമേശ്വരയ്യർ


20. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെട്ടത് ആര്?

ആഗമാനന്ദ സ്വാമി


21. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച മഹാകവി ആര്?

ജി ശങ്കരക്കുറുപ്പ്


22. ‘ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു ‘ ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയെ പറ്റി ഇങ്ങനെ പറഞ്ഞതാര്?
ദീനബന്ധു സി എഫ് ആൻഡ്രൂസ്

23. പുന്നപ്ര വയലാർ സമരം നടന്ന വർഷം?
1946

24. “കരയുന്നവർക്ക് ജീവിക്കാനുള്ള ലോകം അല്ലിത്” എന്ന് പറഞ്ഞ നവോത്ഥാന നായകൻ ആര്?

മന്നത്ത് പത്മനാഭൻ


25. ജാതിക്കുമ്മി എന്ന കൃതി രചിച്ചതാര്?
പണ്ഡിറ്റ് കെ പി കറുപ്പൻ

26. തിരുവിതാംകൂറിൽ മൂക്കുത്തി സമരം അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?
ആറാട്ടുപുഴ വേലായുധപ്പണിക്കർ

27. ‘ഇന്ത്യയുടെ മഹാനായ പുത്രൻ ‘ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി

28. ആദ്യമായി ‘ഘോഷ ‘ ബഹിഷ്കരിച്ച് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം?
പാർവതി മനഴി (1929).

29. കുമാരനാശാന് മഹാകവി പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?
മദ്രാസ് സർവ്വകലാശാല

30. വ്യാഴവട്ട സ്മരണകൾ എന്ന ഗ്രന്ഥം രചിച്ച ബി കല്യാണികുട്ടിയമ്മ ആരുടെ ഭാര്യയാണ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


31. ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു ഉലകം ഒരു നീതി എന്നത് ആരുടെ തത്വമാണ്?
വൈകുണ്ഠസ്വാമികൾ


32. വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

വി ടി ഭട്ടതിരിപ്പാട്


33. സുബരായർ ആരുടെ പൂർവ്വനാമം?
തൈക്കാട് അയ്യ


34. സ്വാഭിമാൻ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

ഇ വി രാമസ്വാമി നായ്ക്ക

35. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് ആരാണ്?
പണ്ഡിറ്റ് കെ പി കറുപ്പൻ

36. തൊണ്ണൂറാമാണ്ട് ലഹളക്ക്‌ നേതൃത്വം നൽകിയതാര്?
അയ്യങ്കാളി

37. ശ്രീനാരായണഗുരു ശിവഗിരിയിൽ വെച്ച് സമാധിയായത് എന്നാണ്?
1928 സപ്തംബർ 20

38. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” ആരുടെ വാക്കുകളാണിവ?

വാഗ്ഭടാനന്ദൻ


39. 1931- ൽ യാചനയാത്ര നയിച്ചതാര്?
വി ടി ഭട്ടതിരിപ്പാട്

40. “ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ് എന്നെ കൊല്ലുക” ആരുടെ വാക്കുകളാണിത്?

അക്കമ്മ ചെറിയാൻ


41.അയ്യാ വൈകുണ്ടർ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ആരാണ്?

വൈകുണ്ഠസ്വാമികൾ

42. “വെടിയുണ്ടകളേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്” ഇത് ആരുടെ വാക്കുകൾ? 

നെപ്പോളിയൻ


43. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ച


44. ‘അനുകമ്പാദശകം’ എന്ന കൃതിയുടെ രചയിതാവ് ആര് ?

ശ്രീനാരായണഗുരു


45. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലംഏതാണ്?
കണ്ണമ്മൂല


46. ബ്രിട്ടീഷ് ഗവൺമെന്റ് ‘റാവു സാഹിബ്’ എന്ന ബഹുമതി നൽകിയത് ആർക്ക്?
അയ്യത്താർ  ഗോപാലൻ


47. അയ്യങ്കാളി സാധുജന പരിപാലന സംഘം ആരംഭിച്ച വർഷം ഏത്? 
1907


48. എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?

കുമാരനാശാൻ


49. ‘മനസ്സാണ് ദൈവം’ എന്ന് പ്രസ്താവിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര് ?

ബ്രഹ്മാനന്ദശിവയോഗി


50. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയൻ ആര്?

കെ കേളപ്പൻ


51. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടത് ആര്?

അക്കമ്മ ചെറിയാൻ


52. ‘കേരള ലിങ്കൻ’ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

പണ്ഡിറ്റ് കറുപ്പൻ


53. സുധർമ സൂര്യോദയ സഭ സ്ഥാപിച്ചത്? 

പണ്ഡിറ്റ് കെ പി കറുപ്പൻ


54. കേരള കൗമുദി പത്രം സ്ഥാപിച്ചത്?

സി വി കുഞ്ഞിരാമൻ


55. കാരാട്ട് ഗോവിന്ദമേനോന് ബ്രഹ്മാനന്ദ ശിവയോഗി എന്ന നാമം നൽകിയത് ആരാണ്?

അയ്യത്താൻ ഗോപാലൻ


56. ശ്രീനാരായണ ഗുരു ശ്രീലങ്കയിലെ മലയാളികൾക്ക് വേണ്ടി സ്ഥാപിച്ച സംഘം ഏത്?

വിജ്ഞാനോദയ യോഗം


57. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

കെ കേളപ്പൻ


58. 1935 ൽ നിവർത്തന പ്രക്ഷോഭത്തിന്റെ  ഭാഗമായി കോഴഞ്ചേരി പ്രസംഗം നടത്തിയത്ആര്?

സി കേശവൻ


59. ഊരാളുങ്കൽ എന്ന കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം രൂപീകരിച്ച നവോത്ഥാന നായകൻ ആര്? 

വാഗ്ഭടാനന്ദൻ


60. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതിയുടെ  രചയിതാവ് ?

ചട്ടമ്പിസ്വാമികൾ


61. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെട്ടത് ആരാണ്? 

ശ്രീരാമകൃഷ്ണ പരമഹംസൻ


62. വൈക്കം സത്യാഗ്രഹം ഏതു വർഷമാണ് നടന്നത്? 

1924


63. കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്

കെ പി കേശവമേനോൻ


64. തിരുവിതാംകൂറിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്നത് ആര്? 

അക്കമ്മ ചെറിയാൻ


65. തപാൽ സ്റ്റാമ്പിൽ  അച്ചടിക്കപ്പെട്ട ആദ്യ മലയാളി? 

ശ്രീനാരായണ ഗുരു


66. പ്രാർത്ഥനാ സമാജം സ്ഥാപിച്ചത്?

ആത്മാറാം പാണ്ഡുരംഗ്


67. ചട്ടമ്പിസ്വാമികളുടെ ജന്മദിനം കേരള സർക്കാർ എന്തു ദിനമായിട്ടാണ് ആചരിക്കുന്നത് ?

ജീവകാരുണ്യ ദിനം


68. യോഗക്ഷേമ സഭ സ്ഥാപിച്ച വർഷം ഏത്? 

1908


69. മിതവാദി പത്രം ആരംഭിച്ചത് ആര്? 

മൂർക്കോത്ത് കുമാരൻ


70. തളി റോഡ് സമരത്തിന് നേതൃത്വം നൽകിയ  വ്യക്തി 

സി കൃഷ്ണൻ


71. സഹോദരൻ അയ്യപ്പൻ സഹോദരസംഘം സ്ഥാപിച്ച വർഷം ഏത്? 

1917


72. തിരുവനന്തപുരം വി.ജെ.ടി ഹാളിന് ഏത് നവോത്ഥാനനായകന്റെ പേരാണ് നൽകിയിട്ടുള്ളത് ?

അയ്യങ്കാളി


73. സന്മാർഗ പ്രദീപ സഭ സ്ഥാപിച്ച നവോത്ഥാന നായകൻ? 

പണ്ഡിറ്റ് കറുപ്പൻ


74. യാചനായാത്ര നടത്തിയ നവോത്ഥാന നായകൻ ആര്? 

വി ടി ഭട്ടതിരിപ്പാട്


75. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” ഏത് നവോത്ഥാന നായകന്റെ വാക്കുകളാണ് ഇത്?

ശ്രീനാരായണഗുരു


76. സത്യശോധക സമാജം സ്ഥാപിച്ചത്?

ജോതിറാവു ഫുലെ


77. ‘മയ്യഴി ഗാന്ധി’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

ഐകെ  കുമാരൻ


78. ‘മൈ ലാൻഡ് ആൻഡ് മൈ പീപ്പിൾ’ എന്ന കൃതിയുടെ കർത്താവ്?  

ദലൈലാമ


79. ‘അധസ്ഥിതരുടെ പടത്തലവൻ’ എന്നറിയപ്പെടുന്ന വ്യക്തി ആര്?

അയ്യങ്കാളി


80. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്? 

ജി പി പിള്ള


81. ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് ആരുടെ കൃതിയാണ്?

ശ്രീനാരായണഗുരു


82. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

രാജാറാം മോഹൻ റോയ്


83. മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പിട്ട വ്യക്തി?

ഡോ. പൽപ്പു


84. ജാതിവ്യവസ്ഥയെ വിമർശിച്ചുകൊണ്ട് പണ്ഡിറ്റ് കെ പി കറുപ്പൻ രചിച്ച കൃതി ഏത്? 
ജാതികുമ്മി


85. “ചാപല്യമേ നിന്നെ സ്ത്രീ എന്ന് വിളിക്കുന്നു” ആരുടേതാണ് ഈ വാക്കുകൾ

ഷേക്സ്പിയർ


86. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷമേത്?

1910


87. ശ്രീ നാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് എന്ന്?

1925 മാർച്ച് 12


88. ഇന്ത്യ റിപ്പബ്ലിക് ആവുന്നതിനു  തലേദിവസം അന്തരിച്ച നവോത്ഥാനനായകൻ?

ഡോ. പൽപ്പു (1950 ജനുവരി 25)


89. വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്?
സഹോദരൻ അയ്യപ്പൻ


90. ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയത് ഏത് വർഷമാണ്?

1912


91. വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ?

കണ്ണീരും കിനാവും


92. വൈക്കം സത്യാഗ്രഹത്തിന്റെ  ഭാഗമായി സവർണജാഥ നയിച്ചത്?

മന്നത്ത് പത്മനാഭൻ


93. സമത്വ സമാജം സ്ഥാപിച്ച നവോത്ഥാനനായകൻ? 

വൈകുണ്ഠസ്വാമികൾ


94. “തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്” എന്ന് ആദ്യമായി പറഞ്ഞത്?

ജി പി പിള്ള


95. തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം ഏത് ?

നിവർത്തനപ്രക്ഷോഭം (1932)


96. “ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചിട്ടില്ലെങ്കിൽ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും” ഇത് ആരുടെ വാക്കുകൾ

അയ്യങ്കാളി


97. ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം സ്ഥാപിച്ചത് ആര്?
വക്കം അബ്ദുൽ ഖാദർ മൗലവി


98. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്? 

ഊരൂട്ടമ്പലം ലഹള


99. അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത്?

വെങ്ങാനൂർ


100. സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആര്? 

വൈകുണ്ഠസ്വാമികൾ


101. തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം അനുവദിച്ച വർഷം?

1959


102. ബൈബിൾ കത്തിച്ച നവോത്ഥാനനായകൻ?

പൊയ്കയിൽ യോഹന്നാൻ


103. ‘ഗൂർണിക്ക’ എന്ന പ്രശസ്തമായ ചിത്രം വരച്ചത് ആരാണ്?

പാബ്ലോ പിക്കാസോ


104. ആറ്റിങ്ങൽ കലാപം നടന്ന വർഷം? 

1721


105. പ്രാചീന മലയാളം എന്ന കൃതിയുടെ കർത്താവ് ആര്? 

ചട്ടമ്പിസ്വാമികൾ


106. തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി വനിത?

സിസ്റ്റർ അൽഫോൻസ


107. കുമാരനാശാൻ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ഏതു കൃതിയാണ്?

ലൈറ്റ് ഓഫ് ഏഷ്യ (എഡ്വിൻ ആർനോൾഡ്)


108. എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്? 

മന്നത്ത് പത്മനാഭൻ


109. “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞ സാമൂഹ്യ പരിഷ്കർത്താവ്? 

സഹോദരൻ അയ്യപ്പൻ


110. തിരുവനന്തപുരത്ത് ചാലകമ്പോളം സ്ഥാപിച്ചത്?

രാജാ കേശവദാസ്


111. ‘മനസ്സാണ് ദൈവം’ എന്ന് പറഞ്ഞ നവോത്ഥാന നായകൻ?

ബ്രഹ്മാനന്ദ ശിവയോഗി


112. ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

തൈക്കാട് അയ്യ


113. ‘കേരള സുഭാഷ് ചന്ദ്ര ബോസ്’ എന്നറിയപ്പെട്ട വ്യക്തി ആര്? 

മുഹമ്മദ് അബ്ദുറഹിമാൻ


114. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്?

ആറ്റിങ്ങൽ കലാപം (1721)


115. കൊച്ചി രാജാവ് ‘കവിതിലകം’  പട്ടം നൽകി ആദരിച്ച നവോദാന നായകൻ ആര്? 

പണ്ഡിറ്റ് കെ പി കറുപ്പൻ


116. തൈക്കാട് അയ്യാ ഗുരുവിന്റെ  പ്രശസ്തരായ ശിഷ്യന്മാർ?  

ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ


117. ശൈവ പ്രകാശിക സഭ സ്ഥാപിച്ച നവോത്ഥാന നായകൻ? 
തൈക്കാട് അയ്യ


118. പിടിയരി സമ്പ്രദായം തുടങ്ങിയ നവോത്ഥാന നായകൻ?

ചവറ കുര്യാക്കോസ് ഏലിയാസ് അച്ച


119. ശ്രീനാരായണഗുരുവിന്  ആത്മീയജ്ഞാനം ലഭിച്ച സ്ഥലം ഏത്? 

മരുത്വാമല


120. ചട്ടമ്പി സ്വാമികൾക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം ഏതാണ്? 

വടവീശ്വരം


122. രവീന്ദ്രനാഥടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം?

1922


123. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് എന്ന കൃതിയുടെ രചയിതാവ് ആര്? 

ശ്രീനാരായണഗുരു


124. ദർശനമാല എന്ന കൃതിയുടെ രചയിതാവ് ആര്?

ശ്രീനാരായണഗുരു


125. പ്രാചീന മലയാളം എന്ന കൃതിയുടെ കർത്താവ്?

ചട്ടമ്പിസ്വാമികൾ


126. സ്വാതി തിരുനാളിന്റെ ഗുരുവായിരുന്ന നവോത്ഥാന നായകൻ? 

തൈക്കാട് അയ്യ


127. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്റെ  കർത്താവ് ആര്? 

ശ്രീനാരായണഗുരു


128. 1936 -ൽ പട്ടിണി ജാഥ നടന്നത് ആരുടെ നേതൃത്വത്തിൽ? 
എ കെ ഗോപാലൻ


129. വിവേകാനന്ദന് ചിൻമുദ്രയുടെ രഹസ്യം വെളിപ്പെടുത്തിക്കൊടുത്ത നവോത്ഥാനനായകൻ?

ചട്ടമ്പിസ്വാമികൾ


130. പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിച്ചത്? 

പൊയ്കയിൽ കുമാരഗുരുദേവൻ


131. ശ്രീനാരായണ ഗുരുവിന്റെ വീട്ടുപേര്?  വയൽവാരം വീട്


132. തൃശ്ശൂർ നഗരത്തിന്റെ ശില്പി?

ശക്തൻ തമ്പുരാൻ

133. ആനന്ദ ജാതി എന്ന ആശയത്തിന്റെ  ഉപജ്ഞാതാവ്?

ബ്രഹ്മാനന്ദ ശിവയോഗി


134. ആദ്യഭാഷാ എന്ന ഗ്രന്ഥം രചിച്ചത്? 

ചട്ടമ്പിസ്വാമികൾ


135.പുന്നപ്ര വയലാർ സമരം നടന്ന വർഷം? 

1946


136.ശുദ്ധി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?

സ്വാമി ദയാനന്ദ സരസ്വതി


137. കയ്യൂർ സമരം നടന്ന വർഷം? 

1941


138. കേരളീയ നായർ സമാജം സ്ഥാപിച്ചത്? 

മന്നത്ത് പത്മനാഭൻ


139. “പട്ടിണി കിടക്കുന്നവനോട് മതത്തെപ്പറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ്” ആരുടെ വാക്കുകൾ

സ്വാമിവിവേകാനന്ദൻ


140. തിരുവനന്തപുരത്തെ കുതിരമാളിക പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതിതിരുനാൾ


141. സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന ഏത്?

വിദ്യാപോഷിണി


142. പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വഴി നടക്കുന്നതിന് വേണ്ടി നടത്തിയ സമരം? 

വൈക്കം സത്യാഗ്രഹം


143. ഹരിജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം നയിച്ച നേതാവ് ആര്? 

അയ്യങ്കാളി


144. പുലയ സമുദായത്തിലെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച മഹാൻ? 

അയ്യങ്കാളി


145. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ സർവ്വമത സമ്മേളനം നടന്ന വർഷം?

1924


146. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ്?

ടി കെ മാധവൻ


147. മിശ്രഭോജനം നടത്തി പ്രശസ്തി നേടിയ മലയാളി?

സഹോദരൻ അയ്യപ്പൻ


148. കേരളൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പത്രാധിപർ?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


149. “വേല ചെയ്താൽ കൂലി കിട്ടണം” എന്ന് പറഞ്ഞ നവോത്ഥാന നായകൻ ആര്?

വൈകുണ്ഠസ്വാമികൾ


150. ടി കെ മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതിചെയ്യുന്നത്?

നങ്ങ്യാർ കുളങ്ങര


151. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?

സി പി ഗോവിന്ദപ്പിള്ള


152. ആത്മവിദ്യാകാഹളം രചിച്ചത്?

വാഗ്ഭടാനന്ദൻ


153. സത്യമേവ ജയതേ എന്ന മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് ആര്? 

മദൻമോഹൻ മാളവ്യ


154. സ്വന്തം കുടുംബ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുത്ത  നവോത്ഥാനനായകൻ?

മന്നത്തു പത്മനാഭൻ


155. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

പുന്നപ്ര-വയലാർ സമരം


156. വാഗ്ഭടാനന്ദന്റെ യഥാർത്ഥനാമം? 

കുഞ്ഞിക്കണ്ണൻ


157. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് നൽകിയ വ്യക്തി ആര്? 

രവീന്ദ്രനാഥടാഗോർ


158. പ്രബോധചന്ദ്രോദയം സഭ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

പണ്ഡിറ്റ് കറുപ്പൻ


159. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം? 

കാലടി (എറണാകുളം)


160. ശ്രീനാരായണ ഗുരുവിനും ടാഗോറിനും ഇടയിൽ ദ്വിഭാഷി ആയിരുന്ന നവോത്ഥാന നായകൻ?

കുമാരനാശാൻ


161. ‘നിരീശ്വരവാദികളുടെ ഗുരു’ എന്നറിയപ്പെടുന്നത് ആര്

ബ്രഹ്മാനന്ദ ശിവയോഗി


162. മന്നത്ത് പത്മനാഭൻ രൂപീകരിച്ച പാർട്ടി ഏത്? 

ഡെമോക്രാറ്റിക് കോൺഗ്രസ്


163. 1913-ലെ കായൽസമ്മേളനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

പണ്ഡിറ്റ് കറുപ്പൻ


164. “വരിക വരിക സഹജരെ സഹന സമര സമയമായ് “എന്നാരംഭിക്കുന്ന ഗാനം രചിച്ചതാര്? 
അംശി നാരായണപിള്ള


165. കേരള സാക്ഷരതയുടെ പിതാവ്?

ചാവറയച്ചൻ


166. അയ്യാ വൈകുണ്ഠർ ജനിച്ച വർഷം?

1809


167. കേരളത്തിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത് ഏതു നവോത്ഥാനനായകന്റെ  പേരിലാണ്? 

ശ്രീനാരായണഗുരു


168. സമപന്തിഭോജനം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്?

വൈകുണ്ഠസ്വാമികൾ


168. എന്റെ കാശിയാത്ര എന്ന കൃതി രചിച്ചത് ആര്? 

തൈക്കാട് അയ്യ


169. നിഴൽ താങ്കൽ എന്ന് പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ


170. കേരള സർക്കാർ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി  ആവിഷ്കരിച്ച വർഷം ഏത്? 

2010


171. പള്ളി യോടൊപ്പം പള്ളിക്കൂടം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?

ചവറ കുര്യാക്കോസ് ഏരിയാ അച്ച


172. സാധുജനദൂതൻ എന്ന മാസിക ആരംഭിച്ചത്?

പാമ്പാടി ജോൺ ജോസഫ്


173. “ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും ” എന്ന് പറഞ്ഞ പത്രാധിപർ? 

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള


174. സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടു കടത്തുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ആര്? 

ശ്രീമൂലംതിരുനാൾ


175. ഏതു രാജ്യത്തെ മലയാളികൾ ആണ് കെ രാമകൃഷ്ണപിള്ളക്ക്‌ സ്വദേശാഭിമാനി ബിരുദം സമ്മാനിച്ചത്? 

മലേഷ്യ


176. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമംകൊള്ളുന്ന മലയാളി പത്രാധിപർ? 

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള


Download this by clicking the link above.

 

For more downloads check our Telegram channel by clicking here

 

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.