2022 ജൂൺ ( June ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
നവോത്ഥാന നായകൻ ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രവും പഠനകേന്ദ്രവും നിർമ്മിക്കുന്നത് എവിടെയാണ്?
കണ്ണമ്മൂല (തിരുവനന്തപുരം)
മഹാ ശിലായുഗത്തിലെ ചെങ്കൽ ഗുഹ കണ്ടെത്തിയ പാലക്കാട് ജില്ലയിലെ സ്ഥലം?
കൂടല്ലൂർ
കേരളത്തിലെ ആദ്യ സമ്പൂർണ
ഇ -ഓഫീസ് ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്?
കണ്ണൂർ
ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം?
കൊൽക്കത്ത
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ 2023 -ലെ പുരുഷ ഹോക്കി ലോകകപ്പിന്റെ വേദി?
ഒഡീഷ്യ
അരനൂറ്റാണ്ടു പൂർത്തിയാക്കിയ ഇന്ത്യൻ രൂപ?
20 രൂപ
‘Nothing personal ‘ എന്ന കൃതിയുടെ രചയിതാവായ മുൻ ചീഫ് സെക്രട്ടറി?
ജിജി തോംസൺ
പൊതുവിദ്യാലയങ്ങളിലെ മികവ് വിലയിരുത്തുവാനുള്ള സർക്കാർ പോർട്ടൽ?
സഹിതം
പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച സംസ്ഥാനം?
കർണാടക
ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ ഭാരത് ഡ്രോൺ മഹോത്സവ് വേദി എവിടെയാണ്?
ന്യൂഡൽഹി
2022- ലെ പുരുഷന്മാരുടെ ഹോക്കി ഏഷ്യാകപ്പിൽ കിരീടം നേടിയ രാജ്യം?
ദക്ഷിണ കൊറിയ
കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ?
എ ജി ഒലീന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജില്ല?.
ജമുയി (ബീഹാർ)
യുകെയിലെ ആദ്യ ദളിത് വനിതാ മേയർയായി നിയമിതയായ ഇന്ത്യൻ വംശജ?
മോഹിന്ദർ കെ മിധ
ലോക പരിസ്ഥിതി ദിനം?
ജൂൺ 5
2022 – ലെ ലോക പരിസ്ഥിതി ദിന സന്ദേശം?
ഒരേയൊരു ഭൂമി (Only One Earth )
2022- ലെ ലോക പരിസ്ഥിതി ദിനത്തി ന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
സ്വീഡൻ
പരിസ്ഥിതി മേഖലയിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന 2022-ലെ ലോക പരിസ്ഥിതി മികവ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?
ഡെൻമാർക്ക് ( ഇന്ത്യയുടെ സ്ഥാനം 180)
One time used plastic നിരോധനം ലക്ഷ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി?
വൃത്തിയും പച്ചയും
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത്?
ഇഗ്നതാലിയ സ്വിയാടെക് (പോളണ്ട്)
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്?
റാഫേൽ നഡാൽ (സ്പാനിഷ് താരം)
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
ഫ്രോണ്ടിയർ (നിർമ്മിച്ചത്- അമേരിക്ക)
ശാസ്ത്രം, കല, വൈദ്യശാസ്ത്രം, ഭരണം തുടങ്ങിയ വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുള്ളവർക്ക് ബ്രിട്ടൻ നൽകുന്ന അപൂർവ്വ ബഹുമതിയായ ‘കമ്പാനിയൻ ഓഫ് ഓണർ’ നേടിയ ഇന്ത്യക്കാരൻ?
സൽമാൻ റുഷ്ദി
തുർക്കിയുടെ പുതിയ പേര്?
തുർക്കിയ (Turkiye)
പുതിയ വിദ്യാഭ്യാസം നയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ പുതുതായി ആരംഭിക്കുന്ന സ്കൂളുകൾ?
പി. എം. ശ്രീ സ്കൂളുകൾ
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ആരംഭിച്ച കേരള സർക്കാർ പദ്ധതി?
വൃക്ഷ സമൃദ്ധി
2022 ജൂണിൽ അന്തരിച്ച മലയാളി ബോളിവുഡ് ഗായകൻ?
കെ കെ (കൃഷ്ണ കുമാർ കുന്നത്ത്)
2022 ജൂണിൽ അന്തരിച്ച കോൺഗ്രസ് നേതാവും മിൽമയുടെ ശില്പിയും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായിരുന്ന വ്യക്തി?
പ്രയാർ ഗോപാലകൃഷ്ണൻ
‘കേരളം കണികണ്ടുണരുന്ന നന്മ ‘ എന്ന പരസ്യവാചകം മിൽമയ്ക്ക് സംഭാവന ചെയ്ത വ്യക്തി?
പ്രയാർ ഗോപാലകൃഷ്ണൻ
തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്ത ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
പശ്ചിമബംഗാളിലെ ന്യൂജൽ പായ് ഗുഡി സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള പുതിയ ട്രെയിൻ സർവീസ്?
മിതാലി എക്സ്പ്രസ്
കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ് നേടിയ വ്യക്തി?
രഘു റായി
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന സർക്കാരിന്റെ പുതിയ പദ്ധതി?
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി
75- മത് കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പാം ദെ ഓർ പുരസ്കാരം നേടിയ ചിത്രം?
ട്രയാങ്കിൾ ഓഫ് സാഡ്നെസ് (സ്വീഡൻ)
കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി?
ഓൾ ദാറ്റ് ബ്രീത് സ് (സംവിധാനം ശൗനക് സെൻ)
ലോക സമുദ്ര ദിനം?
ജൂൺ- 8
2022- ലെ ലോക സമുദ്ര ദിനം പ്രമേയം?
“പുനരുജ്ജീവനം സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം”
2022 ജൂണിൽ പ്രകാശനം ചെയ്ത മലയാളം മിഷന്റെ മുഖ മാസിക?
ഭൂമി മലയാളം
ലഹരി നിർമാർജ്ജന സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാൻ ആരംഭിക്കുന്ന കാംപെയ്ൻ?
ബോധം
2022 ജൂണിൽ 50 വർഷം തികഞ്ഞ കേരളത്തിലെ ലൈറ്റ് ഹൗസ്?
വിഴിഞ്ഞം ലൈറ്റ് ഹൗസ്
2021-22 രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്?
മധ്യപ്രദേശ്
വാഹനങ്ങളിലെ സൺഫിലിമും കൂളിംഗ് ഫിലിമും പിടികൂടാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന?
ഓപ്പറേഷൻ സുതാര്യം
യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡറായി ഇരുപതാം വർഷവും തലസ്ഥാനത്ത് തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?
സച്ചിൻ ടെണ്ടുൽക്കർ
ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സ് നേടിയ ആദ്യ ഇന്ത്യക്കാരൻ?
വിരാട് കോലി
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളുടെ മോചനത്തിനായി കേരളപോലീസ് ആരംഭിച്ച പദ്ധതി
കൂട്ട്
ഇന്ത്യൻ വ്യോമസേനയുടെ പൈതൃക കേന്ദ്രം നിലവിൽ വരുന്നത്?
ചണ്ഡീഗഡ്
2022 -ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെ കുറിച്ചുള്ള പഠിനത്തിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം?
തൃഷ്ണ
ലോകഭക്ഷ്യസുരക്ഷാ ദിനം?
ജൂൺ 7
2022 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിന പ്രമേയം?
Safer food, better health
2022 -ലെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം?
തമിഴ്നാട് (കേരളത്തിന്റെ സ്ഥാനം- 6മത് )
സിക്കിമിന്റെ സംസ്ഥാന ശലഭം?
ബ്ലൂ ഡ്യൂക്ക്
ഇന്ത്യയിലെ ആദ്യ സോളാർ വീൻഡ് ഇൻവർട്ടർ പവർഹൗസ് സ്ഥാപിച്ചത്?
നെടുങ്കണ്ടം (ഇടുക്കി)
പ്രാദേശിക സർക്കാർ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികളിൽ സ്ത്രീ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
കേരളം
കഞ്ചാവ് വളർത്തൽ നിയമവിധേയ മാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
തായ്ലന്റ്
കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യ മുക്ത മാക്കുന്നതിനുള്ള കേരള സർക്കാർ
പദ്ധതി?
ശുചിത്വസാഗരം സുന്ദരതീരം പദ്ധതി
ലോക ചെസ് ഒളിമ്പ്യാഡ് 2022 -ന്റെ വേദി?
തമിഴ്നാട്
ലോകത്തിലെ ഏറ്റവും വിശദമായ ചന്ദ്ര
ഭൂപടം പുറത്തിറക്കിയ രാജ്യം?
ചൈന
2021-ൽ കേരളത്തിലെ മികച്ച പോലീ സ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാ ലയത്തിന്റെ പുരസ്കാരം നേടിയ പോലീസ് സ്റ്റേഷൻ?
ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ (പാലക്കാട്)
നൃത്ത രംഗത്തെ മികവിന് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ ഗുരു ഗോപിനാഥ് നാട്യ പുരസ്കാരം 2021-ൽ ലഭിച്ചത്?
കൗമുദിനി ലാഖിയ (കഥക് നർത്തകി )
ലോക ബാലവേല വിരുദ്ധ ദിനം?
ജൂൺ 12
2022- ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം?
Universal Social Protection to End Child Labour
വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച കാർബൺ ന്യൂട്രൽ മാതൃക നടപ്പാക്കുന്ന ഇന്ത്യയിലെ മറ്റൊരു ഗ്രാമപഞ്ചായത്ത്?
പള്ളി ഗ്രാമപഞ്ചായത്ത് (ജമ്മു)
2022 ജൂണിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച വനിതാ ഇതിഹാസതാരം?
മിതാലി രാജ്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ?
ഹർമൻ പ്രീത് കൗർ
വെള്ളപ്പൊക്കം തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ഏത്?
റൂം ഫോർ റിവർ
‘ഓരോ വലിയിലും വിഷം’ എന്ന മുന്നറിയിപ്പ് നിർദ്ദേശം എഴുതിയ സിഗരറ്റ് പുറത്തിറക്കാൻ ഒരുങ്ങുന്ന രാജ്യം?
കാനഡ
സൗദി അറേബ്യയുടെ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഏർപ്പെടുത്തിയ അന്താരാഷ്ട്ര ജല പുരസ്കാരം 2022-ൽ നേടിയ മലയാളി?
പ്രൊഫ. ടി പ്രദീപ് ( മദ്രാസ് ഐഐടി)
ഷിക്കാഗോ സർവ്വകലാശാലയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം വായു മലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ബംഗ്ലാദേശ് (രണ്ടാം സ്ഥാനത്ത് ഇന്ത്യ)
സായുധസേനകളിലേക്ക് യുവാക്കളെ നാലു വർഷത്തേക്ക് നിയമനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ പേര്?
അഗ്നിപഥ് യോജന (ഇപ്രകാരം നിയമിക്കപ്പെടുന്ന സൈനികർ ‘അഗ്നിവീർ’ എന്നറിയപ്പെടും)
ഫിലിപ്പിൻസിന്റെ പുതിയ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത വനിത?
സാറ ഡ്യൂട്ടെർട്ട്
ഫ്രാൻസിലെ ലൂയി പതിനാലാമനു ശേഷം ലോകത്ത് രാജവാഴ്ച്ചയിൽ ഏറ്റവും കൂടുതൽ കാലം അധികാര ത്തിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന റിക്കാർഡ് സ്വന്തമാക്കിയ വനിത ?
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി
ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
കോയമ്പത്തൂർ- ഷിർദി
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്ന കായിക താരം?
നീരജ് ചോപ്ര
സ്വന്തമായി ബഹിരാകാശനിലയം നിർമ്മിക്കുന്ന ആദ്യ രാജ്യം?
ചൈന (ബഹിരാകാശനിലയത്തിൽ പേര്- ടിയാൻ ഗോങ്)
ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് കൗൺസിൽ ഒരുക്കുന്ന ഇന്ത്യ- യുകെ സാംസ്കാരിക വേദിയുടെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട സംഗീതജ്ഞൻ?
എ ആർ റഹ്മാൻ
മലബാർ കാൻസർ സെന്ററിന്റെ പുതിയ പേര്?
പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്
ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലം പരിശോധിക്കാനുള്ള പുതിയ സർക്കാർ പോർട്ടൽ ?
എന്റെ ഭൂമി
തിരമാലകൾക്കൊപ്പം ഉയർന്നുപൊങ്ങുന്ന ഫ്ലോട്ടിങ് പാലം സംസ്ഥാനത്ത് ആദ്യമായി നിലവിൽ വരുന്നത്?
ആലപ്പുഴ ബീച്ച്
2022 -ൽ സ്വാതന്ത്ര സമരസേനാനി കളുടെ ഓർമ്മക്കായുള്ള സ്മൃതി വനവും ഗാന്ധി മന്ദിരവും നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ്
ഇന്ത്യയിൽ ആദ്യമായി സ്വയം വിവാഹം ചെയ്ത വ്യക്തി?
ക്ഷമാ ബിന്ദു (ഗുജറാത്ത്,
സ്വയം വിവാഹം ചെയ്യുന്ന ആളുകളെ പറയുന്ന ഇംഗ്ലീഷ് വാക്ക്- ‘സോളോഗമി’)
ഗവൺമെന്റിന്റെ കീഴിലുള്ള എല്ലാ സർവകലാശാല കളുടെയും ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിയെ നിയമിച്ച ഇന്ത്യൻ സംസ്ഥാനം?
പശ്ചിമബംഗാൾ (ചാൻസലർ മമതാ ബാനർജി)
ബുദ്ധപൂർണിമ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽനിന്നും ബുദ്ധന്റെ തിരുശേഷിപ്പുകൾ 11 ദിവസത്തേക്ക് കൊണ്ടുപോകുന്ന രാജ്യം?
മംഗോളിയ
ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസർ ബോട്ട്?
ഇന്ദ്ര
ലോകത്ത് എല്ലാവർക്കും ഇന്റർനെറ്റ് ലഭിക്കുന്നതിനായി ഗൂഗിൾ നടപ്പിലാക്കുന്ന പദ്ധതി?
പ്രോജക്ട് ലൂൺ
മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല വികസിപ്പിച്ച പുതിയ ഇനം താറാവ്?
ചൈത്ര
ലോക സംഗീത ദിനം?
ജൂൺ 21
ലോക യോഗാ ദിനം?
ജൂൺ 21
2022- ലെ യോഗ ദിനത്തിന്റെ പ്രമേയം എന്താണ്?
യോഗ മാനവികതയ്ക്ക് (Yoga for Humanity)
2022 -ൽ ആഘോഷിച്ചത് എത്രാമത് അന്താരാഷ്ട്ര യോഗ ദിനമാണ്?
8 -മത്
അന്താരാഷ്ട്ര ഒളിമ്പിക് ദിനം?
ജൂൺ 23
2022- ലെ അന്താരാഷ്ട്ര ഒളിമ്പിക് ദിന സന്ദേശം?
ഒരുമിക്കാം ലോകസമാധാനത്തിന്
2022 – ൽ നടക്കുന്ന 14- മത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ചൈന
സിക്ക് മതത്തിന്റെ ഒമ്പതാം ഗുരു
തേഗ് ബഹദൂറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് ഇന്ത്യ പുറത്തിറക്കിയത്?
400 രൂപ
നാഷണൽ കസ്റ്റംസ് ആൻഡ് ജി എസ് ടി മ്യൂസിയമായ ധരോഹർ സ്ഥിതിചെയ്യുന്നത്?
പനാജി (ഗോവ)
കാനഡയിലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്?
നിഷിദ്ധോ
വേൾഡ് പാരാ ഷൂട്ടിംഗ് ലോകകപ്പിൽ രണ്ട് സ്വർണം നേടിയ ഇന്ത്യൻ വനിത?
അവനി ലെഖാരെ
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി സ്ഥാപിച്ചത്?
ഫരീദാബാദ് (ഹരിയാന)
ഇന്ത്യയുടെ 74-മ ത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?
രാഹുൽ ശ്രീവത്സവ്
പുതിയ ഇസ്രായേൽ പ്രധാനമന്ത്രി?
നഫ്‌താലി ബെന്നെറ്റ്
ഇന്ത്യയിലെ ആദ്യത്തെ സമാധാന നഗരമാകുന്ന കേരളത്തിലെ നഗരം?
തിരുവനന്തപുരം
കേരളത്തിലെ പൊതു വിദ്യാഭ്യാസ യജ്ഞതിന്റെ പുതിയ പേര്?
വിദ്യാകിരണം
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷയായി നിയമിതയായത്?
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
2026 – ലെ കോമൺവെൽത്ത് ഗെയിംസ് വേദി?
വിക്ടോറിയ (ഓസ്ട്രേലിയ)
കേരളത്തിലെ ആദ്യ ശിശു സൗഹൃദ കോടതി?
എറണാകുളം ജില്ലാ കോടതി
ഖത്തർ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ആകെ രാജ്യങ്ങൾ?
32
പ്രധാനമന്ത്രി കൃഷി സഞ്ജയ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കേരളത്തിലെ ആദ്യ ജൈവ പാർക്ക് സ്ഥിതി ചെയ്യുന്നത്?
വണ്ടൂർ (മലപ്പുറം)
‘ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ‘ എന്ന ആത്മകഥ ആരുടേത്?
കാർട്ടൂണിസ്റ്റ് യേശുദാസൻ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കിയ സിനിമ?
ചക്ദ
കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
2022 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോസോഫ്റ്റ്
വെബ് ബ്രൗസർ?
വെബ് എക്സ്പ്ലോറർ
ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥയുടെ പേര്?
ദൈവത്തിന്റെ സ്വന്തം വക്കീൽ
പൂർണ്ണമായും മലേറിയ മുക്തമായ ഗൾഫ് മേഖലയിലെ ആദ്യരാജ്യം?
യു എ ഇ
കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ?
റേഡിയോ കേരള
2022 ജൂണിൽ പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യ സമ്പൂർണ AC റെയിൽവേ സ്റ്റേഷൻ?
എം വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ (ബംഗളൂരു)
മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികൾ കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത്?
ഡോ. സുഷമ ശങ്കർ
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇ ഐ യു )സർവേ പ്രകാരം ലോകത്ത് ഏറ്റവും വാസയോഗ്യമായ നഗരം?
വിയന്ന (ഓസ്ട്രിയ)
രണ്ടാംസ്ഥാനത്ത് കോപ്പൻ ഹേഗ് (ഡെൻമാർക്ക്) മൂന്നാംസ്ഥാനത്ത് സൂറിച്ച് (സ്വിറ്റ്സർലൻഡ് )
ഫുട്ബോൾ ലോകത്തെ സമഗ്ര സംഭാവനക്ക് ഡോക്ടറേറ്റ് നേടിയ മലയാളി താരം?
ഐ എം വിജയൻ
നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആയി നിയമിതനായത് ?
പരമേശ്വരൻ അയ്യർ
2022 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടിയത്?
കൊരട്ടി സ്റ്റേഷൻ (തൃശ്ശൂർ)
ലോകത്തിലെ ഏറ്റവും ചൂട് കൂടിയ രാജ്യം?
ഇറാക്ക്
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആസ്ഥാനമായ വാണിജ്യ ഭവൻ സ്ഥിതി ചെയ്യുന്നത്?
ഡൽഹി
ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (FICA) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
ലിസ സ്ഥലേക്കർ
ജി ഹരിസുന്ദർ എഴുതിയ ഹേമാവതി എന്ന ജീവചരിത്രം ആരുടേത്?
പാറശ്ശാല പൊന്നമ്മാൾ (കർണ്ണാടക സംഗീതജ്ഞ)
ലോക ലഹരി വിരുദ്ധ ദിനം?
ജൂൺ 26
2022- ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം?
Addressing drug challenges in health and humanitarian crises
(ആരോഗ്യ, മാനവിക പ്രശ്നങ്ങളും ലഹരി വെല്ലുവിളികളും)
ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് നിലവിൽ വരുന്നത്
ഹാൻലെ (ലഡാക്ക്)
ബാലിക പഞ്ചായത്ത് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
പൂർണ്ണമായും ജല വൈദ്യുതിയും സൗരോർജവും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളം (ഡെൽഹി)
വിവർത്തനത്തിനുള്ള 2021- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാത്തിന് അർഹനായത്?
സുനിൽ ഞാളിയത്ത്
(മഹാശ്വേതാദേവിയുടെ ‘ബാഷായ് ടുഡു’ എന്ന ബംഗാളി നോവൽ മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം ലഭിച്ചത് )
ബെന്യാമിന്റെ ‘ആടുജീവിതം’ ഒഡിയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് 2021 – ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിന് അർഹനായത് ആര്?
ഗൗരഹരി ദാസ്
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷൂറൻസ് പദ്ധതി?
മെഡിസെപ്
ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ?
തിയോമാർഗാരിറ്റ മാഗ്നിഫിക്ക
2023 – ലെ ജി20 ഉച്ചകോടിയുടെ വേദി?
ജമ്മുകാശ്മീർ
സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസിലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ നൽകുന്ന വനിതാ-ശിശു വകുപ്പിന്റെ പദ്ധതി?
കാതോർത്ത്
കേരള മോട്ടോർ വാഹന വകുപ്പ് ഉപയോഗിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഹൈഡ്രജൻ ഇന്ധന കാർ?
ടൊയോട്ട മിറായി
ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ അധികാരമേറ്റ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റ്?
ഗുസ്താവോ പെത്രോ
ജൂലൈ 18 -ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി?
യശ്വന്ത് സിൻഹ
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്നത്?
ദ്രൗപതി മുർമു (ഒഡീഷ്യ)
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത്?
രുചിര കാംബോജ് (ഇന്ത്യയുടെ UN സ്ഥാനപതിയായ ടി എസ് തിരുമൂർത്തി വിരമിക്കുന്ന ഒഴിവിലാണ് രുചിരക്ക് നിയമനം)
ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) പുതിയ മേധാവി?
ദിൻകർ ഗുപ്ത
ഇന്റലിജൻസ് ബ്യൂറോ മേധാവിയായി നിയമിതയായത്?
തപൻ കുമാർ ദേക (നിലവിലെ മേധാവി അരവിന്ദ് കുമാറിന്റെ കാലാവധി ജൂലൈ 30 ന് പൂർത്തിയാകും)
വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ തദ്ദേശീയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കേരളം
കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കാഴ്ചവൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച ശബ്ദ പുസ്തകങ്ങളുടെ ലൈബ്രറി പദ്ധതി?
‘ശ്രുതി പാഠം സഹപാഠിക്കൊരു കൈത്താങ്ങ്’
മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനം?
സുരക്ഷാ മിത്ര
കേരളത്തിലെ നാട്ടുമാവുകളെ കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച അപൂർവയിനം മാമ്പഴം?
കെ യു മാമ്പഴം
ഇന്ത്യയിലെ ആദ്യത്തെ സോളാർ ഇൻവെർട്ടർ പവർഹൗസ് സ്ഥാപിതമായത്?
നെടുങ്കണ്ടം (ഇടുക്കി)
സമൂഹമാധ്യമങ്ങളിൽ 30 ലക്ഷം ഫോളോവേഴ്സുള്ള ഇന്ത്യയിലെ ആദ്യ ഫുട്ബോൾ ക്ലബ്?
കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവായുധ വാഹക ശേഷിയുള്ള ദീർഘദൂര മിസൈൽ?
അഗ്നി 4
മനുഷ്യാവകാശ പ്രവർത്തനത്തിനുള്ള നോബൽ പുരസ്കാരം എന്നറിയപ്പെടുന്ന അന്താരാഷ്ട്ര മാർട്ടിൻ എന്നൽസ് പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്?
ഫാദർ സ്റ്റാൻ സ്വാമി
ബംഗ്ലാദേശിലെ ഏറ്റവും വലിയ റെയിൽ- റോഡ് പാലം ഏത് നദിക്ക് കുറുകെയാണ്?
പത്മ (ഗംഗാനദി ബംഗ്ലാദേശിൽ അറിയപ്പെടുന്ന പേരാണ് പത്മ)
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാവാൻ പോകുന്ന ഇന്ത്യൻ വംശജയായ ഭൗതികശാസ്ത്രജ്ഞ?
ആരതി പ്രഭാകർ
2022- ൽ പി കേശവദേവ് സാഹിത്യ പുരസ്കാരം അർഹനായ സാഹിത്യ നിരൂപകൻ?
ഡോ. പി കെ രാജശേഖരൻ
ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് വന്ന സ്ഥലം?
കായംകുളം
മത്സര ബൈക്ക് ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
ഓപ്പറേഷൻ റേസ്
ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ആകുന്ന ആദ്യ ഗോത്ര വനിത?
ദ്രൗപതി മുർമു (എൻഡിഎ സ്ഥാനാർഥി)
2021- 22ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത്?
മധ്യപ്രദേശ്
2023 ജി 20 ഉച്ചകോടി വേദി?
ജമ്മു കാശ്മീർ (ഇന്ത്യ)
വൻകിട വ്യവസായങ്ങൾക്ക് സൂപ്പർ ടാക്സ് ഏർപ്പെടുത്തിയ രാജ്യം?
പാകിസ്ഥാൻ
പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന സംസ്ഥാനത്തെ ആദ്യ ആദിവാസി പൈതൃകഗ്രാമം?
എൻ ഊര് (വയനാട്)
ബംഗ്ലാദേശിലെ ഏറ്റവും വലിയ പാലമായ പത്മ പാലം ഏതു നദിയിലാണ് നിർമ്മിച്ചത് ?
പത്മാ നദി
ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്?
കായംകുളം (ആലപ്പുഴ)
ഇന്ത്യയിൽ ആദ്യത്തെ സ്വയംനിയന്ത്രിത ഇലക്ട്രിക് കപ്പലുകൾ നിർമ്മിച്ച കപ്പൽശാല?
കൊച്ചി ഷിപ്പിയാർഡ്
(കപ്പലിന്റെ പേര്- മാരിസ്, തെരേസ)
ഇന്ത്യയിലെ രണ്ടാമത്തെ സാമൂഹിക സൂക്ഷ്മ ജലസേചനപദ്ധതി?
മൂങ്കിൽമട (പാലക്കാട്)
കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതി നിലവിൽ വരുന്നത്
കുരീപ്പുഴ (കൊല്ലം)
ലോകത്തിലെ പ്രമുഖ കളിക്കാരെ കുറിച്ച് ഫിഫ തയ്യാറാക്കുന്ന പരമ്പരയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ താരം?
സുനിൽ ഛേത്രി
വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
ഹർമൻപ്രീത് കൗർ
പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വനമേഖല?
നെല്ലിയാമ്പതി
2022- ലെ 48 -മത് G7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
ജർമനി
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി കടലിന്റെ അടിത്തട്ടിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ട മലയാളപുസ്തകം?
സ്രാവിന്റെ ചിറകുള്ള പെണ്ണ് ( കവിതാസമാഹാരം, രചന ഫാദർ പോൾ സണ്ണി)
5 -മത് കാക്കനാടൻ പുരസ്കാരം ലഭിച്ച കുരിശും യുദ്ധവും സമാധാനവും എന്ന കൃതിയുടെ രചയിതാവ്?
ജോസ് ടി തോമസ്
കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടറായി നിയമിതയായ വനിത?
ഡോ. പി എസ് ശ്രീകല
Very useful