Current Affairs April 2022|monthly Current Affairs|Current Affairs in Malayalam 2022

2022- ഏപ്രിൽ (April ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം?

ശ്രീലങ്ക


കർണാടകയിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021ന്റെ ഭാഗ്യചിഹ്നം?

വീര എന്ന ആന


2022 – ൽ ഖത്തറിൽ വെച്ചു നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ചിഹ്നം?

ലാ ഈബ് (പ്രതിഭാധനനായ കളിക്കാരൻ എന്നാണ് ലാ ഈബ് എന്ന പദത്തിന്റെ അർത്ഥം. പന്ത് തട്ടുന്ന അറബി ബാലനാണ് ഭാഗ്യചിഹ്നം)


2022 – ൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനമായ ഹയ്യാ ഹയ്യാ എന്ന ഗാനം ആലപിച്ചവർ?

ട്രിനിഡാഡ് കർഡോന, ഡേവിഡോ, ഐഷ


ഇന്ത്യയും ഫ്രാൻസും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസം?

വരുണ 2022


ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്കിനെതിരെയുള്ള  പരാതികളറിയിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്?

പ്രകൃതി


കോവിഡ് വകഭേദമായ എക്സ്- ഇ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം?

ഇംഗ്ലണ്ട്


13 പുതിയ ജില്ലകൾ രൂപവൽക്കരിച്ച് ആകെ 26 ജില്ലകൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനം ?

ആന്ധ്രപ്രദേശ്


2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നാടക നടൻ?

കൈനകരി തങ്കരാജ്


ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?

അസനി (സിംഹള ഭാഷയിൽ ‘ഉഗ്രകോപം’ എന്നർത്ഥം വരുന്ന അസനി എന്ന പേര് നൽകിയ രാജ്യം ശ്രീലങ്ക)


2022ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം?

ഓസ്ട്രേലിയ (ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു)


മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത്?

കണ്ണൂർ


ഇന്ത്യൻ പുരുഷ കബഡി ടീം പരിശീലകനായി ചുമതലയേറ്റ മലയാളി?

ഇ ഭാസ്കരൻ


ദേശീയ മാരിടൈം ദിനം?

ഏപ്രിൽ 5 (ആദ്യത്തെ ദേശീയ മാരിടൈം ദിനം ആചരിച്ചത് 1964 ഏപ്രിൽ 5)


2022- ലെ മാരിടൈം ദിനത്തിന്റെ പ്രമേയം?

Sustainable Shipping beyond Covid-19


ലോകത്തിലെ ഏറ്റവും മികച്ച ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ് ട്രാവലർ തയ്യാറാക്കിയ പട്ടികയിൽ 2022 -ൽ സന്ദർശിക്കേണ്ട ലോകത്തിലെ 30 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ പ്രദേശം?

അയ്മനം (കോട്ടയം)


കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാ അംഗങ്ങൾ?

ജെബി മേത്തർ (കോൺഗ്രസ്)
അഡ്വ. പി സന്തോഷ് കുമാർ (സിപിഐ)
എ എം റഹീം (സി പി എം)


വാഹനങ്ങളുടെ അമിത ലൈറ്റ് തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി?

ഓപ്പറേഷൻ ഫോക്കസ്


സർക്കാർ പോളിടെക്നിക്കുകളിൽ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം കണ്ടെത്താൻ
നടപ്പിലാക്കുന്ന പദ്ധതി?

ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി


തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ച കോർപ്പറേഷൻ?

കൊല്ലം കോർപ്പറേഷൻ


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന നാടകയാത്രയുടെ പേര്?

ഏകലോകം ഏകാരോഗ്യം


കേരള സർക്കാർ ഏറ്റെടുത്ത KEL-EML എന്ന പൊതുമേഖലാ സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല?

കാസർകോഡ്


കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ സ്മരണക്കായി കഥകളി മ്യൂസിയം സ്ഥാപിക്കുന്നത്?

പള്ളിക്കൽ (തിരുവനന്തപുരം)


സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം?

ഹോളി ഫാദർ


ഗംഗൗർ ഉത്സവം പ്രധാനമായും ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ


ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം?

കേരളം


2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ?

ഇലോൺ മാസ്ക്


യുക്രൈനിലെ ബുച്ച നഗരത്തിലെ ക്രൂരതകളുടെ പേരിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പുറത്താക്കിയ രാജ്യം?

റഷ്യ


2021 ലെ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത്?

രാംദരാശ് മിശ്ര


യുവാക്കളെ മൂന്നുവർഷത്തേക്ക് ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പുതിയ പദ്ധതി?

അഗ്നിപഥ് റിക്രൂട്ട്മെന്റ്


യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യത്തെ രാജ്യം?

റഷ്യ


ഓസ്കാർ അക്കാദമി 10 വർഷത്തേക്ക് വിലക്കു കൽപ്പിച്ച നടൻ?

വിൽ സ്മിത്ത്


ഗ്രാമി പുരസ്കാരം ലഭിച്ച ആദ്യ പാകിസ്ഥാൻ സംഗീതജ്ഞ?

അരൂജ് അഫ്താബ്


മുഗൾ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന പൈതൃക ഉദ്യാനം നിലവിൽ വരുന്നത്?

ന്യൂഡൽഹി


E- waste Eco park ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം?

ഡൽഹി


2021- ലെ മലയാറ്റൂർ പുരസ്കാരം ലഭിച്ച വാസവദത്ത എന്ന നോവലിന്റെ രചയിതാവ്?

സജിൽ ശ്രീധരൻ


കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയം നിലവിൽ വരുന്നത്?

കൊച്ചി


കേരള മാരിടൈം ബോർഡ് ചെയർമാൻ?

എൻ എസ് പിള്ള


ഇന്ത്യയും കിർഗിസ്ഥാനും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസം?

ഖഞ്ചാർ – 2022 (വേദി ഹിമാചൽപ്രദേശ്)


താളിയോല മ്യൂസിയം നിലവിൽ വരുന്നത്?

തിരുവനന്തപുരം


കമ്മ്യൂണിസ്റ്റ് കേരളം എന്ന പുസ്തകത്തിന്റെ രചയിതാവ്?

കെ ബാലകൃഷ്ണൻ


അടിയന്തരഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് സഹായം ലഭിക്കുന്നതിനുവേണ്ടി തമിഴ്നാട് സർക്കാർ ആരംഭിച്ച ആപ്പ്?

കാവൽ ഉദവി


‘മഹാപ്രളയം’ എന്ന കൃതിയുടെ രചയിതാവ്?

ബി സന്ധ്യ (അഗ്നിരക്ഷാ സേന മേധാവി)


ട്രാൻസ്ജെൻഡേഴ്സിന് തൊഴിൽ പരിശീലനവും തൊഴിലും നൽകി സ്വയം പ്രാപ്തമാക്കുന്ന സർക്കാരിന്റെ പദ്ധതി?

സാകല്യം


ലോക ആരോഗ്യ ദിനം?

ഏപ്രിൽ 7


2022 – ലെ ലോക ആരോഗ്യ ദിന സന്ദേശം?

“നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം


അന്താരാഷ്ട്ര ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഗീതാജ്ഞലി ശ്രീ എഴുതിയ രേത് സമാധി എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ?

ടോംബ് ഓഫ് സാൻഡ്
(ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഡെയ്സി റോക്ക്വൽ )


ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ 2022-ലെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള?

കപ്പ


കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ ഉൽപാദിപ്പിക്കുന്ന ജില്ല?

കൊല്ലം (രണ്ടാമത്തെ ജില്ല തിരുവനന്തപുരം)


സോളാർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

ചേതൻ സിങ് സോളങ്കി സിംഗ്


2021 22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോല്പന്നങ്ങൾ കയറ്റുമതി നടത്തിയ സംസ്ഥാനം?

ആന്ധ്രപ്രദേശ്


ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി ആരംഭിക്കുന്ന
‘പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം’ സ്ഥിതിചെയ്യുന്നത് എവിടെയാണ്?

തീൻമൂർത്തി സമുച്ചയം (ന്യൂഡൽഹി)


പ്രധാനമന്ത്രി സംഗ്രാലയ രൂപകൽപ്പന ചെയ്തിട്ടുള്ളത് ഏതു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്?

ഉദിക്കുന്ന ഇന്ത്യ


അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻ പ്രധാനമന്ത്രി?

ഇമ്രാൻ ഖാൻ


ബിറ്റ്കോയിൻ നിയമപരമായി അംഗീകരിച്ച രണ്ടാമത്തെ രാജ്യം?

ഹോണ്ടുറാസ്


ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ടണൽ നിർമ്മിക്കുന്നത്?

കൊൽക്കത്ത മെട്രോ


ബി ആർ അംബേദ്കറുടെ 70 അടി ഉയരമുള്ള Statue of Knowledge എന്നറിയപ്പെടുന്ന പ്രതിമ സ്ഥാപിച്ചത്?

ലത്തത്തൂർ (മഹാരാഷ്ട്ര)


2022 ഏപ്രിൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിങ് സാറ്റലൈറ്റ്?

ശകുന്തള(TD- 2)


എലിപ്പനിക്കെതിരെയുള്ള ബോധവൽക്കരണത്തിനും ജാഗ്രതക്കും വേണ്ടി കേരള  ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാമ്പയിൻ?

മൃത്യുഞ്ജയം


2022 ഏപ്രിലിൽ10-ന് അന്തരിച്ച സംസ്ഥാന മുൻ വനിതാ കമ്മീഷൻ അധ്യക്ഷ?

എം സി ജോസഫൈൻ


കേരളത്തിൽ പുതുതായി നിർമ്മിച്ച ഏറ്റവും നീളം കൂടിയ മേൽപ്പാലം?

കിഴക്കേകോട്ട മേൽപ്പാലം (തിരുവനന്തപുരം 102 മീറ്റർ നീളം)


കേരളത്തിലെ ആദ്യത്തെ ജെ സി ഡാനിയേൽ സ്മാരക പാർക്ക് നിലവിൽ വരുന്നത്?

നെയ്യാറ്റിൻകര (തിരുവനന്തപുരം)


ലോക പാർക്കിൻസൺസ് ദിനം?

ഏപ്രിൽ 11
(പാർക്കിൻസൺസ് ഒരു മെഡിക്കൽ അവസ്ഥയാണെന്ന് കണ്ടെത്തിയ ജെയിംസ് പാർക്കിൻസന്റെ ജന്മദിനമാണ് ഏപ്രിൽ 11)


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി പൂർണമായും സ്വകാര്യ ബഹിരാകാശ യാത്രികരുടെ ദൗത്യം നടത്തിയ സ്ഥാപനം?

ആക്സിം സ്പേസ് 


കഴുതകൾക്ക് താമസസൗകര്യവും വൈദ്യസഹായവും നൽകുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ഡോങ്കി കൺസർവേഷൻ പാർക്ക് നിലവിൽ വന്നത്?

ലേ (Leh)


2022- ലെ 48 – മത് G7 ഉച്ചകോടിയുടെ വേദി?

ബവാറിയൻ ആൽപ്സ് (ജർമ്മനി)


പാക്കിസ്ഥാന്റെ 23- മത് പ്രധാനമന്ത്രി യായി തെരഞ്ഞെടുക്കപ്പെട്ടത്?

ഷഹബാസ് ഷരീഫ്


2022- ൽ പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ച വ്യക്തി

പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആയി നിയമിതനാകുന്ന വ്യക്തി?

ലെഫ്റ്റനന്റ് ജനറൽ മാനോജ് പാണ്ഡെ


കേരളത്തിലെ അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനു വേണ്ടി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ?

ഗസ്റ്റ് ആപ്പ്


ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ റിട്ടയേർഡ് ഔട്ട് ആവുന്ന ആദ്യത്തെ കളിക്കാരൻ?

ആർ അശ്വിൻ


രാജ്യത്ത് ആദ്യമായി മരാമത്ത് പണികൾ ഓൺലൈനായി അറിയാനുള്ള സർക്കാർ സംവിധാനം?

തൊട്ടറിയാം P.W.D


ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി?

സക്ക്‌ ബക്ക്‌സ്


11- മത് രാജ്യാന്തര മനുഷ്യാവകാശ അവാർഡിന് അർഹയായ മലയാളി?

സിസ്റ്റർ ബെറ്റ്സി ദേവസ്യ


ലോക പൈതൃക ദിനം?

ഏപ്രിൽ 18


2022 ലെ ലോക പൈതൃക ദിന പ്രമേയം?

‘പൈതൃകവും കാലാവസ്ഥയും’


റവന്യ ദുരന്ത നിവാരണ വകുപ്പിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിന് റവന്യ വകുപ്പ് പുറത്തിറക്കിയ മാസിക?

ഭൂമിക


14 രാജ്യങ്ങളിൽ പര്യടനത്തിനായി 2022 – ഏപ്രിലിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്കപ്പൽ?

ഐ എൻ എസ് തരംഗിണി


പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ വാണിജ്യ വിമാനം?

ഡോർണിയർ DO – 228


നീതി ആയോഗിന്റെ പ്രഥമ ഊർജ്ജ – കാലാവസ്ഥ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം?

ഗുജറാത്ത് (രണ്ടാം സ്ഥാനത്ത് കേരളം)


മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ചാരുവസന്ത എന്ന കാവ്യത്തിന്റെ രചയിതാവ്?

ഹംപ നാഗരാജയ്യ (കന്നട സാഹിത്യകാരൻ)


Tree city of the world 2021- ലെ പട്ടികയിൽ 2021ലെ ലോകത്തിലെ മരങ്ങളുടെ നഗരം ( Tree city of the world 2021) ആയിട്ട് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഇന്ത്യൻ നഗരങ്ങൾ?

മുംബൈ, ഹൈദരാബാദ്


2022 മുതൽ അംബേദ്കർ ജയന്തിയായ ഏപ്രിൽ 14 എല്ലാവർഷവും തുല്യതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം?

തമിഴ്നാട്


പൂർണ്ണമായും വനിതകളുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത്?

ഹൈദരാബാദ്


അംഗനവാടി കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി?

Balamitra


സംസ്ഥാന കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം?

ചില്ലു (അണ്ണാൻകുഞ്ഞ്)


ഓഗസ്റ്റ് 17 എന്ന നോവലിന്റെ രചയിതാവ്?

എസ് ഹരീഷ്


2022 ഏപ്രിലിൽ അന്തരിച്ച ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവി വഹിച്ച ഏക മലയാളി?

കെ ശങ്കരനാരായണൻ


ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള ഗവൺമെന്റിന്റെ മൊബൈൽ ആപ്പ്?

ശൈലി ആപ്പ്


ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതി?

മിഠായി പദ്ധതി


വിള വൈവിധ്യവൽക്കരണം സൂചിക ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്ത്യൻ സംസ്ഥാനം?

തെലുങ്കാന


ഇന്ത്യയിൽ ആദ്യമായി കോവിഡ്  വൈറസ് വകഭേദമായ എക്സ്-ഇ സ്ഥിതീകരിച്ച സംസ്ഥാനം?

ഗുജറാത്ത്


ഭൂമിയല്ലാത്ത മറ്റൊരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്റർ?

ഇൻജെന്യുയിറ്റി


വന്യമൃഗങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ നൽകാൻ തീരുമാനിച്ച ലോകത്തിലെ ആദ്യ രാജ്യം?

ഇക്വഡോർ


2020 –  21 വർഷത്തെ പ്രവർത്തന മികവിന് കേന്ദ്രസർക്കാർ നൽകുന്ന ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് പുരസ്കാരം നേടിയ കേരളത്തിലെ 2 ബ്ലോക്ക് പഞ്ചായത്തുകൾ?

ളാലം (കോട്ടയം)
മുഖത്തല (കൊല്ലം)


ബുദ്ധന്റെ ഏറ്റവും വലിയ ചാരിയിരിക്കുന്ന പ്രതിമ നിർമ്മിക്കുന്നത് ഏതു തീർത്ഥാടന കേന്ദ്രത്തിലാണ്?

ബുദ്ധഗയ


ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ട്രക്ക് നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത് ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്?

ഗുജറാത്ത്


ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത്?

പാലി (ജമ്മു കാശ്മീർ)


2022 ഏപ്രിലിൽ പ്രിൻസിപ്പൽ പദവി ലഭിച്ച നവകേരള മിഷൻ കോ-ഓർഡിനേറ്റർ?

ടി എൻ സീമ


2022- ഏപ്രിലിൽ മേഗി ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?

ഫിലിപ്പീൻസ്


തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഇന്ത്യ


UPSC യുടെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി?

ഡോ. മനോജ് സോണി


ലോകാരോഗ്യ സംഘടന ലോക പ്രതിരോധ കുത്തിവെപ്പ് വാരമായി ആചരിക്കുന്നത്?

ഏപ്രിൽ 24 – 30 വരെ


2022 -ലെ ലോക പ്രതിരോധ കുത്തിവെപ്പ് വാരത്തിന്റെ മുദ്രാവാക്യം?

Long life for all


ഏത് രാജ്യത്തെ ഗവേഷകരാണ് മനുഷ്യ ചർമ്മത്തിന് 30 വയസ്സ് കുറയ്ക്കുവാനുള്ള വിദ്യ വികസിപ്പിച്ചത് ?

ഇംഗ്ലണ്ട്


അന്താരാഷ്ട്ര ബഹിരാകാശ യാത്രാ ദിനം?

ഏപ്രിൽ 12


എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ഉള്ള ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം?

കേരളം


മികച്ച സംസ്ഥാന സഹകരണ ബാങ്കിനുള്ള ദേശീയ പുരസ്കാരം നേടിയ ബാങ്ക്?

കേരള ബാങ്ക്


വാക്വം അധിഷ്ഠിത ഓവുചാൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം?

ആഗ്ര


ശ്രീലങ്കയിലേക്ക് വൈദ്യസഹായം എത്തിക്കാൻ മിഷൻ സാഗർ 1X നടത്തിയത് ഏത് ഇന്ത്യൻ നാവിക കപ്പലിലാണ്?

INS Gharial


ഡിജിറ്റൽ ബസ് സർവീസ് നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?

മഹാരാഷ്ട്ര


ഇന്ത്യയിലെ ഏതു സർവ്വകലാശാലയിലാണ് ആദ്യമായി കളരിപ്പയറ്റ് കോഴ്സ് തുടങ്ങിയത്?

കണ്ണൂർ


പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ പേരിലുള്ള ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോ സ്ഥാപിതമായത് എവിടെയാണ്?

ലളിതകലാ അക്കാദമി കിളിമാനൂർ


സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ?

1912


കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച് ആദ്യരാജ്യം?

ഡെന്മാർക്ക്


സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

നരേന്ദ്രമോദി


എല്ലാ ഗ്രാമപഞ്ചായത്തിലും കമ്മ്യൂണിറ്റി ലൈബ്രറിയുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല?

ജാംതാര (ജാർഖണ്ഡ്) 


കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ തേയില കമ്പനി?

കണ്ണൻ ദേവൻ തേയില കമ്പനി


ലോക വെറ്റിനറി ദിനം?

എല്ലാവർഷവും ഏപ്രിൽ മാസത്തിലെ അവസാനത്തെ ശനിയാഴ്ച


ഇന്ത്യൻ കരസേനാ ഉപമേധാവി നിയമിതനായ വ്യക്തി?

ലെഫ്റ്റനന്റ് ജനറൽ ബി എസ് രാജു


ഗാന്ധിജിയുടെ സബർമതി ആശ്രമം സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി?

ബോറിസ് ജോൺസൺ


ലോക ഭൗമ ദിനം?

ഏപ്രിൽ 22


റഷ്യ പരീക്ഷിച്ച ഏറ്റവും ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?

– RS – 28 Samat


കേരള ഒളിംപിക് അസോസിയേഷൻ 2020-ലെ സ്പോർട്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ കായിക താരം?

മേരികോം


ഇന്ത്യയിലെ ആദ്യത്തെ ശുദ്ധമായ ഹരിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?

ജോർഹട്ട് (അസം)


നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ?

സുമൻ ബേരി


മത്സ്യങ്ങളിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്കരിച്ച  ക്യാമ്പയിൻ?

ഓപ്പറേഷൻ മത്സ്യ


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് ) സ്ഥാപിതമാകുന്ന കേരളത്തിലെ ജില്ല?

കോഴിക്കോട്


ഫ്രാൻസിൽ രണ്ടാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്?

ഇമ്മാനുവൽ മാക്രോൺ


ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്?

വള്ളക്കടവ് (തിരുവനന്തപുരം)


ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ


ലോക പുസ്തക ദിനം?

ഏപ്രിൽ 23


2022- ലെ ലോക പുസ്തക ദിനം പ്രമേയം? 

“Read, so you never feel low”


2022- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം? 

ഗ്വാദലജാര (മെക്സിക്കോ)


2023- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം? 

അക്ര (ഘാന)


മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയുടെ ആത്മകഥ?

തോൽക്കില്ല ഞാൻ


ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം?

വിരാട് കോലി


2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ ഇ- ഓഫീസ് ജില്ലയായി മാറിയ ജില്ല?

കണ്ണൂർ


ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത്?

കൊച്ചിൻ ഷിപ്യാർഡ്


കരിങ്കടലിൽ നാവിക താവളം സംരക്ഷിക്കാൻ ഡോൾഫിനുകളുടെ സൈന്യത്തെ വിന്യസിച്ച രാജ്യം?

റഷ്യ


7 ഭൂഖണ്ഡങ്ങളിൽ ഉള്ള ഉയരംകൂടിയ 7 കൊടുമുടികൾ കീഴടക്കിയ ഐപിഎസ് ഓഫീസർ?

അപർണ കുമാർ


പൗരൻമാരെപോലെ തന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള ‘ജീവനുള്ള വ്യക്തിയാണ് പ്രകൃതി’ എന്ന വിധി പ്രസ്താവിച്ച ഹൈക്കോടതി?

മദ്രാസ് ഹൈക്കോടതി


കാഴ്ചവൈകല്യമുള്ള വർക്കായി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ ചാനൽ?

റേഡിയോ അക്ഷ്


2023 -ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വേദി?

കൊച്ചി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.