P. B. Shelly (പി. ബി. ഷെല്ലി) in Malayalam
പത്തൊമ്പതാം നൂറ്റാണ്ടിലെ ഇതിഹാസ കാൽപ്പനിക കവികളിൽ ഒരാളാണ് പെർസി ബൈഷെ ഷെല്ലി. ഏറ്റവും ബഹുമാനിക്കപ്പെടുന്നതും ജനങ്ങളെ സ്വാധീനിച്ചതുമായ കവികളിൽ ഒരാളായിരുന്നു അദ്ദേഹം. ഷെല്ലിയും കീറ്റ്സും ബൈറണും ചേരുന്നതാണ് കാൽപ്പനിക യുഗത്തിലെ കവിത്രയം.1792 ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ സസക്‌സിലാണ് ഷെല്ലി ജനിച്ചത്. 1822 ജൂലൈ എട്ടാം തീയതി, ഇറ്റലിയിൽ ലിവോർണോയിൽ നിന്ന് ലെറിസിയിലേക്ക് ഡോൺ ഹൂവാൻ എന്ന തന്റെ പായ്ക്കപ്പലിൽ മടങ്ങുകയായിരുന്ന ഷെല്ലി, സ്‌പെസിയ ഉൾക്കടലിൽ കൂടിയുള്ള യാത്രയിൽ കൊടുങ്കാറ്റിൽ കപ്പൽ മുങ്ങി മരിച്ചു.മികച്ച ഗീതകങ്ങൾ എഴുതിയ …