2021 ആഗസ്റ്റ് 15
ഇന്ത്യയുടെ 75 സ്വാതന്ത്രദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.
അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയി ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു.
രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ജീവൻ നഷ്ടമായവരുടെയും സ്വന്തംവേരുകൾ പിഴുതെറിയപ്പെട്ടവരുടെയും ത്യാഗം ഓർമ്മിക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 14 ‘വിഭജനഭീതി അനുസ്മരണദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി മാറി 2021-ലെ ജൂലൈ മാസം. ഇരുപതാം നൂറ്റാണ്ടിന്റെ ശരാശരി സമുദ്രോപരിതല താപനിലയായ 15.8 ഡിഗ്രി സെൽഷ്യസിനേക്കാൾ 0.93 സെൽഷ്യസ് കൂടുതൽ ജൂലായിൽ രേഖപ്പെടുത്തിയതായി യുഎസ് ഏജൻസിയായ ദേശീയ സമുദ്ര അന്തരീക്ഷ ഭരണസമിതി (N.O.A.A) റിപ്പോർട്ട് ചെയ്തു.
ധീരതയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ അശോക ചക്ര ജമ്മുകാശ്മീർ പോലീസിലെ എ എസ് ഐ ബാബു റാം അർഹനായി.
ധീരതക്ക് രാജ്യം നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയായ കീർത്തിചക്ര യ്ക്ക് ജമ്മുകാശ്മീർ പൊലീസിലെ കോൺസ്റ്റബിൾ അൽത്താഫ് ഹുസൈൻ ഭട്ട് അർഹനായി.
നാടൻ പാട്ടുകാരിയും ഗാനരചയിതാവുമായ നാൻസി ഗ്രിഫ്ത് അന്തരിച്ചു. ഗ്രാമി പുരസ്കാര ജേതാവാണ്.