2026 ഒക്ടോബർ 18 – 31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs|2026 ഒക്ടോബർ
18 – 31 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam
ഇന്ത്യയുടെ പുതിയ വ്യോമസേന മേധാവിയായി നിയമിതനായത്?
എയർ മാർഷൽ അശുതോഷ് ദീക്ഷിത്
കേരളത്തെ സമ്പൂർണ്ണ മാലിന്യ വിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി?
നിർമലം – പുതുയുഗ ശുചിത്വ കേരളം
ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം?
സഞ്ജു സാംസൺ
സർക്കാർ – സ്വകാര്യ ഓഫീസുകൾക്ക് “വയോജന സൗഹൃദ സർട്ടിഫിക്കേഷൻ’ നൽകാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കേരളം
2026-ലെ ഏഷ്യൻ പാരാ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്?
പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റൺ താരം) സിമ്രാൻ ശർമ (പാരാ അത്ലറ്റിക്സ് താരം)
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശു ദിന കലോത്സവത്തിന്റെ പേര്?
വർണോത്സവം 2026
2026 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത തമിഴ് സംഗീതസംവിധായകൻ?
ദേവ (ദേവനേശൻ ചൊക്കലിംഗം)
ഉത്തർപ്രദേശിലെ ജേവാർ അന്താരാഷ്ട്ര വിമാനത്താവളത്തിന് നൽകാൻ തീരുമാനിച്ച പുതിയ പേര്?
നരേന്ദ്രമോദി അന്താരാഷ്ട്ര വിമാനത്താവളം
ഗോത്ര സർവകലാശാല സ്ഥാപിക്കുന്ന
കേരളത്തിലെ ജില്ല?
വയനാട്
മഹാത്മാഗാന്ധിയെ കുറിച്ച് 200 പുസ്തകങ്ങൾ രചിച്ച് 2026 ഒക്ടോബർ പ്രകാശനം ചെയ്ത പ്രമുഖ എഴുത്തുകാരൻ?
ബി എസ് ബാലചന്ദ്രൻ
കേരള നിയമസഭയുടെ പുസ്തകോത്സവം ഇനി മുതൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?
സാഹിത്യോത്സവം
തമിഴ്നാടിന്റെ ഗവർണറായി നിയമിതനായ മുൻ കേരള ഗവർണർ?
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
2026 ഒക്ടോബറിൽ ലഡാക്കിലെ എട്ടാമത്തെ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശം?
സങ്കൂ (Sankoo)
കുട്ടികളുടെ മൊബൈൽ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി വായനാ ഗെയിം (Reading Game) ആരംഭിച്ച രാജ്യം?
സിംഗപ്പൂർ
കേന്ദ്ര സർക്കാരിന്റെ ഉല്ലാസ് പദ്ധതിയിലൂടെ (ULLAS – Nav Bharat Saaksharta Karyakram) 100% സാക്ഷരത കൈവരിച്ച കേന്ദ്രഭരണ പ്രദേശം?
ലക്ഷദ്വീപ്
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം?
സാരസ് മാർക്ക് -2
കേരളം രൂപീകൃതമായതിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ച സാംസ്കാരിക -നിക്ഷേപ മേള?
ഫെസ്റ്റിവൽ കേരളം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലമായ ചെനാബ് പാലത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ?
വന്ദേ ഭാരത് എക്സ്പ്രസ്
കർണാടകയുടെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി Official Language പ്രഖ്യാപിക്കപ്പെട്ടത്?
തുളു
അരുന്ധതി റോയിയുടെ Mother Mery comes to me എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഡോ. എം ലീലാവതി എഴുതിയ പുസ്തകം?
മേരി അരുന്ധതീയം
കേരള മാരിടൈം ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിനം?
ജൂൺ 19
സാഹിത്യരംഗത്തെ സമഗ്ര സംഭാവന യ്ക്കുള്ള അന്താരാഷ്ട്ര പുസ്തകോത്സവ കമ്മിറ്റിയുടെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത്?
എസ് കെ വസന്തൻ
2027 ഫെബ്രുവരി നടക്കുന്ന പ്രഥമ ഐസിസി വനിത ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാവുന്ന രാജ്യം?
ഇന്ത്യ
കേരളത്തിൽ പുതിയ നിക്ഷേപങ്ങളും ബിസിനസുകളും തുടങ്ങുന്നതിനായി വ്യവസായ അനുമതികൾ വേഗത്തിലും ലളിതവുമാക്കുന്ന കേരള സർക്കാർ പദ്ധതി?
സരൾ കേരളം (SARAL Keralam)
(Simplified and Accelerated Regulatory Approvals and Licensing)
ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായത്?
ജി ദേവരാജൻ
(ഫോർവേഡ് ബ്ലോക്ക് നേതാവ്)
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഗാർഡൻ സ്ഥാപിതമായത്?
ഡൽഹി സർവ്വകലാശാല
ബാങ്കിംഗ് പശ്ചാത്തലമാക്കി എഴുതിയ കണക്കിലെ ചിരികൾ എന്ന പുസ്തകത്തിന്റെ രചയിതാവ്?
അമിത് കുമാർ
കേരളത്തിലെ ആദ്യത്തെ ഡോൾബി സിനിമ തിയേറ്റർ നിലവിൽ വരുന്നത്?
ഫോർട്ട് കൊച്ചി
2026 ദേശീയ സരസ് മേളയുടെ വേദി? വിജയവാഡ
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ സൗജന്യമായി ഉന്നത വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട്
കേരള സർക്കാർ ആവിഷ്കരിച്ച
പദ്ധതി?
ലോകം കേരളത്തിലെ ക്യാമ്പസിലേക്ക്
കേരള പോലീസിന്റെ രാജ്യാന്തര സൈബർ സുരക്ഷാ കോൺഫറൻസ് ആയ കൊക്കൂൺ 2026 ന്റെ വേദി?
കൊച്ചി
കേരളത്തിലെ ആദ്യ കെണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ നിലവിൽ വരുന്നത്? ബാലരാമപുരം (തിരുവനന്തപുരം)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ചരക്ക് നീക്കങ്ങൾക്ക് വേഗത കൂട്ടാനും ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ശക്തിപ്പെടുത്താനുമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്
ഈ പദ്ധതി നടപ്പിലാക്കുന്നത്
2027 -ൽ 65 മത് കേരള സ്കൂൾ കലോത്സവത്തിന്റെ വേദി?
എറണാകുളം
കേരളത്തിൽ സ്വന്തമായി സോളാർ പ്ലാന്റുള്ള ഏക തദ്ദേശസ്വയംഭരണ സ്ഥാപനം
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് (കണ്ണൂർ)
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ ഗ്രാമം?
ഗുജറാത്തിലെ മൊധേര
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തോടൊപ്പം ചെറു ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം നൽകുവാൻ ആരംഭിച്ച പദ്ധതി?
മില്ലറ്റ് ചിക്കി
കേരളത്തിലെ ഭിന്നശേഷി കലാ പ്രതിഭകൾക്കായി നിലവിൽ വന്ന വെർച്വൽ പ്ലാറ്റ്ഫോം?
റിഥം
2026 ലെ ലോകാരോഗ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം? ജർമ്മനി
അടുത്തിടെ 69.1 കോടി രൂപയ്ക്ക് വിറ്റുപോയ ചിത്രകാരൻ തയീബ് മേത്തയുടെ പ്രശസ്തമായ പെയിന്റിംഗ്? റിക്ഷ പുളളർ
കേരളത്തിലെ ആദ്യത്തെ റെയിൽവേ കോച്ച് റെസ്റ്റോറന്റ് ജുജു എക്സ്പ്രസ് നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ?
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ (കണ്ണൂർ)
ഇന്ത്യയിലെ ആദ്യത്തെ കോച്ച് റെസ്റ്റോറന്റ് ആയ ‘റെയിൽ കഫെ’ ആരംഭിച്ചത്? അസൻ സോൾ റെയിൽവേ സ്റ്റേഷൻ പശ്ചിമബംഗാൾ
പരിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയായ VB- G RAM G യുടെ താഴെത്തട്ടിലുള്ള നടത്തിപ്പ് ചുമതലയും മേറ്റുമാരുടെ തെരഞ്ഞെടുപ്പ് മേൽനോട്ടവും നൽകിയിരിക്കുന്നത് ഏത് പ്രസ്ഥാനത്തിനാണ്?
കുടുംബശ്രീ
ഓഹരി വിപണിയിലെ തട്ടിപ്പുകൾ ക്കെതിരെയും വ്യാജ സാമ്പത്തിക ഉപദേശങ്ങൾക്കെതിരെയും നിക്ഷേപകരെ ബോധവൽക്കരിക്കുന്നതിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രാജ്യവ്യാപകമായി ആരംഭിച്ച നിക്ഷേപക അവബോധ പദ്ധതി?
പ്രോജക്ട് ജാഗരൂക്
ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയതും അവരുടെ നിലവിലെ ഏറ്റവും കരുത്തുറ്റ തുമായ AI മോഡൽ?
ജെമിനി 4 ആർഗോൺ
ഭൗമസൂചിക (Gl) പദവിക്കായി നടപടികൾ ആരംഭിച്ച അറക്കുളം – പുളിക്കത്തടം പുളി ഉത്പാദിപ്പിക്കുന്ന ജില്ല?
ഇടുക്കി
നിയമസഭയിൽ പൊതുജനങ്ങൾക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഒരുക്കുന്ന ‘പീപ്പിൾസ് ക്വസ്റ്റ്യൻ അവർ’ (ജനങ്ങളുടെ ചോദ്യോത്തരവേള) ആരംഭിക്കുന്ന സംസ്ഥാനം?
കേരളം
2028 ലെ ഏഷ്യൻ സീനിയർ വുഷു ചാമ്പ്യൻഷിപ്പിന് (Asian Senior Wushu Championships ) വേദിയാകുന്ന രാജ്യം?
ഇന്ത്യ
ഇന്ത്യയിലെ ആദ്യത്തെ ഹൂഫ് അക്കാദമി (Hoof Academy) സ്ഥാപിക്കപ്പെട്ടത്?
മണ്ണുത്തി വെറ്ററിനറി സർവകലാശാല
ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയുമായി ഏറ്റവും കൂടുതൽ നാൾ ജീവിച്ചിരുന്ന വ്യക്തി?
ടീം ആൻഡ്രൂസ്
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പിക്കാക്സ് പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഇറാൻ
ഇന്ത്യയിലെ ആദ്യത്തെ സാൾട്ട് (ഉപ്പ് ) കണ്ടെയ്നർ ട്രെയിൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
ശിവ് ലഖ – മിഥാപൂർ
(ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള
ശിവ് ലഖയിൽ നിന്ന് മിഥാപൂരിലേക്കാണ് സർവീസ് നടത്തുന്നത്)
സംസ്ഥാനത്തെ തെങ്ങ് കൃഷിയെ പുനരുജീവിപ്പിക്കുന്നതിനായി
കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
കോക്കനട്ട് റിജുവനേഷൻ പ്ലാൻ
2026 വേൾഡ് സെർക്കുലാർ ഇക്കോണമി ഫോറത്തിന് WCEF വേദിയാകുന്ന ഇന്ത്യൻ നഗരം?
ഗാന്ധിനഗർ (ഗുജറാത്ത്)
ലോകാരോഗ്യ സംഘടനയുടെ നിലവിലെ ഡയറക്ടർ ജനറൽ?
ഡോ. ടെഡ്രോസ് അഥാനോം
ഗെബ്രിറയേസസ്
Weekly Current Affairs | 2026 ഒക്ടോബർ 18- 31 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam