WEEKLY CURRENT AFFAIRS 2026 OCTOBER 11-17 IN MALAYALAM| PSC EXAM 2026|PSC QUESTIONS|KERALA PSC| GK MALAYALAM

2026 ഒക്ടോബർ 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ഒക്ടോബർ 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

കേരളത്തിൽ സ്വന്തമായി സോളാർ പ്ലാന്റുള്ള ഏക തദ്ദേശ സ്വയംഭരണ സ്ഥാപനം?
പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

2026 – ൽ 50-ാമത് വയലാർ അവാർഡ് അർഹയായത്? 
ആർ രാജശ്രീ
കൃതി – ആത്രേയകം (നോവൽ )

2026 ഒക്ടോബർ കേരളത്തിന്റെ ഗവർണറായി നിയമിതനായത്?
ഓം പ്രകാശ് മാഥൂർ

2026 ഒക്ടോബർ തമിഴ്നാടിന്റെ ഗവർണറായി നിയമിതനായ മുൻ കേരള ഗവർണർ?
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി?
നിവേദിത സുബ്രഹ്മണ്യൻ

2026 ഭൗതികശാസ്ത്ര നോബൽ ജേതാവായ ബെൽജിയൻ – അമേരിക്കൻ ശാസ്ത്രജ്ഞൻ?
ഫ്രാൻസിസ് ഹാൽസൺ

വിദൂര പ്രപഞ്ചത്തിൽ ഉത്ഭവിക്കുന്ന നിഗൂഢകണമായ ന്യൂട്രിനോകളുടെ കണ്ടെത്തലിനും അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കിടയിൽ ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി യാഥാർത്ഥ്യമാക്കുന്നതിലെ നിർണായക സംഭാവനകൾക്കുമാണ് 2026 ലെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരം

കുട്ടികളുടെ മൊബൈൽ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി വായനാ ഗെയിം (Reading Game) ആരംഭിച്ച രാജ്യം?
സിംഗപ്പൂർ

2026 ലെ രസതന്ത്ര നോബൽ പുരസ്കാര ജേതാക്കൾ?
ഹെന്റി ബി കഗൻ (ഫ്രാൻസ്)
കെൻസോ സോയി (ജപ്പാൻ)

രസതന്ത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ
ഹോമോകൈറാലിറ്റി എങ്ങനെ രൂപപ്പെടുന്നു എന്നതിന് പ്രായോഗിക പരിഹാരം കണ്ടെത്തിയതിനാണ് 2026 ലെ രസതന്ത്ര നോബൽ പുരസ്കാരം


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലമായ ചെനാബ് പാലത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ?  വന്ദേ ഭാരത് എക്സ്പ്രസ്

2026 ലെ സാഹിത്യ നോബൽ ജേതാവായ കനേഡിയൻ എഴുത്തുകാരി?
ആൻ കാർസൺ

സാഹിത്യ നോബൽ പുരസ്കാരം നേടുന്ന 19 -മത്തെ വനിതയാണ്
ആൻ കാർസൺ

2026 ലെ സമാധാന നോബൽ പുരസ്കാരം ജേതാവ്?
നവനീതം നവി പിള്ള

രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയും ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നിയമജ്ഞയുമായ ഇന്ത്യൻ വംശജയാണ്
നവനീതം നവി പിള്ള

2026 ലെ സാമ്പത്തിക ശാസ്ത്ര നോബൽ ജേതാക്കളായ അമേരിക്കൻ ഗവേഷകർ?
റോബർട്ട് ഇ ഹാൾ
മൈക്കൽ വുഡ് ഫോഡ്

സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകെളെ ക്കുറിച്ചു ള്ള പഠനം മികവിനാണ് പുരസ്കാരം

2026-ലെ 27 മത് കേരള സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ
വേദി?
തിരുവനന്തപുരം

2026 ഒക്ടോബർ അന്തരിച്ച വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ വ്യക്തി?
ചെറുവയൽ രാമൻ

വയനാട്ടിൽ മാത്രം ഉണ്ടായിരുന്ന 32 ഓളം തനതു നെൽവിത്തുകളെ സംരക്ഷിച്ചു കാലാവസ്ഥ വ്യതിയാന സംബന്ധിയായ ബോധവൽക്കരണം ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിലും വ്യാപൃതനായിരുന്നു
2023-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു

2025- ൽ കേരള കാർഷിക സർവകലാശാല പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി നൽകി ചെറുവയൽ രാമനെ ആദരിച്ചു
കേരള സർക്കാരിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം 2026 -ൽ ലഭിച്ചു

ലഡാക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചത്?
കുമിക് ഗ്രാമം

2026 ഒൿടോബർ അന്തരിച്ച ഹിന്ദി, മറാഠി ചലച്ചിത്രരംഗത്തെ പ്രമുഖ നടനും ‘നാം ഫൗണ്ടേഷൻ’ സ്ഥാപകനുമായ താരം? നാനാ പടേക്കർ

ഇന്ത്യയിലെ എല്ലാ ഔദ്യോഗിക വാണിജ്യ, ഡിജിറ്റൽ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിയമപരമായി നിർബന്ധമാക്കുന്ന കേന്ദ്രസർക്കാർ നയം? ഒരു രാജ്യം ഒരു സമയം

കേരളത്തിലെ ഏക മ്പോസ്റ്റൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്? 
തൃക്കാക്കര
റിമാൻഡ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന 18 നും 21 നും ഇടയിൽ പ്രായമുള്ളവരെ പാർപ്പിക്കുന്നയിടമാണ് ബോസ്റ്റൽ സ്കൂൾ

ഉത്തർപ്രദേശിലെ ജെവാറിൽ പുതുതായി തുറന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഏത് പേരിലേക്കാണ് പുനർനാമകരണം ചെയ്തത്?
നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

കേരളത്തിന്റെ 5 -മത് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ?
ഡോ. എം കെ മുനീർ

കുമാരനാശാന്റെ പ്രശസ്തമായ ചണ്ഡാല ഭിക്ഷുകി എന്ന കാവ്യത്തെ ആസ്പദമാക്കി യിട്ടുള്ള ശില്പം സ്ഥാപിക്കുന്നത്? അരുവിപ്പുറം (തിരുവനന്തപുരം)

2026 ഒക്ടോബർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ പദവി ഒഴിഞ്ഞത്
ഹർമൻ പ്രീത് കൗർ
പുതിയ ക്യാപ്റ്റൻ- സ്മൃതി മന്ദാന

കേരളത്തിലെ ആദ്യത്തെ പുകയില രഹിത ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത്?
കീഴ്മാട് (എറണാകുളം)

കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ആദ്യത്തെ പ്രകൃതി ചികിത്സാ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്? 
പൂനെ

2026 ഒക്ടോബർ 18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം നിരോധിച്ച യുഎസ് സംസ്ഥാനം?
കാലിഫോർണിയ

ഡോ. എം ലീലാവതിയുടെ 99 -മത് ജന്മ വാർഷികത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ നടത്തിയ പുസ്തകോത്സവം?  
ലീലാമധുരം

കേരളത്തിലെ കഴുകൻ ആവാസ വ്യവസ്ഥ ആയി അറിയപ്പെടുന്ന വന്യജീവി സങ്കേതം? വയനാട് വന്യജീവി സങ്കേതം

പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ? 
പഞ്ചമിഗ്രാമം

2027 ആഗോള എ ഐ ഉച്ചകോടിക്ക് ആതിഥേയത്വം  വഹിക്കുന്ന നഗരം?
ജനീവ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) പ്രധാന വിഷയങ്ങളിൽ ഒന്നായി സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?  
പഞ്ചാബ്

കേരള സർക്കാരിന്റെ ട്രൈബൽ സർവകലാശാല നിലവിൽ വരുന്നത്? വയനാട്

ദുലീഫ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം? 
വൈഭവ് സൂര്യവംശി

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല സ്ഥാപിതമാകുന്നത്?
ദിഗി തുറമുഖം
(റായ്ഗഡ് ജില്ല, മഹാരാഷ്ട്ര)

ലോക ഭക്ഷ്യ ദിനം?
ഒക്ടോബർ 16

കേരളത്തിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതി? മെന്റർ ടീച്ചർ (Mentor Teacher)

സംസ്ഥാനത്തെ കടലിൽ കാണാതാവുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുന്ന ആദ്യ ഡ്രോൺ സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നത്?
വിഴിഞ്ഞം

ഇന്ത്യയിൽ ഒരു കർഷകന്റെ സ്വന്തം  ഇനമായി രജിസ്റ്റർ ചെയ്യുന്ന ആദ്യ കിഴങ്ങ് വർഗം? 
മന്ന (മരച്ചീനി)
‘മന്ന’ (MANNA) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക മരച്ചീനി ഇനം വികസിപ്പിച്ചെടുത്തത് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശിയായ ജോൺസൺ മാത്യു എന്ന കർഷകനാണ്

ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷ ത്തിൽ പാരമ്പര്യമായി തെളിയിക്കുന്ന പരമ്പരാഗത ദീപം തെളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുക്കുക്കാൻ ക്ഷണം ലഭിച്ച ഇന്ത്യൻ പൈലറ്റ് ? 
സ്മിത്ത് മച്ചാർ

രാജ്യസഭാ പ്രതിപക്ഷ നേതാവായി വീണ്ടും തെരഞ്ഞെടുത്തത്?
മല്ലികാർജുൻ ഖാർഗെ

കേരളത്തിലെ നെൽനിലങ്ങളുടെ കഥ പറയുന്ന മഹാദേവൻ തമ്പിയുടെ നോവൽ
നിലം (പാഡി വിസ്പെറൽ)

2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യം നിശ്ചയിച്ച ഇന്ത്യയിലെ ആദ്യത്തെ നിയമസഭാ മണ്ഡലം?
കട്ടാക്കട

2026 ഹുറൂൺ ഇന്ത്യ റീച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ? ഷാരൂഖ് ഖാൻ

46 മത് ചെസ് ഒളിമ്പ്യാഡിന്റെ (2026) വേദി? സമർഖണ്ഡ് (ഉസ്ബെക്കിസ്ഥാൻ)

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആമ?
ജോനാഥൻ

കേരളത്തിലെ പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ ഓഫീസിന്റെ പുതിയ ഉത്തരവ് പ്രകാരം എത്രകാലം തുടർച്ചയായി റേഷൻ സാധനങ്ങൾ വാങ്ങാതിരുന്നാലാണ് റേഷൻ കാർഡുകൾ റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്?
ആറുമാസം

ബിപിഎൽ (BPL) വിഭാഗക്കാർക്ക് സൗജന്യമായി നൽകാൻ കേരള ആരോഗ്യ വകുപ്പ് തീരുമാനിച്ച ഹൃദയാഘാതം വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന രക്തപരിശോധന?
ട്രോപ് ടി പരിശോധന

18-ാമത് ഇൻറർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനർഹയായ പ്രശസ്ത ആനിമേഷൻ ചലച്ചിത്രകാരി?
നീന സബനാനി

ഇന്ത്യയിലെ സാഹസിക വിനോദസഞ്ചാര
രംഗത്തെ റാങ്കിങ്ങിൽ ഗോവയെ പിന്തള്ളി ഒന്നാംസ്ഥാനത്തെന്തിയ സംസ്ഥാനം? കേരളം

ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താനുള്ള (ഭൂപരിഷ്കരണം 2.0) അഞ്ചംഗസമിതിയുടെ അധ്യക്ഷൻ
എ ടി ജെയിംസ്

FAO യുടെ 100 വുമൺ ഹീറോസ് ഇൻ അഗ്രിഫുഡ് സിസ്റ്റംസ് ആൻഡ് റൂറൽ ഡെവലപ്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട മിസോറാമിൽ നിന്നുള്ള കർഷക?
Z T ലാൽറിതാങ്ങി

ഫോബ്സിന്റെ 2026 ലെ ഇന്ത്യയിലെ 100 അതി സമ്പന്നരുടെ പട്ടികയിൽ വ്യക്തിഗതമായി മലയാളികളിൽ ഒന്നാമത് എത്തിയത്?
എംഎ യൂസഫലി
ഒന്നാമതെത്തിയ ഭാരതീയൻ-
ഗൗതം അദാനി അദാനി ഗ്രൂപ്പ്

31- മത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രശസ്തമായ ഏഷ്യൻ സിനിമ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം?
ചെവിട്ടോർമ്മ

ഇന്ത്യയിലെ ആദ്യത്തെ ഹൂഫ് അക്കാദമി സ്ഥാപിച്ചത് മണ്ണുത്തി വെറ്റിനറി സർവകലാശാല?
തൃശൂർ

2026 ഒക്ടോബർ നൂറാം പിറന്നാൾ ആഘോഷിച്ച ഇന്ത്യൻ ഇമ്മ്യൂണോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
Gursaran Talwar

2026 ലെ സംസ്ഥാന കണ്ടലമ്മച്ചി  പരിസ്ഥിതി പുരസ്കാരം നേടിയത്? ആയിഷ റഹ്മ

തിരുവനന്തപുരത്തെ ടെക്നോപാർക്ക്
സി ഇ ഒ ചുമതലയേറ്റത്?
സച്ചിൻ കുമാർ യാദവ്

കാടിന്റെ ശാന്തതയിൽ ജോലി ചെയ്യാനും അവധികാലം ആഘോഷിക്കാനും അവസരം ഒരുക്കുന്ന കേരള വനം വികസന കോർപ്പറേഷന്റെ പദ്ധതി? വർക്കേഷൻ

നായകളിൽ നിന്ന് കൊതുകു വഴി മനുഷ്യരിലേക്ക് പകരുന്ന അപൂർവ്വ ഇനം വിര രോഗം?
ഡൈറോഫൈലേറിയാസിസ്

കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 150 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ സിനിമ?
ബെത് ലഹേം കുടുംബയൂണിറ്റ്
സംവിധാനം ഗിരീഷ് എ ഡി

ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച രാജ്യം?
അമേരിക്ക

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൈസ്ഡ് ഗ്രന്ഥശാല ജില്ലയായി മാറിയത്?
ആലപ്പുഴ
ജില്ലയിലെ 351 ഗ്രന്ഥശാലകളുടെയും 12 ലക്ഷത്തിലധികം പുസ്തകങ്ങളുടെയും വിവരങ്ങൾ ഇൻഫോ ലൈബ്രറി എന്ന ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്

ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി?
മിഠായി പദ്ധതി

Weekly Current Affairs | 2026 ഒക്ടോബർ 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.