2026 മെയ് 15-23 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 മെയ് 15-23 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam
ഇന്ത്യയുടെ പുതിയ സംയുക്തസേനാ മേധാവിയായി (CDS) ആയി നിയമിതനാവുന്നത്?
എൻ എസ് രാജ സുബ്രഹ്മണി
കേരളത്തിന്റെ 24- മത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്?
വി ഡി സതീശൻ
(വടശ്ശേരി ദാമോദരൻ സതീശൻ)
കേരള മുഖ്യമന്ത്രിയാകുന്ന 13 -മത്തെ വ്യക്തി?
വി ഡി സതീശൻ
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചവരിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിൽ എത്തുന്ന ആദ്യ വ്യക്തി?
വി ഡി സതീശൻ
16-മത് കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ്?
പിണറായി വിജയൻ
ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോർഡ് നേടിയ ആൻഡമാൻ നിക്കോബാറിലെ ദ്വീപ്?
സ്വരാജ് ദ്വീപ്
സ്വരാജ് ദ്വീപിലെ രാധാനഗർ ബീച്ചിൽ ആണ് പതാക സ്ഥാപിച്ചത്
ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായത്?
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ
ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര സാധ്യമാക്കുന്നതിനായി അമേരിക്ക ആരംഭിച്ച നാവിക ദൗത്യം?
പ്രൊജക്റ്റ് ഫ്രീഡം
ലോക നഴ്സസ് ദിനം
മെയ് 12
2026-ലെ ലോക നഴ്സസ് ദിനത്തിന്റെ പ്രമേയം?
നമ്മുടെ നേഴ്സുമാർ, നമ്മുടെ ഭാവി, ശാക്തീകരിക്കപ്പെട്ട നേഴ്സുമാർ ജീവൻ രക്ഷിക്കുന്നു
Our Nurses, Our Future Empowered Nurses Save Lives
ലോക സിനിമയിലെ ക്ലാസിക്കുകൾ
പ്രദർശിപ്പിക്കുന്ന 79 – മത് കാൻ ചലച്ചിത്രമേളയിലെ ‘ക്ലാസിക് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ?
അമ്മ അറിയാൻ
സംവിധാനം – ജോൺ എബ്രഹാം
ഭാരതീയ തപാൽ വകുപ്പ് (India Post) പിൻകോഡ് സംവിധാനത്തിന് പകരമായി കൊണ്ടുവരുന്ന ആധുനിക ഡിജിറ്റൽ വിലാസ സംവിധാനം?
ധ്രുവ (DHRUVA)
അടുത്തിടെ അന്തരിച്ച മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണ ചിത്രകഥകളുടെ രചയിതാവ്?
കണ്ണാടി വിശ്വനാഥൻ
ഗിഗ് തൊഴിലാളികൾക്കായി (Gig Workers) ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ പരാതി പരിഹാര സംവിധാനം ആരംഭിച്ച സംസ്ഥാനം?
കർണാടക
തകഴി മെമ്മോറിയൽ ഫൗണ്ടേഷൻ നൽകുന്ന തകഴി സ്മാരക പുരസ്കാരം (2026) ലഭിച്ചത്?
പി എസ് ശ്രീധരൻ പിള്ള
ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഖുവാരൽ (Khuarel) മൊബൈൽ ആപ്പ് ആരംഭിച്ച സംസ്ഥാനം?
മിസോറാം
ഓസ്ട്രേലിയൻ സൈന്യത്തിന്റെ കരസേന മേധാവിയായി നിയമിക്കപ്പെട്ട ആദ്യ വനിത?
സൂസൻ കോയൽ
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണഖനന പദ്ധതി നിലവിൽ വരുന്നത്?
ജൊന്നഗിരി
കുർണുൽ ജില്ല, ആന്ധ്രപ്രദേശ്
2025 ലെ ദേശീയ പഞ്ചായത്ത് പുരസ്കാരം
ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത്- ഹരിപ്പാട് (ആലപ്പുഴ)
ഏറ്റവും മികച്ച സ്വയം പര്യാപ്തമായ പഞ്ചായത്ത് – മേലുകാവ് (കോട്ടയം)
മികച്ച ആരോഗ്യ പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനത്ത് –നിരണം (പത്തനംതിട്ട)
മികച്ച ശിശു സൗഹൃദ പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനത്ത്-
ഒറ്റൂർ (തിരുവനന്തപുരം)
2026 മെയ് ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ബഹുരാഷ്ട്ര സൈനികാഭ്യാസം?
പ്രഗതി-1 (PRAGATI -1)
വേദി- ഉംറോയ് (മേഘാലയ)
ഇന്ത്യയെ വിവർത്തനം ചെയ്യുമ്പോൾ എന്ന പുസ്തകം രചിച്ചത്?
കെ സച്ചിദാനന്ദൻ
2026 മെയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്?
സി ജോസഫ് വിജയ്
(ചന്ദ്രശേഖർ ജോസഫ് വിജയ്)
ബുദ്ധമത പ്രബോധനങ്ങൾക്കായി ഗാബി Gabi എന്ന റോബോട്ട് ബുദ്ധസന്യാസിയെ അവതരിപ്പിച്ച രാജ്യം?
ദക്ഷിണ കൊറിയ
ഇന്ത്യയുടെ ഹൈ- സ്പീഡ് ട്രെയിൻ സംരംഭമായ വന്ദേ ബുള്ളറ്റിനു വേണ്ടി ബംഗളൂരിൽ ഒരുക്കിയിരിക്കുന്ന അത്യാധുനിക പ്ലാന്റ്?
ആദിത്യ (Aditya)
2026 മെയ് വിക്ഷേപിച്ച ലോകത്തിലെ ആദ്യ ഒപ്റ്റോസാർ OptoSAR ഉപഗ്രഹം? ദൃഷ്ടി (Drishti)
ബംഗളൂരിലെ സ്പേസ് ടെക് ഗാലക്സ് ഐ (GalaxEye) ആണ് ഉപഗ്രഹം വികസിപ്പിച്ചത്
കാലിഫോർണിയയിൽ നിന്നും സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ദൃഷ്ടി വിക്ഷേപിച്ചത്
ഇന്ത്യയിലെ സ്വകാര്യമേഖലയിൽ വികസി പ്പിച്ച ഏറ്റവും വലിയ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ദൃഷ്ടി
പശ്ചിമബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി അധികാരമേറ്റത്?
സുവേന്ദു അധികാരി
വ്യാകരണമില്ലാത്ത ജീവിതം എന്ന ആത്മകഥ ആരുടെത്?
കെ എൻ എ ഖാദർ
അസം മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റത്?
ഹിമന്ത ബിശ്വ ശർമ
1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഷാഹീദ് സ്മാരകം Shahid Smarak ) നിലവിൽ വന്ന നഗരം?
അംബാല (ഹരിയാന)
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി വീണ്ടും സ്ഥാന മേൽക്കുന്നത്?
എൻ രംഗസ്വാമി
ഉപേക്ഷിക്കപ്പെട്ട എണ്ണ കിണറുകൾ നിന്ന് ഭൗമതാപോർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പ്ലാന്റ് ആരംഭിച്ചത്?
അങ്കലേശ്വർ (ഗുജറാത്ത്)
2026 -ലെ 9- മത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസ് വേദിയാകുന്നത്?
പോർട്ട് ലൂയിസ് (മൗറീഷ്യസ്)
ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ നിന്നുള്ള ആദ്യത്തെ ഓർബിറ്റൽ റോക്കറ്റ്?
വിക്രം – 1 (Vikram – 1 )
ഹൈദരാബാദ് ആസ്ഥാനമായുള്ള Skyroot
Aerospace ആണ് ഇത് വികസിപ്പിച്ചത്
സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രതിരോധ ചെലവിൽ ഇന്ത്യയുടെ സ്ഥാനം? 5
ആദ്യത്തെ നാലു സ്ഥാനങ്ങൾ
അമേരിക്ക, ചൈന, റഷ്യ, ജർമ്മനി
ഇന്ത്യൻ നേവിയുടെ പ്രൊജക്റ്റ് 17A -യിലെ (നീലഗിരി ക്ലാസ്) ഏഴാമത്തെയും അവസാനത്തെയുമായ യുദ്ധക്കപ്പൽ?
INS മഹേന്ദ്രഗിരി
കേരള തമിഴ്നാട് സർക്കാറുകൾ സംയുക്തമായി നടത്തുന്ന പ്രശസ്തമായ ഉത്സവം?
മംഗളാദേവി ചിത്രപൗർണമി ഉത്സവം
ദി ടെയിൽ ഓഫ് കാഹോ (The Tale of KAHO) എന്ന ജപ്പാനീസ് നോവലിന്റെ രചയിതാവ് ?
ഹാരുകി മുറകാമി
ഉഭയകക്ഷി വൈദ്യുതി വ്യാപാരം വർധിപ്പിക്കുന്നതിനായി ഇന്ത്യ ഏത് രാജ്യവുമാണ് അടുത്തിടെ കരാറിൽ ഒപ്പുവെച്ചത്?
ഭൂട്ടാൻ
2026 മെയ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?
രോഹിത് ജെയിൻ
2027 -ലെ കൊച്ചി മുസിരിസ് ബിനാലെ യുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്റർ ( ആയി നിയമിതനായ ഫ്രഞ്ച് അൾജീരിയൻ കലാകാരൻ?
ഖാദർ അത്തിയ
2026 വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ AI ഡാറ്റാ സെന്റർ ഉപഗ്രഹം?
പാത്ത് ഫൈൻഡർ
തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച ജില്ല?
തിരുവനന്തപുരം
സുകുമാർ അഴീക്കോട് ട്രസ്റ്റ് നിൽക്കുന്ന സുകുമാർ അഴീക്കോട് ജന്മ ശതാബ്ദി പുരസ്കാരത്തിന് അർഹരായവർ?
മേധാ പട്കർ, പെരുമാൾ മുരുകൻ
2026 -ൽ (BWF) ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ തോമസ് കപ്പിൽ കിരീടം നിലനിർത്തിയ രാജ്യം?
ചൈന
(ഫ്രാൻസിനെ പരാജയപ്പെടുത്തി)
2026 -ൽ (BWF) ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഉബർ കപ്പ് കിരീടം നേടിയ രാജ്യം?
ദക്ഷിണ കൊറിയ
(ചൈനയെ പരാജയപ്പെടുത്തി)
നവജാത ശിശുക്കൾക്ക് മലേറിയ പ്രതിരോധത്തിനായി നൽകാവുന്ന WHO അംഗീകാരം നൽകിയ ഗുളിക?
കോർട്ടം ബേബി
പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതി വർഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി? ആയുഷ്മാൻ ഭാരത്
ഇന്ത്യയിലെ ആദ്യത്തെ ഹരിത മെഥനോൾ പ്ലാന്റ് (Green Methanol Plant) സ്ഥാപിക്കുന്നത്?
ദീൻദയാൽ പോർട്ട് (കണ്ടല, ഗുജറാത്ത്)
2026 മെയ് പ്രസാർ ഭാരതിയുടെ പുതിയ ചെയർമാനായി നിയമിതനായത്?
പ്രസൂൺ ജോഷി
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ 2023 -24 വർഷത്തെ Panchayat Advancement Index (PAI) പ്രകാരം ഇന്ത്യയിലെ മികച്ച ഗ്രാമപഞ്ചായത്ത്?
ചെറുതന (ആലപ്പുഴ)
ഇന്ത്യയും കംബോഡിയയും തമ്മിൽ നടക്കുന്ന ബൈലാറ്ററൽ മിലിട്ടിറി അഭ്യാസം?
CINBAX-II 2026
വേദി- കമ്പോങ് സ്പൂ (കമ്പോഡിയ)
2026 -ലെ ഐസിസി (ICC) വനിതാ ട്വന്റി -20 ക്രിക്കറ്റ് ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?
ഹർമൻ പ്രീത് കൗർ
വേദി- വെയിൽസ് (ഇംഗ്ലണ്ട്)
2026 -ൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന് (World Chess Championship) വേദിയാകാൻ ഒരുങ്ങുന്ന ഇന്ത്യൻ നഗരം?
ചെന്നൈ
2026 ലെ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിന്റെ വേദി?
ബിഷ്കെക്ക് (കിർഗിസ്ഥാൻ)
2026-ൽ 48- മത് മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള ‘സിൽവർ സെന്റ് ജോർജ് പുരസ്കാരം’ നേടിയ മലയാള നടി?
അമൃത കൃഷ്ണകുമാർ
ചിത്രം – മോഹം
48- മത് മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ് ജോർജ് പുരസ്കാരം നേടുന്ന ആദ്യം മലയാള ചിത്രം?
മോഹം
സംവിധാനം –ഫാസിൽ റസാഖ്
ഇന്ത്യൻ നാവികസേനയുടെ പ്രൊജക്റ്റ് 17 A പദ്ധതിയുടെ ഭാഗമായി നിർമിച്ച ഏഴാമത്തെയും അവസാനത്തെയുമായ യുദ്ധക്കപ്പൽ?
INS മഹേന്ദ്ര ഗിരി
2026 ലെ മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റ് വനിതാ വിഭാഗം ജേതാവ്?
മാർട്ട കോസ്റ്റ്യുക്ക് (യുക്രെയ്ൻ)
പുരുഷ വിഭാഗം ജേതാവ്?
യാനിക് സിന്നർ
ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും ചേർന്ന് നൽകുന്ന കൃഷ്ണാഞ്ജലി പുരസ്കാരത്തിന് അർഹനായ നടൻ?
മധു
ICU രോഗികൾക്കായി ഇന്ത്യയിലെ ആദ്യത്തെ പോർട്ടബിൾ MRI (Portable MRI) സംവിധാനം ആരംഭിച്ച ഹോസ്പിറ്റൽ?
AIIMS (ന്യൂഡൽഹി)
ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് വേ?
മുംബൈ -പൂനെ എക്സ്പ്രസ് വേ 2002
ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പ്രസ് വേ ആകാൻ ഒരുങ്ങുന്നത്?
ഡൽഹി – മുംബൈ എക്സ്പ്രസ് വേ
Weekly Current Affairs | 2026 മെയ് 15-23 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam| General knowledge