2026 ഏപ്രിൽ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 ഏപ്രിൽ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ
അനധികൃത നിക്ഷേപങ്ങളെ കുറിച്ച് പരാതിപ്പെടാനും വിവരങ്ങൾ
അറിയാനുമായി RBl തയ്യാറാക്കിയ പോർട്ടൽ? സചേത് (Sachet)
മണ്ഡലം പുനർനിർണയത്തിലൂടെ രാജ്യത്തെ ലോക്സഭാ സീറ്റുകൾ എത്രയാണ് വർദ്ധിപ്പിക്കുന്നത്?
850
സംസ്ഥാനങ്ങൾക്ക് 815
കേന്ദ്രഭരണ പ്രദേശങ്ങളിൽ 35 മണ്ഡലങ്ങളായി മാറും
ആകെ 850 ലോകസഭാ സീറ്റുകൾ ഉണ്ടാകും
സർക്കാർ ബസ്സുകളിൽ ഭിന്നശേഷി ക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ദിവ്യാംഗ ശക്തി പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?
ആന്ധ്ര പ്രദേശ്
2026 ഏപ്രിൽ 12 -ന് അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗായിക
ആശാ ഭോസ് ലെ
പൂർണ്ണനാമം
ആശാലത ദിനനാഥ് മങ്കേഷ്കർ
മഹാരാഷ്ട്രയിലെ സാങ്ലിയിൽ ജനിച്ച ആശാ ഭോസ് ലെ 20 അധികം ഭാഷകളിലായി പതിനായിരത്തിൽ അധികം ഗാനങ്ങൾ ആലപിചിട്ടുണ്ട്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക
ആശാ ഭോസ് ലെ
ഗ്രാമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി
ആശാ ഭോസ് ലെ
അടുത്തിടെ പാപ്പുവ ന്യൂ ഗിനിയയിൽ നാശം വിതച്ച ഉഷ്ണമേഖല ചുഴലിക്കാറ്റ്?
മൈല
2028 ലെ (COP 33) ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര കാലാവസ്ഥ ഉച്ചകോടിയുടെ ആതിഥേയത്തിൽ നിന്നും പിന്മാറിയ രാജ്യം ഇന്ത്യ
പരമ്പരാഗത പഠനരീതിയും QR കോഡ് അധിഷ്ഠിതമായ ഡിജിറ്റൽ സാങ്കേതിക വിദ്യയും സമന്വയിപ്പിക്കുന്ന ആദ്യത്തെ മലയാള പാഠപുസ്തകം?
അക്ഷരം
മലയാളം പള്ളിക്കൂടം ആണ് ഈ പുസ്തകം വികസിപ്പിച്ചത്
2026 ഏപ്രിൽ രാജ്യസഭാ സീറ്റിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത വ്യക്തി?
ഹരിവംശ് നാരായൺ സിംഗ്
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം?
ആർ വൈശാലി
ആദ്യ വനിതാ താരം
കൊനരു ഹമ്പി
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കി അടുത്തിടെ കേരള കലാമണ്ഡലത്തിൽ അരങ്ങേറിയ പുതിയ കഥകളി?
മാതംഗീ ചരിതം
ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സംവിധാനം?
വായുബാൻ
പ്രശസ്ത ഗായകൻ കെ ജെ യേശുദാസി ന്റെ ജന്മ ഗൃഹം ഏറ്റെടുത്ത് സംഗീതം മ്യൂസിയമാക്കാൻ തീരുമാനിച്ച നഗരസഭ? കൊച്ചി നഗരസഭ
2026 ഏപ്രിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്ന രാജ്യം? ന്യൂസിലൻഡ്
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL)ഇന്ത്യയിലെ ആദ്യത്തെ എൽപിജി (LPG) എടിഎം സ്ഥാപിച്ച നഗരം? ഗുരുഗ്രാം (ഹരിയാന)
2026 ഏപ്രിൽ മെറ്റ (Meta) കമ്പനി പുറത്തിറക്കിയ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) മോഡൽ?
മ്യൂസ് സ്പാർക്ക് (Muse Spark)
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളി?
സഞ്ജു സാംസൺ
ദേശീയപാതയോരങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ദേശീയപാത അതോറിറ്റി ആരംഭിച്ച പുതിയ പദ്ധതി?
ആരോഗ്യ വനം (Arogya Van)
2026 ഏപ്രിൽ സ്വാമി വിവേകാനന്ദന്റെ പൂർണ്ണ കായ പ്രതിമ അനാവരണം ചെയ്ത ചെയ്ത രാജ്യം?
അമേരിക്ക
അടുത്തിടെ അന്തരിച്ച മുൻ കേന്ദ്ര മന്ത്രി?
മൊഹ്സീന കിദ്വായ്
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്?
മുന്ദ്ര തുറമുഖം (ഗുജറാത്ത്)
2026 ഏപ്രിൽ ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായത്?
സാമ്രാട്ട് ചൗധരി
വടക്കൻ സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം?
ഓപ്പറേഷൻ ഹിമസേതു
ദേശീയ ജലദിനം?
ഏപ്രിൽ 14
ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കുന്നു
ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനം?
അമരാവതി
കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അടുത്തിടെ നിർമ്മാണത്തിന് അംഗീകാരം നൽകിയ കമല, കലായി-11 എന്നീ രണ്ടു വൻകിട ജലവൈദ്യുത പദ്ധതികൾ നിലവിൽ വരുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
കേരള സംസ്ഥാന സർക്കാർ പുതുതായി നിയമിച്ച 12-മത് ശമ്പള പരിഷ്കരണ കമ്മീഷന്റെ ചെയർമാൻ?
ഡോ വി പി ജോയ്
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ പാർട്ട്ടൈം ചെയർമാനായി നിയമിതനായത്?
ജി കൃഷ്ണകുമാർ
പശ്ചിമേഷൻ സംഘർഷങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഇറാനും അമേരിക്കയും തമ്മിൽ നടന്ന നിർണായക സമാധാന ചർച്ചയ്ക്ക് വേദിയായ നഗരം?
ഇസ്ലാമാബാദ്
2026 ഏപ്രിൽ അന്തരിച്ച ലയൺ ഓഫ് ലഡാക്ക് എന്നറിയപ്പെടുന്ന വ്യക്തി?
കേണൽ സോനം വാങ്ചുക്
2026 ഏപ്രിൽ വിയറ്റ്നാം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
ടോ ലാം
ലോകത്തിലെ ആദ്യത്തെ സംയോജിത വന്യജീവി വെറ്റിനറി സയൻസ് സർവകലാശാലയായ വൻതാര യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?
ജാംനഗർ (ഗുജറാത്ത് )
ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ്പ് പുഷ്പോത്സവം നടക്കുന്നത്?
ശ്രീനഗർ
2026 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വംശജ?
പത്മ വിശ്വനാഥൻ
ബ്രസീലിയൻ എഴുത്തുകാരി അന പൗല മായയുടെ On Earth as It Is Beneath എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് ഇന്റർനാഷണൽ ബുക്കർ പ്രൈസിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്
അടുത്തിടെ അന്തരിച്ച പ്രശസ്ത പർവ്വതാരോഹനും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ അമേരിക്കക്കാരനുമായ വ്യക്തി?
ജിം വിറ്റേക്കർ
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ബൂത്തിൽ വോട്ടർമാരെ സ്വീകരിക്കാൻ ഉപയോഗിച്ച റോബോട്ട്
നില
2026 ഏപ്രിൽ അന്തരിച്ച വീൽചെയർ റേസിങ്ങിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന അമേരിക്ക അത്ലറ്റ്?
ബോബ് ഹാൾ
മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിൽ സൈക്കിളിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ വനിത? ദിവ്യാസിങ്
അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ചിവീട് എന്ന പ്രാണിയുടെ പേരിൽ അറിയപ്പെടുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം? സിക്കാഡ
ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവപുരസ്കാരത്തിന് അർഹയായ മലയാള എഴുത്തുകാരി ?
ജിൻഷ ഗംഗ
Weekly Current Affairs | 2026 ഏപ്രിൽ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam