GK malayalam Kerala PSC
Weekly Current Affairs 2026 February 1-7 in Malayalam|PSC Exams 2026|PSC Questions

2026 ഫെബ്രുവരി 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ഫെബ്രുവരി 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ

മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ (2024- ലെ) സ്വദേശാഭിമാനി കേസരി പുരസ്കാരത്തിന് അർഹനായത്
മലയിൻകീഴ് ഗോപാലകൃഷ്ണൻ

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം

മലയിൻകീഴ് ഗോപാലകൃഷ്ണൻ മാതൃഭൂമിയിൽ എഴുതിയിരുന്ന ‘നഗരപ്പഴമ‘ എന്ന പംക്തിയും പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു

ഇന്ത്യയിൽ ആദ്യമായി കോർണിയ മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ജില്ലാതല സർക്കാർ ആശുപത്രി?
തിരുവനന്തപുരം ജനറൽ ആശുപത്രി

കുട്ടികളുടെ മാനസിക സുസ്ഥിതിയ്ക്കും പഠന പുരോഗതിക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന പദ്ധതി? സ്നേഹം

‘ഹൗസ് ഓഫ് ഇന്ത്യ’ എന്ന പേരിൽ പുതിയ സാംസ്കാരിക കേന്ദ്രം നിലവിൽ വരുന്നത്? അബുദാബി

77 മത് റിപ്പബ്ലിക്ദിനപരേഡിൽ മികച്ച ടാബ്ലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
മഹാരാഷ്ട്ര
പ്രമേയം- ഗണേശോത്സവം

രണ്ടാംസ്ഥാനത്ത് ജമ്മു കാശ്മീർ
മൂന്നാംസ്ഥാനത്ത് കേരളം

കേരളത്തിന്റെ ടാബ്ലോ പ്രമേയം
100% ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോ എന്നതായിരുന്നു

2026-ഫെബ്രുവരി അന്തരിച്ച പത്മശ്രീ ജേതാവായ ഇന്ത്യൻ സഞ്ചാര സാഹിത്യകാരൻ
ഹ്യൂ ഗാന്റ്സർ (ഉത്തരാഖണ്ഡ്)

മസൂറിയുടെ ഗ്ലോബൽ അംബാസഡർ കേരളത്തിന്റെ ടൂറിസം എഴുത്തുകാരൻ എന്നൊക്കെ ഹ്യൂ ഗാന്റ്സറെ വിശേഷിപ്പിച്ചിരുന്നു

ടോംടോം ട്രാഫിക് സൂചിക 2025 പ്രകാരം ട്രാഫിക് ബ്ലോക്കിൽ ലോകത്ത് ഒന്നാമതുള്ള നഗരം?
മെക്സിക്കോ സിറ്റി

രണ്ടാംസ്ഥാനത്ത് ബംഗളൂരു
മൂന്നാം സ്ഥാനത്ത് അയർലണ്ടിലെ ഡബ്ലിൻ

കേന്ദ്ര ബജറ്റിൽ കടലാമകളുടെ സംരക്ഷണത്തിനും ഇക്കോ ടൂറിസം വികസനത്തിനുമായി തിരഞ്ഞെടുത്ത സംസ്ഥാനങ്ങൾ?
കേരളം, കർണാടകം, ഒഡീഷ

ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 2

2026-ലെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം?
തണ്ണീർത്തടങ്ങളും പരമ്പരാഗത വിജ്ഞാനവും സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്നു

2026 – ൽ ഇന്ത്യയിൽ നിന്നും റാംസാർ പട്ടികയിൽ ഇടം നേടിയ തണ്ണീർത്തടങ്ങൾ?

പാട്ന പക്ഷി സങ്കേതം (ഉത്തർപ്രദേശ്)
ഛാരി – ധാന്ദ് (ഗുജറാത്ത്)
ഇന്ത്യയിലെ ആകെ റാംസർ സൈറ്റുകൾ
98

2026- ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം ഇന്ത്യയിലെ എല്ലാ ജില്ലകളിലും സ്ത്രീകൾക്കായി സ്ഥാപിക്കാൻ പോകുന്ന സൗകര്യം ഏത്?
വനിതാ ഹോസ്റ്റലുകൾ

ബാഡ്മിന്റൺ സിംഗിൾസിൽ 500 വിജയങ്ങൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം? 
പി വി സിന്ധു

ഇന്ത്യയിൽ ആദ്യമായി സർക്കാർ അധീനതയിൽ മെനോപോസ് (ആർത്തവ വിരാമം) ക്ലിനിക്കുകൾ ആരംഭിക്കുന്ന സംസ്ഥാനം?  
മഹാരാഷ്ട്ര

2026 -ലെ സംസ്ഥാന ബജറ്റ് പ്രകാരം ഷെഖ സൈനുദ്ദീൻ മഖ്ദും രണ്ടാമന്റെ പേരിൽ ചരിത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്? 
പൊന്നാനി

കേരള സർക്കാർ അടുത്തിടെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച പ്രകൃതി പ്രതിഭാസം? 
കടലാക്രമണം

മാധവ് ഗാഡ്ഗിലിനെ കുറിച്ച് ‘മാധവ് ഗാഡ്ഗിൽ മലനിരകളുടെ കാവൽക്കാരൻ’ എന്ന പുസ്തകം രചിച്ചത്?
സിതാരാ പോൾ

നീതി ആയോഗ് ഇന്ത്യയുടെ ഇഞ്ചി തലസ്ഥാനം ആയി ഔദ്യോഗികമായി പ്രഖ്യാപിച്ച സംസ്ഥാനം?
മിസോറാം

മെഡിസെപ് (MEDiSEP) ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കിയ പ്രതിമാസ പ്രീമിയം? 
687 രൂപ
വാർഷിക പ്രീമിയം- 8244 രൂപ

കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രിയായി രുന്ന കെ എം മാണിക്ക് സ്മാരക നിർമ്മിക്കുന്നത്? 
വെള്ളയമ്പലം

ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ വിന്യസിച്ച ഹ്യൂമനോയിഡ് റോബോട്ട്?
എഎസ് സി അർജുൻ (ASC ARJUN)

2026-ൽ 90 മത്തെ വയസ്സിൽ ആദ്യമായി ഗ്രാമി പുരസ്കാരം നേടിയ ടിബറ്റൻ ആത്മീയ നേതാവ്? 
ദലൈലാമ
Meditations: The Reflections Of His Holiness The Dalai Lama എന്ന ഓഡിയോ ബുക്കിലാണ് പുരസ്കാരം ലഭിച്ചത്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ
തുടർച്ചയായി 9 കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
നിർമ്മല സീതാരാമൻ

ലോക കാൻസർ ദിനം?
ഫെബ്രുവരി 4

2026 ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം?
സവിശേഷതകളാൽ ഒന്നിച്ച്
(United by Unique)

2025, 2026, 2027 എന്നീ മൂന്നു വർഷത്തെയും ലോക കാൻസർ ദിനത്തിന്റെ പ്രമേയം United by Unique

2026 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിത സിംഗിൾസ് ജേതാവ്?
എലീന റൈബാക്കിന (കസാഖ്സ്ഥാൻ)

2026 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ജേതാവ്?
കാർലോസ് അൽകാരസ് (സ്പെയിൻ)

2024ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് അർഹയായ പ്രമുഖ ശാസ്ത്രജ്ഞ?
ഡോ ടെസി തോമസ്

37 മത് ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത്?
റായി്പൂർ (ഛത്തീസ്ഗഡ്)

2026 ജനുവരി ലോക കേരള സഭയുടെ അഞ്ചാംപതിപ്പിന് വേദിയായത്? തിരുവനന്തപുരം

ഗ്രാമീണ മേഖലയിലെ യുവാക്കൾക്കും നെയ്ത്തുകാർക്കും സഹായം നൽകുന്നതിനായി 2026-ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതിയ പദ്ധതി? മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം

ഇന്ത്യയിൽ ആദ്യമായി വയോജനങ്ങൾ ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം? 
കേരളം

2026 ഫെബ്രുവരിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25% ഇറക്കുമതി തീരുവ 18% ആയി വെട്ടിക്കുറച്ച രാജ്യം? 
അമേരിക്ക

ഗ്രാൻസ്ലാം സിംഗിൾസ് മത്സരങ്ങളിൽ 400 വിജയങ്ങൾ സ്വന്തമാക്കിയ ആദ്യ താരം? നൊവാക് ജോക്കോവിച്ച്

2026 ലോക ആരോഗ്യ സംഘടനയിൽ (WHO)നിന്ന് ഔദ്യോഗികമായി പിന്മാറിയ രാജ്യം? 
അമേരിക്ക
WHO യുടെ ആസ്ഥാനം- ജനീവ (സ്വിറ്റ്സർലൻഡ്)

അടിമത്തം നിയമവിധേയമാക്കുന്ന പുതിയ ക്രിമിനൽ നിയമം നടപ്പിലാക്കിയ രാജ്യം? അഫ്ഗാനിസ്ഥാൻ

2026 ഫെബ്രുവരി മണിപ്പൂരിന്റെ 13- മത് മുഖ്യമന്ത്രിയായി അധികാരമേറ്റത്
യുംനാം ഖേചന്ദ് സിങ്

2026 ഫെബ്രുവരി മണിപ്പൂരിന്റെ ആദ്യ വനിത ഉപമുഖ്യമന്ത്രിയെ സ്ഥാനമേറ്റത്?
നെംചാ കിപ്ജെൻ

സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അപകടം ഇൻഷുറൻസ് പദ്ധതി?
രക്ഷാകവചം

2026 ഫെബ്രുവരി അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ? എസ് പി വെങ്കിടേഷ്

2025-26 സീസൺ മുതൽ ഐ ലീഗ്
(I- League) അറിയപ്പെടാൻ പോകുന്ന പുതിയ പേര്?
ഇന്ത്യൻ ഫുട്ബോൾ ലീഗ്

മാതൃഭൂമി അക്ഷരോത്സവം 2026
ഭാഗമായുള്ള മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ 2026 പുരസ്കാരത്തിന് അർഹയായത്?
അരുന്ധതി റോയ്
കൃതി- Mother Mary Comes to Me

ഇന്ത്യയും യൂറോപ്പ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രകാരം എത്ര വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്?  
2047

ദുരന്തനിവാരണത്തിനുള്ള 2026 സുഭാഷ് ചന്ദ്ര ബോസ് ആപ്ത പ്രബന്ധൻ പുരസ്കാരത്തിന് അർഹയായത്? ലെഫ്റ്റനന്റ് കേണൽ സീത അശോക് ഷെൽക്കെ

ഓസ്ട്രേലിയൻ ഓപ്പണിൽ ഏറ്റവും അധികം മത്സരങ്ങൾ വിജയിച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
നൊവാക് ജോക്കോവിച്ച്

ഐ എസ് ബിന്ദ്ര (BCCI മുൻ അധ്യക്ഷൻ) യുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് സ്റ്റേഡിയം?
മൊഹാലി സ്റ്റേഡിയം (പഞ്ചാബ്)
നിലവിൽ BCCI അധ്യക്ഷൻ –
മിഥുൻ മൻഹാസ്

പ്രമുഖ തമിഴ് നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ഔദ്യോഗിക ചിഹ്നം?
വിസിൽ

സമർഥ് (SAMARTH) പഞ്ചായത്ത് പോർട്ടൽ വഴി കെട്ടിട നികുതി ശേഖരിച്ച രാജ്യത്തിലെ ആദ്യ ജില്ല?
ധമ്താരി (ഛത്തീസ്ഗഡ്)

അസമിൽ നടക്കുന്ന 79മത് സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ ക്യാപ്റ്റൻ?
ജി സഞ്ജു

സത്യജിത്ത് റായി ഫിലിം സൊസൈറ്റി യുടെ 13- മത് സത്യജിത്ത് റായ്  റായി പുരസ്കാരം നേടിയത്?  
ടിവി ചന്ദ്രൻ

Weekly Current Affairs | 2026 ഫെബ്രുവരി 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.