2026 ജനുവരി 18-24 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 ജനുവരി 18-24 വരെയുള്ള ആനുകാലിക വിവരങ്ങൾ
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024- ലെ
ജെ സി ഡാനിയേൽ പുരസ്കാരം നേടിയത്?
ശാരദ
കുടുംബശ്രീയുടെ കാർഷിക ഭക്ഷ്യ വിഭവങ്ങൾ ആഗോള വിപണിയിൽ എത്തിക്കുന്ന പുതിയ ബ്രാൻഡ്
കെ – ഇനം
ജപ്പാൻ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന വൈറസിനെ മനുഷ്യരിലേക്ക് പടർത്തുന്ന കൊതുക് വിഭാഗം
ക്യൂലക്സ് Culex
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
അക്ഷരം ആരോഗ്യം പദ്ധതി
കവി കെ സച്ചിദാനന്ദന്റെ ആത്മകഥ? അവിരാമം
സ്റ്റാർട്ട് അപ്പുകൾക്ക് പ്രവർത്തന സൗകര്യം ഒരുക്കുന്നതിനായി സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ഹമ്പ് ആരംഭിച്ചത്? കളമശ്ശേരി കൊച്ചി
ഇന്ത്യ ഏത് വർഷത്തോടുകൂടിയാണ് ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കുന്നത്?
2035
വന്ദേമാതരത്തിന്റെ 150-മത് വാർഷികം പ്രമേയമാക്കി 2026 ലെ 77 മത് റിപ്പബ്ലിക് പരേഡിനായി സംഗീതം ചിട്ടപ്പെടുത്തിയത്? എം എം കീരവാണി
2026- റിപ്പബ്ലിക് പരേഡിന്റെ പ്രധാന പ്രമേയം?
വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ
(150 years of vande Mataram)
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള സംരക്ഷിത വനമേഖലയായ ആറളം വന്യജീവി സങ്കേതം ഇനിമുതൽ അറിയപ്പെടുന്നത്?
ആറളം ചിത്രശലഭ സങ്കേതം
2026- നെ UN എന്തിന്റെയൊക്കെ അന്താരാഷ്ട്ര വർഷമായിട്ടാണ് പ്രഖ്യാപിച്ചത്?
അന്താരാഷ്ട്ര വനിതാകർഷക വർഷം,
സുസ്ഥിര വികസന സന്നദ്ധ പ്രവർത്തകരുടെ വർഷം,
മേച്ചിൽപ്പുറങ്ങളുടെയും ഇടയന്മാരുടെയും അന്താരാഷ്ട്ര വർഷം
2026-ലെ 64 മത് സംസ്ഥാന സ്കൂൾ കലോത്സവം കിരീട ജേതാക്കൾ?
കണ്ണൂർ
രണ്ടാമത് തൃശൂർ
വേദി തൃശ്ശൂർ
2026-ലെ 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുത്ത കുട്ടി?
സിയാ ഫാത്തിമ
12 വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈദവ തീർത്ഥാടന സംഗമമായ കുംഭമേള നടത്താൻ ഒരുങ്ങുന്ന കേരളത്തിലെ ക്ഷേത്രം?
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)
അമേരിക്ക സുരക്ഷാ പ്രശ്നം ഉയർത്തി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഡെന്മാർക്കിനു കീഴിലെ അർധസ്വയംഭരണ പ്രദേശം?
ഗ്രീൻലാൻഡ്
അടുത്തിടെ നാസയിൽ നിന്നും വിരമിച്ച ഇന്ത്യൻ ബഹിരാകാശ സഞ്ചാരി?
സുനിത വില്യംസ്
ഗാസയിലെ സമാധാന ശ്രമങ്ങൾക്കും ഭരണപരമായ മേൽനോട്ടത്തിലുമായി 2026 ജനുവരി നിലവിൽ വന്ന Gaza Board of Peace ന്റെ അധ്യക്ഷൻ?
ഡൊണാൾഡ് ട്രപ്
2026 ജനുവരി 25-വാർഷികം ആഘോഷി ക്കുന്ന സ്വതന്ത്ര വിജ്ഞാനകോശം? വിക്കിപീഡിയ
അടുത്തിടെ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസാരഹിത യാത്രാ സൗകര്യം പ്രഖ്യാപിച്ച രാജ്യം?
ജർമ്മനി
മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ (NASA) ചാന്ദ്രദൗത്യമാ
യ ആർട്ടമിസ് -2 നടത്തുന്ന രാജ്യം? അമേരിക്ക
ആർട്ടെമിസ് -2 ദൗത്യ അംഗങ്ങളായ നാലു ബഹിരാകാശ സഞ്ചാരികൾ?
നാസയുടെ റീഡ് വൈസ് മാൻ
വിക്ടർ ഗ്ലോവർ
ക്രിസ്റ്റീന കോക്ക്
കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ ജെർമി ഹാൻസൻ
രാജ്യത്തെ ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജഭവൻ എന്നതിനുള്ള പുതിയ പേര്?
ലോക്ഭവൻ
സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണ വും ലക്ഷ്യമിട്ട് കേരളവനിത കമ്മീഷൻ ആവിഷ്കരിച്ച പറന്നുയരാം കരുത്തോടെ ക്യാമ്പയിന്റെ ഗുഡ് വിൽ അംബാസിഡർ? മഞ്ജു വാര്യർ
2026 ജനുവരി പുറത്തുവിട്ട ഹെൻലി പാസ്പോർട്ട് സൂചികയിൽ ഒന്നാം സ്ഥാനം?
സിംഗപ്പൂർ
രണ്ടാം സ്ഥാനത്ത്
ജപ്പാനും ദക്ഷിണ കൊറിയയും
ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
80
ഇന്ത്യക്കാർക്ക് 55 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കും
2026 – ലെ റിപ്പബ്ലിക് ദിന പരേഡി ൽ
സി ആർ പി എഫ് (CRPF) ന്റെ പുരുഷ യൂണിറ്റിനെ നയിക്കുന്ന ആദ്യ വനിത ഉദ്യോഗസ്ഥ?
സിമ്രാൻ ബാല
ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരി അടക്കമുള്ള നാലംഗ
സംഘവു മായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യാത്ര തിരിച്ച നാസയുടെ ദൗത്യം?
ക്രൂ – 11
കല്യാൺ സിംഗ് നഗർ എന്ന പുതിയ ജില്ല നിലവിൽ വരുന്ന സംസ്ഥാനം? ഉത്തർപ്രദേശ്
പ്രാരംഭഘട്ട കാൻസർ പരിശോധനയ്ക്കായി ആശാവാൻ മൊബൈൽ യൂണിറ്റ് സംവിധാന സജ്ജമാക്കിയ സംസ്ഥാനം?
ഗുജറാത്ത്
2020ലെ ഇന്ത്യ -ചൈന അതിർത്തിയിലെ ഗൽവാൻ സംഘർഷം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ?
ബാറ്റിൽ ഓഫ് ഗൽവാൻ
2025 ൽ ഐ യു സി എൻ ഔദ്യോഗികമായി വംശനാശം സംഭവിച്ചതായി സ്ഥിതീകരിച്ച ജീവി?
സ്ലെൻഡർ – ബിൽഡ് കർലു (പക്ഷി)
സുഗതകുമാരിയുടെ സ്മരണയ്ക്കായി സോൾ ലൈറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായത് പ്രഭാവർമ്മ
സർക്കാർ ജീവനക്കാർക്ക് അവരുടെ അവസാന മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50% തുല്യമായി പെൻഷൻ ലഭിക്കുന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം? തമിഴ്നാട്
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും നിയമസഹായം നൽകുന്നതിനും ആയി കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ ഹെൽപ്പ് ഡെസ്ക് ?
സ്നേഹിത
ഐടി -വിജ്ഞാനധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന പദ്ധതി?
വർക്ക് നിയര്‍ ഹോം പദ്ധതി
ദേശീയ ഫിഷറീസ് വികസന ബോർഡിന്റെ (NFDB) പുതിയ പ്രാദേശിക കേന്ദ്രം സ്ഥാപിതമാകുന്നത്?
തിരുവനന്തപുരം
ഡിമെൻഷ്യ അൽഷിമേഴ് സ് എന്നിവ നേരത്തെ കണ്ടെത്താനുള്ള കേരള സർക്കാർ പദ്ധതി?
ഓർമ്മത്തോണി
കായിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സ്പോർട്സ് ആൻഡ് റിസർച്ച് പ്ലാനിങ് വകുപ്പ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
കേരളം
നഗരപ്രദേശങ്ങളിലെ 65 വയസ്സിനു മുകളിലുള്ളവർക്കായി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന പദ്ധതി ?
വയോമിത്രം
ശബരിമല സ്വർണ്ണ കൊള്ള കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി ) കേരളം ഉൾപ്പെടെയുള്ള മൂന്നു സംസ്ഥാനങ്ങളിൽ നടത്തിയ വ്യാപക പരിശോധനയ്ക്ക് നൽകിയ പേര്
ഓപ്പറേഷൻ ഗോൾഡൻ ഷാഡോ
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ തോപ്പിൽഭാസി പുരസ്കാരം നേടിയ മാധ്യമപ്രവർത്തകൻ ?
ആർ ശ്രീകണ്ഠൻ നായർ
ഇന്ത്യക്ക് 10 വർഷത്തേക്ക് നടത്തിപ്പ് ചുമതല ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം?
ഇറാൻ
BRICS രാജ്യങ്ങളുടെ ഒന്നാമത്തെ മാധ്യമ ഉച്ചകോടിക്ക് സാക്ഷ്യം വഹിച്ച രാജ്യം? ചൈന
കാശ്മീരിലെ ഏത് താഴ്വരക്ക് മേലുള്ള അവകാശവാദമാണ് ചൈന വീണ്ടും ഉന്നയിച്ചത്
ഷാക്സ്‌ഗാം
38-മത് കേരള ശാസ്ത്ര കോൺഗ്രസ്
നടക്കുന്നത്?
എറണാകുളം
Weekly Current Affairs | 2026 ജനുവരി 18-24 വരെയുള്ള ആനുകാലിക വിവരങ്ങൾ