1. കാണം വിറ്റും ഓണം ഉണ്ണണം
2. അത്തം കറുത്താൽ ഓണം വെളുക്കും
3. അത്തം വെളുത്താൽ ഓണം കറുക്കും
4. ഉണ്ടെങ്കിലോണം പോലെ
ഇല്ലെങ്കിലേകാദശി
5. ഓണം പോലെയാണോ തിരുവാതിര
6. ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
7. ഓണത്തിനല്ലയൊ ഓണപ്പുടവ
8. അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
9. ഉള്ളതുകൊണ്ട് ഓണം പോലെ
10. ഉറുമ്പു ഓണം കരുതും പോല
11. ഓണം കഴിഞ്ഞാൽ ഓട്ടപ്പുര
12. ഓണത്തിനിടയ്ക്കാണോ പുട്ടു കച്ചോടം
13. ഉണ്ടറിയണം ഓണം
14. ഓണമുണ്ടവയറേ ചൂള പാടുകയുള്ളൂ
15. ഓണത്തെക്കാൾ വലിയ വാവില്ല
16. ഓണം മുഴക്കോല് പോലെ
17. ഓണം കേറാമൂല
18. തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം