ഹിന്ദി ദിന ക്വിസ് |ദേശീയ ഹിന്ദി ദിനം സപ്തംബർ 14

Advertisements

എല്ലാവർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നു.
രണ്ടാഴ്ചയാണ് ദിനാചരണ പരിപാടികൾ നടത്തുന്നത്.
ഭരണഘടനയുടെ ശില്പി
ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സമിതി 1949 സെപ്റ്റംബർ 14 ഹിന്ദി ഭാഷയെ ഭാരതത്തിന്റെ ഭരണഭാഷയായി സ്വീകരിക്കുവാൻ തീരുമാനിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സ്വീകരിക്കുകയും ചെയ്തു.
ഭരണഘടനാ സമിതി ഹിന്ദി ഭരണ ഭാഷ യാക്കാൻ തീരുമാനിച്ച തീയതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കുവാൻ തെരഞ്ഞെടുക്കുകയായിരുന്നു.
ഹിന്ദ് എന്ന പേർഷ്യൻ വാക്കിന്റെ അർത്ഥം സിന്ധുനദിയുടെ നാട് എന്നാണ്. സിന്ധുനദിയുടെ നാട്ടിലെ ഭാഷയെ അങ്ങനെ ഹിന്ദി എന്ന് വിളിക്കാൻ തുടങ്ങി.
ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്.
ചൈനീസ് ഭാഷയായ മാൻഡരിൻ, സ്പാനിഷ്, ഇംഗ്ലീഷ് എന്നിവയ്ക്കുശേഷം ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി.
ഇന്ത്യയിൽ കൂടുതൽ സംസ്ഥാനങ്ങളിലും ഭരണഭാഷയായി സ്വീകരിച്ചിട്ടുള്ളത് ഹിന്ദിയാണ്.
ഉത്തർപ്രദേശ്, ഉത്തരാഞ്ചൽ, ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ഭരണ ഭാഷ ഹിന്ദിയാണ്. ലോകജനതയെ ഹിന്ദിലേക്ക് ആകർഷിക്കാനായി എല്ലാ വർഷവും ജനുവരി 10 വിശ്വഹിന്ദിദിനമായി ആചരിക്കുന്നു.
ഇന്ത്യൻ സാഹിത്യവും ചരിത്രവും മനസ്സിലാക്കുവാനും, രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിനും, ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമായി ആശയവിനിമയ പൂർണതയ്ക്കും ഹിന്ദി അനിവാര്യമാണ്.


ഇന്ത്യയുടെ ദേശീയ ഭാഷ?

ഹിന്ദി


ഹിന്ദി ഇന്ത്യയുടെ ഭരണഭാഷയായി അംഗീകരിച്ചത് എന്നാണ്?

1949 സപ്തംബർ 14


ദേശീയ ഹിന്ദി ദിനം എന്നാണ്?

സെപ്റ്റംബർ 14


ഇന്ത്യയുടെ ഔദ്യോഗിക ലിപി?

ദേവനാഗിരി


ദേവനാഗിരി ഇന്ത്യയുടെ ഔദ്യോഗിക
ലിപിയായി അംഗീകരിച്ചത് എന്നാണ്?

1949 സപ്തംബർ 14


ഹിന്ദി ഭാഷ എഴുതുന്നത് ഏതു ലിപിയിലാണ്?

ദേവനാഗരി ലിപി


ഹിന്ദി എന്ന വാക്ക് ഉണ്ടായത് ഏത് ഭാഷയിൽ നിന്നാണ്?

പേർഷ്യൻ


ഹിന്ദി എന്ന പദത്തിന്റെ അർത്ഥം എന്താണ്?

സിന്ധു നദിയുടെ പ്രദേശം


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏത്?

ഹിന്ദി


ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഇന്ത്യൻ ഭാഷ ഏതാണ്?

ഹിന്ദി


ഇന്ത്യയിലെ ഏതു പ്രാചീനലിപിയിൽ നിന്നാണ് ദേവനാഗിരിലിപി രൂപം കൊണ്ടത്?

ബ്രാഹ്മി ലിപി


ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷ ഏത്?

ഹിന്ദി


ലോക ഹിന്ദി സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? മൗറീഷ്യസ്


ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കാൻ വേണ്ടി പ്രവർത്തിച്ചവർ ആരൊക്കെ?

ബയോഹർ രാജേന്ദ്ര സിൻഹ,
ഹസാരി പ്രസാദ് ദ്വിവേദി,
കാ കാ കലേൽക്കർ,
മൈഥിലി ശരൺ ഗുപ്ത,
സേത് ഗോവിന്ദ് ദാസ് എന്നിവർ


സപ്തംബർ 14 ജന്മദിനമായ ഹിന്ദി ഭാഷാ വിദഗ്ധൻ ആര്?

ബയോഹർ രാജേന്ദ്ര സിൻഹ


ആദ്യമായി ജ്ഞാനപീഠം ലഭിച്ച ഹിന്ദി സാഹിത്യകാരൻ?

സുമിത്രാനന്ദൻ പന്ത് (ചിദംബര എന്ന കവിതാസമാഹാരത്തിനാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്)


ആദ്യത്തെ വിശ്വ ഹിന്ദി സമ്മേളനം നടന്നത് എന്ന്?

1975 ജനുവരി 10


ആദ്യത്തെ വിശ്വ ഹിന്ദി സമ്മേളനം ഉദ്ഘാടനം ചെയ്തതാര്?

ഇന്ദിരാഗാന്ധി


ലോക ഹിന്ദിദിനം (വിശ്വഹിന്ദി ദിനം) ആചരിക്കുന്നത് എന്നാണ്?

ജനുവരി 10


ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ഹിന്ദി ഔദ്യോഗിക ഭാഷ ആയത്?

ആർട്ടിക്കിൾ 343


ഇന്ത്യൻ ഭരണഘടന എത്ര ഭാഷകളെയാണ് ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുള്ളത്?

22 ഭാഷകൾ


“ഹിന്ദി ഭാരതത്തിന്റെ ഹൃദയ ഭാഷയാണ്” എന്ന് പറഞ്ഞത് ആരാണ്?

രാംധാരി സിംഗ് ദിൻകർ


ഹിന്ദിയിലെ ആദ്യ കവി എന്നറിയപ്പെടുന്നത്?

സർഹപ


ഹിന്ദിയിലെ ആദ്യ കവയത്രി എന്നറിയപ്പെടുന്നത്?

മീരാഭായി


‘ഹിന്ദി സാഹിത്യത്തിലെ സൂര്യൻ’ എന്നറിയപ്പെടുന്ന കവി?

സൂർദാസ്


‘ഹിന്ദി സാഹിത്യത്തിലെ ചന്ദ്രൻ’ എന്നറിയപ്പെടുന്ന കവി?

തുളസീദാസ്


ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യുടെ ആസ്ഥാനം?

മദ്രാസ്


ഹിന്ദി സാഹിത്യത്തിൽ കഹാനി സമ്രാട്ട്, ഉപന്യാസ സമ്രാട്ട്, എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രസിദ്ധ സാഹിത്യകാരൻ?

പ്രേംചന്ദ്


പ്രേംചന്ദ് എന്നറിയപ്പെട്ട ഹിന്ദി സാഹിത്യകാരന്റെ യഥാർത്ഥ പേര് എന്താണ്?

ധൻപത് റായി


ധൻപത് റായിയുടെ പ്രേംചന്ദിനു മുൻപുള്ള തൂലിക നാമം എന്തായിരുന്നു?

നവാബ് റായി


കലം കാ സിപാനി എന്ന ജീവചരിത്രം ആരുടേതാണ്?

പ്രേംചന്ദ്


ആധുനിക ഹിന്ദി സാഹിത്യത്തിലെ ഗദ്യ ത്തിന്റെ ആദ്യത്തെ ആധികാരിക കൃതിയായി കണക്കാക്കപ്പെടുന്ന കൃതി ഏത്?

ചന്ദ്രകാന്ത (ദേവകിനന്ദൻ ഖത്രി, 1888)


ലോകത്തിലെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗോദാൻ എന്ന പ്രശസ്ത ഹിന്ദി നോവലിന്റെ രചയിതാവ്?

പ്രേംചന്ദ്


ഹിന്ദിഭാഷയിലെ ആദ്യ ചലച്ചിത്രം ഏതാണ്?

രാജാ ഹരിശ്ചന്ദ്ര


സിക്കുമതം സ്ഥാപിച്ച ഹിന്ദി കവി?

ഗുരു നാനാക്ക്


കേന്ദ്രത്തിന്റെയും പത്തു സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷ എന്ന പദവി ഏതു ഭാഷക്കാണ് ഉള്ളത്?

ഹിന്ദി


ആധുനിക ഹിന്ദി സാഹിത്യത്തിലെ പിതാമഹനായി കരുതപ്പെടുന്ന വ്യക്തി?

ഭാരതേന്ദു ഹരിശ്ചന്ദ്ര


ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത ഭക്ത കവികൾ ആരൊക്കെയാണ്?

കബീർദാസ്, തുളസീദാസ്, സൂർദാസ്, മീരാഭായി


രാമചരിതമാനസം എന്ന കൃതിയുടെ രചയിതാവ്?

തുളസീദാസ്


ഭാഷയെ കുറിച്ചുള്ള പഠനത്തിന് പറയുന്നത്?

ഫിലോളജി


“രാജ്യത്തിന്റെ ഏകതയ്ക്ക്‌ ഹിന്ദി അനിവാര്യമാണ്” ആരുടെ വാക്കുകൾ?

രാജാറാം മോഹൻ റായ്


“ഭാരതത്തിലെ എല്ലാ സ്കൂളുകളിലും ഹിന്ദിപഠനം അനിവാര്യമാണ്” ആരുടെ വാക്കുകൾ?

ആനി ബസെന്റ്


ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ സ്ഥാപിച്ചത്?

ആനി ബസെന്റ്


ഗാന്ധിജി ‘രാഷ്ട്രകവി’ എന്ന പദവി നൽകി ആദരിച്ച ഹിന്ദി കവി ആര്?

മൈഥിലി ശരൺ ഗുപ്ത


‘ഹിന്ദി കവിതയുടെ നൈറ്റിംഗേൽ’ എന്നറിയപ്പെടുന്നത്?

മീരാഭായി


ഹിന്ദിയിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം എഴുതിയത്?

നവീൻ ചന്ദ്ര റായ്


‘ഒരു ഭാരതീയ ആത്മാവ്’ എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരൻ?

മാഖൻലാൽ ചതുർവേദി


‘കലികാലത്തിലെ വാത്മീകി’ എന്നറിയപ്പെടുന്ന കവി?

തുളസിദാസ്


ഹിന്ദി സാഹിത്യത്തിലെ അന്ധനായ കവി?

സൂർദാസ്


ഇന്ത്യൻ ഭരണഘടന എത്ര ഭാഷകളെയാണ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്?

22 ഭാഷകൾ


“ബുദ്ധദേവന് ശേഷം ഏറ്റവും വലിയ ലോകനായകൻ”എന്ന് ഗ്രിയർ സെൻ വിശേഷിപ്പിച്ചത് ആരെയാണ്?

തുളസീദാസ്


“നാളെ ചെയ്യേണ്ടത് ഇന്ന് ചെയ്യൂ, ഇന്ന് ചെയ്യേണ്ടത് ഇപ്പോൾ തന്നെ ചെയ്യൂ” ഇത് ആരുടെ വാക്കുകൾ?

കബീർ


ഹിന്ദി ഭാഷയിൽ ആദ്യമായി ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ച വ്യക്തി ആരാണ്?

അടൽ ബിഹാരി വാജ്പേയ്


ഇന്ത്യയിൽ ഹിന്ദിഭാഷയിൽ ഇറങ്ങിയ ആദ്യത്തെ പത്രം?

ഉദന്ത് മാർത്താണ്ഡ് (1826, കൊൽക്കത്ത)


ഹിന്ദിഭാഷയിലെ ആദ്യനോവൽ?

പരീക്ഷ ഗുരു


ഹിന്ദി സാഹിത്യത്തിലെ ആദ്യ കവിത

സിഡ് സർഫാ


കാമായനി എന്ന പ്രസിദ്ധ ഹിന്ദി കൃതിയുടെ രചയിതാവ്?

ജയ്ശങ്കർ പ്രസാദ്


ഹിന്ദി സാഹിത്യത്തിലെയിലെ ആദ്യ കവി എന്നറിയപ്പെടുന്നത്?

രാഹുൽ സാംകൃത്യായൻ


ഹിന്ദി സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത്?

ചന്ദ്രബർ ദായി


ബീജക്,സഖി ഗ്രന്ഥ്, അനുരാഗ് സാഗർ എന്നീ പ്രശസ്ത ഹിന്ദി കൃതികളുടെ രചയിതാവ്?

കബീർദാസ്


‘ആധുനിക മീര’ എന്ന് വിളിക്കപ്പെടുന്ന ഹിന്ദി കവയത്രി?

മഹാദേവി വർമ്മ


ഹിന്ദി സാഹിത്യത്തിലെയിലെ ആദ്യ പ്രചാരകൻ ആരാണ്?

ഗൗരി ദത്ത്


ഹിന്ദി ഭാഷയിലെ ആദ്യത്തെ മഹാകാവ്യം?

പൃഥ്വിരാജ് റാസോ


ഹിന്ദി ഭാഷയിലെ ആദ്യ ഗാനരചയിതാവ്?

വിദ്യാപതി


ഹിന്ദി സാഹിത്യത്തിലെ ഗദ്യകൃതിയുടെ സ്ഥാപകൻ ആരാണ്?

ആചാര്യ മഹാവീർ പ്രസാദ് ദ്വവേദി


ഹിന്ദി ഭാഷയിലെ ആദ്യത്തെ മാസിക ഏതാണ്?

സംവാദ് കൗമുദി


ഹിന്ദി ഭാഷയിലെ ആദ്യകഥ ഏതാണ്?

ഇന്ദുമതി


ഹിന്ദി ഭാഷയിലെ ആദ്യ നാടകം ഏതാണ്?

നഹുഷ്


ഹിന്ദി ഭാഷയിലെ ആദ്യത്തെ ആധുനിക കവിത?

സ്വപ്ന്


ഹിന്ദി സാഹിത്യത്തിലെ ആദ്യ ബാലസാഹിത്യകാരൻ?

ശ്രീധർ പാഠക്


ഹിന്ദി ഭാഷയിലെ ആദ്യ ഗ്രന്ഥാവലി? ഭാരതേന്ദു ഗ്രന്ഥാവലി


ഹിന്ദി ദിന ക്വിസ് |ദേശീയ ഹിന്ദി ദിനം സപ്തംബർ 14 |GK Malayalam


Advertisements

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.