വായനാദിന ക്വിസ് 2026|
Vayana Dina Quiz|
Reading Day Quiz 2026

ജൂൺ 19 വായനാദിനം
വായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും


യുനെസ്കോ 2027 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
മെഡെലിൻ (കൊളംബിയ)

യുനെസ്കോ 2026 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
റബാത്ത് (മൊറാക്കോ)



സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം 2025 -ൽ ലഭിച്ച ഹംഗേറിയൻ സാഹിത്യകാരൻ?
ലാസ്ലോ ക്രാസ്നഹോർകായ്


2026- ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ ആദ്യ തായ്‌വാനീസ് എഴുത്തുകാരി?
യാങ് ഷുവാങ് -സി  (Yang Shuang-zi)

തായ്‌വാൻ ട്രാവലോഗ്’ (Taiwan Travelogue) എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.
ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ലിൻ കിംഗ് (Lin King)


യുനസ്കോയുടെ സാഹിത്യ നഗരം എന്ന പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരം?
കോഴിക്കോട് 


സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം 2025-ൽ ലഭിച്ചത്?
കെ ജി ശങ്കരപ്പിള്ള


‘വായനയുടെ വളർത്തച്ഛൻ’ എന്ന ഡോക്യുമെന്ററി ആരെ കുറിച്ചുള്ളതാണ്?
പി എൻ പണിക്കർ


ഒഎൻവി സാഹിത്യ പുരസ്കാരം 2026 -ൽ ലഭിച്ചത് ? എം മുകുന്ദൻ


സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ പുരസ്കാരം 2025 -ൽ ലഭിച്ചത്?

രാംകുമാർ മുഖോപാധ്യായ

നോവൽ – ഹര പർബതി കഥ


2024 ജനുവരി 16 ന് 100-മത് ചരമവാർഷികം ആചരിച്ച മലയാള കവി?

കുമാരനാശാൻ
(1924 ജനുവരി 16 ന് ആലപ്പുഴയിലെ പല്ലനയാറ്റിൽ വെച്ചാണ് കുമാരനാശാൻ ബോട്ട് അപകടത്തിൽ മരണപ്പെട്ടത് )


‘ഇന്ദ്രധനുസ് ‘ എന്ന ആത്മകഥ ആരുടേതാണ്? 

ഇന്ദ്രൻസ് 


കുഞ്ചൻ നമ്പ്യാരുടെ ജീവിതത്തെ ആസ്പദമാക്കി
ദൈവഗുരുവിന്റെ ഒഴിവുകാലം എന്ന ജീവചരിത്ര നോവൽ എഴുതിയത്?
പി. മോഹനൻ


“കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള അയ്യായിരത്തിലേറെ ഗ്രാമങ്ങളിൽ നെടുകയും കുറുകയും സഞ്ചരിച്ചിട്ടുള്ള ഒരാളെ ഈ ഭൂമമുഖത്ത് ഉണ്ടായിട്ടുള്ളൂ” പി എൻ പണിക്കരെ ഇങ്ങനെ വിശേഷിപ്പിച്ചത് ആരാണ്?
ഡിസി കിഴക്കേ മുറി


ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2025-ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച പ്രശസ്ത സാഹിത്യ വിമർശകൻ?
ഇ.പി. രാജഗോപാൽ
(ഉൾക്കഥ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്കാരം ലഭിച്ചത്)


യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ടെ ഇന്ത്യൻ സാഹിത്യ രചനകൾ?

രാമചരിതമാനസ് (തുളസീദാസ്)
പഞ്ചതന്ത്രം (വിഷ്ണു ശർമ)
സഹൃദയലോക ലോകന
(ആചാര്യ ആനന്ദ വർദ്ധന)
Sultana’s Dream (റൊക്കിയ ഹുസൈൻ )


‘പശ്ചിമഘട്ടം: ഒരു പ്രണയകഥ’ എന്ന ആത്മകഥയുടെ രചയിതാവ്?
മാധവ് ഗാഡ്ഗിൽ


പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. പി എൻ പണിക്കർ അന്തരിച്ച വർഷം?

1995


മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി കവിതയായി അറിയപ്പെടുന്നത്?
കുറ്റിപ്പുറം പാലം
എഴുതിയത് ഇടശ്ശേരി ഗോവിന്ദൻ നായർ


2025-ലെ 49-ാമത് വയലാർ സാഹിത്യ അവാർഡ് ലഭിച്ചത്?
ഇ. സന്തോഷ് കുമാർ
(നോവൽ –തപോമയിയുടെ അച്ഛൻ)


‘അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ’ ആരുടെ ആത്മകഥ ?
സേതു


‘നീതിയുടെ ധീര സഞ്ചാരം’ എന്ന പുസ്തകം ആരുടെ ജീവിതം ആസ്പദമാക്കിയതാണ്?

ജസ്റ്റിസ് ഫാത്തിമ ബീവി
എഴുതിയത് കെ ടി അഷറഫ്


വി കെ എൻ എന്നത് ആരുടെ തൂലികാനാമമാണ്?

വടക്കേ കൂട്ടാല നാരായണൻ നായർ


2023 -ലെ ബുക്കർ പുരസ്കാരം ലഭിച്ച ഐറിഷ് സാഹിത്യകാരൻ?
പോൾ ലിഞ്ച്
നോവൽ -പ്രൊഫെറ്റ് സോങ്


സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സാഹിത്യപ്രവർത്തക സഹകരണ സംഘം നടപ്പിലാക്കുന്ന അക്ഷര മ്യൂസിയം നിലവിൽ വരുന്നത്
കോട്ടയം (നാട്ടകം)


2024 -ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ ജർമ്മൻ എഴുത്തുകാരി?

ജെനി എർപെൻബെക്ക്‌
അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ ജർമൻ സാഹിത്യകാരി യാണ് ജെനി എർപെൻബെക്ക്‌

2024 -ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ നോവൽ
കൈറോസ്  (Kairos)

കൈറോസ് എന്ന കൃതിയുടെ പരിഭാഷകൻ- മൈക്കൽ ഹോഫ്മാൻ

ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു ബ്രിട്ടനിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്


‘ധ്വനി പ്രയാണം’ എന്ന ആത്മകഥയുടെ രചയിതാവ്?
ഡോ. എം ലീലാവതി


“ഞാൻ മുട്ടുകുത്തിയത് നിന്റെ മുന്നിൽ അല്ല. മുഴുവൻ മാനവരാശിയുടെയും അനന്തമായ വ്യഥ്യകൾക്കുമുമ്പിലാണ്” 1867 -ൽ പ്രസിദ്ധീകരിച്ച പ്രശസ്ത റഷ്യൻ നോവലിലെ സന്ദർഭമാണിത്. നോവൽ ഏത്?

കുറ്റവും ശിക്ഷയും (ദസ്തയേവ്‌സ്കി)


2024 -ൽ 80 വർഷം പൂർത്തിയാക്കുന്ന  ബഷീറിന്റെ നോവൽ?
ബാല്യകാലസഖി


പാലസ്തീൻ പ്രശ്നത്തെ കേന്ദ്ര പ്രമേയമാക്കി ഷീല ടോമി എഴുതിയ നോവൽ?
ആ നദിയോട് പേര് ചോദിക്കരുത്


ലോക പുസ്തക ദിനം?  ഏപ്രിൽ 23

ലോക പുസ്തക ദിനവും,
ലോക പുസ്തക പകർപ്പവകാശ ദിനവും ഏപ്രിൽ 23 ആണ്


2024 ലോക പുസ്തകദിന, പകർപ്പവകാശ ദിനത്തിന്റെ പ്രമേയം?
“നിങ്ങളുടെ വഴി വായിക്കുക” (read your way)


കെ കെ നീലകണ്ഠന്റെ ( ഇന്ദുചൂഡൻ) ജീവിതം ആസ്പദമാക്കി സുരേഷ് ഇളമൺ എഴുതിയ ജീവചരിത്രഗ്രന്ഥം?
പക്ഷികളും ഒരു മനുഷ്യനും


ബലി എന്ന ചെറുകഥ എഴുതിയ കവി?

ഒ എൻ വി കുറുപ്പ് 


2023-ൽ കേരള ജ്യോതി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ?
ടി പത്മനാഭൻ


കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച് സംവിധായകൻ ബ്ലസി എഴുതിയ പുസ്തകം?
കാഴ്ചയുടെ തന്മാത്രകൾ


എം ടി ഏകാകിതയുടെ വിസ്മയം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഡോ. കെ പി സുധീര


പ്രഥമ കേരള ജ്യോതി പുരസ്കാരം (2022) ലഭിച്ചത് ?
എം ടി വാസുദേവൻ നായർ


ആരുടെ നോവൽ ആസ്പദമാക്കിയ സിനിമയാണ് ആടുജീവിതം?
ബെന്യാമിൻ


‘ഹിരണ്യം’ എന്ന നോവൽ എഴുതിയ കവി?

ബാലചന്ദ്രൻ ചുള്ളിക്കാട്


കിളിക്കാലം എന്ന ആത്മകഥ ആരുടേത്?
പി വത്സല


മഹാകവി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?
കൊച്ചി
ജി സ്മാരകം എന്ന പേരിലാണ്  നിലവിൽ വന്നത്


വാൾട്ടർ സ്കോട്ടിന്റെ ഐവാൻ ഹോ എന്ന പുസ്തകത്തെ അനുകരിച്ച് രചിച്ച ഈ കൃതി മലയാളത്തിലെ ആദ്യ ചരിത്ര നോവൽ ആയിട്ടാണ് കണക്കാക്കപ്പെടുന്നത് നോവൽ ഏത്?

മാർത്താണ്ഡവർമ്മ
എഴുതിയത് സി വി രാമൻപിള്ള


2024- ലെ വനിതാ ദിനത്തിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത എഴുത്തുകാരി?
സുധാമൂർത്തി


‘പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക് ‘എന്ന കഥ എഴുതിയത്?
ടി പത്മനാഭൻ


‘പുഴകടന്ന് പൂക്കളുടെ താഴ് വരയിലേക്ക്’ എന്ന യാത്രാവിവരണം എഴുതിയ സിനിമാതാരം?
മോഹൻലാൽ



2024-ൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ച സാഹിത്യകാരൻ?
സി രാധാകൃഷ്ണൻ


മലയാളത്തിന്റെ വാൾട്ടർ സ്കോട്ട് എന്നറിയപ്പെടുന്നത്?
സി വി രാമൻ പിള്ള


ഈശ്വരാ വഴക്കില്ലല്ലോ എന്ന കൃതി രചിച്ചത്?
സലിംകുമാർ


പൊതു വിദ്യാലയങ്ങളിൽ ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച  വായനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനായി സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന പദ്ധതി?
മലയാള മധുരം


തകഴി സാഹിത്യ പുരസ്കാരം 2024- ൽ അർഹനായത്?
എം കെ സാനു


എഴുത്തച്ഛന്റെ ജീവിതം പ്രമേയമായ തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവൽ എഴുതിയത്?
സി രാധാകൃഷ്ണൻ

ദൈവഗുരുവിന്റെ ഒഴിവുകാല ത്തിൽ ഏതു കവിയുടെ ജീവിതമാണ് പ്രമേയമാക്കുന്നത്?
കുഞ്ചൻ നമ്പ്യാർ



“ഇരുപതി മൂന്നോളം ലക്ഷമിപ്പോൾ- ച്ചെലവാക്കി നിർമ്മിച്ച പാലത്തിന്മേൽ അഭിമാനപൂർവ്വം ഞാനേറി നിൽപ്പാ- ണടിയിലെ ശോഷിച്ച പേരാർ നോക്കി…”
എന്നിങ്ങനെ തുടങ്ങുന്ന ഈ കവിതയാണ് മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി കവിതയായി അറിയപ്പെടുന്നത് ഇത് എഴുതിയത്?
ഇടശ്ശേരി ഗോവിന്ദൻ നായർ
കവിത കുറ്റിപ്പുറം പാലം


തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദിയും കെപിഎസിയുടെ വജ്ര ജൂബിലിയോടും അനുബന്ധിച്ച്  വീണ്ടും അവതരിപ്പിച്ച നാടകം?

ഒളിവിലെ ഓർമ്മകൾ
തോപ്പിൽ ഭാസിയുടെ ആത്മകഥാപര മായ കൃതിയാണ് ഒളിവിലെ ഓർമ്മകൾ


ഈശ്വരൻ അറസ്റ്റിൽ എന്ന നാടകം എഴുതിയത്?  എൻ എൻ പിള്ള


2024 ൽ 50 വർഷം പൂർത്തിയാക്കുന്ന  എസ്എൻഡിപി (SNDP) യോഗത്തിന്റെ രണ്ടാമത്തെ മുഖപത്രം?
യോഗനാദം
ആദ്യ പ്രസിദ്ധീകരണം – വിവേകോദയം



അടുത്തിടെ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനിയുടെ ഓർമ്മക്കുറിപ്പ്?
പാട്രിയറ്റ് (Patriot)


ഇന്ത്യയിലെ ആദ്യത്തെ പൊതു ഗ്രന്ഥശാല സ്ഥാപിച്ചത് കേരളത്തിലാണ് . ഏത് രാജാവിന്റെ ഭരണകാലത്ത്?
സ്വാതി തിരുന്നാൾ


അറബിപ്പൊന്ന്, അമാവാസി, നവഗ്രഹങ്ങളുടെ തടവറ തുടങ്ങിയ കൃതികൾക്ക് മലയാള സാഹിത്യത്തിലുള്ള പ്രത്യേകത എന്താണ്?

രണ്ടുപേർ ചേർന്ന് എഴുതിയ നോവലുകൾ
അറബിപ്പൊന്ന് (എം ടി, എൻ പി മുഹമ്മദ്)
അമ്മാവാസി (മാധവിക്കുട്ടി, കെ എൽ മോഹനവർമ്മ)
നവഗ്രഹങ്ങളുടെ തടവറ
(സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള)


കായിക്കര, തോന്നയ്ക്കൽ, പല്ലന ഈ വാക്കുകൾ ഏത് കവിമായി ബന്ധപ്പെട്ടിരിക്കുന്നു?
കുമാരനാശാൻ


സാഹിത്യ അക്കാദമിയുടെ 2021 -ലെ സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ എഴുത്തുകാരൻ?
റസ്കിൻ ബോണ്ട്




എം ടി യുടെ ഗോപുര നടയിൽ,
തകഴിയുടെ തോറ്റില്ല,
ഇടച്ചേരിയുടെ കൂട്ടുകൃഷി,
ഉള്ളൂരിന്റെ അംബ,
ബഷീറിന്റെ കഥബീജം
എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന കൃതികളാണ്?
നാടകം


ചലച്ചിത്രമാക്കപ്പെട്ട ആദ്യ മലയാള നോവൽ?
മാർത്താണ്ഡവർമ്മ
എഴുതിയത് സി വി രാമൻപിള്ള


മലയാളലിപിയിൽ ആദ്യമായി സമ്പൂർണമായി അച്ചടിച്ച മലയാള പുസ്തകം?
സംക്ഷേപവേദാർത്ഥം

മലയാളപദം /മലയാള ലിപി ആദ്യമായി അച്ചടിച്ചു വന്ന പുസ്തകം ഏത്? ഹോർത്തൂസ് മലബാറിക്കസ്



വായനാദിന ക്വിസ് | Reading Day Quiz | സാഹിത്യ ക്വിസ് 2026| വായന മത്സരം 2026 |GK Malayalam


2 thoughts on “വായനാദിന ക്വിസ് 2026|<br>Vayana Dina Quiz|<br>Reading Day Quiz 2026”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.