Weekly Current Affairs for Kerala PSC Exams| 2024 June 1- 8 | PSC Current Affairs | Weekly Current Affairs |

2024 ജൂൺ 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Weekly Current Affairs | 2024 ജൂൺ 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ


ലോക പരിസ്ഥിതി ദിനം (World Environment Day)?

ജൂൺ 5


2024 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?

“ഭൂമി പുനസ്ഥാപിക്കൽ, മരുഭൂവത്കരണം വരൾച്ച പ്രതിരോധം”
(Land restoration, desertification and drought resilience)


2025 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?

“പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നു”


ലോക പരിസ്ഥിതി ദിനാചരണത്തിന്
2024 -ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം?

സൗദി അറേബ്യ


ലോക പരിസ്ഥിതി ദിനത്തിന് ഇന്ത്യ  ആതിഥേയത്വം വഹിച്ച വർഷങ്ങൾ?

2011,  2018


ഇന്ത്യയിലെ പുതിയ റാംസർ സൈറ്റുകൾ?

നാഗി പക്ഷി സങ്കേതം (ബീഹാർ)
നക്തി പക്ഷി സങ്കേതം (ബീഹാർ)


നിലവിൽ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം?

82


ലോകത്ത് ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള രാജ്യം?

UK  (175)


2024-ൽ പുകയില നിയന്ത്രണത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിക്കപ്പെട്ട ഇന്ത്യൻ ബാഡ്മിന്റൺ താരം?

പി വി സിന്ധു


കേരളത്തിന്റെ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായിത്?

എൻ കൃഷ്ണകുമാർ


സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടി?

ഓപ്പറേഷൻ ബ്ലൂസ്റ്റാർ


അടുത്തിടെ സ്ഫോടനമുണ്ടായ
‘കൻലോൺ’ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?

ഫിലിപ്പൈൻസ്


അഞ്ച് പര്യവേഷണ യാത്രകളിലായി 1000 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യ ബഹിരാകാശ സഞ്ചാരി?

ഒലെഗ് കോനോനെങ്കോ (റഷ്യ)


കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഒക്സിലറി അംഗങ്ങളുടെ സംസ്ഥാന കലാമേളയായ
അരങ്ങ് 2024 -ന് വേദി?

കാസർകോട് (പീലിക്കോട് )


2024 ജൂണിൽ അന്തരിച്ച പ്രശസ്ത മാധ്യമപ്രവർത്തകൻ?

ബി ആർ പി ഭാസ്കർ


2023 ലെ മികച്ച ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച
ബി ആർ പി ഭാസ്കർന്റെ ആത്മകഥ?

ന്യൂസ് റൂം : ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ


സ്കൂൾ ബസുകളിൽ ഓൺലൈൻ ട്രാകിംഗ് സംവിധാനം നടപ്പിലാക്കുന്നതി നായി എംവിഡി (MVD) വികസിപ്പിച്ചെടുത്ത ആപ്പ്?

വിദ്യാവാഹൻ


ഹാനികരമല്ലാത്തതും സുസ്ഥിരവുമായ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തിനായി ‘വാ ക്യാ എനർജി ഹെ’ എന്ന ക്യാമ്പയിൻ ആരംഭിച്ച സ്ഥാപനം?

ഗെയിൽ (GAIL)


ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ചാങ് ഇ -6 ഏതു രാജ്യത്തിന്റെ പേടകമാണ്?

ചൈന

റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സാമ്പിളുകൾ ഉൾപ്പെടെ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള ചാന്ദ്രദൗത്യം ആവിഷ്കരിക്കുന്ന ആദ്യത്തെ രാജ്യമാണ്
ചൈന
മെയ് 3- ന്  വിക്ഷേപിച്ച ചാങ് ഇ 6 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇറങ്ങിയത്


ലോക സമുദ്ര ദിനം

ജൂൺ 8


2024- ലെ പ്രമേയം?

“പുതിയ ആഴങ്ങളെ ഉണർത്തുക”
(Awaken New Depths)
 
യുപിഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം?

പെറു
UPI – Unitied Payments Interface


ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്ന സ്ഥലങ്ങൾ?

കൊച്ചി, തിരുവനന്തപുരം

ഗ്രീൻ ഹൈഡ്രജൻ ഇന്ധനം ഒന്നിലേറെ മേഖലകളിൽ ഉപയോഗിക്കുന്ന പ്രദേശത്തെയാണ് ഗ്രീൻ ഹൈഡ്രജൻ വാലി എന്ന് പറയുന്നത്


H5N2 പക്ഷിപ്പനി കാരണമായുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്ത രാജ്യം?

മെക്സിക്കോ


ഇന്ത്യയിൽ ആദ്യമായി വനമേഖലയിൽ കാട്ടുതീ നേരത്തെ കണ്ടെത്താൻ AI അധിഷ്ഠിത സംവിധാനം സ്ഥാപിക്കപ്പെട്ട ടൈഗർ റിസർവ്?

പെഞ്ച് ടൈഗർ റിസർവ് (മധ്യപ്രദേശ്)


2024 ജൂണിൽ രജത ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ നാവികസേന കപ്പൽ?

INS മൈസൂർ


ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഓപ്പറേഷനുകൾക്കെല്ലാം കൂടി പൊതുവായി നൽകിയ പേര്?

ഓപ്പറേഷൻ ലൈഫ്

ഓപ്പറേഷൻ ലൈഫിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷ്യ സുരക്ഷ പദ്ധതികൾ
ഓപ്പറേഷൻ ജാഗറി
ഓപ്പറേഷൻ മത്സ്യ
ഓപ്പറേഷൻ ഷവർമ
ഓപ്പറേഷൻ ഹോളിഡേ


കേരള സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിത തുക വീതം പിടിച്ച് നടപ്പിലാക്കുന്ന
ആന്വിറ്റി പദ്ധതി?

ജീവാനന്ദം

ജീവനക്കാർ വിരമിച്ചു കഴിയുമ്പോൾ നിശ്ചിത തുക മാസംതോറും തിരികെ നൽകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്


ലോക ഭക്ഷ്യ സുരക്ഷാ ദിനം?

ജൂൺ 7


2024 -ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം?

“ഭക്ഷണസുരക്ഷ: അപ്രതീക്ഷിതമായ കാര്യങ്ങൾക്കായി തയ്യാറെടുക്കുക”
” food safety: prepare for the unexpected


‘ഉൽക്കകൾ’ എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്?  

ബാലചന്ദ്രൻ ചുള്ളിക്കാട്


കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തവണ എംപി യാകുന്ന നേതാവ് എന്ന റെക്കോർഡ് സ്വന്തമാക്കിയത്?

കൊടിക്കുന്നിൽ സുരേഷ്

പൊന്നാനിയെ പ്രതിനിധാനം ചെയ്ത് ഏഴ് തവണ പാർലമെന്റിൽ എത്തിയ ജിഎം ബനാത് വാലയുടെയും വടകരയിൽ നിന്ന് മത്സരിച്ച 6 തവണ എംപി യായ കെ പി ഉണ്ണികൃഷ്ണന്റെയും റെക്കോർഡാണ് കൊടിക്കുന്നിൽ സുരേഷ് മറികടന്നത്

8 -മത്തെ തവണയാണ് MP ആവുന്നത്
മാവേലിക്കര എംപിയാണ്
കൊടിക്കുന്നിൽ സുരേഷ്


മെക്സിക്കോയുടെ ആദ്യ വനിത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്?

ക്ലോഡിയ ഷെൻബോം(Claudia Shenbaum)
നോബൽ സമ്മാന ജേതാവായ  കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയാണ് ക്ലോഡിയ ഷെൻബോം


തെലുങ്കാനയുടെ തലസ്ഥാനം?

ഹൈദരാബാദ്


2014 ജൂൺ 2-നാണ് തെലുങ്കാന സംസ്ഥാനം നിലവിൽ വന്നത്
ഈ കരാർ പ്രകാരം 10-വർഷത്തേക്ക് ഹൈദരാബാദ് തെലുങ്കാനയുടെയും ആന്ധ്രപ്രദേശിന്റെയും പൊതു തലസ്ഥാനമായിരുന്നു 2024 -ൽ ഈ കരാർ അവസാനിച്ചിരിക്കുന്നു
ഹൈദരാബാദ് തെലുങ്കാനയുടെ മാത്രം സംസ്ഥാനമായിരിക്കും


രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ യാത്രികരുമായി 2024 ജൂണിൽ വിജയകരമായി വിക്ഷേപിച്ച ബോയിങ്ങിന്റെ പേടകം?

സ്റ്റാർലൈനർ

ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ്  സെന്ററിൽ നിന്നാണ് പേടകം വിജയകരമായി വിക്ഷേപിച്ചത്

ഇന്ത്യൻ വംശജയായ സുനിതാ വില്യംസും അമേരിക്കക്കാരനായ ബുഷ് വിൽമോറും സ്റ്റാർ ലൈനറിൽ യാത്ര തിരിച്ച ബഹിരാകാശ യാത്രികർ

സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ് ഇത്

ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിതാ വില്യംസ്


2024 ൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുത്തിയ കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനം?

കുടുംബശ്രീ


പെറ്റ് എക്സ്പോർട്ട് അനുമതി ലഭിച്ച കേരളത്തിലെ ആദ്യ എയർപോർട്ട്?

സിയാൽ

വിദേശത്തേക്ക് വളർത്തുമൃഗങ്ങളെ കൂടി കൊണ്ടുപോകുവാനുള്ള അനുമതിയാണ് പെറ്റ് എക്സ്പോർട്ട് അനുമതി


ലോകത്തിലെ ഏറ്റവും വലിയ
അന്താരാഷ്ട്ര നാവിക അഭ്യാസമായ RIMPAC -24 ൽ പങ്കെടുത്ത ഇന്ത്യൻ നാവികസേന കപ്പൽ?

INS ശിവാലിക്
വേദി അലാസ്ക

ഇന്ത്യയും ജപ്പാനും ചേർന്നുള്ള നാവികാഭ്യാസമായ ‘ജിമെക്സ് 24’ ലും
പങ്കെടുത്ത ഇന്ത്യൻ നാവികസേന  കപ്പലാണ് INS ശിവാലാക്


ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ 81 -മത് വാർഷിക പൊതുയോഗം 2025 -ന്റെ വേദി?

ഇന്ത്യ


ഐസ് ലാൻഡിന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?

ഹല്ല തോമസ് ഡോട്ടിർ

ഐസ് ലൻഡിന്റെ പ്രസിഡന്റാവുന്ന രണ്ടാമത്തെ വനിതയാണ്
ഹല്ല തോമസ് ഡോട്ടിർ


അടുത്തിടെ താൽക്കാലികമായി പ്രവർത്തനം നിർത്തി വെച്ച നാസ (NASA) യുടെ ബഹിരാകാശ ദൂരദർശിനി?

ഹബിൾ ടെലസ്കോപ്പ് (Hubble Space Telescope)
1990 ഏപ്രിൽ 24 നാണ് വിക്ഷേപിച്ചത്


അഗ്നിപഥ്പദ്ധതിയിലൂടെ വ്യോമസേനയിൽ ഇടം നേടിയ ആദ്യ മലയാളി വനിത?

മേഘ മുകുന്ദൻ


2024 ജൂണിൽ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യൂറോപ്യൻ രാജ്യം?

സ്ലോവേനിയ
2024 മെയ് അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളാണ് സ്പെയിൻ, നോർവേ,
അയലൻഡ്


ലോക സൈക്കിൾ ദിനം?

ജൂൺ 3


ആദ്യമായി ഒരു പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ഗ്രേറ്റ് നിക്കോബാറിലെ ഗോത്ര വിഭാഗം?

ഷോംപെൻ


ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ് JIMEX -24 ?  ജിമെക്സ്?

ഇന്ത്യ -ജപ്പാൻ


തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രത്തിന്റെ ആദ്യ വനിത ഡയറക്ടർ?

നീതാ കെ ഗോപാൽ


2024 ജൂണിൽ ജി എസ് ടി ഭവൻ സ്ഥാപിക്കപ്പെട്ടത്?
റോഹ്തക് (ഹരിയാന)


18- മത് ലോക്സഭാ ഇലക്ഷൻ 2024

ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥി?

ശങ്കർ ലാൽവാനി (ബിജെപി) മധ്യപ്രദേശിലെ ഇൻഡോർ ലോകസഭാ മണ്ഡലം
11.72 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം


ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ സ്ഥാനാർഥി?

രവീന്ദ്ര ദത്താറാം
മഹാരാഷ്ട്ര  മുംബൈയ് നോർത്ത് വെസ്റ്റ് മണ്ഡലം
48 വോട്ടുകളുടെ ഭൂരിപക്ഷം 


ലോകത്തിലെ ഏറ്റവും വലിയ ബയോ ഫാർമസ്യൂട്ടിക്കൽ എക്സിബിഷനായ ബയോ ഇന്റർനാഷണൽ കൺവെൻഷൻ 2024 ന്റെ വേദി?

കാലിഫോണിയ


2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരേയൊരു വോട്ടർ മാത്രമുള്ള ബനേജ് പോളിംഗ് സ്റ്റേഷൻ ഏതു സംസ്ഥാനത്തിലാണ്?

ഗുജറാത്ത്
വോട്ടർ -മഹന്ത് ഹരിദാസ് ഉദാസീൻ


പി കേശവദേവ് ട്രസ്റ്റിന്റെ 20-മത് പി കേശവദേവ് സാഹിത്യ പുരസ്കാരം 2024-ൽ അർഹനായത്?

അടൂർ ഗോപാലകൃഷ്ണൻ


SCERT യുടെ പുതിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച പോർട്ടൽ?

സമഗ്ര പ്ലസ് പോർട്ടൽ


2024 ജൂണിൽ അന്തരിച്ച വന്യജീവി ശാസ്ത്രജ്ഞൻ?

എ ജെ.ടി ജോൺസിംഗ്


Yuntal വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന
(ചൈനയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം)


കാനഡയിലെ ഓൺടേറിയോ സുപ്പീരിയർ കോടതിയിൽ ജഡ്ജിയായി നിയമതിയായ മലയാളി വനിത?

കരിസിമ മാത്തൻ (ആലപ്പുഴ)


അടുത്തിടെ വിജയകരമായി നാലാം പരീക്ഷണം നടത്തിയ സ്പെയ്സ് എക്സി ന്റെ റോക്കറ്റ്?

സ്റ്റാർഷിപ്പ്


ഏതു കായികവുമായി ബന്ധപ്പെട്ട വ്യക്തിയാണ് നയനാ ജെയിംസ്?

ലോങ്ങ് ജമ്പ്


ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമത് എത്തിയത്?

ഇലോൺ മസ്ക്
രണ്ടാമത് ബെർണാഡ് അർനോൾട്ട് മൂന്നാംസ്ഥാനത്ത് ജെഫ് ബെസോസ്


കേരളത്തിൽ നിന്നുള്ള എംപിമാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി?

ഇ ടി മുഹമ്മദ് ബഷീർ (77 വയസ്സ്)


ഏറ്റവും പ്രായം കുറഞ്ഞ അംഗമായി എറണാകുളത്തു നിന്നും വിജയിച്ചത്?

ഹൈബി ഈഡൻ (40 വയസ്സ്, കോൺഗ്രസ്)


ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധി (AI) യെ നിയന്ത്രിക്കുന്നതിനുവേണ്ടി സമഗ്ര നിയമങ്ങൾ അംഗീകരിച്ച കൂട്ടായ്മ?

യൂറോപ്പ്യൻ യൂണിയൻ


ക്രിമിനൽ കേസിൽ കുറ്റക്കാരനാക്കപ്പെടുന്ന ആദ്യ യുഎസ് മുൻ പ്രസിഡന്റ്?

ഡൊണാൾഡ് ട്രംപ്


2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന്റെ
സി ഇ ഒ ആയി നിയമിതനായത്?

റെയ്നോൾഡ് ഹൂവർ


ലോക ക്ഷീര ദിനം?

ജൂൺ 1


Weekly Current Affairs | 2024 ജൂൺ 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾLeave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.