ഗാന്ധി ക്വിസ് 2022|Gandhi Quiz 2022|എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും

ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.


ഗാന്ധിജിയുടെ ജന്മദിനം?


1869 ഒക്ടോബർ 2


ഗാന്ധിജിയുടെ മുഴുവൻ പേര്?


മോഹൻദാസ് കരംചന്ദ് ഗാന്ധി


ഗാന്ധി എന്ന കുടുംബനാമം കൊണ്ട് അർഥമാക്കുന്നത്?


പലചരക്കു വ്യാപാരി


ഗാന്ധി കുടുംബക്കാരുടെ ജാതി ?


ബനിയാ ജാതി ( വഷ്ണവ വിഭാഗം )


ഗാന്ധിജിയുടെ മുത്തച്ഛൻ?


ഉത്തംചന്ദ് ഗാന്ധി ( ഓത്താഗാന്ധി )


ഉത്തംചന്ദ് ഗാന്ധി വഹിച്ചിരുന്ന പദവി?


പോർബന്തറിലെ ദിവാൻ


ദിവാൻ ജോലിയുപേക്ഷിച്ച്

ഉത്തംചന്ദ് ഗാന്ധി അഭയം തേടിയതെവിടെ?


ജുനാഗാദിൽ


നവാബിനെ ഇടത്തേ കൈകൊണ്ട് അഭിവാദ്യം ചെയ്തിരുന്ന ഉത്തംചന്ദ് ഗാന്ധി അതിനു കാരണമായി പറഞ്ഞതെന്ത് ?


“എന്റെ വലതുകൈ പോർബന്തറിനു സമർപ്പിച്ചുപോയി”


ഗാന്ധിജിയുടെ ജന്മസ്ഥലം ?


ഗുജറാത്തിലെ പോർബന്തർ


പോർബന്തർ അറിയപ്പെട്ടിരുന്ന മറ്റൊരുപേര്?


സുദാമാപുരി


ഗാന്ധിജിയുടെ പിതാവ് ?


കരംചന്ദ് ഗാന്ധി ( കാബാഗാന്ധി )


കരംചന്ദ് ഗാന്ധി വഹിച്ചിരുന്ന പദവികൾ ?


രാജസ്ഥാനി കോടതിയിലെ ഒരംഗമായിരുന്ന അദ്ദേഹം രാജ് കോട്ടിലും വാങ്കനറിലും പ്രധാനമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്


ഗാന്ധിജിയുടെ മാതാവ്?

പുത് ലിബായി


കരംചന്ദ് ഗാന്ധി നാലു തവണ വിവാഹം കഴിക്കാൻ കാരണം?


ഓരോ ഭാര്യയുടെയും മരണത്തെത്തുടർന്ന് മറ്റൊന്ന് എന്ന മട്ടിലാണ് അദ്ദേഹം നാലു തവണ വിവാഹിതനായത്


ഗാന്ധിജിയുടെ മാതാവ് കരംചന്ദ് ഗാന്ധിയുടെ എത്രാമത്തെ ഭാര്യയായി രുന്നു?


നാലാമത്തെ


പുതലീബായിയിൽ കരംചങ്‌ ഗാന്ധിക്ക്‌ എത്ര സന്തതികൾ ജനിച്ചു അവരിൽ ഗാന്ധിജിയുടെ സ്ഥാനമെന്ത് ?


ഒരു പുത്രിയും മൂന്നു പുത്രന്മാരും ഉൾപ്പെടെ നാലു സാന്തതികൾ. അവരിൽ ഏറ്റവും ഇളയവനയിരുന്നു ഗാന്ധിജി


പുത് ലിബായി ഗാന്ധിജിയുടെ ഓർമയിൽ അവശേഷിപ്പിച്ചിട്ടുള്ള  ശ്രേഷ്ഠമായ മുദ്ര എന്തായിരുന്നു ?


അവരുടെ ആത്മവിശുദ്ധി


കുട്ടിക്കാലത്ത് ഗാന്ധിജിക്കുണ്ടായിരുന്ന ഓമനപ്പേര്?


മോനിയ


ഗാന്ധിജി പ്രൈമറി വിദ്യാഭ്യാസം നടത്തിയത് ?


രാജ്കോട്ടിൽ


ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠനവിഷയം ?


കണക്ക്


ഹൈസ്കൂളിലെ ആദ്യവർഷം ഗാന്ധിജിയുടെ പരീക്ഷാസമയത്ത് പരി ശോധനയ്ക്കു വന്ന വിദ്യാഭ്യാസ ഇൻസ്പെക്ടർ?


മി. ഗയിൽസ്


മി. ഗയിൽസ് എഴുതാൻ നല്കിയ
5 വാക്കുകളിൽ ഗാന്ധിജി തെറ്റിച്ച് എഴുതിയ പദം?


കെറ്റിൽ (Kettle)


“നിനക്കു അനുകരിക്കാൻ ഒരു മാതൃകയിതാ ” എന്ന് ഗാന്ധിജി തന്നോടു തന്നെ പറഞ്ഞതെപ്പോൾ?


‘ശ്രവണ പിതൃഭക്തി ‘ നാടകം വായിക്കുകയും അതേത്തുടർന് അതുമായി ബന്ധപ്പെട്ട ഒരു ചിത്രം (ശ്രവണൻ അന്ധരായ മാതാപിതാക്കളെ തീർഥാടനത്തിനു തോളിൽ വഹിച്ചു കൊണ്ടുപോകുന്നത് ) കാണുകയും ചെയ്ത അവസരത്തിൽ പാഞ്ഞത്


ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് കാണാനിടയായ നാടകത്തിലെ ഏതു കഥാപാത്രത്തെയാണ് ഗാന്ധിജി അനേക തവണ സ്വയം അഭിനയി ച്ചിട്ടുണ്ടായിരുന്നത് ?


ഹരിശ്ചന്ദ്രൻ


ഹരിശ്ചന്ദ്രൻ എന്ന നാടകം കണ്ടശേഷം രാപ്പകലില്ലാതെ ശാന്ധിജി അദ്ദേഹത്തോട് തന്നെ സ്വയം ചോദിച്ചിരുന്നതെന്ത് ?


“എല്ലാവർക്കും എന്തുകൊണ്ട് ഹരിശ്ചന്ദ്രനെപ്പോലെ സത്യസന്ധരായിക്കൂടാ” എന്ന്


ഗാന്ധിജി ആത്മകഥാരചന തുടങ്ങിയ ഉടൻ തന്നെ അത് മുടങ്ങുവാൻ  കാരണമായ സംഭവം ?


ബോംബ നഗരത്തിൽ പൊട്ടി പുറപ്പെട്ട കലാപം


ഗാന്ധിജി സ്വന്തം ആത്മകഥയിൽ എഴുതാതിരുന്നാൽ കൊള്ളാമെന്ന് ഏറെ ആഗ്രഹിച്ച അധ്യായം ?


ബാല്യവിവാഹം


വിവാഹം നടക്കുമ്പോൾ ഗാന്ധിജിയുടെ വയസ്സ് ?


13- വയസ്സ്


ഗാന്ധിജിയുടെ പത്നി?


കസ്തൂർബാ


ഇംഗ്ലണ്ടിലേക്ക് ഗാന്ധിജി പഠിക്കാൻ പോയത് എത്രാമത്തെ വയസ്സിലാണ്?


18- മത്തെ വയസ്സിൽ


ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് ഗാന്ധിജിക്ക് അസഹ്യമായിരുന്നതെന്ത്?


താൻ ശകാരിക്കപ്പെടുകയോ ശകാരാർഹനായി അധ്യാപകനു തോന്നുകയോ ചെയ്യുന്നത്


ഉയർന്ന ക്ലാസിലെ കുട്ടികൾക്ക് ക്രിക്കറ്റുകളിയും കായികാഭ്യാസവും നിർബന്ധിതമാക്കിയ ഹെഡ്മാസ്റ്റർ?


ദൊറാബ്ജി എദൽജി ഗിമി


വിദ്യാഭ്യാസകാലത്ത് ഗാന്ധിജിയുടെ സ്വഭാവത്തിൽ നിഴലിച്ചിരുന്ന പ്രധാന ഭാവം ?


ലജ്ജ


തന്റെ ചീത്ത കൈയക്ഷരത്തിൽ നിന്നും ഗാന്ധിജിക്ക് ബോധ്യമായത് എന്ത്?

ചീത്ത കൈയക്ഷരത്തെ അപൂർണമായ വിദ്യാഭ്യാസത്തിന്റെ ഒരടയാളമായിട്ടാണ് ഗാന്ധിജിക്ക് ബോധ്യപ്പെട്ടത്


കുട്ടികളുടെ കൈയക്ഷരം നന്നാക്കാനായി ഗാന്ധിജിക്കു പറയാനുള്ളത് എന്ത് ?


കുട്ടികളെ എഴുതാൻ പഠിപ്പിക്കും മുമ്പ് ചിത്രകല അഭ്യസിപ്പിക്കണം


“ഇന്നും ആ അധ്യാപകനെ നന്ദിയോടെ മാത്രമേ എനിക്കോർക്കാൻ കഴിയു” ഗാന്ധിജി ഏത് അധ്യാപകനെ ക്കുറിച്ചാണ് ഇപ്രകാരം പറത്തത് ?


മനോധൈര്യം വെടിയാതെ സംസ്കൃത ക്ലാസിൽ ചെന്നിരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച കൃഷ്ണശങ്കർ പാണ്ഡ്യ എന്ന അധ്യാപകനെക്കുറിച്ച്


ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതികളിൽ പ്രാദേശിക ഭാഷയ്ക്ക് പുറമെ ഏതെല്ലാം ഭാഷകൾക്ക് കൂടി സ്ഥാനമുണ്ടാവണ മെന്നായിരുന്നു ഗാന്ധിജി അഭിപ്രായപ്പെട്ടത്?

ഹിന്ദി, സംസ്കൃതം, പേർഷ്യൻ, അറബി, ഇംഗ്ലീഷ്


സുഹൃദ്ബന്ധത്തെ കുറിച്ച് ഗാന്ധിജിയുടെ അഭിപ്രായം എന്തായിരുന്നു ?


“ഗുണത്തേക്കാൾ ഏറെ ദോഷം ഉൾക്കൊള്ളുന്നവരാണ് മനുഷ്യർ. അതിനാൽ അതിരുകടന്ന ചങ്ങാതം ഉപേക്ഷിക്കേണ്ടതാണെന്നും സമാന സ്വഭാവക്കാർ തമ്മിലുള്ള ചങ്ങാത്തമേ ഒട്ടാകെ ഉചിതവും സ്ഥായിയുമായിരിക്കു ” എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം


കൂട്ടുകാരന്റെ പ്രേരണയ്ക്ക് വഴങ്ങി മാംസഭോജനത്തിനു തയ്യാറായ ഗാന്ധിജിയുടെ മനസ്സിലെ ചിന്ത എന്തായിരുന്നു ?


മാംസഭക്ഷണം നല്ലതാണെന്നും അത് തന്നെ കരുത്തനും ധീരനുമാക്കു മെന്നും ഇന്ത്യയിലെ എല്ലാവരും മാംസം
ഭക്ഷിക്കുകയാണെങ്കിൽ ഇംഗ്ലീഷുകാരെ തോല്പിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത


തന്റെ ബന്ധുവായ കൂട്ടുകാരനോടൊപ്പം ഗാന്ധിജി ശീലിച്ച പുകവലി എന്ന ദുശ്ശീലവും ഭ്റ്ത്യന്മാരുടെ ചില്ലറപ്പെസ മോഷ്ടിക്കുന്നതും ഉപേക്ഷിക്കുവാൻ കാരണമായ സംഭവം?


മുതിർന്നവരുടെ അനുവാദം കൂടാതെ ഒന്നും ചെയ്യാനാവാത്തത് അസഹ്യമായി തോന്നിയതിൽ കടുത്ത നിരാശ മൂലം ആത്മഹത്യ ചെയ്യാൻ ഉമ്മത്തിൻകായ തിന്നങ്കിലും മരിക്കാർ ഭയമുണ്ടായതിനാൽ കൂടുതൽ തിന്നാൻ ധൈര്യം ഉണ്ടാവാതെ ആ ശ്രമത്തിൽ നിന്നും പിന്തിരിയേണ്ടി വന്ന സംഭവം “


സ്നേഹത്തിന്റെ ആ മുത്തുമണികൾ എന്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് ഹൃദയം വെടിപ്പാക്കി. അത്രയും സ്നേഹം അനുഭവിച്ചവനേ അതെന്താണെന്ന് മനസ്സിലാകൂ . ഇത് അഹിംസയിൽ എനിക്കൊരു സമാധാനപാഠമായിരുന്നു. ഗാന്ധിജി വിവരിക്കുന്ന ഈ സാഹചര്യം എന്താണ്?


15 വയസ്സു പ്രായമുള്ളപ്പോൾ ഗാന്ധിജി തന്റെ ഏട്ടന്റെ കൈവളയിൽ നിന്ന് ഒരു കഷ്ണം സ്വർണം മോഷ്ടിച്ചതുൾപ്പടെയുള്ള തന്റെ കുറ്റസമ്മതവും മാപ്പപേക്ഷയും സ്വയം എഴുതി ഭഗന്ദരം ബാധിച്ചു കിടപ്പിലായിരുന്ന അച്ഛന്റെ കയ്യിൽ കൊടുത്തപ്പോൾ അദ്ദേഹമതു വായിച്ച് കണ്ണീരോടെ ആ കുറിപ്പ് കീറിക്കളഞ്ഞ സന്ദർഭം. അച്ഛന്റെ ഉദാത്തമായ
ക്ഷമ അതാണ് ഗാന്ധിജിക്ക് അഹിംസയിൽ സാധക പാഠകമായത്


ഗാന്ധിജിക്ക് എത്ര വയസ്സുള്ളപ്പോഴാണ് പിതാവിന്റെ മരണം?


16- വയസ്സ്


ഗാന്ധിജിയുടെ വളർത്തമ്മ?


രംഭ


മതം എന്ന പദം ഗാന്ധിജി പ്രയോഗിക്കുന്നത് ഏതർഥത്തിലാണ്?


ആത്മസാക്ഷാത്കാരം അഥവാ ആത്മജ്ഞാനം എന്ന ഏറ്റവും വ്യാപകമായ അർഥത്തിൽ


ഗാന്ധിജി രാമനാമജപം തുടങ്ങിയത്  ആരുടെ ഉപദേശമനുസരിച്ച്?


രംഭ എന്ന വളർത്തമ്മയുടെ ഉപദേശമനുസരിച്ച്


ഗാന്ധിജിയുടെ അഗാധമായ രാമായണഭക്തിക്ക് അടിത്തറയിട്ടത് ആരുടെ രാമായണം വായനയാണ്?


ബിലേശ്വരത്തെ ലാധാമഹാരാജെന്ന രാമ ഭക്തന്റെ


ഗാന്ധിജിയുടെ അഭിപ്രായത്തിൽ

ഭക്തിസാഹിത്യത്തിലെ മികച്ച ഗ്രന്ഥമേത്?


തുളസീദാസ രാമായണം


ഗാന്ധിജിക്ക് നിരീശ്വരത്വത്തിൽ അല്പം ആഭിമുഖ്യം തോന്നാനിടയാക്കിയ ഗ്രന്ഥം ?


മനുസ്മൃതി


ഗുജറാത്തിയിലുള്ള ഒരു ഉപദേശാത്മക പദ്യത്തിൽ നിന്നും ഗാന്ധിജി തന്നെ നയിക്കുന്ന തത്ത്വമാക്കി മാറ്റിയ ആശയം?


തിന്മക്ക് പകരം നന്മ ചെയ്യൂ


ഗാന്ധിജി മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച വർഷം?


1887


ഗാന്ധിജിയെ നിയമപഠനത്തിന് ഇംഗ്ലണ്ടിലേക്കയക്കാൻ ഉപദേശിച്ച കുടുംബസഹ്യത്ത്?


മാവ്ജിദവേ


മാവ്ജിദവേയെ ഗാന്ധി കുടുംബക്കാർ വിളിച്ചിരുന്ന പേര്?


ജോഷിജി


ഗാന്ധിജി ഇംഗ്ലണ്ടിൽ പോകാൻ ഒരുങ്ങുന്ന കാലത്ത് പോർബന്തർ സ്റ്റേറ്റിലെ അഡിമിനിസ്ട്രേറ്റർ?


മി. ലൈലി


മി. ലൈലിയെ കാണാൻ ഗാന്ധിജിയുടെ ജേഷ്ഠൻ പ്രേരിപ്പിച്ചതിനു കാരണം?


ഗാന്ധി കുടുംബത്തെപ്പറ്റി നല്ല അഭിപ്രായമുള്ള ആളാണ് മി. ലൈലി മാത്രവുമല്ല , ഗാന്ധിജിയുടെ വലിയച്ഛനെ അദ്ദേഹത്തിന് ഇഷ്ടവുമാണ് ഗാന്ധിജിക്ക് ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ സ്റ്റേറ്റിന്റെ വല്ല സഹായത്തിനും മി ലൈലി ശുപാർശ ചെയ്യാൻ സാധ്യതയുണ്ടെന്ന ചിന്തയാണ് കാരണമായാത്.


ഗാന്ധിജിയുടെ കുടുംബോപദേഷ്ടാവ്?


ജൈനസന്യാസിയായിത്തീർന്ന ബേചർജി സ്വാമി


മദ്യമോ മാസമോ പരസ്ത്രീയേയോ തൊടില്ലെന്ന പ്രതിജ്ഞാവാചകം ഗാന്ധിജിക്ക് ചൊല്ലിക്കൊടുത്തതാര് ? എന്തിനു വേണ്ടി?


ബചർജി സ്വാമി , ഇംഗ്ലണ്ടിലേക്ക് ഗാന്ധിജി പഠിക്കാൻ പോകുന്നതിൽ അമ്മയുടെ സമ്മതം ലഭിക്കുവാൻ


ഇംഗ്ലണ്ടിലേക്ക് പോകുന്ന കാരണം പറഞ്ഞ് ഗാന്ധിജിയെ സമുദായ ഭ്രഷ്ടനായി കല്പിച്ചതാര് ?


മോഡ് ബനിയ സമുദായത്തലവനായ സേട്ട്


ഗാന്ധിജിയുടെ ആദ്യ വിദേശയാത്രയ്ക്ക് ( ഇംഗ്ലണ്ടിലേക്ക് ) കപ്പലിൽ കൂടെയുണ്ടായിരുന്ന വ്യക്തി ?


ത്ര്യംബകറായ് മജുംദാർ ( ജൂനാഗദിൽ നിന്നുള്ള വക്കീൽ )


ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ പരിചയപ്പെട്ട ഇംഗ്ലീഷുകാരൻ തികഞ്ഞ അഹിംസാവാദിയായ ഗാന്ധിജിയോട് ഏതു സ്ഥലമെത്തിയിലാണ് മാംസം കഴിച്ചു പോകാം എന്നു പറഞ്ഞത്?


ബിസ്കേ ഉൾക്കടലിൽ വച്ച്


ഇംഗ്ലണ്ടിൽ വച്ച് ഗാന്ധിജിക്ക് തന്റെ ഭാവിയിലേക്കുള്ള മുന്നറിയിപ്പായി തോന്നിയ സംഭവം ?


ഡോ മേത്തയുമായി സംസാരിച്ചു കൊണ്ടിരിക്കെ ഗാന്ധിജി ഡോക്ടറുടെ രോമ തൊപ്പി കയ്യിലെടുത്ത് അതിന്റെ മാർദവം നോക്കാൻ കൈകൊണ്ട് തടവിയത് എതിർവശത്തേക്ക് ആയിരുന്നതിനാൽ ആ തൊപ്പിയിലെ രോമം ചിലത് ഇളകിപ്പോയി കുറഞ്ഞൊരു കോപത്തോടെ ഗാന്ധിജിയെ ഡോ. മേത്ത വിലക്കിയ ആ സംഭവം ഗാന്ധിജിക്ക് ഭാവിയിലേക്ക് ഒരു മുന്നറിയിപ്പും അതോടൊപ്പം യൂറോപ്യൻ ആചാരമര്യാദകളിൽ ആദ്യത്തെ പാഠമായിരുന്നു


ഇന്ത്യയിൽ വച്ച് ഒരിക്കലും പത്രം വായിക്കാതിരുന്ന ഗാന്ധിജി എവിടെ വച്ചാണ് പത്രവായന ആരംഭിച്ചത് ? ആരുടെ പേരണയാൽ?


ഇംഗ്ലണ്ടിൽ വച്ച് ശ്രീ ശുക്ലയുടെ പ്രേരണയാൽ


ഇംഗ്ലണ്ടിൽ ഒരു സസ്യഭക്ഷണശാല അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞ ഗാന്ധിജിക്ക് അത്തരം ഒരു ഭക്ഷണശാല എവിടെയാണ് കണ്ടെത്താൻ ആയത് ?


ഫാറിങ്‌ടൺ തെരുവിൽ


ഗാന്ധിജി സ്വന്തം ഇഷ്ടപ്രകാരം ഒരു സസ്യഭുക്കായി അവകാശപ്പെട്ടത് ഏതു പുസ്തകം വായിച്ചതു മുതലാണ്?


സാൾട്ടിന്റെ Plea for Vegetarianism ( സസ്യഭക്ഷണം വാദം) എന്ന പുസ്തകം


പൈതഗോറസ്, യേശു തുടങ്ങി എല്ലാ തത്ത്വജ്ഞാനികളും പ്രവാചകന്മാരും സസ്യഭുക്കുകൾ ആയിരുന്നു എന്ന അറിവ് ഗാന്ധിജിക്ക് നൽകിയ ഗ്രന്ഥമേത്?


ഹവാഡ് വില്യംസിന്റെ The Ethics of Diet ( ആഹാരത്തിന്റെ നീതിശാസ്ത്രം ) എന്ന ഗ്രന്ഥം


ഗാന്ധിജിയെ ആകർഷിച്ച The Perfect Way in Diet ( സമ്പൂർണമായ ആഹാരരീതി) എന്ന കൃതിയുടെ രചയിതാവ്?


ഡോ. അന്ന കിങ്‌സ്ഫോഡ്


യൂറോപ്യൻ വൻകരയിലെ പൊതുഭാഷ?


ഫ്രഞ്ച്


ഇംഗ്ലണ്ടിൽ വെച്ച് പാശ്ചാത്യ സംഗീതത്തിൽ അഭിരുചി ഉണ്ടാവാൻ വേണ്ടി ഗാന്ധിജി വാങ്ങിയ സംഗീതോപകരണം?


വയലിൻ


ഇംഗ്ലണ്ടിൽ താമസിച്ച കാലമത്രയും ഗാന്ധിജിയെ രോഗങ്ങളിൽനിന്നു രക്ഷിക്കുകയും ഒരുവിധം ബലിഷ്ഠമായ ശരീരം പ്രദാനം ചെയ്യുകയും ചെയ്ത കൃത്യമെന്ത് ?


ദിവസവും എട്ടുപത്തു മൈൽ നടക്കുകയെന്ന കൃത്യം


ഇഗ്ലീഷ് ഭാഷയുടെ മേൽ വലിയ സ്വാധീനമുള്ള ഭാഷ?


ലത്തീൻ


ഇംഗ്ലണ്ടിൽ മാംസത്തിന് ഗാന്ധിജി കണ്ടെത്തിയ മൂന്നു നിർവചനങ്ങളും അതിന്റെ ഫലങ്ങളും?


1. പാപികളുടെയും മൃഗങ്ങളുടെയും മാംസം ( ഇത് അംഗീ കരിച്ച സസ്യഭുക്കുകൾ ആ മാംസം ഉപേക്ഷിച്ച് മത്സ്യവും മുട്ടയും കഴിക്കുന്നു )
2. എല്ലാ ജീവജാലങ്ങളുടെയും മാംസം ( മുട്ട കഴിക്കുന്നു )
3. ജീവജാലങ്ങളുടെ മാംസവും അവയിൽ നിന്നുണ്ടാകുന്ന പാലുമുൾപ്പെടെ എല്ലാ വസ്തുക്കളും മാംസത്തിൽപ്പെടും. ( യഥാർഥ സസ്യഭുക്ക് ആവാൻ ഗാന്ധിജി തെരഞ്ഞെടുത്തത് ഈ നിർവചനമായിരുന്നു )


ഇംഗ്ലണ്ടിലെ താമസക്കാലത്ത് ഗാന്ധിജി സസ്യഭുക്കുകളുടെ ക്ലബ്ബ് തുടങ്ങിയ സ്ഥലം?


ബേസ് വാട്ടർ


ഗാന്ധിജി തുടങ്ങിയ സസ്യഭുക്കുകളുടെ ക്ലബ്ബിന്റെ അധ്യക്ഷൻ ആരായിരുന്നു?


ഡോ. ഓൾഡ് ഫീൽഡ് (The Vegetarian എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ)


ഗാന്ധിജി തുടങ്ങിയ സസ്യഭുക്കുകളുടെ ക്ലബ്ബിന്റെ ഉപാധ്യക്ഷൻ ആരായിരുന്നു?


സർ എഡ്വിൻ ആർനോൾഡ്


ഗാന്ധിജി തുടങ്ങിയ സസ്യഭുക്കുകളുടെ ക്ലബ്ബിന്റെ സെക്രട്ടറി ആരായിരുന്നു?


ഗാന്ധിജി


നിങ്ങൾ ഒരു ആൺ തേനീച്ചയാണ് ‘ ആര്, എപ്പോൾ , എന്തിന് ഇപ്രകാരം ഗാന്ധിജിയോട് പ്രതികരിച്ചു?


The Vegetarian എന്ന പ്രസിദ്ധീകരണത്തിന്റെ പതാധിപരും ഗാന്ധിജി സെക്രട്ടറിയായിരുന്ന സസ്യഭുക്ക് ക്ലബ്ബിന്റെ അധ്യക്ഷനുമായിരുന്ന ഡോ . ഓൾഡ്ഫീൽഡ്, സസ്യഭുക്ക് സംഘടനയുടെ യോഗത്തിൽ വച്ച് ഒന്നും സംസാരിക്കാതിരുന്ന ഗാന്ധിജിയുടെ ലജ്ജ ഭാവത്തെ പറ്റിയാണ് ഇപ്രകാരം പ്രതികരിച്ചത്.


സസ്യഭക്ഷണപ്രചരണത്തിനുള്ള ഒരു സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ പ്രസംഗം മുഴുവൻ വായിച്ചുതീർക്കാൻ ഗാന്ധിജിക്ക്‌ സാധിക്കാതെ വന്നപ്പോൾ ആ പ്രസംഗം ഗാന്ധിജിക്ക് വേണ്ടി വായിച്ചത് ആര്?


ത്ര്യംബകറായ് മജുംദാർ


ഒരു സത്യാരാധകന്റെ ആതമീയമായ അച്ചടക്കത്തിന്റെ ഭാഗമായി ഗാന്ധിജിയെ പഠിപ്പിച്ച അനുഭവം?


മൗനം


സത്യാരാധകൻ മൗനം പാലിക്കണമെന്ന് ഗാന്ധിജി പറയാൻ കാരണം?

അറിഞ്ഞോ അറിയാതെയോ സത്യത്തെ മുട്ടിവയ്ക്കുക അല്ലെങ്കിൽ വ്യത്യാസപ്പെടുത്തുക അതുമല്ലെങ്കിൽ അതിൽ അതിശയോക്തി കലർത്തിപ്പറയുക എന്നത് മനുഷ്യന്റെ സ്വാഭാവിക ദൗർബല്യമാകയാൽ അതിനെ തരണം ചെയ്യാൻ മൗനം അത്യാവശ്യമായതാണ് കാരണംബ്രഹ്മവിദ്യാസംഘക്കാരായ സഹോദരന്മാർ ഗാന്ധിജിയോട് വായിക്കുവാൻ ശുപാർശചെയ്ത
‘ദി ലൈറ്റ് ഓഫ് ഏഷ്യ’ ( ഏഷ്യയുടെ പ്രകാശം) എന്ന പുസ്തകം രചിച്ചത് ആര്?


സർ എഡ്വിൻ ആർനോൾഡ്


ഹിന്ദുമതസംബന്ധമായ ഗ്രന്ഥങ്ങൾ വായിക്കാനുള്ള ആഗ്രഹം ഗാന്ധിജിയിൽ വളർത്തിയ പുസ്തകം?


മാഡം ബ്ലാവട്സ്കിയുടെ Key to theosophy എന്ന ബ്രഹ്മവിദ്യയെക്കുറിച്ചുള്ള പുസ്തകം.


മതത്തിന്റെ ഏറ്റവും ഉയർന്ന രൂപമായി ഗാന്ധിജിക്ക് ഹൃദ്യമായി തോന്നിയ ഘടകം?


ത്യാഗം


നബിയുടെ മഹത്വം, ധീരത, കർക്കശമായ ജീവിതചര്യ ഇവയെക്കുറിച്ചെല്ലാം ഗാന്ധിജി ഗ്രഹിച്ചത് ഏത് കൃതിയിൽ നിന്നാണ്?

കാർലൈലിന്റെ Heroes and Hero – Worship ( വീരന്മാരും വീരപൂജയും ) എന്ന കൃതിയിൽ നിന്ന്


കസ്തൂർബ അല്ലാത്ത ഒരു സ്ത്രീ ജീവിതത്തിലാദ്യമായി ഗാന്ധിജിയെ കാമാർത്തനാക്കിയ സംഭവം നടന്ന സ്ഥലവും വർഷവും ?


1890- ൽ സസ്യഭുക്ക് കോൺഫ്രൻസ് നടന്ന പോർട്ട്സ് മൗത്തിൽ വച്ച്


സൂർദാസിന്റെ പ്രസിദ്ധമായ ഒരു കീർത്തനത്തിന്റെ പല്ലവി ഗാന്ധിജിയുടെ ആത്മകഥയിലെ അധ്യായത്തിനു പേരായി ചേർത്തിട്ടുണ്ട്. അത് എന്താണ് ?


നിർബലന്റെ ബലം രാമൻ


ഇംഗ്ലണ്ടിലെ സ്റ്റോർ സ്ട്രീറ്റിൽ താമസിക്കുന്ന കാലത്ത് ഗാന്ധിജിയോട് തന്നെ ഇംഗ്ലീഷ് പഠിപ്പിക്കാമോ എന്നു ചോദിച്ച വ്യക്തി ?


നാരായൺ ഹേമചന്ദ്ര

(പ്രസിദ്ധ എഴുത്തുകാരൻ )


നാരായൺ ഹേമചന്ദ്രയുടെ സ്ഥിരം വേഷമായ കോട്ടും കാലുറയും കണ്ട് പരിഹസിക്കാൻ ശ്രമിച്ച ഗാന്ധിയോട് അദ്ദേഹം പറഞ്ഞ വാക്കുകൾ?


“നിങ്ങൾ പരിഷ്കാരികളെല്ലാം ഭീരുക്കളാണ് മഹാന്മാർ ഒരിക്കലും ഒരാളുടെ ബാഹ്യരൂപം ശ്രദ്ധിക്കാറില്ല. അവർ അയാളുടെ ഹൃദയമേ നോക്കു.”


“ഏഫേൽ ഗോപുരം മനുഷ്യന്റെ വിഡ്ഢിത്തത്തിന്റെ സ്മാരകമാണ് വിവേകത്തിന്റെ അല്ല” ആരുടെ അഭിപ്രായമാണിത്?


ടോൾസ്റ്റോയി


ഇംഗ്ലണ്ടിൽ നിന്ന് ബാരിസ്റ്റർ പരീക്ഷ പാസ്സായി ഗാന്ധിജി ഇന്ത്യയിലേക്ക് കപ്പൽ കയറിയതെന്ന്?


1891 ജൂൺ 12


നിയമകോടതികളിൽ ‘ ഗർജിക്കുന്ന സിംഹം ‘ എന്ന് ഗാന്ധിജി വിശേഷി പ്പിച്ചത് ആരെ ?


സർ ഫിറോസ്ഷാ മേത്തയെ


ഇംഗ്ലണ്ടിലെ പഠനം കഴിഞ്ഞ് മടങ്ങിയെത്തും വരെ ഗാന്ധിജി
അറിയാതിരുന്ന ദുഃഖവാർത്ത?


തന്റെ അമ്മയുടെ വിയോഗം


മൂന്ന് ആധുനികർ തന്റെ ജീവിതത്തിൽ ആഴമറിയ മുദ്ര പതിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഗാന്ധിജി പറഞ്ഞത് ആരെയെല്ലാം പറ്റിയാണ് ഏതെല്ലാം തരത്തിൽ?


റായിചന്ദ് ഭായ്- സജീവ ബന്ധം കൊണ്ട്.
ടോൾസ്റ്റോയ്- ദേവരാജ്യം നിന്നിലാണ് ( The Kingdom of God is within You) എന്ന ഗ്രന്ഥം കൊണ്ട്.
റസ്കിൻ- ഈ അവസാനത്തിലെ ആളിനും ( Unto this last ) എന്ന പ്രബന്ധം കൊണ്ട്.


വക്കീൽ ആയി ജോലി ആരംഭിച്ചപ്പോൾ ബോബയിൽ ഗാന്ധിജിയുടെ പാചകക്കാരൻ ?


രവിശങ്കർ


ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എതു കമ്പനിക്കു നിയമസേവനം നല്കാനാണ് പോയത്?


ദാദാ അബ്ദുള്ള ആന്റ് കമ്പനി


ദക്ഷിണാഫ്രിക്കയിൽ കപ്പലിറങ്ങിയപ്പോൾ ഡർബൻ തുറമുഖത്ത് ഗാന്ധിജിയെ സ്വീകരിക്കാനെത്തിയത് ആരാണ്?


അബ്ദുള്ള സേട്ട്


ഗാന്ധിജിയുടെ ആദ്യത്തെ പൊതു പ്രസംഗം ഏത്?


പ്രിട്ടോറിയയിൽ ഇന്ത്യക്കാരുടെ സമ്മേളനത്തിൽ (സേട്ട് ഹാജി മുഹമ്മദ്ഹാജി ജൂസബിന്റെ വീട് )
വിഷയം, കച്ചവടത്തിലെ സത്യസന്ധത ഇന്ത്യക്കാരുടെ കഷ്ടതകൾ


‘ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹ ചരിത്രം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

ഗാന്ധിജി


ദക്ഷിണാഫ്രിക്കയിൽ നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപക സകട്ടറി ആയത് ആര് ?

ഗാന്ധിജി


ഹിന്ദു മതത്തെ കൂടുതൽ ആഴത്തിൽ പഠിക്കാൻ ഗാന്ധിജിക്ക് പ്രചോദനം നല്കിയ വ്യക്തി ?


റായ് ചന്ദ് ഭായ്


ഗാന്ധിജിയ ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാൻ പ്രോത്സാഹിപ്പിച്ച ദക്ഷിണാഫിക്കയിലെ മുസ്ലീം സുഹൃത്ത്?


അബ്ദുള്ള സേട്ട്


The Perfect Way എന്ന പുസ്തകം രചിച്ചവർ?

എഡ്വാർഡ് മെയിറ്റ്ലാൻഡ്,
അന്ന കിങ്‌സ്ഫോഡ്


The Perfect Way എന്ന പുസ്തകം ഗാന്ധിജിക്ക്‌ വായിക്കുവാൻ അയച്ചുകൊടുത്തത്?

എഡ്വാർഡ് മെയിറ്റ്ലാൻഡ്


“എന്നെ അടിമുടി കീഴടക്കി” എന്ന് ഗാന്ധിജി പറഞ്ഞ പുസ്തകം ഏത്?


ടോൾസ്റ്റോയിയുടെ ‘ദൈവരാജ്യം നിന്നിലാകുന്നു’ (The Kingdom of God is Within You) എന്ന പുസ്തകം


“ഈ ബിൽ നിയമം ആവുകയാണെങ്കിൽ നമ്മുടെ ആൾക്കാർക്ക് വലിയ ബുദ്ധിമുട്ടാകും നമ്മുടെ
ശവപ്പെട്ടിയിന്മേൽ തറക്കുന്ന ആദ്യത്തെ ആണിയാണിത് മാത്രമല്ല ഇതു നമ്മുടെ ആത്മാഭിമാനത്തിന്റെ വേരറുക്കുകയും ചെയ്യുന്നു” ഗാന്ധിജി പറഞ്ഞ ബിൽ ഏത്?


നെറ്റാൾ നിയമസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഇന്ത്യക്കാർക്കുള്ള അവകാശം
നീക്കിക്കളയുന്നതിനായി നിയമസഭയിൽ അവതരിപ്പിച്ചിരുന്ന ബിൽ


നേറ്റാളിലെ യഥാർത്ഥ സ്ഥിതിഗതികൾ ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും ഇംഗ്ലീഷുകാർക്കും ഇന്ത്യയിലെ ജനങ്ങൾക്കും മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജി എഴുതിയ രണ്ടു ലഘുലേഖകൾ ഏതെല്ലാം?


1. ദക്ഷിണാഫ്രിക്കയിലെ എല്ലാ ബ്രിട്ടീഷുകാരോടുമുള്ള അപേക്ഷ (An Appeal to Every Briton in South Africa )
2. ഇന്ത്യൻ വോട്ടവകാശം – ഒരു അപേക്ഷ (The Indian Franchise – An Appeal)


ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതത്തിൽ ക്രൈസ്തവ മിത്രങ്ങളിൽ കൂടുംബാംഗത്തെപ്പോലെ ബന്ധപ്പെട്ടിരുന്ന വ്യക്തി?


മി: സ്പെൻസർ വാൾട്ടൻ

( ദക്ഷിണാഫ്രിക്കൻ ജനറൽ മിഷന്റെ തലവൻ )


ഗാന്ധിജിയെ അഗാധമായി ആകർഷിച്ച ടോൾസ്റ്റോയ് കൃതികൾ?


സുവിശേഷങ്ങൾ ചുരുക്കത്തിൽ (The Gospels in Brief)
എന്തു ചെയ്യണം (What to do)


ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങുമ്പോൾ 1896 ൽ അവിടത്തെ തന്റെ ഉത്തരവാദിത്തങ്ങൾ (നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് സെക്രട്ടറി സ്ഥാനം) ഏറ്റെടുക്കാൻ ഗാന്ധിജി ശുപാർശ ചെയ്തത് ആരെയാണ്?


ആദംജി മിയാഖാൻ


ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി മടക്കയാത്ര നടത്തിയ കപ്പൽ ?


എസ്. എസ്. പൊങ്കാള എന്ന യാത്രാക്കപ്പൽ


ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവസ്ഥകളെപ്പറ്റി
രാജ് കോട്ടിൽ വച്ച് പ്രസിദ്ധീകരിച്ച ലഖുലേഖ അറിയപ്പെടുന്നത്?


പച്ച ലഘുലേഖ ( Green Pamphlet )


ബോംബെയിലെ സിംഹം , പ്രസിഡൻസിയിലെ മുടിചൂടാ രാജാവ് ഈ വിശേഷണങ്ങളാൽ പ്രശസ്തി നേടിയ വക്കീൽ?


സർ ഫിറോസ്ഷാ മേത്തെ


ഗാന്ധിജി തയ്യാറാക്കിയ പ്രസംഗം ഉച്ചത്തിൽ വായിച്ച് അവതരിപ്പിക്കാൻ കഴിയാതെ പരാജയപ്പെട്ട് സ്നേഹിതനായ കേശവറാവു ദേശ്പാണ്ഡ്യയെ ഏല്പിക്കണ്ടി വന്നത് ഏതു സമ്മേളനത്തിലാണ്?


സർ കോവസ്ജി ജഹാംഗീർ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന ബോബ സമ്മേളനത്തിൽ


രാഷ്ട്രീയ ഗുരുവായി ഗാന്ധിജി സ്വീകരിച്ച ഗോപാലകൃഷ്ണഗോഖലയെ ആദ്യമായി കണ്ടുമുട്ടിയത് എവിടെ വച്ച്?


ഫർഗൂസൻ കോളേജ് ഗ്രൗണ്ടിൽ വെച്ച് (കൊൽക്കത്ത)


ലോകമാന്യനെയും ഗോഖലയെയും ഫിറോസ് ഷാ മേത്തയെയും ഗാന്ധിജി ഉപമിച്ചത് എന്തിനാടെല്ലാം?

ലോകമാന്യതിലകൻ – സമുദത്തെപ്പോലെ
ഗോഖലെ – ഗംഗയെപ്പോലെ ,
സർ ഫിറോസ് ഷാ – ഹിമാലയത്തെപ്പോലെ
(സമുദ്രത്തിൽ ഇറങ്ങി നീന്താനാവില്ല. ഗംഗ തന്റെ മാറിലേക്ക് ആരെയും ക്ഷണിക്കുന്നു.
ഹിമാലയത്തെ ഉല്ലംഘിക്കാനാവില്ല )


ഗാന്ധിജി പൂർണമായും ബ്രഹ്മചര്യവതമെടുത്ത വർഷം?

1906


ഗോപാലകൃഷ്ണ ഗോഖലെ അമൂല്യമായി
കരുതിയിരുന്ന നേര്യത് (Scarf) അദ്ദേഹത്തിനു നൽകിയതാര്?

മഹാദേവ് ഗോവിന്ദ റാനഡെ


ബുവർ യുദ്ധത്തിൽ ഗാന്ധിജിയുടെ വ്യക്തിപരമായ നിലപാട് എന്തായി രുന്നു ?


ബുവർവർഗക്കാരോട് സഹാനുഭൂതിയും അതോടൊപ്പം അനുകൂലവുമായിരുന്നു നിലപാട്. ( ദക്ഷിണാഫ്രിക്കയില സത്യാഗ്രഹത്തിന്റെ ചരിത്രമെന്ന ഗ്രന്ഥത്തിൽ ഗാന്ധിജി ഇതു വ്യക്തമാക്കുന്നു )


ബുവർ യുദ്ധത്തിൽ താൻ ഔദ്യോഗികമായി എടുത്ത നിലപാട് ഗാന്ധിജിക്ക് അന്തഃസംഘർഷം ഉണ്ടാക്കിയതിന്റെ കാരണമെന്ത് ?


ബ്രിട്ടീഷ് പൗരൻ എന്ന നിലയിൽ ബ്രിട്ടീഷ് ഭരണതേതാട് കൂറു കാണിക്കേണ്ടി വരികയും വ്യക്തിപരമായി ബുവർ വർഗത്തോട് സഹാനുഭൂതി ഉണ്ടായിരുന്നതും അന്തഃസംഘർഷത്തിന് കാരണമായി


“പ്രണയത്തിൻ നേർത്ത നൂലിനാലെന്നെ ഹരിയല്ലോ കെട്ടി വരിയുന്നു വരിയുന്ന നൂലിൽപ്പെട്ട ഞാൻ ദേവന്നടിമയായല്ലോമരുവുന്നു” ഇന്ത്യൻ സമൂഹത്തോടുള്ള ദൃഢമൈത്രി വിളിച്ചോതുന്ന ഈ വരികൾ പാടിയത് ആര് ?


മീരാബായി


ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനം?


1901- ൽ കൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനം


1901- ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ?


ദിൻഷാ വാച്ചാ


അമൃത ബസാർ പത്രികയുടെ പത്രാധിപർ?


ബാബു മോട്ടിലാൽ ഘോഷ്


ഗാന്ധിജിയെപ്പറ്റി അറിയാതെ അദ്ദേഹത്തെ കോൺഗ്രസ് ഓഫീസിൽ ഗുമസ്തനായി നിയമിച്ച് പിന്നീട് അതിൽ ദൂപിച്ചതാര് ?


ശ്രീ ഘോഷാൽ ബാബു


ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനത്തിൽ ( 1901- ലെ കൽക്കത്തെ ) അദ്ദേഹം അവതരിപ്പിച്ച പ്രമേയം എന്തായിരുന്നു?


ദക്ഷിണാഫ്രിക്കയെപ്പറ്റിയുള്ള പ്രമേയം


ഹിന്ദു സർവകലാശാലയുടെ ( ബനാറസ്) അടിക്കല്ലിടുന്ന കർമ്മം ഹാർഡിജ് പ്രഭു നിർവഹിച്ച അവസരത്തിൽ അതിൽ പങ്കെടുക്കുവാൻ ഗാന്ധിജിയെ ക്ഷണിച്ചത് ആര്?

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ


ഗോപാലകൃഷ്ണ ഗോഖലെ എറ്റവും ആദരവ് പ്രകടിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്യതായി ഗാന്ധിജി മനസ്സിലാക്കിയത് ആരെയാണ്?

മഹാദേവ് ഗോവിന്ദ റാനഡെയെ


ബംഗാളി ജീവിതത്തെക്കുറിച്ച് അറിയാനുള്ള ഗാന്ധിജിയുടെ ആഗ്രഹം വർധിച്ചതിനു കാരണം ? ബംഗാളിൽ മതത്തിന്റെ പേരിൽ കാളിക്ക് അർപ്പിക്കപ്പെടുന്ന ഭീകരബലി


ഏതു ഗ്രന്ഥത്തിൽ നിന്നാണ് സാധാരണ ബ്രഹ്മസമാജവും ആദി ബ്രഹ്മസമാജവും തമ്മിലുള്ള വ്യത്യാസം ഗാന്ധിജി ഗ്രഹിച്ചത്?
പ്രതാപചന്ദ്ര മജുംദാർ രചിച്ച
കേശവ ചന്ദ്രസെന്നിന്റെ ജീവ ചരിത്രം


കൽക്കട്ടയിൽ ഗോഖലെയോടൊപ്പം താമസിക്കുന്ന അവസരത്തിൽ ഗാന്ധിജി സന്ദർശിച്ച രാജ്യം?
ബർമ്മ


ഗാന്ധിജി അഭിഭാഷക ജോലി തുടങ്ങിയതെപ്പോൾ ?
1891-ൽ ബോംബെയിൽ


ബോംബെയിൽ താമസിക്കുന്ന തിനിടയിൽ ഗാന്ധിജിയുടെ ഏതു മകനെയാണ് ടൈഫോയ്ഡ് ബാധിച്ചത്?
മണിലാൽ


ഗാന്ധിജി സ്വയം പരിശീലിച്ച ചികിത്സാരീതി ഏതായിരുന്നു ? ജലചികിത്സ


ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകുമ്പോൾ കൂടെ കൊണ്ടുപോയത് ആരെയായിരുന്നു?


മഗൻലാൽ ഗാന്ധി


മണ്ണു ചികിത്സയെപ്പറ്റി ഗാന്ധിജിക്ക് അറിവ് നൽകിയ പുസ്തകം?

ജസ്റ്റിന്റെ പ്രകൃതിയിലേക്ക് മടങ്ങുക (Just’s Return to Nature )


ഗാന്ധിജി ഭക്ഷണ പരീക്ഷണങ്ങളെ കുറിച്ച് എഴുതിയ ലേഖനങ്ങൾ ഇംഗ്ലീഷിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് അതിന്റെ പേര്?

ആരോഗ്യ സഹായി (A Guide to Health)


“എന്റെ ചെറിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ കിഴക്കും പടിഞ്ഞാറും ഒരുപോലെ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം “എന്ന് ഗാന്ധിജി പറഞ്ഞ പുസ്തകം ഏത്?


ആരോഗ്യ സഹായി (A Guide to Health)


ഗാന്ധിജിയുടെ ടൈപ്പിസ്റ്റായി ജോഹന്നാസ്ബർഗിൽ ജോലി ചെയ്ത സ്കോട്ട്ലന്റുകാരി?


മിസ്. ഡിക്ക്


തന്റെ സ്റ്റെനോടൈപ്പിസ്റ്റായി നിയമിതയായ ഒരു വെള്ളക്കാരി പെൺകുട്ടിയുമായുള്ള പരിചയം ഗാന്ധിജി ഒരു പാവനസ്മരണയായി നിലനിർത്തിയിരുന്നു. ഏതായിരുന്നു ആ കുട്ടി?


മിസ് . ഷ്ളേസിൻ


“മിസ് ഷ്ളേസിനിൽ കണ്ടിട്ടുള്ളതു പോലെ ത്യാഗവും പരിശുദ്ധിയും നിർഭയത്വവും അത്യപൂർവമായേ ഞാൻ കണ്ടിട്ടുള്ളൂ നിങ്ങളുടെ സഹപ്രവർത്തകരിൽ എന്റെ നോട്ടത്തിൽ അവൾ ഒന്നാം സ്ഥാനമർഹിക്കുന്നു.” മിസ് ഷ്ളേസിനെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്?


ഗോപാലകൃഷ്ണ ഗോഖലെ


ഇന്ത്യൻ ഒപ്പീനിയൻ തുടങ്ങിയ വർഷം?

1904


ഇന്ത്യൻ ഒപ്പീനിയന്റെ ആദ്യത്തെ പത്രാധിപർ?


ശ്രീ.മൻസുഖ് ലാൽ നാസർ


ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരെ പറയുന്ന പേര്?


കൂലി


അബ്ദുള്ള സേട്ട് ഗാന്ധിജിയെ വിളിച്ചിരുന്ന പേര്?


ഭായി (സഹോദരൻ)


ജോഹന്നാസ് ബർഗിൽ കരിം പ്ലേഗ് (Black Plague) പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെത്തെ രോഗികളെ ശുശ്രൂഷിച്ച ഡോക്ടർ?


ഡോ. വില്യം ഗോഡ്ഫ്രേ


അൺ ടു ദിസ് ലാസ്റ്റ് (Unto This Last )
എന്ന പുസ്തകം ഗാന്ധിജിക്ക് വായിക്കാൻ കൊടുത്തത് ആര്?

മി. പോളക്ക്‌


അൺ ടു ദിസ് ലാസ്റ്റ് (Unto This Last ) എന്ന പുസ്തകത്തിന്റെ രചയിതാവ്?


ജോൺ റസ്കിൻ


“എന്റെ ജീവിതത്തെ പ്രായോഗിക തലത്തിൽ ദ്രുതഗതിയിൽ മാറ്റി തീർത്ത പുസ്തകമെന്ന് ഗാന്ധിജി വിശേഷിപ്പിച്ച പുസ്തകം ഏത്?


അൺ ടു ദി ലാസ്റ്റ് ( റസ് കിൻ )


ഗാന്ധിജി ‘സർവോദയ’ (എല്ലാവർക്കും ക്ഷേമം) എന്ന പേരിൽ തർജമ ചെയ്തത് ഏതു പുസ്തകം?


അൺടു ദി ലാസ്റ്റ് (റസ്കിൻ)


1. വ്യക്തിയുടെ നന്മ പൊതു നന്മയിൽ അടങ്ങിയിരിക്കുന്നു.
2. തൊഴിൽ കൊണ്ട് ഉപജീവനം കഴിക്കാൻ എല്ലാവർക്കും തുല്യ അവകാശം ഉള്ളതിനാൽ വക്കീലിന്റെ ജോലിക്കും ക്ഷുരകന്റെ ജോലിക്കും ഒരേ വിലയാണുള്ളത്.
3. അധ്വാനിച്ചുഉള്ള ജീവിതം അതായത് കർഷകന്റെയും കൈ വേലക്കാരന്റെയും ജീവിതമാണ് ഏറ്റവും നല്ല ജീവിത രീതി. ഗാന്ധിജി മനസ്സിലാക്കിയ ഈ ഉദ്ബോധനങ്ങൾ ഏത് പുസ്തകത്തിൽ നിന്ന്?


അൺടു ദി ലാസ്റ്റ് ( ജോൺ റസ്കിൻ)


ദക്ഷിണാഫ്രിക്കയിലെ ഡർബാനിൽ ഗാന്ധിജി ഫീനിക്സ് സമൂഹം ആരംഭിച്ചത് വർഷം?


1904


ഗാന്ധിജി പൂർണ്ണമായും ബ്രഹ്മചര്യവ്രതം എടുത്ത വർഷം?


1906


ഗാന്ധിജി സത്യാഗ്രഹസമരമുറയ്ക്ക് തുടക്കം കുറിച്ചത് എവിടെ വച്ചാണ്?


ദക്ഷിണാഫ്രിക്കയിൽ


സത്യാഗ്രഹം എന്ന് ഗാന്ധിജിയുടെ സമരമുറക്ക് പേർ നിർദ്ദേശിച്ചതാര്?


മഗൻലാൽ ഗാന്ധി ( സത്- സത്യം ആഗ്രഹ- ഉറച്ചു നിൽക്കൽ എന്ന് അർഥം വരുന്ന സദാഗ്രഹ എന്ന വാക്കാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഗാന്ധിജി അത് സത്യാഗ്രഹം എന്ന പദമാക്കി മാറ്റുകയായിരുന്നു.


‘ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹത്തിന്റെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രധാനഭാഗം ഗാന്ധിജി എഴുതിയത് എവിടെവച്ച്?


യർവാദ ജയിലിൽ വെച്ച്


ഗാന്ധിജി ആദ്യത്തെ ജയിൽ ജീവിതം അനുഭവിച്ച വർഷം?


1908


ഗാന്ധിജി ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചത് എവിടെ ?


ജോഹന്നാസ്ബർഗിൽ


ഹെർമൻ കല്ലൻ ബാക്കിനെ ഗാന്ധിജിക്ക് പരിചയപ്പെടുത്തി കൊടുത്തത് ആര്?


മി. ഖാൻ


ടോൾസ്റ്റോയ് ഫാമിൽ ഗാന്ധിജിയോടൊത്ത് കഴിഞ്ഞ വെള്ളക്കാരൻ?


മി. കല്ലൻ ബാക്ക്


ഹെർമൻ കല്ലൻ ബാക്കും ഗാന്ധിജിയും പാൽ ഉപേക്ഷിക്കുന്നതായി പ്രതിജ്ഞ ചെയ്തത് എവിടെ വെച്ച്?


1912-ൽ ടോൾസ്റ്റോയി ഫാമിൽ വെച്ച്


ഗാന്ധിജി ഉപവാസം പരിശീലിച്ചത് എവിടെ വച്ചാണ്?


ടോൾസ്റ്റോയ് ഫാമിൽ


ഗാന്ധിജി ഒരധ്യാപകനായി പ്രവർത്തിച്ചത് എവിടെ വച്ചാണ്?

ടോൾസ്റ്റോയ് ഫാമിൽ


ഗാന്ധിജിയോട് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യലേക്ക് വരാൻ ആവശ്യപ്പെട്ടത്?


ഗോപാലകൃഷ്ണ ഗോഖലെ


ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് എന്ന്?


1914 ജൂലൈ മാസത്തിൽ


കപ്പലിൽ വെച്ച് ഗാന്ധിജി ആവശ്യപ്പെട്ടതിനാൽ കല്ലൻ ബാക്കിന്റെ പ്രിയപ്പെട്ട എന്തു സാധനമാണ് ഗാന്ധിജി സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞത്?


ബൈനോക്കുലർ (ദൂരദർശനി)


ഹിന്ദ് സ്വരാജ് ( ഇന്ത്യൻ ഹോംറൂൾ ) ആരുടെ കൃതിയാണ്?


ഗാന്ധിജിയുടെ ( 1908 )


“സത്യധാരകന് പലപ്പോഴും ഇരുട്ടിൽ തപ്പേണ്ടി വരുന്നു . ” എന്ന് ഗാന്ധിജി പറഞ്ഞ സാഹചര്യമേത്?


ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ പക്ഷം കൂറ് കാട്ടേണ്ടി വന്ന സാഹചര്യത്തിൽ


ഇംഗ്ലണ്ടിൽ ഗാന്ധിജിയെ ചികിത്സിച്ച ഡോക്ടർ?


ഡോ. ജീവരാജ് മേത്ത


ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തിയത് ?


1914-ൽ


ആൻഡ്രൂസിന്റെ ത്രിമൂർത്തികൾ എന്ന് ഗാന്ധിജി പറഞ്ഞത്?


ടാഗോർ, ശ്രദ്ധാനന്ദജി, പ്രിൻസിപ്പാൾ സുശീൽ രുദ്ര എന്നിവരെ കുറിച്ച്


ഗോപാലകൃഷ്ണ ഗോഖലെ അന്തരിച്ച വിവരം ഗാന്ധിജി അറിയുന്നത് എവിടെവെച്ചാണ്?


ശാന്തിനികേതനത്തിൽ വെച്ച്


കുംഭമേള നടക്കുന്ന സ്ഥലം?


ഹരിദ്വാർ


ലക്ഷ്മൺ ജൂല എന്താണ്?


ഋഷികേശിൽ നിന്നും കുറച്ചകലെ ഗംഗാനദിക്ക്‌ മീതെയുള്ള തൂക്കുപാലം


ഗാന്ധിജി സത്യാഗ്രഹാശ്രമം സ്ഥാപിച്ചത് എന്ന് ?


1915മെയ് 25 ന്


സത്യാഗ്രഹാശ്രമം സ്ഥാപിക്കാൻ ഗാന്ധിജി
തീരുമാനിച്ച സ്ഥലം ഏതായിരുന്നു?


അഹമ്മദാബാദ്


ജനക രാജാവിന്റെ ദേശം?


ചമ്പാരൻ


ചമ്പാരനിലെ നീലം കർഷകരുടെ പ്രശ്നത്തെക്കുറിച്ച് ഗാന്ധിജിയോട് പറഞ്ഞ കർഷകൻ?


രാജകുമാർ ശുക്ല


ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ?


ചമ്പാരൻ സത്യാഗ്രഹം ( ബീഹാർ )


ഗാന്ധിജിയുടെ ആദ്യ നിരാഹാരസമരത്തിനു കാരണം?


അഹമ്മദാബാദിലെ മിൽ തൊഴിലാളികളുടെ അവകാശങ്ങൾ ക്കുവേണ്ടി


‘ഖേയ്റ സത്യാഗ്രഹചരിത്രം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?


ശങ്കർലാൽ പരീഖ്


ദീനബന്ധു എന്നറിയപ്പെടുന്നത്?


സി എഫ് ആൻഡ്രൂസ്


ഗാന്ധിജി പാൽ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു . രോഗബാധി തനായി ക്ഷീണിച്ചപ്പോൾ ഗാന്ധിജിയെ ആട്ടിൻ പാൽ കുടിക്കാൻ കസ്തൂർബ സമ്മതിപ്പിച്ചത് ഏത് ന്യായം ബോധ്യപ്പെടുത്തികൊണ്ടാണ്?


പ്രതിജ്ഞ സ്വീകരിച്ചത് പശുവിന്റെയും എരുമയുടെയും പാലിന്റെ കാര്യം ശ്രദ്ധാവിഷയമാക്കിയാണല്ലോ എന്ന ന്യായം ബോധ്യപ്പെടുത്തിക്കൊണ്ട്


സത്യാഗ്രഹസഭ ഗാന്ധിജി രൂപീകരിച്ചത്
ഏതു വർഷം?


1919 – ൽ


സത്യാഗ്രഹസഭയുടെ അധ്യക്ഷൻ?


മഹാത്മാഗാന്ധി


ഗാന്ധിജി ഹിന്ദ് സ്വരാജ് എഴുതിയ വർഷം?


1908


ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത്?


1915


ഗാന്ധിജിക്ക് ചർക്ക പരിചയപ്പെടുത്തിയത്?


ഗംഗാ ബഹൻ മജുംദാർ (1917)


ആരുടെ മരണവാർത്ത അറിഞ്ഞപ്പോഴാണ് ഗാന്ധിജി “എന്റെ ഏറ്റവും വലിയ താങ്ങ് വീണു പോയി “എന്ന് പറഞ്ഞത്?


ലോകമാന്യ ബാലഗംഗാധര തിലക്


ഗാന്ധി ക്വിസ്|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.