2025 ഫെബ്രുവരി 23-28 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ഫെബ്രുവരി 23-28 വരെയുള്ള ആനുകാലിക വിവരങ്ങൾ
ഗുരുവായൂർ ദേവസ്വത്തിന്റെ 2025 -ലെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ച സാഹിത്യ നിരൂപകനും അധ്യാപകനുമായ വ്യക്തി? പ്രൊഫ. കെ പി ശങ്കരൻ
സ്കൂളുകളിൽ അക്കാദമിക മികവും ഗുണനിലവാരവും ഉയർത്താൻ ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി?
സമഗ്ര ഗുണമേന്മ പദ്ധതി
ടൈം മാഗസിന്റെ വിമന് ഓഫ് ദ ഇയർ പട്ടികയിൽ ( 2025) ഇടംപിടിച്ച ഇന്ത്യക്കാരി?
പൂർണിമ ദേവി ബർമൻ
ആസാമിൽ നിന്നുള്ള ജീവി ശാസ്ത്രജ്ഞയും വന്യജീവി സംരക്ഷകയുമാണ്
പൂർണിമ ദേവി ബർമൻ
കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചരിത്രം വിശദീകരിക്കുന്ന പിഎസ് സി യുടെ ചരിത്ര മ്യൂസിയം നിലവിൽ വരുന്നത്?
പട്ടം (തിരുവനന്തപുരം)
കേരള പിഎസ് സി യുടെ ആസ്ഥാന ഓഫീസായ തുളസി ഹിൽസിലാണ് ചരിത്ര മ്യൂസിയം നിലവിൽ വരുന്നത്
ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്?
പൂനെ
കേരളത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത് മൂവാറ്റുപുഴ
2025 ഫെബ്രുവരി തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവരുടെ പ്രതിമ സ്ഥാപിച്ച രാജ്യം?
ഫിലിപ്പീൻസ്
ഇന്ത്യ – ഫിലിപ്പീൻസ് നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75 വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രതിമ സ്ഥാപിച്ചത്
72 മത് മിസ്സ് വേൾഡ് മത്സരം 2025-ന്റെ വേദി?
തെലങ്കാന
2024 ൽ 71 -മത് മിസ്സ് വേൾഡ് മത്സരം നടന്നത് മുംബൈയിൽ വെച്ച്
ദേശീയ ശാസ്ത്ര ദിനം
ഫെബ്രുവരി 28
2025- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം?
”വിക്ഷിത് ഭാരതത്തിനായി ശാസ്ത്രത്തിലും നവീകരണത്തിലും ആഗോള നേതൃത്വത്തിനായി ഇന്ത്യൻ യുവാക്കളെ ശാക്തീകരിക്കുക”.
1928-ഫെബ്രുവരി 28 ന് ഡോ. സി.വി. രാമൻ രാമൻ പ്രഭാവം കണ്ടെത്തിയതിനെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 28 ന് ഇന്ത്യ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു
2025 ഫെബ്രുവരി അന്തരിച്ച നമീബിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ വ്യക്തി?
സാം നുജോമ
വർണ്ണ വിവേചനത്തിൽ നിന്ന് നമീബിയയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച സ്വാതന്ത്രസമരസേനാനിyan സാം നുജോമ
നീതി ആയോഗ് പുറത്തിറക്കിയ 2025-ലെ പ്രഥമ സാമ്പത്തിക ഭദ്രത സൂചിക (Fiscal Health Index 2025 -FHI ) യിൽ ഒന്നാമതെത്തിയ സംസ്ഥാനം?
ഒഡീഷ്യ
18 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ 15 -സ്ഥാനത്ത്
ഇന്ത്യ,- ജപ്പാൻ സംയുക്ത സൈനികാ ഭ്യാസമായ (6- മത്തെ പതിപ്പ്)
ധർമ്മ ഗാഡിയൻ 2025 ഫെബ്രുവരിയിൽ വേദിയാകുന്നത്?
ഈസ്റ്റ് ഫ്യൂജി മാന്യൂവർ (ജപ്പാൻ)
ഇന്ത്യ – മാലിദ്വീപ് സംയുക്ത
സൈനികാഭ്യാസമായ
എക്യുവെറിൻ 2025 (13- മത് പതിപ്പ്) വേദിയാവുന്നത്?
മാലി ദ്വീപ്
ദിവേഹി ഭാഷയിൽ എക്യുവെറിൻ എന്ന പദത്തിന്റെ അർത്ഥം സുഹൃത്തുക്കൾ
ഇന്ത്യയിൽ ആദ്യമായി കടൽ മണൽ ഖനനം ആരംഭിക്കുന്നത്?
കൊല്ലം
.വനാതിർത്തികളിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്ന ആനകളെ ഒഴിവാക്കാൻ ഐഐഐ ടി കോട്ടയം വികസിപ്പിച്ച ഡ്രോൺ?
Asthra V-1
2025 ഫെബ്രുവരി അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ?
കല്ലൂർ ബാലൻ
ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി ആം ആദ്മി പാർട്ടി തിരഞ്ഞെടുത്തത്? അതിഷി മർലീന
ഡൽഹിയുടെ പ്രതിപക്ഷനേതാവ് ആവുന്ന ആദ്യ വനിത അതിഷി
ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകളായി വരുന്നത് ആദ്യമായി ഡൽഹിയിലാണ്
യു എസിലുള്ള കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡോ ട്രംപ് തിരിച്ചുകൊണ്ടുവന്നിട്ടുള്ള 18- നൂറ്റാണ്ടിലെ നിയമം?
ഏലിയൻസ് എനിമി ആക്ട്
പൈലറ്റു മാർക്ക് ഇലക്ട്രോണിക് പേഴ്സണൽ ലൈസൻസ് ആരംഭിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യം?
ഇന്ത്യ
ആദ്യത്തെ രാജ്യം ചൈന
നാഗാലാൻഡിൽ നിലവിൽ വന്ന 17 മത്തെ ജില്ല?
മേലൂരി
അടുത്തിടെ അന്തരിച്ച ഒഡീസി നൃത്തത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
മായാധർ റൗട്ട്
അടുത്തിടെ സ്ഫോടനം സംഭവിച്ച
മൗണ്ട് ഡുകോനോ സ്ഥിതി ചെയ്യുന്ന രാജ്യം? ഇന്തോനേഷ്യ
50 ലക്ഷം ഡോളർ നൽകുന്നതിലൂടെ ഗോൾഡ് കാർഡ് വിസ ലഭ്യമാക്കുവാൻ തീരുമാനിച്ച രാജ്യം?
യു എസ് എ
2025- ലെ ദേശീയ പാരാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ സംസ്ഥാനം?
തമിഴ്നാട്
2025 ഫെബ്രുവരി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്?
ശക്തികാന്തദാസ്
നിലവിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ – പി കെ മിശ്ര
ശക്തികാന്തദാസ്
2025 ഫെബ്രുവരി റിപ്പോർട്ട് പ്രകാരം ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
80- സ്ഥാനത്ത്
ഈ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർക്ക് 56 ഇടങ്ങളിലേക്ക് വിസ ഇല്ലാതെ സഞ്ചരിക്കാം
2025 ഫെബ്രുവരി റിപ്പോർട്ട് പ്രകാരം ഹെൻലി പാസ്പോർട്ട് സൂചികയിൽ
ഒന്നാമത്തെ രാജ്യം സിംഗപ്പൂർ
ഈ റിപ്പോർട്ട് പ്രകാരം സിംഗപ്പൂർ പൗരന്മാർക്ക് 197 ഇടങ്ങളിലേക്ക് വിസ കൂടാതെ പ്രവേശിക്കാം
ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി 2025 -ന്റെ വേദി?
കൊച്ചി
ഗ്രാമ വികസനത്തിനായി ‘ബികാഷിത ഗാവ് ‘ പദ്ധതി ആരംഭിച്ച സംസ്ഥാനം?
ഒഡീഷ്യ
അയ്യങ്കാളിയുടെ ജീവചരിത്രം പ്രമേയമാവുന്ന കതിരവൻ എന്ന ചിത്രത്തിൽ അയ്യങ്കാളിയായി വേഷമിടുന്നത്?
സിജു വിൽസൺ
സംസ്ഥാനതലത്തിൽ വികസിപ്പിക്കുന്ന ട്രൈബൽ ഹെൽത്ത് ആക്ഷൻ പ്ലാനിന് സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന?
ലോകാരോഗ്യ സംഘടന
രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ കേരളത്തിൽ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ് ) നിലവിൽ വരുന്നത്?
മൈലാട്ടി (കാസർഗോഡ്)
പട്ടികവർഗ്ഗ മേഖലയിലെ ജനവിഭാഗങ്ങൾ ക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു കൊണ്ട് നൂതനമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പദ്ധതി
കെ – ടിക്
കേരളത്തിന്റെ ആരോഗ്യമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാൻ വേണ്ടിയുള്ള കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?
വേൾഡ് ബാങ്ക്
Kerala Health System Improvement Program
കേരളം തയ്യാറാക്കിയ വരൾച്ച മാപ്പ് പ്രകാരം ഏറ്റവും കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങൾ ഉള്ള ജില്ല?
കാസർകോട്
വരൾച്ച ഏറ്റവും കുറവുള്ള പ്രദേശങ്ങൾ കോട്ടയം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി ബാരൽ പിനാക റോക്കറ്റ് ലോഞ്ചർ വാങ്ങുന്നത് ഏത് രാജ്യം?
ഫ്രാൻസ്
ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പയിൻ?
ഓക്സെല്ലോ
ബംഗ്ലാദേശിലെ അക്രമവും നശീകരണ പ്രവർത്തനങ്ങളും തടയുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ
ഓപ്പറേഷൻ ഡവിൾ ഹണ്ട്
മൗറീഷ്യസിന്റെ 57 മത് ദേശീയ ദിനത്തിന്റെ (2025)മുഖ്യ അതിഥി?
പ്രധാനമന്ത്രി നരേന്ദ്ര മോദി
2025 -ലെ ദേശീയ ഗെയിംസ് വനിതകളുടെ വാട്ടർ പോളോയിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ സംസ്ഥാനം?
കേരളം
ഫൈനലിൽ മഹാരാഷ്ട്ര പരാജയപ്പെടുത്തിയാണ് കേരളം സ്വർണ മെഡൽ സ്വന്തമാക്കിയത്
അടുത്തിടെ നരേന്ദ്രമോദി സന്ദർശിച്ച മസാർഗസ് യുദ്ധ സെമിത്തേരി സ്ഥിതി ചെയ്യുന്ന രാജ്യം?
ഫ്രാൻസ്
38 മത് ദേശീയ ഗെയിംസിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയത്
സർവീസസ്
രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര
മൂന്നാം സ്ഥാനത്ത് ഹരിയാന
കേരളം 14 സ്ഥാനത്ത്
വേദി ഉത്തരാഖണ്ഡ്
പ്രാഥമിക കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിനോടൊപ്പം ദ്വിതീയ കാർഷിക മേഖലയുടെ ഉന്നമനം എന്നീ
ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് സംസ്ഥാന വ്യാപകമായി ആരംഭിച്ച പദ്ധതി?
കൃഷി സമൃദ്ധി പദ്ധതി
ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി ഹെൽത്തി പ്ലേറ്റ് പദ്ധതി ആരംഭിച്ച ജില്ലാ ഭരണകൂടം? മലപ്പുറം
2025 -ലെ ബിംസ്റ്റെക് യുവജന ഉച്ചകോടി ഏത് സംസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്?
ഗുജറാത്ത്
ഔഷധസസ്യങ്ങളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അവബോധം നിൽക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച ക്യാമ്പയിൻ?
ശതാവരി ഫോർ ബെറ്റർ ഹെൽത്ത്
Shatavari – For Better Health
ലോകത്ത് ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ വിറ്റുപോയ പശു
വിയറ്റിന -19
Weekly Current Affairs | 2025 ഫെബ്രുവരി 23-28 വരെയുള്ള ആനുകാലിക വിവരങ്ങൾ