2025 ഏപ്രിൽ 1-5 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ഏപ്രിൽ 1-5 വരെയുള്ള ആനുകാലിക വിവരങ്ങൾ
2026 ലെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ആദ്യത്തെ ഏഷ്യൻ രാജ്യം?
ജപ്പാൻ
കേന്ദ്രസർക്കാറിന്റെ പുതുക്കിയ കണക്ക നുസരിച്ച് കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം?
369 രൂപ
ഏറ്റവും കൂടുതൽ തൊഴിലുറപ്പു വേതനം ലഭിക്കുന്ന സംസ്ഥാനം ഹരിയാന 400 രൂപ
ഏറ്റവും കുറവ് അരുണാചൽ പ്രദേശ്
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൗരയൂഥത്തിൽ ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?
ശനി
274 ഉപഗ്രഹങ്ങളാണ് ശനിക്കുള്ളത്
നിലവിൽ വ്യാഴത്തിന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 95 ഉപഗ്രഹങ്ങൾ ഉണ്ട്
IQAir ന്റെ 2024-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ബഹാമസ്
രണ്ടാം സ്ഥാനത്ത് – ബെർമുഡ
മൂന്നാം സ്ഥാനത്ത് -ഫ്രഞ്ച് പൊളിനേഷ്യ
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്?
തിരുവനന്തപുരം
വനംവകുപ്പിന്റെ സർപ്പ (SARPA) എന്ന മൊബൈൽ അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ?
ടൊവിനോ തോമസ്
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലം?
പാമ്പൻ പാലം
രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർത്ഥാടന കേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന റെയിൽവേ കടൽ പാലമാണ് പാമ്പൻ
വയോജനങ്ങളുടെ പരിരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വയോജന കമ്മീഷൻ രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം?
കേരളം
കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരം
ലോകത്തിൽ ഏറ്റവും വലിയ തുകയ്ക്ക് ലേലം ചെയ്യപ്പെട്ട ഇന്ത്യൻ കലാസൃഷ്ടി?
ഗ്രാമ യാത്ര
ചിത്രം വരച്ചത്
എം എഫ് ഹുസൈൻ
ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 1.38 കോടി ഡോളറിനാണ് (ഏകദേശം 118 കോടി രൂപ) ഗ്രാമയാത്ര ചിത്രം വിറ്റു പോയത്
2023 ൽ ലക്ഷം ഡോളറിന് (ഏകദേശം 63 കോടി രൂപ) വിറ്റുപോയ അമൃതാ ഷെർഗിലിന്റെ ദ സ്റ്റോറി ടെല്ലറാണ് മുൻപ് ഏറ്റവും വലിയ തുക കരസ്ഥമാക്കിയ ഇന്ത്യൻ ചിത്രം
കേരള സർവകലാശാലയുടെ 2021, 2022 വർഷങ്ങളിലെ ഒ എൻ വി പുരസ്കാരത്തിന് അർഹരായവർ?
2021- ൽ എം കെ സാനു
2022- ൽ എം മുകുന്ദൻ
2025 -ൽ ലോക കാലാവസ്ഥ സംഘടന പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം
2024 -ലെ അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലുണ്ടായ സംഭവം?
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ (വയനാട്)
2024 ജൂലൈ 30 -നാണ് ഉരുൾപൊട്ടൽ നടന്നത്
ഐഎസ്ആർഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്ലസ് പ്രകാരം രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം ആറാമത്
ലോക ബാല പുസ്തക ദിനം?
ഏപ്രിൽ 2
ഡെന്മാർക്കിൽ നിന്നുള്ള എഴുത്തുകാരൻ ഹാൻസ് ക്രിസ്ത്യൻ ആന്റേഴ്സിന്റെ ജന്മദിനമാണ് ലോക ബാലപുസ്തക ദിനമായി ആചരിക്കുന്നത്
മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ പ്രതിമ സ്ഥാപിതമാകുന്നത്?
ചിത്രാഞ്ജലി സ്റ്റുഡിയോ (തിരുവനന്തപുരം)
മോഹൻലാൽ ( സിനിമാതാരം) ബ്രാൻഡ് അംബാസിഡർ ആയി എത്തിയ ലഹരി വിരുദ്ധ ഹ്രസ്വചിത്രം?
യോദ്ധാവ്
ആലപ്പുഴ മങ്കൊമ്പിലെ നെല്ലു ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ നെൽവിത്തുകൾ?
ആദ്യ, പുണ്യ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം സ്ഥാപിതമാകുന്നത്?
മുണ്ടയ്ക്കൽ (കൊല്ലം)
അടുത്തിടെ സിക്കിമിൽ നിന്നും സോളമൻ ദ്വീപുകളിലേക്ക് കയറ്റുമതി ചെയ്ത
ജി ഐ- ടാഗ് പദവി ലഭിച്ച മുളക് ഇനം? ഡാലെ മുളക് (Dalle chilli)
ഫയർ ബോൾ മുളക് (ഡാലെ ഖുർസാനി) എന്നും അറിയപ്പെടുന്നു
2020 ലാണ് ഭൗമസൂചിക പദവി ലഭിച്ചത്
2025 ഹൂറൂൺ ആഗോള സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത്?
ഇലോൺ മസ്ക്
രണ്ടാം സ്ഥാനത്ത് ജെബ് ബസോസ്
മൂന്നാംസ്ഥാനത്ത് മാർക്ക് സക്കർ ബർഗ്
ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനത്തുള്ള വ്യക്തി മുകേഷ് അംബാനി
രണ്ടാം സ്ഥാനത്ത് ഗൗതം അദാനി
പൂർണ്ണമായും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ ദിനപത്രം?
ഇൽ ഫ്ലോഗിയോ (ഇറ്റാലിയൻ ദിനപത്രം )
കുഷ്ഠരോഗത്തെ പൂർണ്ണമായും നിർമാർജനം ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യം?
ജോർദാൻ
ഗാന്ധിജി ശ്രീനാരായണഗുരുദേവനെ ശിവഗിരിയിൽ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിലവിൽ വന്ന ശതാബ്ദി സ്മാരക മ്യൂസിയമായ വനജാക്ഷി മന്ദിരം നാടിനു സമർപ്പിച്ചത്?
തുഷാർ ഗാന്ധി (ഗാന്ധിജിയുടെ ചെറു മകൻ)
വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന നാഷണൽ സർവീസ് – സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ?
ലൈഫ് ഈസ് ബ്യൂട്ടിഫുൾ
ഇന്ത്യയിലെ ആദ്യ റുമാറ്റിക് ഫീവർ രഹിത ജില്ല?
കോട്ടയം
പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തുഗവേഷകൻ ജോൺ മാർഷലിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം?
തമിഴ്നാട് (ചെന്നൈ)
ഹാരപ്പൻ മോഹൻജദാരോ നാഗരികതയുടെ കണ്ടത്തലിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ജോൺ മാർഷൽ
കിദൂർ പക്ഷി ഗ്രാമം സ്ഥിതിചെയ്യുന്ന ജില്ല? കാസർകോട് (കുമ്പളപഞ്ചായത്ത്)
കൂർമ്മം എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്?
കെ ജി എസ്
അഭിപ്രായസ്വാതന്ത്രസൂചിക 2025 -ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
നോർവേ
രണ്ടാംസ്ഥാനത്ത് ഡെന്മാർക്ക്
മൂന്നാംസ്ഥാനത്തെ ഹംഗറി
ഇന്ത്യ 24 സ്ഥാനത്ത്
സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേഡ് പാലം?
നാലു ചിറപ്പാലം (ആലപ്പുഴ)
സ്പെയ്സ് എക്സിന്റെ ട്രാൻസ്പോർട്ടർ ദൗത്യത്തിന്റെ ഭാഗമായി 2025ൽ വിക്ഷേപിച്ച കേരളത്തിൽ നിന്നുള്ള ഉപഗ്രഹം ?
നിള
സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രോജക്ട് ഹിഫാസത് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
പഞ്ചാബ്
2025 ആന്ധ്രപ്രദേശ് സർക്കാറിന്റെ ഉപദേശകനായി ചുമതലയറ്റ മുൻ ഐഎസ്ആർഒ (ISRO) ചെയർമാൻ?
എസ് സോമനാഥ്
അടുത്തിടെ വിവിധ ആകാശഗംഗകളുടെ ചിത്രം പകർത്തിയ ബഹിരാകാശ ദൂരദർശനി?
യൂക്ലിഡ്
വടക്കേ ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ പവർ പ്രൊജക്റ്റ് നിലവിൽ വരുന്നത്?
ഹരിയാന
കലാമണ്ഡലം ഫെല്ലോഷിപ്പ് 2025- ൽ നേടിയ നർത്തകി ?
കലാമണ്ഡലം സരസ്വതി
യുജിസിയുടെ കാറ്റഗറി 1 ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാല? എംജി യൂണിവേഴ്സിറ്റി (കോട്ടയം)
പൗരസേവനങ്ങൾ ക്കായി സാരഥി എന്ന
എ ഐ ചാറ്റ് ബോട്ട് അവതരിപ്പിച്ച സംസ്ഥാനം?
ഹരിയാന
പ്രപഞ്ച ചരിത്രത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ദൂരദർശിനി?
സ്ഫെറെക്സ് (SPHEREx)
ഏതു മലയാള സാഹിത്യകാരന്റെ കൃതികളും അഭിമുഖങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് കേന്ദ്ര സാഹിത്യ അക്കാദമി ‘റീഡർ’ പുറത്തിറക്കുന്നത്?
എം ടി വാസുദേവൻ നായർ
ആഗോള ഭീകരവാദ സൂചിക 2025 പ്രകാരം തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യം?
ബുർക്കിന ഫാസോ
Weekly Current Affairs | 2025 ഏപ്രിൽ 1-5 വരെയുള്ള ആനുകാലിക വിവരങ്ങൾ