2024 മെയ് 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 മെയ് 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ
2024 -ലെ ഒഎൻവി സാഹിത്യ
പുരസ്കാരത്തിന് അർഹയായ വിഖ്യാത ഒഡിയ എഴുത്തുകാരി?
പ്രതിഭ റായ്
മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
2024 -ലെ ഒ എൻ വി യുവസാഹിത്യ പുരസ്കാരം നേടിയ ‘രാത്രിയിൽ അച്ചാങ്കര’ എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്?
ദുർഗാപ്രസാദ്
50000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തി ക്കുന്ന ഐക്യരാഷ്ട്രസഭാ സ്ഥാപനമായ
യൂണിസെഫിന്റെ ഇന്ത്യയിലെ അംബാസഡറായി നിയമിക്കപ്പെട്ട ചലച്ചിത്രതാരം?
കരീന കപൂർ
ഇന്ത്യയുടെ എത്രാമത്തെ നാവികസേന മേധാവിയാണ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി?
26 -മത്
2025 ജനുവരി 1- ശേഷം മുഴുവൻ അധ്യാപകർക്കും എ ഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറുന്നത്?
കേരളം
2024 മെയ് 6-ന് അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ?
ഹരികുമാർ
2024 -ലെ 4- മത് ലോക കേരള സഭയുടെ വേദി?
തിരുവനന്തപുരം
ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ )
ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല?
തൃശ്ശൂർ
ആദ്യ ജില്ല പാലക്കാട്
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ 2025 -ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ (ഗുവാഹത്തി)
ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്നുള്ള ‘ഗഗൻ സ്ട്രൈക്ക് -11’ സംയുക്ത അഭ്യാസത്തിന്റെ വേദി?
പഞ്ചാബ്
ഇന്റർനാഷണൽ ചെസ് ഫെഡറേഷന്റെ
ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച മൂന്നാമത്തെ ഇന്ത്യൻ വനിത?
വൈശാലി രമേശ് ബാബു
കൊനേരു ഹംപി, ഡി ഹരിക എന്നിവരാണ് ഇതിനുമുമ്പ് ഗ്രാൻഡ് മാസ്റ്റർ ആയത്
ഇന്ത്യയുടെ 84- മത്തെ ഗ്രാൻഡ് മാസ്റ്റർ വൈശാലി രമേശ് ബാബു
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഗ്രാൻഡ് മാസ്റ്റർ പദവിയിൽ എത്തുന്ന സഹോദരനും സഹോദരിയുമാണ്
പ്രഗ്നാനന്ദയും വൈശാലിയും
കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ നിലവിൽ വരുന്ന ജില്ല?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ മെട്രോ റെയിൽ നിലവിൽ വന്നത്?
കൊച്ചി
എയർ ഇന്ത്യയുടെ ആഗോള സോഫ്റ്റ്‌വെയർ വികസന കേന്ദ്രം നിലവിൽ വരുന്ന കേരളത്തിലെ നഗരം?
കൊച്ചി
2024 -ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായ മലയാള കവിയും ഗാനരചയിതാവുമായ വ്യക്തി ?
റഫീഖ് അഹമ്മദ്
അടുത്തിടെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ്?
അരളി പൂവ്
പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം
ശാസ്ത്രീയ നാമം Nerium oleander, N. indicum
ഇന്ത്യയിലെ 17- മത് ചൈനീസ് അംബാസഡറായി നിയമിതനായ വ്യക്തി?
Xu Feihong
എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗെയുടെ ജീവിതകഥ പറയുന്ന സിനിമ?
ടെൻസിംഗ്
സംവിധായിക ജെന്നിഫർ ഫീഡം (ഓസ്ട്രേലിയ)
1953 മെയ് 29 -ന് എഡ്മണ്ട് ഹിലാരി, ടെൻസിങ് നോർഗ എവറസ്റ്റ് കീഴടക്കി
ഏതു രാജ്യത്തെ സുപ്രീംകോടതിയാണ് പ്രഗ്നന്റ് വുമൺ എന്നതിന് പകരം പ്രഗ്നന്റ് പേഴ്‌സൺ എന്ന പദം ഉപയോഗിക്കണം എന്ന് പ്രസ്താവിച്ചത്?
ഇന്ത്യ
2024 മെയ് അന്തരിച്ച പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ വ്യക്തി?
സംഗീത് ശിവൻ
2024 -ൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ലകൾ?
മലപ്പുറം, കോഴിക്കോട്
വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി
ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്ക് എത്തുന്നത്
1937-ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്
വെസ്റ്റ് നൈൽ പനി ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണം സ്ഥിരീകരിക്കപ്പെട്ട ജില്ല?
തൃശ്ശൂർ
കേരളത്തിൽ ആദ്യമായി വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല?
ആലപ്പുഴ (2011)
2024 -ലെ ലോക കാലാവസ്ഥ ഉച്ചകോടി (COP 29) വേദി
ബാക്കു (അസർബൈജാൻ)
2025 -ലെ ലോക കാലാവസ്ഥ ഉച്ചകോടി (COP 30) വേദി
Belem do Para (ബ്രസീൽ)
ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങ ളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പുതിയ 100 രൂപ നോട്ട് അവതരിപ്പിക്കാൻ തീരുമാനിച്ച രാജ്യം?
നേപ്പാൾ
ഇന്ത്യയിൽ കോളേജ് ക്യാമ്പസിൽ സ്ഥാപിതമായ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വന്ന കോളേജ്?
ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (മൂവാറ്റുപുഴ )
അടുത്തിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് -19 വകഭേദം?
FLiRT
Omicron -ന്റെ JN. 1-ൽ പെട്ട കോവിഡ് വകഭേദമാണ് FLiRT
സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന നവജാത ശിശുക്കളുടെ ജനന വൈകല്യം കണ്ടെത്തുന്നതിനുള്ള സമഗ്ര ആരോഗ്യ പരിശോധന പദ്ധതി?
ശലഭം
2012- ൽ ആരംഭിച്ച ശലഭം പദ്ധതി നടപ്പിലാക്കുന്നത് കേരള ആരോഗ്യ വകുപ്പ്
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന പാർക്ക് സ്ഥാപിതമായത്?
പൂനെ
2024-ലെ വനിത T20 മത്സരത്തിന് വേദിയാകുന്ന രാജ്യം?
ബംഗ്ലാദേശ്
അടുത്തിടെ അസ്ട്രാസെനെക (AstraZeneca) എന്ന കമ്പനി വിപണിയിൽ നിന്നും പിൻവലിച്ച കോവിഡ് വാക്സിൻ?
കോവിഷീൽഡ്
ലോക ഫുട്ബോൾ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ച ദിവസം?
മെയ് 25
ഒളിമ്പിക്സിന്റെ ഭാഗമായി 1924 മെയ് 25ന് നടന്ന രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിന്റെ 100- മത് വാർഷികമാണ് 2024
ലോകത്തിലെ ആദ്യത്തെ AI സുരക്ഷാ ഉച്ചകോടി നടന്നത്?
ഇംഗ്ലണ്ട്
എ ഐ സുരക്ഷയുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഉടമ്പടി?
ബ്ലെച്ചലി ഉടമ്പടി
ലോകത്തിലെ ആദ്യ എ ഐ നയതന്ത്രജ്ഞ?
വിക്ടോറിയ ഷീ (ഉക്രൈൻ)
കുടുംബശ്രീ അംഗങ്ങളുടെ കലാ സംസ്കാരിക സാമൂഹിക ഉന്നമന ത്തിനായി എഡിഎസുകൾ (ADS) വഴി നടപ്പിലാക്കുന്ന പദ്ധതി?
എന്നിടം
1998 മെയ് 17 -ന് വാജ്പേയ് മലപ്പുറത്ത് കുടുംബശ്രീ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ദിനം മെയ് 17
2024 -ലെ ലോക പത്ര സ്വാതന്ത്ര്യ ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം?
ചിലി
ലോക പത്ര സ്വാതന്ത്ര്യ ദിനം?
മെയ് 3
2024 മെയ് അന്തരിച്ച പ്രശസ്ത മേള വിദ്വാൻ?
കേളത്ത് അരവിന്ദാക്ഷ മാരാർ
ആലുവ സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ സ്മാരക ഗ്രന്ഥം?
പലമതസാരവുമേകം
1924- ലാണ് ആലുവ സർവമത സമ്മേളനം നടന്നത്
2024-ലെ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ 8- മത് സത്യജിത്ത് റേ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
പ്രഭാവർമ്മ
2024- ൽ സത്യജിത് റേ പുരസ്കാരം നേടിയ മലയാള സിനിമ നടി?
ഷീല
2024 -ലെ തോമസ് കപ്പ് & യൂബർ കപ്പ് ജേതാക്കൾ?
ചൈന
വേദി ചൈനയിലെ ചെങ്ഡു
പുരുഷന്മാർക്കുള്ള അന്താരാഷ്ട്ര ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് -തോമസ് കപ്പ്
വനിതകളുടെ അന്താരാഷ്ട്ര ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് -യൂബർ കപ്പ്
2026 ലെ തോമസ് കപ്പ് & യൂബർ കപ്പ് ഫൈനൽ മത്സരങ്ങൾക്ക് വേദിയാവുന്ന രാജ്യം?
ഡെന്മാർക്ക്
വനിത ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം?
ആശാ ശോഭന
ലോക റെഡ് ക്രോസ് ദിനം?
മെയ് 8
റെഡ് ക്രോസിന്റെ സ്ഥാപകനായ ഹെന്റി ഡുനന്റി ന്റെ ജന്മദിനമാണ് മെയ് 8
കപ്പലുകളെ തകർക്കുന്ന ബോംബുകളെ കണ്ടെത്താനും നിർവീര്യമാക്കാനും കെൽട്രോൺ നിർമ്മിച്ച സംവിധാനം?
മാരീച്
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് നിലവിൽ വന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് നിലവിൽ വന്നത്
2024 മെയ് പ്രകാശനം ചെയ്ത മലയാള സാഹിത്യ സമിതിയുടെ രണ്ടാമത്തെ കവിത സമാഹാരം?
ദലമർമ്മരങ്ങൾ
ഇന്റർനാഷണൽ ന്യൂസ് മീഡിയ അസോസിയേഷന്റെ ഗ്ലോബൽ മീഡിയ അവാർഡ് 2024 -ൽ നേടിയ AI അവതാരക ?
സന
ഇന്ത്യ ടുഡേ 2023-ൽ അവതരിപ്പിച്ച
എ ഐ അവതാരികയാണ് സന
2024 -ലെ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
നോർവേ
2024 -ലെ ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് വേദി?
ബംഗ്ലാദേശ്
നിലവിലെ ചാമ്പ്യൻ (2023) ഓസ്ട്രേലിയ
വേദി ദക്ഷിണാഫ്രിക്ക
2024 -ലെ ഐസിസി പുരുഷ ട്വന്റി20 ലോകകപ്പ് വേദി?
വെസ്റ്റിൻഡീസ്, യു എസ് എ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023- 24 ൽ വിജയികളായ ടീം?
മുംബൈ സിറ്റി എഫ് സി.
ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജെയന്റിനെയാണ് പരാജയപ്പെടുത്തിയത്
രണ്ടാം തവണയാണ് ടീം ഐ എസ് എൽ കപ്പു നേടുന്നത്
ചൈന പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ?
ഫുജിയാൻ
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം 2022 -ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം?
ഇന്ത്യ
രണ്ടാമത് മെക്സിക്കോ
മൂന്നാം സ്ഥാനത്ത് ചൈന
2024 മെയ് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ഗുസ്തി താരം?
ഹമിദാ ബാനു
14- മത് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള ജൂറി പുരസ്കാരത്തിന് അർഹനായത്?
രാകേഷ് നാരായണൻ
ചിത്രം -തണുപ്പ്
ഇന്ത്യയിലെ ആദ്യ ആസ്ട്രോ ടൂറിസം ക്യാമ്പയിൻ ‘നക്ഷത്ര സഭ’
നടപ്പിലാക്കിയ സംസ്ഥാനം?
ഉത്തരാഖണ്ഡ്
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ ധനസഹായം നൽകുന്ന പദ്ധതി?
ആശ്വാസകിരണം
2010-ൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ആശ്വാസകിരണം
പദ്ധതി നടപ്പിലാക്കുന്നത് കേരള സാമൂഹ്യ സുരക്ഷാ മിഷൻ
2024 മെയ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിക്ക് ഒരുങ്ങുന്ന രാജ്യം?
പാക്കിസ്ഥാൻ
കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ ശേഷം വീണ്ടും നിരോധിക്കാൻ തീരുമാനിച്ച രാജ്യം?
തായ്‌ലൻഡ്
കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ ഏഷ്യൻ രാജ്യമായിരുന്നു
തായ്‌ലൻഡ്
2024 മെയ് നൂറാം സമാധി വാർഷിക ദിനം ആചരിക്കുന്ന നവോത്ഥാന നായകൻ?
ചട്ടമ്പിസ്വാമികൾ
2024 -ലെ ട്വന്റി20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിന്റെ ക്യാപ്റ്റനായ ഇന്ത്യക്കാരൻ?
മോനാങ്ക പട്ടേൽ
ലോകത്തിലെ ഏറ്റവും ആഴമുള്ള ബ്ലൂ ഹോൾ?
Taam Ja Blue Hole (മെക്സിക്കോ)
ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള മറൈൻ സിങ്ക് ഹോൾ (ബ്ലൂ ഹോൾ) കണ്ടെത്തിയ കടൽ ഏതു രാജ്യത്താണ്
മെക്സിക്കോ
കടലിനടിയിൽ കാണപ്പെടുന്ന വലിയ കുഴികളെയോ ഗുഹകളെയോ ആണ് ബ്ലൂ ഹോളുകൾ എന്ന് പറയുന്നത്
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 300 മത്സരങ്ങൾ കളിച്ച രണ്ടാമത്തെ ഇന്ത്യൻ താരം?
ഹർമൻപ്രീത് കൗർ
2024 മെയ് അന്താരാഷ്ട്ര ഗുസ്തി സംഘടന വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ താരം?
ബജരംഗ് പുനിയ
ബജരംഗ് പുനിയ ഇന്ത്യയുടെ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവ്
അടുത്തിടെ കനത്ത മഴയെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായ ലാറ്റിനേമേരിക്കൻ രാജ്യം?
ബ്രസീൽ
2024 മെയ് അന്തരിച്ച ഹോളിവുഡ് താരം?
ബെർണാഡ് ഹിൽ
ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു
അടുത്തിടെ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം?
ജർമ്മനി
2023 മെയ് അന്താരാഷ്ട്ര റേഡിയോ ടെലിവിഷൻ പ്രക്ഷേപണ മാധ്യമമായ ‘അൽ ജസീറ’ ക്കു വിലക്കേർപ്പെടുത്തിയ രാജ്യം?
ഇസ്രായേൽ
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ‘സ്കൂൾ ഓൺ വീൽസ്’ പദ്ധതി ആരംഭിച്ച സംസ്ഥാനം?
മണിപ്പൂർ
എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ വരൾച്ചയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച രാജ്യം?
സിംബാബ് വെ
2024 -ൽ അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിൽ പുലിസ്റ്റർ പുരസ്കാരം നേടിയ സാമൂഹ്യ മാധ്യമം?
ന്യൂയോർക്ക് ടൈംസ്
അടുത്തിടെ അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തപ്പെട്ട പുതിയ ഇനം ക്യാറ്റ് ഫിഷ്?
ഗ്ലിപ്റ്റോതോറാക്സ് പുണ്യബ്രതൈ
അരുണാചൽ പ്രദേശിലെ ബ്രഹ്മപുത്ര നദിയിൽ നിന്നാണ് കണ്ടെത്തിയത്
ഇന്ത്യയിൽ കൽക്കരി ഖനി തൊഴിലാളി ദിനമായി ആചരിക്കുന്നത്?
മെയ് 4
അടുത്തിടെ WFI അത്‌ലറ്റ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി?
സ്മിത എ എസ്
ആകാശവാണി വാർത്തയുടെ ഡയറക്ടർ ജനറലായി നിയമിതയായത്?
മൗഷുമി ചക്രവർത്തി
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ബോംബർ വിമാനം?
F W D -200 B
2024 മെയ് അന്തരിച്ച മാങ്ങാട് നടേശൻ പ്രശസ്തനായ മേഖല?
കർണാടക സംഗീതം
2023 – 24 സീസണിലെ സ്പാനിഷ് ലാലിഗ കിരീടം നേടിയത്?
റയൽ മാഡ്രിഡ്
ഡിഗോ മറഡോണയ്ക്ക് ഗോൾഡൻ ബോൾ പുരസ്കാരം ലഭിച്ചത് ഏതു ലോകകപ്പിൽ ആണ്?
1986 മെക്സിക്കോ
2024 വരെയുള്ള കണക്കുകൾ പ്രകാരം ഭീകരതക്കെതിരെ UN ട്രസ്റ്റ് ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക നൽകിയ രാജ്യം?
ഖത്തർ
രണ്ടാം സ്ഥാനം സൗദി അറേബ്യ
മൂന്നാം സ്ഥാനം യൂറോപ്യൻ യൂണിയൻ
തെക്കൻ പസഫിക് സമുദ്രത്തിലെ ദീപായ സോളമൻ ദ്വീപിലെ പുതിയ പ്രധാനമന്ത്രി?
ജെറമിയ മാനെ ലെയെ
അടുത്തിടെ 7000 വർഷം പഴക്കമുള്ള ചരിത്രാതീത വാസസ്ഥലം കണ്ടെത്തിയത്?
സെർബിയ
2024 -ലെ യുനെസ്കോയുടെ മാധ്യമസ്വാതന്ത്ര പുരസ്കാരം ലഭിച്ചത്?
ഗാസയിലെ വംശഹത്യ റിപ്പോർട്ട് ചെയ്ത പാലസ്തീൻ മാധ്യമപ്രവർത്തകർക്ക്
2024 -ലെ കമുകറ സംഗീത പുരസ്കാരം ലഭിച്ച സംഗീത സംവിധായകൻ?
ജെറി അമൽദേവ്
എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 -ലെ ഗുരുപ്രസാദം പുരസ്കാരം ലഭിച്ചത്?
എസ് സോമനാഥൻ
ISRO ചെയർമാൻ
റഷ്യയുടെ പ്രസിഡണ്ടായി 5-മത്തെ തവണയും ചുമതലയേറ്റത്?
വാളാഡിമർ പുടിൻ
ഇന്ദുലേഖ എന്ന ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ?
രാജാരവിവർമ്മ
കേരള സംസ്ഥാന ദുരന്തനിവാരണ സമിതി ചെയർമാൻ?
മുഖ്യമന്ത്രി
2023ലെ സോളാർ എനർജി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം
മൂന്ന്
ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്ത ങ്ങളിൽ മഞ്ഞരൂപത്തിൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയത്?
ഐഎസ്ആർഒ (ISRO)
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനെ തുടർന്ന് നാഡ താൽക്കാലികമായി സസ്പെൻഡ് ചെയ്ത ഇന്ത്യൻ ഗുസ്തി താരം?
ബജരംഗ് പുനിയ
ഇന്ത്യയിലെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് ലഭിച്ച കാന്തല്ലൂർ ഏത് ജില്ലയിലാണ്?
ഇടുക്കി
വാർഷിക സെൻസസ് പ്രകാരം ഇരവികുളം നാഷണൽ പാർക്കിൽ കണ്ടെത്തിയ വരയാടുകളുടെ എണ്ണം?
827
ശാസ്ത്രീയ നാമം -നീലഗിരി ട്രാഗസ് ഹൈലോക്രിയസ്
പ്ലേയിംഗ് ഇലവൻ തെരഞ്ഞെടുക്കുന്നതിനായി അടുത്തിടെ ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ച ടീം?
ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം
2023 – 24 എഫ് ഐ എച്ച് പ്രൊ ലീഗ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ?
സലിമ ടെറ്റെ
ആദ്യ സർക്കാരിതര കാമ്പസ് വ്യവസായ പാർക്കിന് തുടക്കം കുറിച്ച ജെൻ റോബോട്ടിക്സ് ഏത് സംസ്ഥാനത്തു നിന്നുള്ള റോബോട്ടിക്സ് സ്റ്റാർട്ടപ്പാണ് ?
കേരളം
Weekly Current Affairs | 2024 മെയ് 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam