Weekly Current Affairs for Kerala PSC Exams
ഔദ്യോഗികമായി വൃക്ഷം, ജീവി, പക്ഷി, ചെടി എന്നിവയെ പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?
കാസർകോട്
ഔദ്യോഗിക വൃക്ഷം? കാഞ്ഞിരം ഔദ്യോഗിക ജീവി? പാലപ്പൂവൻ ആമ ഔദ്യോഗിക പക്ഷി? വെള്ള വയറൻ കടൽപ്പരുന്ത്
ഔദ്യോഗിക ചെടി? പെരിയ പോളിത്താളി
1971 -ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ ആദരിക്കുന്നതിനുള്ള സ്മാരകം നിലവിൽ വരുന്നത്?
അഷുഗഞ്ച് (ബംഗ്ലാദേശ്)
ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥിന്റെ ആത്മകഥ?
നിലാവ് കുടിച്ച സിംഹങ്ങൾ
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വ്യാപകമായി സിബിഐ നടത്തുന്ന പരിശോധന?
ഓപ്പറേഷൻ ചക്ര 2
മികച്ച ഫുട്ബോൾ താരത്തിനുള്ള 2023- ലെ ബാലൺ ദ്യോർ പുരസ്കാര ജേതാക്കൾ?
പുരുഷ വിഭാഗത്തിൽ അർജന്റീന താരം- ലയണൽ മെസ്സി
വനിതാ വിഭാഗത്തിൽ സ്പാനിഷ് താരം-
എയ്റ്റാന ബോൺമാട്ടിയും
(എട്ടാം തവണയാണ് മെസ്സി ബാലൺ ദ്യോർ പുരസ്കാരം നേടുന്നത്)
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 28- മത് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്കിളിംഗ് ചാമ്പ്യൻഷിപ്പ് വേദി?
പൊന്മുടി (തിരുവനന്തപുരം)
ഇന്ത്യയിൽ നിന്ന് ഏത് രാജ്യത്തേക്കാണ് കപ്പൽ സർവീസ് തുടങ്ങിയത്?
ശ്രീലങ്ക
അടുത്തിടെ കൊക്കെയ്ൻ ആസക്തി ചികിത്സിക്കുന്നതിനുള്ള വാക്സിൻ പുറത്തിറക്കിയ രാജ്യം?
ബ്രസീൽ
ഒന്നു മുതൽ എട്ടാം ക്ലാസു വരെയുള്ള ഒ.ബി.സി വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി?
കെടാവിളക്ക്
2023 -ലെ പാരാ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ അവനി ലെഖാരയുടെ കായികയിനം ഏത്?
ഷൂട്ടിംഗ്
സ്ത്രീകളെ സംരംഭകരാക്കി സാമ്പത്തിക ഉന്നതിയിലേക്ക് നയിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും നിലവിൽ വരുന്ന സർക്കാർ പദ്ധതി?
കോമൺ സർവീസ് സെന്റർ (CSC)
ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്ന രണ്ടാമത്തെ കപ്പൽ?
ഷെൻ ഹുവാ 29
ഗോവയിൽ നടക്കുന്ന 37 മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാക വഹിച്ച താരം?
നീന്തൽത്താരമായ സാജൻ പ്രകാശ്
കേരള സർക്കാർ സേവനങ്ങൾ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴി നൽകുന്ന പദ്ധതിയുടെ പേര്?
കെ സ്മാർട്ട്
ലോകകപ്പ് ചരിത്രത്തിലെ അതിവേഗ സെഞ്ചുറി നേടിയ താരം?
ഗ്ലെൻ മാക്സ് വെൽ (ഓസ്ട്രേലിയ)
വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി AI -പവർ ആപ്പ് ഡൗട്ട് ക്ലിയറൻസ് ബോട്ട് പുറത്തിറക്കിയ സംസ്ഥാനം?
ആന്ധ്രപ്രദേശ്
ജർമ്മൻ ബുക്ക് ട്രേഡിന്റെ 2023 -ലെ സമാധാന പുരസ്കാരത്തിന് അർഹനായ വ്യക്തി?
സൽമാൻ റുഷ്ദി
37 മത് ദേശീയ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്ലൈസ് നീന്തലിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ മലയാളി താരം?
സാജൻ പ്രകാശ്
കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലറായി നിയമിതനായ വ്യക്തി?
പ്രൊഫ. ബി അനന്തകൃഷ്ണൻ
2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിംഗ് ബേദി ഏത് കായികയിനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
ക്രിക്കറ്റ്
ഇന്ത്യൻ വനിത ഹോക്കി താരം റാണി രാംപാലിന്റെ പേരിൽ സ്റ്റേഡിയം നിലവിൽ വന്ന സംസ്ഥാനം?
ഉത്തർപ്രദേശ് (റായിബറേലി)
കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്?
സച്ചിൻ ടെണ്ടുൽക്കർ
എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് സെന്റർ തുറന്ന ആദ്യ സംസ്ഥാനം?
കേരളം
കഥകളി പഠനത്തിന്റെ ഭാഗമാക്കിയ കേരളത്തിലെ പഞ്ചായത്ത്?
അയിരൂർ പഞ്ചായത്ത് (പത്തനംതിട്ട.
കേരളത്തിലെ ഏക കഥകളി ഗ്രാമം അയിരൂർ)
ഇന്ത്യയിലെ വായ്പ ആപ്പുകൾ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുവാൻ ഗൂഗിൾ ആരംഭിച്ച സുരക്ഷാ പദ്ധതി?
ഡിജി കവച്
കളമശ്ശേരി സ്ഫോടനവു മായി ബന്ധപ്പെട്ട് നടത്തിയ ഇന്റലിജൻസ് ബ്യൂറോ യുടെ സൈബർ പരിശോധന ഓപ്പറേഷൻ?
ചക്രവ്യൂഹ
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ദേശീയ ഐക്കണായി തിരഞ്ഞെടുത്ത ബോളിവുഡ് ചലച്ചിത്രതാരം?
രാജ്കുമാര്‍ റാവു
ആപ്പിളിന്റെ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി?
ടാറ്റ
Weekly Current Affairs for Kerala PSC Exams | GK Malayalam