Weekly Current Affairs for Kerala PSC Exams| 2023 September 17- 23 |2023 സെപ്റ്റംബർ 17-23 വരെയുള്ള ആനുകാലിക വിവരങ്ങൾ

Weekly Current Affairs for Kerala PSC Exams


19- മത് ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന കായിക താരങ്ങൾ?

ഹർമൻ പ്രീത് സിംഗ് (ഹോക്കി ക്യാപ്റ്റൻ)
ലവ് ലിന ബൊർഗോഹെയ്ൻ (ബോക്സിങ് താരം )


2024- ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യ അതിഥി?
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ


ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരം?
മിന്നുമണി


ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ തുറമുഖം?

വിഴിഞ്ഞം (വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അറിയപ്പെടുന്ന പേര്
വിഴിഞ്ഞം ഇന്റർനാഷണൽ എയർപോർട്ട് തിരുവനന്തപുരം)


2023 -ലെ ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ വെസ്റ്റേൺ ലെയ്ൻ എന്ന നോവലിന്റെ രചയിതാവായ ഇന്ത്യൻ വംശജ?
ചേത് ന മാരു


ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ടത്?

പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ കിരീടേശ്വരി ഗ്രാമം


പുതിയ പാർലമെന്റിന്റെ ആദ്യത്തെ സമ്മേളനം നടന്നത് എന്നാണ്?

2023 സെപ്റ്റംബർ 19


പുതിയ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യത്തെ ബിൽ?

വനിതാ സംവരണ ബിൽ (ബില്ലിന്റെ പേര്
നാരീശക്തി വന്ദൻ അധിനിയം, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33% ) വനിതകൾക്ക് സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഇത്)


പഴയ പാർലമെന്റ് നൽകിയിരിക്കുന്ന പേര്?

സംവിധാൻ സദൻ (ഭരണഘടനാ മന്ദിരം)


2023 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ?

ഇന്ത്യ
(ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി)


ഏറ്റവും ഉയർന്ന ലേല തുക ലഭിച്ച ഇന്ത്യൻ ആർട്ടിസ്റ്റിന്റെ ചിത്രം?

ദി സ്റ്റോറി ടെല്ലർ
(ചിത്രം വരച്ചത് അമൃത ഷേർഗിൽ)


കനേഡിയൻ സ്ഥാപനമായ ഫ്രേസർ ഇൻ സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സ്വതന്ത്ര്യ സമ്പദ് വ്യവസ്ഥയെന്ന പദവി സ്വന്തമാക്കിയ രാജ്യം?

സിംഗപ്പൂർ


2023ലെ ടൈം മേഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച കമ്പനി?

മൈക്രോസോഫ്റ്റ്


ഇന്ത്യ ആദ്യമായി ആതിഥേയത്വം കളിക്കുന്ന ലോക കോഫി കോൺഫറൻസിന്റെ വേദി?

ബംഗളൂരു


2023 സെപ്റ്റംബർ കുസാറ്റിലെ ഗവേഷകർ തമിഴ്നാട്ടിലെ മണ്ഡപ പ്രദേശത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം സൂക്ഷ്മ ജലകരടി?
ബാറ്റിലിപ്പസ് കലാമി
(ഗവേഷക വിദ്യാർഥി എൻ കെ വിഷ്ണുദത്തനും സീനിയർ പ്രൊഫ. ഡോ. ബിജോയ് നന്ദനുമാണ് ഈ സൂക്ഷ്മ ജീവിയെ കണ്ടെത്തിയത്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായാണ് ജീവിക്ക് ബാറ്റിലിപ്പസ് കലാമി എന്ന പേര് നൽകിയത് )


ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചറൽ ഡാറ്റാ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം?
തെലുങ്കാന


കേരളത്തിലെ കാർഷികമേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?

പോഷക സമൃദ്ധി മിഷൻ


സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എ സി ബസ് യാത്ര ഒരുക്കുന്ന കെഎസ്ആർടിസിയുടെ പുതിയ സർവീസ്?

ജനത സർവീസ്


കേരളത്തിലെ അധികാര വികേന്ദ്രീകരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ നേപ്പാളിലെ സർവ്വകലാശാല?

ത്രിഭുവൻ യൂണിവേഴ്സിറ്റി


കക്കാടംപൊയിൽ നാടുകാണി എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയ കല്ലൻതുമ്പി?
സൈരന്ധ്രി കടുവ (ഡ്രാഗൺ ഫ്ലൈ )


2023 സെപ്റ്റംബറിൽ അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ വ്യക്തി?
സി ആർ ഓമനക്കുട്ടൻ


ചാറ്റ് ജി പി ടി ക്ക്‌ ബദലായി ഗൂഗിൾ പുറത്തിറക്കുന്ന എ ഐ സോഫ്റ്റ്‌വെയർ? ജമിനി


2023 സെപ്റ്റംബറിൽ പേരുമാറ്റം അംഗീകരിക്കപ്പെട്ട ഔറംഗബാദ് ഉസ്മാന ജില്ലകൾ ഏതു സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

ഒസ്മാനബാദ് ജില്ലയുടെ പുതിയ പേര്?

ധാരാ ശിവ്

ഔറംഗബാദിന്റെ പുതിയ പേര്?

ചത്രപതി സാംഭാജി നഗർ


സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡണ്ടും ഗവേണിംഗ് കൗൺസിൽ ചെയർമാനുമായി നാമനിർദേശം ചെയ്യപ്പെട്ട മലയാള ചലച്ചിത്ര താരം?

സുരേഷ് ഗോപി


ഇന്ത്യയിലെ ആദ്യ ലൈറ്റ് ഹൗസ് ഫെസ്റ്റിവലിന് വേദിയാകുന്ന സംസ്ഥാനം?

ഗോവ


ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ തുറമുഖം?

വിഴിഞ്ഞം


നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘നമോ 11 പോയിന്റ് പ്രോഗ്രാം’ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?

മഹാരാഷ്ട്ര


ഭൂമിയുടെ ഉത്തരാർഥഗോളം ഏറ്റവും കൂടുതൽ ചുട്ടുപൊള്ളിയ വേനൽക്കാലം എന്ന റെക്കോർഡ് റിപ്പോർട്ട് ചെയ്ത വർഷം?

2023


2023ലെ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനി?
ഇൻഫോസിസ് (Infosys)


സംസ്ഥാനത്ത് നിപ വൈറസ് കണ്ടെത്താനുള്ള ICMR അംഗീകാരം നൽകിയ പരിശോധന?
ട്രൂനാറ്റ


അണ്ടർ വാട്ടർ ഫ്ലോട്ടിങ് മോസ്ക് നിലവിൽ വരുന്നത് ?
ദുബായ്


2023 സെപ്റ്റംബറിൽ മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണിയാകാൻ സാധ്യതയുള്ള ഫോസിൽ കണ്ടെത്തിയ രാജ്യം?
ചൈന


പരമ്പരാഗത കരകൗശല വിദഗ്ധർക്കും ശില്പികൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് രൂപം കൊടുത്ത പദ്ധതി?

പി എം വിശ്വകർമ്മ വായ്പ പദ്ധതി


ഇന്ത്യയിൽ ആദ്യമായി അഗ്രികൾച്ചർ ഡാറ്റ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം?

തെലുങ്കാന


2023 -ലെ നോർമൻ ബോർലോഗ് ഫീൽഡ് അവാർഡ് നേടിയത്?

സ്വാതി നായക്


ഇന്ത്യയിൽ ആദ്യമായി സ്ത്രീകളെ ക്ഷേത്ര പൂജാരികളായി നിയമിക്കുന്ന സംസ്ഥാനം?

തമിഴ്നാട്


12-മത് വേൾഡ് ബാംബു കോൺഗ്രസ് (2024) വേദി?

തായ്‌വാൻ


വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അയൽക്കൂട്ട അംഗങ്ങളെ സ്കൂളുകളിലെത്തിച്ച് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള കുടുംബശ്രീ ക്യാമ്പയിൻ?

തിരികെ സ്കൂളിൽ


2023 സെപ്റ്റംബറിൽ ടെന്നീസ് മത്സരങ്ങളിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരം?

രോഹൻ ബൊപ്പണ്ണ


ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിന്റെ പേര്?
യശോഭൂമി (ന്യൂഡൽഹി)


ഓൾ മുംബൈ മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം ലഭിച്ച സാമൂഹിക പ്രവർത്തക?
മേധാപകർ


എത്രാമത്തെ വന്ദേഭാരത് എക്സ്പ്രസ്സ് ആണ് കേരളത്തിന് ഇപ്പോൾ അനുവദിച്ചിരിക്കുന്നത് ?
2 മത്തെ


ലാർജ് ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കി ജമിനി എന്ന പേരിൽ പുതിയ എഐ ചാറ്റ് ബോട്ട് പുറത്തിറക്കുന്ന കമ്പനി?
ഗൂഗിൾ


2023 ഐസിസി ലോകകപ്പിന്റെ ഔദ്യോഗിക ഗാനം?

ദിൽ ജഷ്ന ബോലെ


2024 -ഐസിസി പുരുഷ ട്വന്റി 20 ലോകകപ്പ് വേദി?

യു എസ് എ, വെസ്റ്റ് ഇൻഡീസ്


ശങ്കരാചാര്യരുടെ പ്രതിമയും (ഏകാത്മകതാ കി പ്രതിമ) മ്യൂസിയവും സ്ഥാപിക്കപ്പെട്ട സംസ്ഥാനം?

മധ്യപ്രദേശ്
(നർമ്മദാ നദിക്കരയിലാണ് പ്രതിമയും മ്യൂസിയവും സ്ഥാപിച്ചത് )


ഏഷ്യയിലെ കായികതാരങ്ങൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ കായികമേളയായ ഏഷ്യൻ ഗെയിംസ് 2023-ൽ എവിടെയാണ് നടക്കുന്നത്?

ചൈനയിലെ ഹാങ്‌ ചൗവിൽ
(സപ്തംബർ 23 മുതൽ ഒക്ടോബർ 8-വരെ)


2023 സ്റ്റെപ്ബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹൊയ്സാല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക


2023 സെപ്റ്റംബറിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനം?

വിശ്വ ഭാരതി സർവകലാശാല (ശാന്തിനികേതൻ, പശ്ചിമ ബംഗാൾ
ഇന്ത്യയിൽ നിന്നും യുനെസ്കോ ലോക പൈതൃക പട്ടികയിൽ നേടുന്ന 41 മത്തെ സ്ഥലമാണ് ശാന്തിനികേതൻ)


പാരാ കമാൻഡോ ആകുന്ന ആദ്യ വനിതാ ആർമി സർജൻ?

മേജർ ഡോ.പായൽ ചബ്ര


കേരളത്തിലെ ഏറ്റവും വലിയ പലേഡിയം കൺവെൻഷൻ സെന്റർ പ്രവർത്തനമാരംഭിക്കുന്ന സ്ഥലം?

കാഞ്ഞങ്ങാട് (കാസർകോട്)


14- മത് ഗ്ലോബൽ സ്കിൽ ഉച്ചകോടിയുടെ വേദി?

ഡൽഹി


മികച്ച സാമൂഹിക പ്രവർത്തകർ ക്കായി ഏർപ്പെടുത്തിയതാണ് പ്രഥമ (2023) ഉമ്മൻചാണ്ടി പുരസ്കാരം ലഭിച്ചത്?

മേധാപകർ


വംശനാശഭീഷണി നേരിടുന്ന ഇന്ത്യയിലെ തനത് അലങ്കാരമത്സ്യമായ ഇൻഡിഗോ ബാർബിന്റെ കൃത്രിമ പ്രജനന സാങ്കേതിക വിദ്യ വികസിപ്പിച്ച കേരളത്തിലെ സർവകലാശാല?

കുഫോസ്


കുഷ്ഠ രോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ക്യാമ്പയിൻ?

ബാല മിത്ര 2.0
(ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പരിപാടിയാണ്)


കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് സർവീസ് നടത്തുന്നത്?

കാസർകോട് -തിരുവനന്തപുരം


തേയില ഫാക്ടറിമാലിന്യങ്ങളിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ വികസിപ്പിച്ച സ്ഥാപനം?

IIT ഗുവാഹത്തി


2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായകയുമായ വ്യക്തി?

ഗീത മേത്ത


ഭാരതത്തിന്റെ കലാസാംസ്കാരിക പൈതൃക ശക്തി പ്രചരിപ്പിക്കാൻ ഉദ്ദേശിച്ച് ദേശീയതലത്തിൽ രൂപം നൽകിയ ‘കലാകാന്തി’ പദ്ധതിയുടെ
ഭാഗമായി ഏർപ്പെടുത്തിയ ദുർഗാഭാരത് സമ്മാൻ പുരസ്കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ?

ടി പത്മനാഭൻ


2023 -ലെ 45 മത്തെ ലോക പൈതൃക സമിതി യോഗത്തിന്റെ വേദി?

റിയാദ്


ആദിവാസി തീരദേശ മേഖലകളിലെ സ്കൂളുകളിലെ തിരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രൊജക്റ്റ് ഐറൈസിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി?

കളക്ടേഴ്സ് സൂപ്പർ 100


അടുത്തിടെ അന്തരിച്ച സ്പാനിഷ് ലാറ്റിനമേരിക്കൻ ഭാഷകളിൽ നിന്ന് ഒട്ടേറെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത വിവർത്തക?

എഡിത്ത് ഗ്രോസ്മാൻ


2023 സെപ്റ്റംബറിൽ അപൂർവ ലോഹമായ വനേഡിയം കണ്ടെത്തിയ സംസ്ഥാനം?

ഗുജറാത്ത്


യുനെസ്കോ പൈതൃക സ്മാരകമാക്കി പ്രഖ്യാപിച്ച ടെൽ അൽ -സുൽത്താൻ പ്രദേശം സ്ഥിതി ചെയ്യുന്ന രാജ്യം ?

പാലസ്തീൻ (ജെറീക്കോ)


2023 സെപ്റ്റംബറിൽ സർക്കാർ സ്കൂളുകളിൽ മുഖം മറക്കുന്ന നഖാബ് നിരോധിച്ച അറബ് രാജ്യം?

ഈജിപ്ത്


4- മത് നദി ഉത്സവിന് വേദിയാകുന്നത്?

ന്യൂഡൽഹി


2023- ലെ പത്മപ്രഭ പുരസ്കാര ജേതാവ്?

സുഭാഷ് ചന്ദ്രൻ


ഇന്ത്യയുടെ ജി 20 പ്രസിഡൻസിയെ കുറിച്ചുള്ള ഇ – ബുക്ക്?

പീപ്പിൾസ് ജി20


2023 സെപ്റ്റംബറിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികപ്രകാരം ഏറ്റവും അധികം വോട്ടർമാരുള്ള പഞ്ചായത്ത്?

ഒളവണ്ണ (കോഴിക്കോട്, ഏറ്റവും കുറവ് ഇടമലക്കുടി പഞ്ചായത്ത് ഇടുക്കി)


2023 -ലെ ദേവരാജൻ ശക്തിഗാഥാ പുരസ്കാര ജേതാവ്?

എം ജയചന്ദ്രൻ


Weekly Current Affairs for Kerala PSC Exams


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.