USS Exam in Malayalam 2021

Advertisements

‘കേരളത്തിന്റെ സംസ്കാരിക ഗാനമായ
ജയ ജയ കോമള കേരള ധരണി’ എന്ന ഗാനം രചിച്ചത്?

ബോധേശ്വരൻ


ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഏതു നദീതീരത്താണ്?

യമുന


‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന എന്ന പേരിൽ പ്രശസ്തമായ ഒരു കവിതയുണ്ട് മലയാളത്തിൽ കവി അടുത്തിടെയാണ് മരണപ്പെട്ടത് അദ്ദേഹത്തിന്റെ പേര്?

അക്കിത്തം അച്യുതൻനമ്പൂതിരി


ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ഏത്?
കേരളം


ചീവീടുകളുടെ ശബ്ദം ഇല്ലാത്തതിനാൽ സൈലന്റ് വാലി എന്നറിയപ്പെട്ടിരുന്ന ഒരു ദേശീയോദ്യാനം കേരളത്തിൽ ഉണ്ട്. 1984 പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ഏത് ജില്ലയിലാണ്?
പാലക്കാട്


ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

സ്വാമിവിവേകാനന്ദൻ (ജനുവരി 12)


പ്രശസ്തമായ ഒരു മലയാള കവിത യാണല്ലോ ‘എന്റെ ഗുരുനാഥൻ’ എന്നത് മഹാകവി വള്ളത്തോൾ രചിച്ച ഈ കവിതയിൽ ആരെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
ഗാന്ധിജി


“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്ക് വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി”
ഈ വരികൾ ആരുടേതാണ്? സുഗതകുമാരി


ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്?
ജവഹർലാൽ നെഹ്റു


ജനസംഖ്യ ഏറ്റവും കൂടിയ കേരളത്തിലെ ജില്ല?
മലപ്പുറം


ജനസംഖ്യ ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?
വയനാട്


മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി?

ബാരിസ്റ്റർ ജി പി പിള്ള


പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്?
ആനമുടി


ഇടുക്കി ജില്ലയിലെ ഏതു ദേശീയോദ്യാനത്തിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്?
ഇരവികുളം


ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര്?
ഡി ഉദയകുമാർ


‘സിന്ധു സാഗർ’ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന കടൽ ഏത്? അറബിക്കടൽ


രത്നാകര എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സമുദ്രം ഏത്?
ഇന്ത്യൻ മഹാസമുദ്രം


കേരളത്തിലൂടെ ഒഴുകുന്ന ആകെ നദികൾ എത്ര?
44


കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്നു നദികൾ ഏതെല്ലാം?
കബനി, ഭവാനി, പാമ്പാർ


ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന്?

1931 നവംബർ 1ന്


കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി ഏത്?
ഭാരതപ്പുഴ (209 കിലോമീറ്റർ)


ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
ഉത്തർ പ്രദേശ്


ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം ഏത്?

ചൈന


ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത്?
ഭൂട്ടാൻ


ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏത്? നാഗാലാൻഡ്


‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത്?
കെ കേളപ്പൻ


‘തിരുവിതാംകൂറിലെ ഝാൻസി റാണി’ എന്നറിയപ്പെടുന്നത്?
അക്കമ്മചെറിയാൻ


ഇന്ത്യയ്ക്ക് ഏറ്റവും അധികം കര അതിർത്തി ഉള്ളത് ഏത് രാജ്യവുമായാണ്?

ബംഗ്ലാദേശ്


‘കേരളപഴമ’ എന്ന കേരള ചരിത്ര ഗ്രന്ഥം രചിച്ചതാര്?
ഹെർമൻ ഗുണ്ടർട്ട്


കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ഏത്?
ഭാരതപ്പുഴ


ഏറ്റവും അധികം കണ്ടൽ വനങ്ങളുള്ള സംസ്ഥാനം ഏത്?
പശ്ചിമബംഗാൾ


ഇന്ത്യയുടെ രാഷ്ട്രപതി പദവിയിൽ എത്തിയ ആദ്യ വനിത?
പ്രതിഭാ പാട്ടീൽ


ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി


‘രമണൻ’ എന്ന കൃതി രചിച്ചത് മലയാള കവി ആരാണ്?
ചങ്ങമ്പുഴ കൃഷ്ണപിള്ള


പുന്നപ്ര വയലാർ സമരം നടന്ന വർഷം?

1946


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

ഗംഗാനദി


സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ

അഭിജിത്ത് ബാനർജി ആദ്യത്തെ ആൾ അമർത്യാസെൻ


ക്ലാസിക്കൽ നൃത്തരൂപമായി അംഗീകരിക്കപ്പെട്ട കേരളത്തിൽനിന്നുള്ള നൃത്തങ്ങൾ ഏവ?
കഥകളി മോഹിനിയാട്ടം


ഏറ്റവും വലിയ തടാകം ഏതാണ്?

ചിൽക തടാകം
(ഒഡീഷ്യ)


സർദാർ സരോവർ അണക്കെട്ടുകൾ ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

നർമ്മദാ നദി


നാണ്വാര്, നങ്ങേമ എന്നീ ആദർശ ദമ്പതിമാരെ സൃഷ്ടിച്ച സാഹിത്യകാരൻ ആര്?
വി കെ എൻ


കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി യായി അറിയപ്പെടുന്നത്?

കുന്തിപ്പുഴ


ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?
ഡക്കാൻ പീഠഭൂമി


കേരളത്തിലെ ഏക പീഠഭൂമി?

വയനാട്


‘ഉജ്വലശബ്ദാഢ്യൻ’ എന്നറിയപ്പെടുന്ന കവി?

ഉള്ളൂർ എസ് പരമേശ്വരയ്യർ


വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏത് നദിയിലാണ്?
കബനീനദി (വയനാട്)


മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ?
കയർ (തകഴി)


തകഴി ശിവശങ്കരപ്പിള്ളയുടെ ആത്മകഥ ഏത്?
ഓർമ്മയുടെ തീരങ്ങളിൽ, എന്റെ വക്കീൽ ജീവിതം


ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
അസം


കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം?
റാണിപുരം (കാസർകോട്)


കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ?
തൃശൂർ


‘പമ്പയുടെ ദാനം’ എന്നറിയപ്പെടുന്ന പ്രദേശം ഏത്?

കുട്ടനാട്


തകഴിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ആണല്ലോ ചെമ്മീൻ. ചെമ്മീൻ എന്ന നോവൽ സിനിമയാക്കിയത് ആര്?
രാമു കാര്യാട്ട്


ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
കർണാടക


“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞത്?
ഗാന്ധിജി


കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത്?
മയ്യഴിപ്പുഴ (മഹി)


പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
കോഴിക്കോട്


ഇന്ത്യയിലെ ആദ്യ ശില്പ നഗരം? കോഴിക്കോട്


രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏത്?
ചെമ്മീൻ


ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
വർഗീസ് കുര്യൻ


ഡൈനാമിറ്റ് കണ്ടെത്തിയത് ആരാണ്? ആൽഫ്രഡ് നോബൽ


കേരളത്തിലെ ഏക തടാക ക്ഷേത്രം അനന്തപുരം കായൽ ക്ഷേത്രം? കാസർകോട്


സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്? കുന്തിപ്പുഴ


ചെമ്മീനിലെ കഥാപാത്രങ്ങൾ ആരൊക്കെ?

പളനി, ചെമ്പൻകുഞ്ഞ്, കറുത്തമ്മ


കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
കണ്ണൂർ


ഇന്ത്യയുടെ ആദ്യത്തെ ലോക്പാൽ ആയി സ്ഥാനമേറ്റത് ആര്?
പിസി ഘോഷ്


കഥകളിയുടെ പൂർവ്വ രൂപമായ രാമനാട്ടം രൂപപ്പെടുത്തിയത് ആര്? കൊട്ടാരക്കരത്തമ്പുരാൻ


വാഗൺ ട്രാജഡി നടന്ന വർഷം?
1921


കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടു കായൽ


കേരളത്തിലെ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം? തിരുവനന്തപുരം


നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്?

പുന്നമടക്കായൽ


കയർ എന്ന നോവലിന് വയലാർ അവാർഡ് ലഭിച്ച വർഷം?
1980


സൈലന്റ് വാലി ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പാലക്കാട്


‘കേരളത്തിന്റെ മാഞ്ചസ്റ്റർ’ എന്നറിയപ്പെടുന്ന ജില്ല?
കണ്ണൂർ


‘പാവങ്ങളുടെ ഊട്ടി’ എന്നറിയപ്പെടുന്ന സ്ഥലം?
നെല്ലിയാമ്പതി (പാലക്കാട്)


ലോക വിദ്യാർത്ഥി ദിനം എന്നാണ്?
ഒക്ടോബർ 15 (എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം)


കേരളത്തിലെ ഏറ്റവും വലിയ കോട്ട? ബേക്കൽ കോട്ട


സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ ഉള്ള കേരളത്തിലെ കായൽ ഏത്?

പൂക്കോട് തടാകം (വയനാട് )


തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി?
ശ്രീനാരായണ ഗുരു


കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്?
പെരിയാർ


കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം?
പാമ്പാടുംചോല


വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ദേശീയ ഉദ്യാനം ഏത്?
ഇരവികുളം


കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
കാസർഗോഡ്


‘തൂലിക പടവാളാക്കിയ കവി’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
വയലാർ


കേരളത്തിലെ ഏറ്റവും വലിയ ജില്ല? പാലക്കാട്


കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? ആലപ്പുഴ


കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്?
നെയ്യാർ (തിരുവനന്തപുരം)


നിലവിൽ റിസർവ് ബാങ്ക് ഗവർണർ ആരാണ്?
ശക്തികാന്തദാസ്


രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല?
വയനാട്


കേരളത്തിന്റെ വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
എറണാകുളം


സമുദ്രനിരപ്പിനു താഴെ നെൽകൃഷി ഉള്ള ഇന്ത്യയിലെ പ്രദേശം ഏത്?
കുട്ടനാട്


‘കേരള മോപ്പസാങ്’ എന്നറിയപ്പെടുന്നത് ആരാണ്?
തകഴി ശിവശങ്കരപ്പിള്ള


‘കേരളത്തിന്റെ സുഗന്ധവ്യജ്ഞന തോട്ടം’ എന്നറിയപ്പെടുന്ന ജില്ല ഏത്?
ഇടുക്കി


വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?

ഇടുക്കി


ജയ് ജവാൻ ജയ് കിസാൻ എന്നുപറഞ്ഞത്?

ലാൽ ബഹദൂർ ശാസ്ത്രി


‘കേരളത്തിന്റെ നെതർലാൻഡ്സ്’ എന്നറിയപ്പെടുന്ന പ്രദേശം ഏത്?

കുട്ടനാട്


കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്?

പെരിയാർ


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത ജില്ല ആയി പ്രഖ്യാപിക്കപ്പെട്ടത്?

എറണാകുളം (1990)


വയനാട് ചുരം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്


വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേര്?

എടക്കൽ മല


സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത?

ജസ്റ്റിസ് ഫാത്തിമ ബീബി


കമ്പ്യൂട്ടർ മൗസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡഗ്ലസ് എംഗൽബർട്ട്


കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ഏത്?
പാലക്കാട്


“ചോര തുടിക്കും ചെറു കയ്യുകളെ
പേറുക വന്നീ പന്തങ്ങൾ
ഏറിയതലമുറയേന്തിയ പാരിൻ
വാറൊളി മംഗള കന്ദങ്ങൾ” ഈ കവിത എഴുതിയത് ആര്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


രാത്രിയിൽ വിടരുന്ന പുഷ്പങ്ങൾക്ക് സാധാരണ കണ്ടുവരുന്ന നിറം ഏത്?

വെളുപ്പ്


സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു?

ഹരിലാൽ ജെ കനിയ


കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?

ശാസ്താംകോട്ട കായൽ (കൊല്ലം)


കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?

തൃശ്ശൂർ


സംസാര ഭാഷാ സംസ്കൃതമായുള്ള കർണാടകത്തിലെ ഗ്രാമം ഏത്?

മാട്ടൂർ


കേരളത്തിലെ ലോകസഭ മണ്ഡലങ്ങളുടെ എണ്ണം?

20


കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം

പട്ടാമ്പി


കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടി

ആനമുടി (ഇടുക്കി)


കേരളത്തിൽ ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലം

പുനലൂർ


സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന് സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രദേശം

കുട്ടനാട്


പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു

6


സമുദ്രതീരം ഇല്ലാത്ത കേരളത്തിലെ ജില്ല

കോട്ടയം


കേരളത്തിലെ ഏറ്റവും വലിയ കായൽ

വേമ്പനാട്ടുകായൽ


കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ

അഷ്ടമുടിക്കായൽ


സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല

കണ്ണൂർ


അറബിക്കടലിൽ പതിക്കുന്ന ഹിമാലയൻ നദി

സിന്ധു


ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ്?

രാഷ്ട്രപതി


Advertisements

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.