September- 2021| Current Affairs

Monthly Current Affairs|September – 2021| Current Affairs| സെപ്റ്റംബർ -2021|

സെപ്റ്റംബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്


LIC സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത്?

65 -മത് വാർഷികം
(1956 സപ്തംബർ 1-ന് LIC
പ്രവർത്തനമാരംഭിച്ചു)


ദേശീയ പോഷകാഹാര വാരം?

സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 7-വരെ


ഇന്ത്യയും സിംഗപ്പൂരും ചേർന്നുള്ള സംയുക്ത നാവിക അഭ്യാസം?

സിംമ്പക്സ്


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് ഉദ്ഘാടനം ചെയ്തത് എവിടെയാണ്?

ലഡാക്ക്


കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി?

ജസ്റ്റിസ് അബ്ദുൽ റഹീം


ഈഴവ മെമ്മോറിയൽ സമർപ്പിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021?

125 -മത് വാർഷികം
(ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് 1896 സെപ്തംബർ 3)


ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്കുള്ള സൗജന്യ കുടിവെള്ള പദ്ധതി?

സ്നേഹതീർത്ഥം


കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി നിയമിതനായ വ്യക്തി?

ജെ ബി മോഹപത്ര


ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹത്തിനുള്ള വായ്പാപദ്ധതി?

സുമിത്രം


ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ മാരിയപ്പൻ തങ്കവേലു ഏതു കായിക ഇനത്തിലാണ് നേട്ടം കൈവരിച്ചത്?

ഹൈജമ്പ്


ലോക നാളികേര ദിനം?

സപ്തംബർ 2


2021 വർഷത്തെ അന്താരാഷ്ട്ര നാളീകേര ദിനത്തിന്റെ മുദ്രാവാക്യം?

“കോവിഡ് 19 മഹാമാരിക്കും അതിനുശേഷവും സുരക്ഷിതവും സമഗ്രവുമായ നാളികേര സമൂഹം കെട്ടിപ്പടുക്കാം”


2021- ൽ ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ലഭിച്ചത്?

ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി,

പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ് ഫൗണ്ടേഷൻ സ്ഥാപകൻ മുഹമ്മദ് അംജാദ് സാഖിബ്,

ഫിലിപ്പിനോ മത്സ്യത്തൊഴിലാളിയും സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായ റോബർട്ടോ ബല്ലോൺ,

അമേരിക്കയിൽനിന്നുള്ള മനുഷ്യാവകാശ, അഭയാർത്ഥി സഹായപ്രവർത്തകനും കമ്മ്യൂണിറ്റി ആൻഡ് ഫാമിലി സർവീസ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ
സ്റ്റീവൻ മൻസി എന്നിവർക്കും

ഇന്തോനേഷ്യൻ സ്വതന്ത്ര മാധ്യമസ്ഥാപനമായ വാച്ഡോക്കിനും 2021- ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.


ലോക ആത്മഹത്യാ പ്രതിരോധ ദിനം?

സപ്തംബർ 10


രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ്?

മൈത്രി പട്ടേൽ


ദിവസവും കുടി വെള്ളം ലഭിക്കുക എന്നത് മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?

ബോംബെ ഹൈക്കോടതി


പരിസ്ഥിതി നിരീക്ഷണത്തിനായി ചൈന വിക്ഷേപിച്ച ഉപഗ്രഹം?

ഗവോഫെൻ -5 02


നവകേരളം കർമ്മ പദ്ധതിയുടെ കോ-ഓർഡിനേറ്ററായി നിയമിതയായ വ്യക്തി?

ഡോ. ടി എൻ സീമ


പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവർത്തനമാരംഭിച്ച റേഡിയോ നിലയം?

ഫ്രീഡം സിംഫണി


സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ദൗത്യം?

ഇൻസ്പിരേഷൻ 4
(സാധാരണക്കാർക്കായി സ്പേസ് എക്സ് ആരംഭിക്കുന്ന ആദ്യ ദൗത്യമാണിത്)


അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പോർച്ചുഗലിന്റെ ഇതിഹാസതാരം?

ക്രിസ്റ്റ്യാനോ റൊണാൾഡോ


ആസാമിലെ ഒറാങിലുള്ള രാജീവ് ഗാന്ധി ദേശീയോദ്യാനത്തിന്റെ പേര് അടുത്തിടെ മാറ്റുകയുണ്ടായി പുതിയ പേര്?

ഒറാങ്ങ് ദേശീയോദ്യാനം


ലോകത്ത് ഏറ്റവും കൂടുതൽ സി സി ടി വി (Closed- circuit television) ക്യാമറകൾ ഘടിപ്പിച്ച മെട്രോ നഗരം?

ഡൽഹി


തദ്ദേശീയമായി നിർമിച്ച മോട്ടോറോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ വീൽചെയറിന്റെ പേര്?

നിയോ ബോൾട്ട്


അമേരിക്കയിൽ ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പായി ചുമതലയേറ്റ വ്യക്തി?

മേഗൻ റോഹ്രെർ (ഇവാഞ്ചലിക്കൽ ലൂധേർ ചർച്ച് )


പാറശ്ശാല ബി പൊന്നമ്മാൾ പുരസ്കാരം ലഭിച്ച വ്യക്തി?

ജി വേണുഗോപാൽ


കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ?

മിന്നു മണി


ലാൻസെറ്റ് മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന രാജ്യം?

ഇന്ത്യ


ഹിമാലയൻ പുള്ളിപ്പുലിയും (Snow Leopard) കരിങ്കഴുത്തുള്ള കൊക്കിനെയും (Black-necked crane) ഔദ്യോഗിക മൃഗവും ഔദ്യോഗിക പക്ഷിയുമായി തെരഞ്ഞെടുത്ത കേന്ദ്രഭരണ പ്രദേശം ഏത്?

ലഡാക്ക്


2021 സെപ്റ്റംബറിൽ അന്തരിച്ച
ബി ബി സി യിൽ ആദ്യമായി ഹിന്ദിയിൽ വാർത്ത വായിച്ച് മാധ്യമപ്രവർത്തക?

രജനി കൗൾ


രാഷ്ട്രപതി അംഗീകാരം നൽകി നിയമമായി മാറിയ ഭരണഘടനയിലെ 105 ആം ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ്?

ഒ ബി ബി ബിൽ


രാജ്യസഭ സെക്രട്ടറി ജനറലായി നിയമിതനായ വ്യക്തി?

പി പി കെ രാമചര്യുലു


ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികൾ തടയുവാൻ ലോകത്തെ തയ്യാറാക്കാൻ വേണ്ടി ലോകാരോഗ്യസംഘടന ഹബ് ഫോർ പാൻഡെമിക് ആൻഡ് എപ്പിഡെമിക് ഇന്റലിജൻസ് (“Hub for pandemic and epidemic intelligence) കേന്ദ്രം ആരംഭിച്ചത് എവിടെ?

ബർലിൻ (ജർമ്മനി)


അടുത്തിടെ വിയറ്റ്നാമിലെ വിമോചന നായകനും പ്രസിഡന്റുമായിരുന്ന ഏത് വ്യക്തിയുടെ പ്രതിമയാണ് ഡൽഹിയിൽ സ്ഥാപിച്ചത്?

ഹോചിമിൻ


ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ടി 64 ഹൈ ജമ്പ് മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?

പ്രവീൺകുമാർ


പാരാലിമ്പിക് സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം എന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി?

അവനി ലേഖറ (ഷൂട്ടിംഗ്)


പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത?

അവനി ലേഖറ


ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷവിഭാഗം അമ്പെയ്ത്ത് മത്സരത്തിൽ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം?

ഹർവിന്ദർ സിംഗ്


മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരിലങ്കേഷിന്റെ ചരമ ദിനമായ സെപ്തംബർ 5 ഗൗരിലങ്കേഷ് ദിനമായി ആചരിച്ച കനേഡിയൻ നഗരം?

ബർണബി


ദേശീയ അധ്യാപക ദിനം?

സെപ്റ്റംബർ 5


രാജ്യാന്തര ജീവകാരുണ്യ ദിനം

സെപ്റ്റംബർ 5


എല്ലാവർഷവും സെപ്റ്റംബർ- 5 അന്താരാഷ്ട്ര ജീവകാരുണ്യ ദിനമായി ആചരിക്കുന്നു. ആരുടെ ഓർമ്മയ്ക്കായി?

മദർ തെരേസ (മദർ തെരേസയുടെ ചരമ ദിനം)


കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള കേരള ഗവൺമെന്റിന്റെ പുതിയ മുദ്രാവാക്യം?

‘ബി ദ് വാരിയർ’


ടോക്കിയോ പാരാലിമ്പിക്സിൽ ബാഡ്മിന്റൺ SL3 വിഭാഗം മത്സരത്തിൽ സ്വർണം മെഡൽ നേടിയ ഇന്ത്യൻ താരം?

പ്രമോദ് ഭഗത്


ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിച്ചുകൊണ്ട് റെയിൽ -റോഡ് ലിങ്ക് സ്ഥാപിച്ച ആദ്യ രാജ്യം?

ചൈന


2021 സെപ്റ്റംബറിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏത് സൈനിക യൂണിറ്റിനാണ് പ്രസിഡന്റ് കളർ അവാർഡ് സമ്മാനിച്ചത്?

ഇന്ത്യൻ നേവൽ ഏവിയേഷൻ


2021 സെപ്റ്റംബറിൽ ഇന്ത്യൻ ബാങ്കിന്റെ മേധാവിയായി ചുമതലയേറ്റ വ്യക്തി?

എസ് എൽ ജയിൻ


പാരാലിമ്പിക് സിൽ മെഡൽ നേടുന്ന ആദ്യ ഐഎഎസ് ഓഫീസർ എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ താരം?

സുഹാസ് യതിരാജ് ( ബാഡ്മിന്റൺ)


തമിഴ്നാട്ടിൽ സാമൂഹ്യനീതി ദിനമായി ആഘോഷിക്കുന്ന സപ്തംബർ 17 ആരുടെ ജന്മദിനം?

ഇ വി രാമസ്വാമി നായ്ക്കർ (സാമൂഹ്യപരിഷ്കർത്താവ്)


അടുത്തിടെ ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം?

കർണാടക


ഇന്ത്യയിൽ ആദ്യമായി ഏതു സംസ്ഥാന പോലീസ് സേനയാണ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ആരംഭിക്കുന്നത്?

കേരളം


ലോകത്തിലെ ആദ്യത്തെ ഗ്രീൻ മസ്ജിദ് എവിടെയാണ്?

ദുബായ്


ജയലളിതയുടെ ജീവിതം പറയുന്ന തമിഴ് ചിത്രം?

തലൈവി (സംവിധാനം എ എൽ വിജയ്)


അടുത്തിടെ അന്തരിച്ച മാഹി വിമോചന സേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനും ആയിരുന്ന വ്യക്തി?

മംഗലാട്ട് രാഘവൻ


ഒരു കോടി ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നടത്തിയ രാജ്യത്തെ ആദ്യത്തെ ജില്ല?

മുംബൈ

(കോവിഡ് 1st ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? ഹിമാചൽ പ്രദേശ്)


ലോക സാക്ഷരതാ ദിനം?

സെപ്റ്റംബർ- 8


2021-ലെ ലോക സാക്ഷരതാ ദിനത്തിന്റെ വിഷയം?

സാക്ഷരത മാനവികതയിലൂടെ തിരിച്ചുവരാം: ഡിജിറ്റൽ വിഭജനം കുറയ്ക്കാം


ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് അന്തരിച്ചാലുടൻ സ്വീകരിക്കേണ്ട നടപടികളുടെ മാർഗ്ഗരേഖക്ക് നൽകിയ രഹസ്യ പേര് ?

ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്


കുട്ടികളിലും കൗമാരക്കാരിലും ട്രയൽ നടത്താൻ അനുമതി ലഭിച്ച വാക്സിൻ?

കോർബിവാക്സ്


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ?

60- മത് വാർഷികം? (1962 സപ്തംബർ 10- ന് തൃശ്ശൂർ ആസ്ഥാനമായി സ്ഥാപിതമായി)


കേരളത്തിൽ സ്ത്രീകൾക്ക് മാത്രമായി നിർമ്മിക്കുന്ന സ്റ്റേഡിയങ്ങൾ?

പിങ്ക് സ്റ്റേഡിയം


സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പോർട്ടൽ?

സിറ്റിസൺ പോർട്ടർ
(ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചത് )


യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?

എമ്മ റഡുക്കാനു (ബ്രിട്ടീഷ് താരം)


യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?

ഡാനിൽ മെദ് വദേവ് (റഷ്യ)


ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളുടെ കരസേനകൾ പങ്കെടുക്കുന്ന സംയുക്തസേനാ അഭ്യാസം?

ZAPAD 2021 (വേദി റഷ്യ)


ഇന്ത്യയിലെ ആദ്യ ഭൂഗർഭ നമസ്കാര ഹാൾ നിർമ്മിക്കുന്നത് എവിടെ?

കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ


ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ?

ജാസ്കരൺ മൽഹോത്ര


നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് സഹായത്തിനായുള്ള കേരള സർക്കാർ പദ്ധതി?

സ്നേഹയാനം


ഗുജറാത്തിന്റെ 17-മത് മുഖ്യമന്ത്രിയായി ചുമതലയേറ്റവ്യക്തി?

ഭുപേന്ദ്ര പട്ടേൽ


അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ വ്യക്തി?

ഓസ്കാർ ഫെർണാണ്ടസ്


2021-ലെ വി ടി സ്മാരക ട്രസ്റ്റ് (സി വി ശ്രീദേവി എൻഡോവ്മെന്റ്) അവാർഡ് നേടിയത്?

ടി ഡി രാമകൃഷ്ണൻ
(മാമ ആഫ്രിക്ക എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്)


കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാനായി ആരംഭിച്ച പദ്ധതി?

സുരീലി ഹിന്ദി
(പദ്ധതി നടപ്പിലാക്കുന്നത് സമഗ്ര ശിക്ഷാ കേരളം)


ദേശീയ ഹിന്ദി ദിനം സപ്തംബർ 14

ലോക ഹിന്ദി ദിനം ജനുവരി 10


കേരളത്തിലെ ആദ്യത്തെ ത്വക്ക് ബാങ്ക് നിലവിൽ വരുന്നത് എവിടെയാണ്?

കോട്ടയം മെഡിക്കൽ കോളേജ്


ലോക്സഭ ടിവിയും രാജ്യസഭ ടിവിയും കൂടി ചേർന്ന് രൂപം കൊണ്ട പുതിയ ചാനലിന്റെ പേര്?

സൻസദ് ടിവി


അടുത്തിടെ അന്തരിച്ച ഹാമർത്രോയിലെ ലോക റിക്കാർഡിനുടമയായ റഷ്യൻ ഇതിഹാസ താരം?

യൂറി സെഡിഖ്


സംസ്ഥാന സർക്കാർ നവംബർ 1- മുതൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസ്?

കേരള സവാരി (ആദ്യം ആരംഭിക്കുന്ന ജില്ലാ തിരുവനന്തപുരം)


അന്താരാഷ്ട്ര ഫുട്ബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കിയ ടീം?

ഇറ്റലി


ഡൽഹിയിൽ കേരള ഗവൺമെന്റിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനാകുന്ന വ്യക്തി?

വേണു രാജാമണി


തപസ്യ കലാസാഹിത്യവേദിയുടെ അക്കിത്തം പുരസ്കാരം ലഭിച്ചത്?

എം ടി വാസുദേവൻനായർ


സാധാരണക്കാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ദൗത്യത്തിന്റെ പേര്?

ഇൻസ്പിരേഷൻ 4
(പദ്ധതി നടപ്പിലാക്കുന്ന കമ്പനി-
സ്പേസ് എക്സ്)


വിദ്യാർത്ഥികളിൽ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ നാലാംക്ലാസ് വരെ നടപ്പിലാക്കുന്ന പദ്ധതി?

ബേബി ബുക്സ് പാഠ്യപദ്ധതി


അന്തർവാഹിനിയിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുന്ന ഏഴാമത്തെ രാജ്യം?

ദക്ഷിണകൊറിയ


മൊബൈൽഫോൺ കേരളത്തിൽ എത്തിയിട്ട് 25 വർഷം തികഞ്ഞത് എന്നാണ്?

2021 സപ്തംബർ 17


ഏഷ്യ പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീന തടയുന്നതിനായി പുതിയ പ്രതിരോധ കരാർ ഒപ്പുവെച്ച രാജ്യങ്ങൾ?

അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ


കേരള വ്യാപാര വ്യവസായ ഏകോപന സമിതി പുറത്തിറക്കിയ പുതിയ ഓൺലൈൻ ഷോപ്പിംഗ് അപ്ലിക്കേഷൻ?

പെപ്പ്‌കാർഡ്


ട്രെയിനിൽ നിന്ന് ബാലിസ്റ്റിക് മിസ്സൈലുകൾ വിക്ഷേപിച്ച രാജ്യം?

ദക്ഷിണ കൊറിയ


അന്താരാഷ്ട്ര ഓസോൺ ദിനം?

സെപ്റ്റംബർ 16


ന്യൂമോണിയ ബാധിച്ചുള്ള മരണങ്ങൾ തടയാനായി കുട്ടികൾക്ക് നൽകുന്ന വാക്സിൻ?

ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ


അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ പങ്കാളിത്ത നീർത്തട പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

ഹെർമൻ ബാകർ
(ഇന്ത്യയിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ പ്രശസ്തനായ സ്വിറ്റ്സർലാൻഡ് വൈദികനാണ് ഹെർമൻ ബാകർ)


ICAO വ്യോമയാന സുരക്ഷാ സമിതിയുടെ ആദ്യ വനിതാ അധ്യക്ഷ?

ഷെഫാലി ജുനേജ ( ICAO- ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ)


ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ നൽകിയ രാജ്യം,?

ഇന്ത്യ


ലോക മുള ദിനം?

സെപ്റ്റംബർ 18


സെപ്തംബർ 17 ന് അന്തരിച്ച ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ?

താണു പദ്മനാഭൻ


2020 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത് ആരാണ്?

സുധാകരൻ രാമന്തളി


കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് പാർക്കിൽ 690 കോടിയുടെ ഇന്നോവേഷൻ പാർക്ക് സ്ഥാപിക്കുന്ന IT കമ്പനി ഏതാണ് ?

ടി.സി.എസ്


കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടുന്ന എത്രാമത്തെ മലയാളിയാണ് ഡോ . എം ലീലാവതി ?

6 – മത്തെ മലയാളി


സെപ്റ്റംബറിൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച രാഷ്ട്രീയ നേതാവ് ആരാണ് ?

അമരീന്ദർ സിംഗ്


2021 സെപ്റ്റംബറിൽ അന്തരിച്ച കെ എം റോയ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മാധ്യമ പ്രവർത്തനം


ലോക്സഭ ടി.വി, രാജ്യസഭ ടി. വി എന്നിവ ലയിപ്പിച്ച് ഒന്നാക്കിയ ചാനലി ന്റെ പേര്?

സൻസദ് ടിവി


ഭഗത് സിങിന്റെ ജയിൽ ഡയറി എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?

ബിനോയ് വിശ്വം


അശരണർക്കും ആലംബഹീനർക്കും കരുതൽ ഒരുക്കുന്ന കേരള സർക്കാർ പദ്ധതി?
വാതിൽപ്പടി സേവനം


ലോക സമാധാന ദിനം?

സെപ്റ്റംബർ 21


ലോക അൽഷിമേഴ്സ് ദിനം?

സെപ്റ്റംബർ 21

(അൽഷിമേഴ്സ് ദിനം ആദ്യമായി ആചരിച്ച വർഷം -1994)


രാജ്യത്തെ ഏറ്റവും മികച്ച നഴ്സിനുള്ള കേന്ദ്ര സർക്കാരിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ദേശീയ പുരസ്കാരം ലഭിച്ചത്?

പി ഗീത (തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് സൂപ്രണ്ട്)


ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ?

ഡൽഹി – മുംബൈ എക്സ്പ്രസ് വേ
(2023 ൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു)


പോളണ്ടിലെ ഇന്ത്യൻ അംബാസിഡറായി അടുത്തിടെ നിയമിതനായ വ്യക്തി?

നഗ്മ മുഹമ്മദ് മല്ലിക്


അടുത്തിടെ അന്തരിച്ച ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം?

ജിമ്മി ഗ്രീവ്സ്


പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായ വ്യക്തി?

ചരൺ ജിത്ത് സിംഗ് ഛന്നി


രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകിയതിനു ശേഷമുള്ള അധിക വാക്സിൻ കയറ്റുമതി ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി?

വാക്സിൻ മൈത്രി


വിശപ്പു രഹിത കേരളത്തിനായി സംസ്ഥാന പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി?

സുഭിക്ഷ ഹോട്ടൽ


കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്?

അഡ്വ. പി സതീദേവി


പഴയ KSRTC ബസ്സുകൾ വാടകയ്ക്കെടുത്ത് ലഘുഭക്ഷണശാലകളാക്കുന്ന മിൽമയുടെ പദ്ധതി?

മിൽമ ബസ് ഓൺ വീൽസ്


ലോക ആംഗ്യഭാഷ ദിനം?

സപ്തംബർ 23


2021- ലെ ക്വാഡ് യോഗം നടക്കുന്ന രാജ്യം?

USA

(ക്വാഡ് രാജ്യങ്ങൾ- അമേരിക്ക ഇന്ത്യ ജപ്പാൻ ഓസ്ട്രേലിയ)


അടുത്തിടെ അന്തരിച്ച വനിതകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും പോരാടിയ കവയിത്രി?

കമലാ ഭാസിൻ


എപിജെ അബ്ദുൽ കലാം മെമ്മോറിയൽ പാർക്ക് നിലവിൽ വരുന്ന ജില്ല?

തിരുവനന്തപുരം (പൗണ്ട് കടവ്)


ഒഡീഷ്യ തീരത്തെത്തിയ ഗുലാബ് എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

പാക്കിസ്ഥാൻ


ലോക നദി ദിനം?

സെപ്റ്റംബർ 26


വയോജന പരിപാലനത്തിനുള്ള മികച്ച മാതൃകയ്ക്ക്‌ കേന്ദ്രസർക്കാർ നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ ലഭിച്ച സംസ്ഥാനം?

കേരളം


ലോക ടൂറിസം ദിനം?

സപ്തംബർ 27


പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത കാർബൺ കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന
ജിയോ സെൽ റോഡ് കേരളത്തിൽ ആദ്യമായി നിലവിൽ വരുന്നത് എവിടെയാണ്?

വിഴിഞ്ഞം തുറമുഖം


ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥലത്തുള്ള നഗരം?

ലണ്ടൻ (രണ്ടാം സ്ഥാനത്ത് പാരിസ്, മൂന്നാം സ്ഥാനത്ത് ന്യൂയോർക്ക്‌ )


ഇന്ത്യയിലെ പരമോന്നത ശാസ്ത്രപുരസ്കാരമായ
ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം 2021-ൽ ലഭിച്ച മലയാളി?

ഡോ.ജീമോൻ പന്ന്യം മാക്കൽ (വൈദ്യശാസ്ത്ര മേഖലയിൽ ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് )


ശൈശവ വിവാഹം തടയാൽ വനിതാ- ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

പൊൻവാക്ക്


ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ഐസ്‌ലൻഡ്


അടുത്തിടെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷയായി നിയമിതയായത്?

സുഹാസിനി


ലോക ഹൃദയ ദിനം?

സപ്തംബർ 29


2021 ലെ ലോക ഹൃദയ ദിന സന്ദേശം?

“ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം”


ജപ്പാന്റെ നൂറാമത് പ്രധാനമന്ത്രിയാകാൻ പോകുന്നത് ആര്?

ഫുമിയോ കിഷിഡ


ലോക പരിഭാഷ ദിനം?

സപ്തംബർ 30


വിവിധ ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് 107 പുസ്തകങ്ങൾ പരിഭാഷപ്പെടുത്തി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വ്യക്തി?

എം പി സദാശിവൻ


ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ് ലി ഹുഡ് പുരസ്കാരം ലഭിച്ച ഇന്ത്യൻ പാരിസ്ഥിതിക സംരക്ഷണ സംഘടന?

ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവിറോൺമെന്റ് (LIFE)


അറ്റ് ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന സെപെയിനിന്റെ അധീനതയിലുള്ള ദ്വീപായ ലാ പാൽമയിൽ പൊട്ടിത്തെറിച്ച അഗ്നിപർവതം?

കുംബ്രെ വിയ്യ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.