ലോക സാക്ഷരതാ ദിനം| സാക്ഷരതാ ദിന ക്വിസ്- 2021

ലോക സാക്ഷരതാ ദിനം

സെപ്റ്റംബർ- 8

ലോക സാക്ഷരതാ ദിന ക്വിസ്, സാക്ഷരതാ ദിന ക്വിസ്

നിരക്ഷരരെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുവാനും നിരക്ഷരതാ നിർമ്മാർജ്ജനത്തിനും വേണ്ടി എല്ലാ വർഷവും സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കുന്നു.1965 സപ്തംബർ 8- ന് നിരക്ഷരത നിർമാർജനത്തെ സംബന്ധിച്ച് ഇറാനിലെ ടെഹ്റാനിൽ നടന്ന യുനെസ്കോ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് നിരക്ഷരതാനിർമാർജ്ജന യജ്ഞം തുടങ്ങുവാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്.
ഈ സമ്മേളനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ്
സപ്തംബർ- 8 ലോക സാക്ഷരതാ ദിനമായി ആചരിച്ചു വരുന്നത്.
1965- ലാണ് സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കാന്‍ യുണെസ്കോ തീരുമാനിച്ചത്.
1965 മുതല്‍ എല്ലാ വര്‍ഷവും ഈ ദിനം യുണെസ്കോയുടെ ആഭിമുഖ്യത്തില്‍ സാക്ഷരതാദിനമായി ആചരിച്ചുവരുന്നു.
1966-ലാണ് യുനെസ്കോയുടെ അംഗീകാരം ലഭിച്ചത്.
1967- ലാണ് ആഗോളതലത്തിൽ സാക്ഷരതാദിനാചരണം വ്യാപകമായത്.
ഈ ലോകത്തെ അവസാന നിരക്ഷരനും ഇല്ലാതാവുന്നതുവരെ ഈ ദിനം ആഘോഷിക്കണമെന്ന് യുനസ്കോ നിർദ്ദേശിച്ചു.
ലോകത്തെ എല്ലാ ജനങ്ങളെയും സാക്ഷരതരാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ഫോക് സ്‌കൂളിന്റെ സ്ഥാപകൻ
ഗ്രുണ്ട് വിഗ്ഗിന്റെ ജന്മദിനമാണ് ലോകസാക്ഷരതാദിനമായി തിരഞ്ഞെടുത്തത്.എല്ലാ വർഷവും സാക്ഷരതാ ദിനം ആഘോഷിക്കുന്നതിനോടൊപ്പം ഒരു വിഷയവും അവതരിപ്പിക്കാറുണ്ട്.
2021 ലെ വിഷയം “സാക്ഷരത മാനവികതയിലൂടെ തിരിച്ചുവരാം: ഡിജിറ്റൽ വിഭജനം കുറയ്ക്കാം” (Literacy for a human centered recovery: Narrowing the digital divide)എന്നതാണ്.സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യനഗരം കോട്ടയമാണ്. 1990- ൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ജില്ലയായി എറണാകുളം.
1991 ഏപ്രിൽ 18- ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് വെച്ച് നടന്ന സമ്മേളനത്തിൽ സാക്ഷരതാ പ്രസ്ഥാനത്തിലൂടെ അക്ഷരം പഠിച്ച ചേലക്കോടന്‍ ആയിഷ കേരളത്തെ സംമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ചു.
പ്രാഥമിക വിദ്യാഭ്യാസം നേടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന നേട്ടവും കേരളം സ്വന്തമാക്കി. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരത നിരക്ക് കേരളത്തിലാണ്.
93.9 ശതമാനമാണ് കേരളത്തിലെ സാക്ഷരതാ നിരക്ക്.


ലോക സാക്ഷരതാ ദിനം എന്നാണ്?

സെപ്റ്റംബർ 8


യുനെസ്കോ ഏതു വർഷമാണ് സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി പ്രഖ്യാപിച്ചത്?

1966


2021 ലെ ലോക സാക്ഷരതാ ദിന സന്ദേശം എന്താണ്?

“സാക്ഷരത മാനവികതയിലൂടെ തിരിച്ചുവരാം: ഡിജിറ്റൽ വിഭജനം കുറയ്ക്കാം” (Literacy for a human centered recovery: Narrowing the digital divide)


ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം?

കേരളം


ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ സംസ്ഥാനം?

മിസോറാം


ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?

ബീഹാർ


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചത് എന്നാണ്?

1989 ജൂൺ 25


കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം?

1991


സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരം?

കോട്ടയം (1989)


സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ജില്ല ഏതാണ്?

എറണാകുളം (1990)


സമ്പൂർണ സാക്ഷരത പരിപാടിക്ക് കേരള ഗവൺമെന്റ് നൽകിയ പേര്?

അക്ഷരകേരളം


അക്ഷരകേരളം പദ്ധതിയുലുടെ സാക്ഷരത നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?

കാർത്ത്യായനിയമ്മ (96 വയസ്സ്)


കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അധ്യക്ഷൻ?

വിദ്യാഭ്യാസ മന്ത്രി


കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ഏലിയാസ് ചവറ കുര്യാക്കോസ്


കേരളത്തിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ല?

പത്തനംതിട്ട


കേരളത്തിൽ സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?

പാലക്കാട്


ഇന്ത്യയിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ല?

സെർചിപ്പ്‌ (മിസോറാം)


ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല?

അലിരാജ് പൂർ (മധ്യപ്രദേശ്)


കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ


കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം ഏതാണ്?

നെടുമുടി (ആലപ്പുഴ)


ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്രയാണ്?

74.04 ശതമാനം


ലോകത്തിൽ ഏറ്റവും കൂടുതൽ സാക്ഷരത കൈവരിച്ച രാജ്യം ഏതാണ്?

റഷ്യ


നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)


ഇന്ത്യയിലെ പുരുഷ സാക്ഷരത നിരക്ക് എത്രയാണ്?

80.9 ശതമാനം


ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് എത്രയാണ്?

64. 6%


കേരളത്തിൽ നടപ്പാക്കുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?

അക്ഷയ


കേരളത്തെ സമ്പൂർണ ആദിവാസി സാക്ഷരത സംസ്ഥാനമായി തിരഞ്ഞെടുത്തത് ഏത് വർഷമാണ്?

1993 ജൂലൈ 4


കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ താലൂക്ക്?

ചിറ്റൂർ


കേരളത്തിൽ സാക്ഷരത നിരക്ക് കൂടിയ താലൂക്ക്?

മല്ലപ്പള്ളി


ലോക സാക്ഷരതാ ദിന ക്വിസ് |

GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.