[PDF] Republic Day Quiz in Malayalam 2024|റിപ്പബ്ലിക് ദിന ക്വിസ് 2024

Get free Republic Day Quiz January 26th (2023) | റിപ്പബ്ലിക് ദിന ക്വിസ് in Malayalam for students, and aspirants of competitive examinations like UPSC, IAS, Kerala PSC, LDC, Bank Tests, and many more.

You can also find the download links for the PDF version of the quiz.

Republic Day Quiz in Malayalam 2024

Watch Republic Day Quiz in Malayalam on YouTube by GK Malayalam.


1. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം എന്നാണ്? ജനുവരി 26

2. ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനം എന്നാണ് ആഘോഷിച്ചത്?

1950 ജനുവരി 26

2024-ൽ ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?
75 മത്

2024- ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി? ഇമ്മാനുവൽ മാക്രോൺ
(ഫ്രാൻസ് പ്രസിഡണ്ട് )



3. 2023 -ലെ റിപ്പബ്ലിക് ദിനത്തിലെ
മുഖ്യ അതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ്?

അബെദൽ ഹത്താ അൽസിസി


4. 2023-ലെ റിപ്പബ്ലിക് പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഫ്ലോട്ടിന്റെ വിഷയം?

സ്ത്രീശാക്തീകരണം


5. 2022 ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ആരാണ്?

2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തിന് കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, എന്നീ അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളെ ഇന്ത്യ ക്ഷണിച്ചിരുന്നു . എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇത്തവണ മുഖ്യാതിഥി ഉണ്ടാവില്ല

6. 2023 -ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിച്ചത്? 74 മത്


74 -മത്

2023- ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി?
അബ്ദുൽ ഫത്താ അൽ സിസി (ഈജിപ്ഷ്യൻ പ്രസിഡന്റ്)


7. 2021- ൽ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു?

ബോറിസ് ജോൺസൺ (ഇംഗ്ലണ്ട്)


8. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?

ഡോ ബി ആർ അംബേദ്കർ


9. ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി ആരായിരുന്നു

ഡോ. ബി ആർ അംബേദ്കർ


10. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?

ഡോ.ബി ആർ അംബേദ്കർ


11. റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

ഡോ. രാജേന്ദ്ര പ്രസാദ്


12. ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആരാണ് ?

നന്ദലാൽ ബോസ്


13. ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു?

അഹമ്മദ് സുകാർണോ (ഇന്തോനേഷ്യൻ പ്രസിഡന്റ്)


14. ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഏത്?

ഇന്ത്യൻ ഭരണഘടന


15. ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏതാണ്?

അമേരിക്കൻ ഭരണഘടന


16. അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം ഏത്?

1789


17. റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ജനക്ഷേമ രാഷ്ട്രം


18. ഇന്ത്യയുടെ ദേശീയ മുദ്ര?

സിംഹ മുദ്ര


19. റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്നാണ്?

രാഷ്ട്രപതി ഭവൻ


20. റിപ്പബ്ലിക് ദിന പരേഡിനിടയിലെ ബീറ്റിംഗ് റി ട്രീറ്റ് ചടങ്ങ് നടക്കുന്നത് എവിടെ വെച്ചാണ്?

വിജയ് ചൗക്ക്


21. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏത്?

ഭാരതരത്നം


22. ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച ഇന്ത്യക്കാരൻ ആരാണ്?

എം എൻ റോയ്


23. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആരാണ്?

രാഷ്ട്രപതി


24. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് എന്നാണ്?

1949 നവംബർ 26


25. ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന് ഒരു ദിവസം മുമ്പ് മരിച്ച നവോത്ഥാന നായകൻ ആര്?

ഡോ. പൽപ്പു (1950 ജനുവരി 25)


26. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ഏത്?

രാഷ്ട്രപതി ഭവൻ


27. രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ന്യൂഡൽഹി


28. രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?

30


29. രാജ്യസഭ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?

ആറുവർഷം


30. ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്?

ആമുഖം


31. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്?

ആമുഖം


32. ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത്?

അമേരിക്ക


33. ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ്?

ആമുഖം


34. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതി തയ്യാറാക്കിയത് ആര്?

പ്രേം ബിഹാരി റെയ്സാദ്


35. അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ജെയിംസ് മാഡിസൺ


36. ‘ഭരണഘടനയുടെ ഹൃദയവും ആത്മാവും’ എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് എന്തിനെയാണ്?

ആർട്ടിക്കിൾ 32


37. ഇന്ത്യയുടെ ദേശീയ ഗീതം ഏത്?

വന്ദേമാതരം


38. ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആരാണ്?

ബങ്കിം ചന്ദ്ര ചാറ്റർജി


39. ഇന്ത്യയുടെ ദേശീയഗീതം ഏത് ഭാഷയിലാണ് എഴുതിയത്?

സംസ്കൃതം


40. ഭരണഘടനയുടെ ആമുഖത്തെ ‘ഇന്ത്യയുടെ രാഷ്ട്രീയ ജാതകം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്?

കെ എം മുൻഷി


41. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരാണ്?

ഡോ. എസ് രാധാകൃഷ്ണൻ


42. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?

ജവഹർലാൽ നെഹ്റു


43. രാജാവിനെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ലോകത്തിലെ ഏക രാഷ്ട്രം ഏതാണ്?

മലേഷ്യ


44. ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം ഏത്?

ഗ്രീസ്


45. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് ആര്?

മൈക്കിൾ ഒ ഡയർ


46. മൈക്കിൾ ഒ ഡയറിനെ വെടിവെച്ചു കൊന്നതാര്?

ഉത്തം സിംഗ്


47. റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നത് ആരാണ്?

രാഷ്ട്രപതി


48. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിക്ക് എത്ര ഗൺ സല്യൂട്ടുകൾ ആണ് നൽകുന്നത്?

21 ഗൺ സല്യൂട്ടുകൾ


49. ആധുനിക ജനാധിപത്യത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്?

ബ്രിട്ടൻ


50. ഭരണഘടന നിർമാണ സഭയിൽ വനിതകൾ എത്ര പേരുണ്ടായിരുന്നു?

15


51. ഭരണഘടന നിർമ്മാണ സഭയിലെ15 വനിതകളിൽ മലയാളി വനിതകൾ എത്രപേരായിരുന്നു?

3 മലയാളി വനിതകൾ


52. ഭരണഘടന നിർമ്മാണ സഭയിലെ മലയാളി വനിതകൾ ആരൊക്കെയായിരുന്നു?

ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ


53. ചെങ്കോട്ട പണി കഴിപ്പിച്ചത് ആരാണ്?

ഷാജഹാൻ ചക്രവർത്തി


54. പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

സ്വിറ്റ്സർലൻഡ്


55. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ഏതാണ്?

ഗ്രീസ്


56. ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷനായി തെരഞ്ഞെടുത്തത് ആരെയാണ്?

സച്ചിദാനന്ദ സിൻഹ


57. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?

ഡോ. രാജേന്ദ്ര പ്രസാദ്


58. റിപ്പബ്ലിക് എന്നാൽ എന്താണ്?

ജനങ്ങൾ നേരിട്ടോ അല്ലാതെയോ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരണത്തലവൻ ആയിട്ടുള്ള രാജ്യത്തെയാണ് റിപ്പബ്ലിക് എന്ന് പറയുന്നത്


59. റിപ്പബ്ലിക് എന്ന പദം ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് ഉണ്ടായത്?

റെസ് പബ്ലിക്ക


60. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് ഏതാണ്?

സാൻ മരീനോ


61. ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് ആരാണ്

രവീന്ദ്രനാഥടാഗോർ


62. ഇന്ത്യയുടെ ദേശീയഗാനം ഏത്?

ജനഗണമന


63. ഇന്ത്യയുടെ ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം?

52 സെക്കൻഡ്


64. ഇന്ത്യയുടെ തലസ്ഥാനം ഏത്?

ന്യൂഡൽഹി


65. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമേത്?

ഇന്ത്യ


66. റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ്?

ഫ്രാൻസ്


67. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച വർഷമായ 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?

ജോർജ്ജ് നാലാമൻ


68. ഇന്ത്യയുടെ ദേശീയ മുദ്ര?

സിംഹം മുദ്ര


69. ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ച വർഷം ഏത്?

1950 ജനുവരി 24


70. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ഏതാണ്

നൗറു


71. റിപ്പബ്ലിക് ദിനത്തിന് സംസ്ഥാന തലസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്?

ഗവർണർ


72. സാരേ ജഹാം സേ അച്ഛാ എന്ന ഗാനം രചിച്ചതാര്?

മുഹമ്മദ് ഇഖ്ബാൽ


73. ‘സത്യമേവ ജയതേ’ എന്ന് രേഖപ്പെടുത്തിയത് ഏത് ലിപിയിലാണ്?

ദേവനാഗരി ലിപി


74. ‘സത്യമേവ ജയതേ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്?

മുണ്ഡകോപനിഷത്ത്


75. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആര്?

മൗലാനാ അബ്ദുൽ കലാം ആസാദ്


76. ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്?

മുംബൈ


77. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?

നാഗാലാൻഡ്


78. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര്?

പിങ്കലി വെങ്കയ്യ


79. ഇന്ത്യയുടെ ദേശീയ പുഷ്പം ഏതാണ്

താമര


80. ഇന്ത്യയുടെ ദേശീയ പക്ഷി.

മയിൽ


81. ഇന്ത്യയുടെ ദേശീയ നദി ഏതാണ്?

ഗംഗാനദി


82. ഇന്ത്യയുടെ ദേശീയ വൃക്ഷം?

പേരാൽ


83. ഇന്ത്യയുടെ ദേശീയ മൃഗം ഏത്?

കടുവ


84. ഇന്ത്യയുടെ ദേശീയ ഫലം ഏതാണ്?

മാങ്ങ


85. ഇന്ത്യൻ ഭരണഘടനയിൽ എത്ര അനുഛേദങ്ങളാണ് ഉള്ളത്?

395


86. റിപ്പബ്ലിക് ദിന പരേഡിനിടെ നൽകപ്പെടുന്ന അവാർഡ് ഏതാണ്?

ധീരത പുരസ്കാരം


87. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഏത്?

ഹിന്ദി


88. ഇന്ത്യയുടെ ദേശീയ ചിഹ്നം എന്താണ്?

അശോകസ്തംഭം


89. 1885- ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് ആര്?
എ ഒ ഹ്യും


90. “ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രാഷ്ട്രപതി ധീരയായ ഒരു ദളിത് പെൺകുട്ടി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ സ്വപ്നത്തിലെ പെൺകുട്ടി രാഷ്ട്രപതി ആയാൽ ഞാൻ അവളുടെ സേവകൻ ആയിരിക്കും” ഇത് ആരുടെ വാക്കുകൾ

മഹാത്മാഗാന്ധി യുടെ വാക്കുകൾ


91. ഭരണഘടന ദിനം എന്നാണ്?

നവംബർ 26


92. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നത് എന്നാണ്?

1950 ജനുവരി 26


93. കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി തെരഞ്ഞെടുത്ത വർഷം?

1972


94. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി തിരഞ്ഞെടുത്ത വർഷം?

1964


95. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതാര്?

രാഷ്ട്രപതി


96. ഇന്ത്യയുടെ ദേശീയപതാക ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ചത് എന്ന്?

1947 -ജൂലൈ 22ന്


97. ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?

ഖാദി തുണി


98. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണ ശാല

ഹുബ്ലി (കർണാടക)


99. ഇന്ത്യയുടെ ദേശീയ പതാകയുടെ ആകൃതി?
ദീർഘചതുരം


100. ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങൾ

മുകളിൽ കുങ്കുമം നിറം, നടുവിൽ വെള്ള നിറം, താഴെ പച്ച നിറം, പതാകയുടെ നടുവിലായി നാവിക നീലയിൽ അശോകചക്രം


101. ദേശീയ പതാകയിലെ കുങ്കുമ നിറം സൂചിപ്പിക്കുന്നത്?
രാജ്യത്തിന്റെ ശക്തിയും ധൈര്യവും


102. ദേശീയ പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത്

സത്യവും സമാധാനവും


103. ദേശീയപതാകയിലെ പച്ച നിറം സൂചിപ്പിക്കുന്നത്

ഉൽപ്പാദനക്ഷമതയും വളർച്ചയും


104. ദേശീയ പതാകയിൽ ചലനത്തെ സൂചിപ്പിക്കുന്നത് എന്ത്

ചക്രം


105. ദേശീയപതാകയിലെ അശോക ചക്രത്തിൽ എത്ര അരകൾ ഉണ്ട്

24


106. ദേശീയ പതാകയിലെ അശോക ചക്രം (അശോകസ്തംഭം) എവിടെ നിന്നാണ് സ്വീകരിച്ചത്

ഉത്തർപ്രദേശിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിൽ നിന്ന്


107. ദേശീയ പതാക ഉയർത്താൻ അനുവദനീയമായ സമയം

സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ


108. ഇന്ത്യയുടെ ദേശീയ മുദ്രയിൽ എത്ര സിംഹങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്

4


109. ഇന്ത്യയുടെ ദേശീയമുദ്ര അംഗീകരിക്കപ്പെട്ടത് എന്ന്

1950 ജനുവരി 26


110. ദേശീയ മുദ്രയുടെ താഴെ ഭാഗത്ത് ‘സത്യമേവ ജയതേ’ എന്ന് രേഖപ്പെടുത്തിയത് ഏത് ലിപിയിൽ?

ദേവനാഗിരി ലിപിയിൽ


111. ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ചത് എന്ന്?

1911 ഡിസംബർ 27ന് കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ


112. ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് ആര്?

എൻ. എ പാൽക്കിവാല


113. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യമായി ആലപിച്ചത് ആര്?

സരളാദേവി ചതുറാണി


114. ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏതു രാഗത്തിലാണ്?

ശങ്കരാഭരണം


115. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ക്ക്‌ സംഗീതം നൽകിയത് ആര്?

ക്യാപ്റ്റൻ രാംസിംഗ് താക്കൂർ


116. ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണ സമിതിയുടെ രൂപീകരണത്തിന് കാരണമായത്?

ക്യാബിനറ്റ് മിഷൻ (1946)


117. “ജനങ്ങൾ ജാഗരൂകരാകണം സ്ത്രീകൾ പ്രബുദ്ധരാകണം സ്ത്രീകൾ പ്രയാണം ആരംഭിച്ചാൽ കുടുംബവും ഗ്രാമവും ഉണർന്നു പ്രവർത്തിക്കുന്നു” ഇത് ആരുടെ വാക്കുകൾ?

ജവഹർലാൽ നെഹ്റു


118. “സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ ആണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ മാനദണ്ഡം” ഇത് ആരുടെ വാക്കുകൾ?

ഡോ.ബി ആർ അംബേദ്കർ


119. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം നടന്നത്?

1946 ഡിസംബർ 9- ന്


120. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ ആര്?

ഡോ. സച്ചിദാനന്ദ സിൻഹ


121. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി ഡോ.രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തത് എന്നാണ്?

1946 ഡിസംബർ 11ന്


122. ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്?
ദേശീയ നിയമ ദിനം


123. ഭരണഘടന കരട് രൂപീകരണ സമിതിയുടെ ( ഡ്രാഫ്റ്റിംഗ് കമ്മിറ്റി) അധ്യക്ഷൻ?

ഡോ. ബി ആർ അംബേദ്കർ


124. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങൾ ആമുഖത്തിൽ സ്വീകരിച്ചിരിക്കുന്നത് ഏത് വിപ്ലവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്?

ഫ്രഞ്ച് വിപ്ലവം


125. ലോകസഭാംഗമാകാനുള്ള കുറഞ്ഞ പ്രായം?

25 വയസ്സ്


126. ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം?

18 വയസ്സ്

127. ഭരണഘടനയിലെ മൗലിക വകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?

സർദാർ വല്ലഭായ് പട്ടേൽ


128. ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് എന്ന് പ്രസ്താവിക്കുന്ന ഭരണഘടന ഭാഗം ഏതാണ്?

ആമുഖം


129. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്നത് ആര്?

രാഷ്ട്രപതി


130. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ഏത്?

രാഷ്ട്രപതി ഭവൻ


ഭരണഘടനകൾ എത്ര തരത്തിലുണ്ട്?

രണ്ട് (ലിഖിതം, അലിഖിതം)


എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?

രണ്ടു വർഷം 11മാസം 18 ദിവസം


റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുന്നത് എവിടെ?

ഇന്ത്യാ ഗേറ്റ്


ഭരണഘടനയുടെ ഒറിജിനൽ പതിപ്പ് സൂക്ഷിച്ചിരിക്കുന്നത് എവിടെ?

പാർലമെന്റ് ലൈബ്രറിയിൽ


റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് എവിടെയാണ്?

ഡൽഹിയിലെ രാജ്പഥിൽ


ഇന്ത്യയുടെ ദേശീയ നൃത്ത രൂപം? 

ഭരതനാട്യം


ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത് ഏത് പേരിലാണ്?

റിപ്പബ്ലിക് ഓഫ് ഇന്ത്യ


റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ മാർച്ച് നയിച്ച ആദ്യ മലയാളി വനിത?

ലഫ്റ്റനന്റ് കമാൻഡർ അപർണ നായർ


ഇന്ത്യയെ കൂടാതെ മാങ്ങ ദേശീയ ഫലം ആയിട്ടുള്ള ലോകരാജ്യങ്ങൾ?

പാകിസ്ഥാൻ, ഫിലിപ്പീൻസ്


ഇന്ത്യയെ കൂടാതെ താമര ദേശീയ പുഷ്പമായ രാജ്യങ്ങൾ?

ഈജിപ്ത്, വിയറ്റ്നാം


ഇന്ത്യയെ കൂടാതെ കടുവ ദേശീയ മൃഗമായ ഉള്ള രാജ്യങ്ങൾ?

ബംഗ്ലാദേശ്,  ദക്ഷിണകൊറിയ


പ്രൊജക്റ്റ് ടൈഗർ നടപ്പിലാക്കിയ വർഷം?

1973


ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് എന്ന്?

1950 ജനുവരി 24


സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ ദിവസമേത്?

1947 ആഗസ്റ്റ് 15


ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്നതും പിന്നീട് നീക്കം ചെയ്തതുമായ മൗലികാവകാശം? 

സ്വത്തവകാശം


1931 മുതൽ 1947 വരെ ത്രിവർണ പതാകയുടെ മധ്യത്തിൽ അശോക ചക്രത്തിന് പകരം എന്തായിരുന്നു?

ചർക്ക


റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന പാതയുടെ ദൂരം എത്രയാണ്?

8.2km കിലോമീറ്റർ


റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്? 
ഇന്ത്യൻ രാഷ്ട്രപതി


ത്രിവർണ്ണ പതാകയുടെ ധർമ്മചക്രം സ്വീകരിച്ചത് എവിടെനിന്നാണ്? 

ഉത്തർപ്രദേശിലെ സാരനാഥിലെ അശോകസ്തംഭത്തിൽ നിന്ന്



ഇന്ത്യയുടെ ദേശീയ മത്സ്യം?

അയല


ഇന്ത്യയുടെ ദേശീയ ജലജീവി?

ഗംഗാഡോൾഫിൻ


ഗംഗാഡോൾഫിൻ ഔദ്യോഗിക മൃഗം ആയിട്ടുള്ള ഇന്ത്യൻ നഗരം?

ഗുവാഹത്തി


ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

2008


ചാരമയിൽ ദേശീയ പക്ഷി ആയ രാജ്യം? 

മ്യാൻമാർ


1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം എന്തായിരുന്നു?

സിംഹം


പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം

1992


Download PDF
https://youtu.be/YzPewLKFMOE

Download the PDF version of this quiz by clicking here.

1 thought on “[PDF] Republic Day Quiz in Malayalam 2024|റിപ്പബ്ലിക് ദിന ക്വിസ് 2024”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.