Red Cross Quiz 2021|റെഡ്ക്രോസ് ക്വിസ്

Red Cross Quiz, റെഡ്ക്രോസ് ക്വിസ്

യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ സംഘടന?

റെഡ്‌ക്രോസ്‌


അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര്?

ജീൻ ഹെന്റി ഡ്യൂനൻറ്


അന്താരാഷ്ട്ര റെഡ് ക്രോസ് ഡേ എന്നാണ്?

മെയ് 8


റെഡ് ക്രോസ് ദിനമായി ആചരിക്കുന്ന മെയ് 8 ആരുടെ ജന്മദിനമാണ്?

ഹെന്റി ഡ്യുനന്റിന്റെ ജന്മദിനം


റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജീൻ ഹെന്റി ഡ്യൂനൻറ് ജനിച്ചത് എന്നാണ്?

1828 മെയ് 8 (ജനീവ)


റെഡ് ക്രോസിന്റെ മുഖവാക്യം?

മാനവികതയുടെ കരുത്ത്


റെഡ് ക്രോസ് സ്ഥാപിതമായ വർഷം –

1863 ഒക്ടോബർ 29


റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം?

ജനീവ (സ്വിറ്റ്‌സർലൻഡ്)


ഏത് യുദ്ധത്തിന്റെ കെടുതികളാണ് ഹെന്റി ഡ്യുനന്റിനെ റെഡ് ക്രോസ് സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്

സോൾഫെറിനോ (Battle of Solferino) യുദ്ധത്തിന്റെ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്നപ്പോൾ


സോൾഫെറിനോ (Solferino) യുദ്ധം ഏത് വർഷമായിരുന്നു?

1859-ൽ ഇറ്റലിയിൽ


ജീൻ ഹെന്റി ഡ്യൂനൻറ് സോൾഫെറിനോ (Solferino)[2] യുദ്ധത്തിന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് എഴുതിയ ഗ്രന്ഥം?

എ മെമ്മറി ഒഫ് സോൾഫെറിനോ
(A Memory of Solferino)


റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തന മേഖല ഏതാണ്?

സേവനം


ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെ?

ന്യൂ ഡൽഹി


ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്റ്?

ഇന്ത്യൻ പ്രസിഡന്റ്


റെഡ് ക്രോസ് ആപ്തവാക്യം എന്താണ്?

ചാരിറ്റി ഇന്‍ വാര്‍


ജീൻ ഹെന്റി ഡ്യൂനൻറ് എഴുതിയ എ മെമ്മറി ഒഫ് സോൾഫെറിനോ (A Memory of Solferino) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഏത് വർഷം?

1862-ൽ


ഏറ്റവും കൂടുതൽ തവണ നോബൽ സമ്മാനം ലഭിച്ച സംഘടന?

റെഡ്‌ക്രോസ്‌ (3 തവണ)


ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ?

കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി


കേരള റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം?

വഞ്ചിയൂർ (തിരുവനന്തപുരം)


ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വർഷം?

1920


ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം? ന്യൂഡൽഹി


റെഡ്‌ക്രോസിന്റെ പതാകയുടെ നിറം?

വെള്ള (വെള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം)


ജൂനിയർ റെഡ് ക്രോസ് സ്ഥാപിച്ചതാരാണ്?

ക്ലാര ബർട്ടൻ


അമേരിക്കൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രഥമ വനിതാ പ്രസിഡന്റ്?

ക്ലാരാ ബർട്ടൻ


അവശരും വികലാംഗരുമായ ഭടന്മാർക്കു വേണ്ടി റെഡ് ക്രോസ് 1946- ൽ നിർമ്മിച്ച ഭവനം സ്ഥിതിചെയ്യുന്നതെവിടെ?

ബാംഗ്ലൂർ


അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റി ലീഗിന്റെ ആസ്ഥാനം?

ജനീവ


ICRC പൂർണ രൂപം എന്താണ്?

International Committee of Red Cross


ഫ്രെഡറിക്‌ പാസിയുമായി ആദ്യത്തെ സമാധാന നൊബേല്‍ സമ്മാനം പങ്കിട്ട റെഡ്‌ക്രോസ്‌ സൊസൈറ്റി സ്ഥാപകൻ?

ജീൻ ഹെന്റി ഡ്യൂനൻറ്


സമാധാനത്തിനുള്ള നൊബേൽപുരസ്കാരം
1917, 1963, 1944 വര്‍ഷങ്ങളില്‍ ലഭിച്ച സംഘടന?

റെഡ്‌ക്രോസ്‌


JRC യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അധ്യാപകൻ ഏത് പേരിൽ അറിയപ്പെടുന്നു?

കൗൺസിലർ


കേരള റെഡ് ക്രോസ് ഘടകത്തിന്റെ പ്രസിഡന്റ് ആര്?

കേരള ഗവർണ്ണർ


ഇന്ത്യയിൽ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി ആദ്യമായി ആരംഭിച്ചത് എവിടെയാണ്?

പഞ്ചാബ്


1901 ലെ പ്രഥമ സമാധാന നൊബേൽ സമ്മാനത്തിന് അർഹനായ റെഡ്ക്രോസ് സ്ഥാപകൻ?

ഹെൻറി ഡ്യുനൻറ്


മുസ്ലിം രാജ്യങ്ങളിൽ റെഡ്‌ക്രോസ്‌ അറിയപ്പെടുന്നത്?

റെഡ് ക്രസന്റ്


ഏതു രാജ്യം ഔദ്യോഗികമായി അംഗീകരിച്ച ശേഷമാണ് റെഡ് ക്രോസ് സൊസൈറ്റി എന്ന പേര് ലഭിച്ചത്?

നെതർലാൻഡ് (1867)


സോൾഫറിനോ സുവനീർ പ്രസിദ്ധീകരിച്ച വർഷം?

1862


ഗാന്ധിജി റെഡ് ക്രോസിന്റെ വോളണ്ടിയർ ആയി പ്രവർത്തിച്ചത് എന്നാണ് ?

ബോബർ യുദ്ധകാലത്ത്


അമേരിക്കയിലെ അടിമത്ത നിർമാർജനത്തിന് ഏറെ സഹായിച്ച ഗ്രന്ഥം?

അങ്കിൾ ടോംസ് ക്യാബിൻ


2005 ൽ റെഡ്‌ക്രോസ്‌ സംഘടന അംഗീകരിച്ച പുതിയ ചിഹ്നം എന്താണ്?

റെഡ് ക്രിസ്റ്റൽ


ജൂനിയർ റെഡ് ക്രോസ് പ്രസ്ഥാനം അമേരിക്കയിൽ രൂപീകൃതമായ വർഷം?

1917 (ക്ലാരാ ബർട്ടൻ സ്ഥാപിച്ചു)


റെഡ്ക്രോസ് അന്തർദേശീയ സമിതിയിലെ അംഗങ്ങളുടെ എണ്ണം?

25


റെഡ് ക്രോസ് എന്ന പേര് ലഭിച്ചത് എന്നാണ്?

നെതർലൻഡ് 1867- ൽ ഔദ്യോഗികമായി അംഗീകരിച്ചതിനുശേഷം


YRC പൂർണ്ണരൂപം എന്താണ്?

Youth Red Cross


റെഡ് ക്രോസിന്റെ മോട്ടോ എന്താണ്?

സേവനം


ജീൻ ഹെന്റി ഡ്യൂനൻറ് അന്തരിച്ചത് എന്നാണ്?

1910 ഒക്ടോബർ 30


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.