Ramayanam Quiz | രാമായണം ക്വിസ്

രാമകഥ നടന്നത് ഏത് യുഗത്തിലാണ്?

ത്രേതായുഗത്തിൽ


രാമായണകഥ ആർ ആർക്ക് ഉപദേശിക്കുന്നതായിട്ടാണ് രചിച്ചിട്ടുള്ളത്?

ശിവൻ പാർവതിക്ക്


ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്?

മഹാവിഷ്ണു


വാത്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്?

ഇരുപത്തിനാലായിരം (24000 ശ്ലോകങ്ങൾ)


ശ്രീരാമന് അഗസ്ത്യഹൃദയമന്ത്രം ഉപദേശിച്ചതാര്?

അഗസ്ത്യമുനി


രാമായണം നിർമ്മിക്കുവാൻ വാത്മീകിയോട് ആവശ്യപ്പെട്ടത് ആരാണ്?
ബ്രഹ്മാവ്


വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌?

രത്നാകരന്‍


തമിഴ് ഭാഷയിലുള്ള രാമായണകൃതി ഏതാണ്?

കമ്പരാമായണം


അധ്യാത്മരാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്?

ഏഴ്‌ കാണ്ഡങ്ങൾ (7)


അദ്ധ്യാത്മരാമായണത്തിലെ ഏഴുകാണ്ഡങ്ങൾ ഏതെല്ലാം?

1. ബാലകാണ്ഡം
2. അയോദ്ധ്യാ കാണ്ഡ
3. ആരണ്യ കാണ്ഡം
4. കിഷ്ക്കിന്ധ്യാ കാണ്ഡം
5. സുന്ദര കാണ്ഡം
6. യുദ്ധ കാണ്ഡം
7. ഉത്തര കാണ്ഡം


വാല്‍മീകീ രാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്?
ആറ് കാണ്ഡങ്ങൾ


രാവണന്റെ പിതാവിന്റെ പേര്?

വിശ്രവസ്


രാവണന്റെ മാതാവിന്റെ പേര്?

കൈകസി


ശ്രീരാമസേനയിലെ വൈദ്യന്‍?

സുഷേണന്‍


രാവണന്റെ ദൂതനായ ശുകനെ “രാക്ഷസനായി പോകട്ടെ” എന്ന് ശപിച്ചത് ആരാണ്?

അഗസ്ത്യമുനി


ശ്രീരാമന്റെ വില്ലിന്റെ പേര്‌ എന്താണ്?

കോദണ്ഡം


വനവാസവേളയിൽ
സീതാരാമലക്ഷ്മണൻമാർ ആദ്യരാത്രി കഴിഞ്ഞ് എവിടെയായിരുന്നു?

ശൃംഗി വേരം


ശൃംഗി വേരം എന്ന രാജ്യത്തിന്റെ രാജാവ് ആരായിരുന്നു?

ഗുഹൻ (നിഷാദ രാജാവ്)


മധുവനത്തിന്റെ സൂക്ഷിപ്പുകാരൻ ആരായിരുന്നു?

ദധിമുഖൻ


രാവണന്റെ ഇളയ പുത്രനായ
അക്ഷകുമാരനെ വധിച്ചതാര്?

ഹനുമാൻ


ലങ്കയിൽ സീതയോട് ദയ തോന്നിയ ഒരു രാക്ഷസി ആരാണ്?

ത്രിജട (സരമ)


ഹനുമാന്റെ മാതാവിന്റെ പേരെന്താണ്?

അഞ്ജന


ലങ്ക സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ത്രികൂട പർവ്വതത്തിന്റെ മുകളിൽ


വിദ്യുജ്വിഹൻ ആരാണ്?

മായാവിയായ ഒരു രാക്ഷസൻ


ലങ്കയിലേക്ക് കുതിക്കുന്ന ഹനുമാന്റെ മിടുക്ക് പരീക്ഷിക്കുന്നതിനു വേണ്ടി ആദ്യം വഴിമുടക്കി നിന്നത് ആരാണ്?

സുരസ (നാഗമാതാവ്)


രാവണന്റെ വാളിന്റെ പേരെന്താണ്?

ചന്ദ്രഹാസം


മകരാക്ഷൻ ആരാണ്?

ഖരന്റെ പുത്രൻ


സഹസ്രമുഖരാവണൻ ആരായിരുന്നു?

ദധി’ എന്ന സമുദ്രമധ്യത്തിൽ കഴിഞ്ഞിരുന്ന ഒരു അസുരൻ


സഹസ്രമുഖരാവണൻ ബ്രഹ്മാവിൽ നിന്നും നേടിയ പ്രധാന വരം എന്തായിരുന്നു?

സ്ത്രീകളൊഴികെ തനിക്കു മറ്റൊരാളാലും മരണം സംഭവിക്കരുത് എന്ന വരം


ആദ്യ ദിവസംതന്നെ രാക്ഷസസൈന്യത്തെ തോൽപ്പിച്ച് വിജയമാഹ്ലാദിക്കാൻ ഒരുങ്ങിയ വാനരസൈന്യത്തിനുണ്ടായ തിരിച്ചടി എന്താണ്?

ഇന്ദ്രജിത്തിന്റെ ആക്രമണം


ദേവേന്ദ്രന്റെ സഭയുടെ പേരെന്ത്?

സുധര്‍മ്മ


സഗരൻ ആരായിരുന്നു?

സൂര്യവംശിയായ ഒരു രാജാവ്


കുഞ്ഞായിരുന്നപ്പോൾ ഹനുമാന്റെ നേരെ വജ്രായുധം പ്രയോഗിച്ചത് ആരാണ്?

ദേവേന്ദ്രൻ


രാവണസഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവിന്റെ പേരെന്ത്?

വിദ്യുജ്ജിഹ്വന്‍


വാനരന്മാരുടെ സേനാപതിയായി ശ്രീരാമൻ നിയമിച്ചത് ആരെയാണ്?

നീലനെ


കബന്ധൻ എന്ന ഗന്ധർവ്വൻ രാക്ഷസനായി മാറിയത് ആരുടെ ശാപം നിമിത്തമാണ്?

അഷ്ടാവക്രൻ (മഹർഷി)


അഷ്ടാവക്രൻ കബന്ധനെ ശപിച്ചത് എന്തിനായിരുന്നു?

വൈരൂപ്യത്തിന്റെ പേരിൽ കളിയാക്കിയത്


ജനകമഹാരാജാവിന്‍റെ സഹോദരന്‍റെ പേരെന്ത്?

കുശധ്വജന്‍


വനവാസത്തിനു പുറപ്പെട്ട സീതരാമലക്ഷ്മണൻമാരുടെ തേർതെളിയിച്ചതാര്?

സുമന്ത്രർ


ഇന്ദ്രജിത്തിനെ വധിക്കാനായി ലക്ഷ്മണൻ പ്രയോഗിച്ച അസ്ത്രം ഏതാണ്?

ഇന്ദ്രാസ്ത്രം


കുംഭകർണ്ണന്റെ പുത്രന്മാർ ആരെല്ലാം?

കുംഭനും നികുംഭനും


ശ്രീരാമൻ അയോധ്യയിൽപ്രവേശിച്ച മുഹൂർത്തം ഏതാണ്?

പൂയ്യം നക്ഷത്രയോഗമുള്ള മുഹൂർത്തം


രാവണന്റെ സഹോദരിയുടെ പേര് എന്താണ്?

ശൂർപ്പണഖ


ശൂര്‍പ്പണഖ എന്ന പേരിന്റെ അര്‍ത്ഥമെന്ത്?

മുറത്തിന്‍റെ ആകൃതിയുള്ള നഖമുള്ളവള്‍


സമുദ്രത്തിന്റെ അടിയിൽനിന്നും
ഉയർന്നുവന്ന ചിറകുകളുള്ള പർവ്വതം ഏത്?

മൈനാകം


മനുഷ്യനൊഴികെ മറ്റാർക്കും രാവണനെ വധിക്കാൻ കഴിയില്ല എന്ന വരം രാവണന് നൽകിയതാര്?

ബ്രഹ്മാവ്


രാവണൻ സീതാപഹരണത്തിനു എത്തിയത് ആരുടെ വേഷത്തിലാണ്?

സന്യാസിയുടെ


രാവണനു ബ്രഹ്മശാപം ഏൽക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?

പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ അവിഹിതമായി മോഹിച്ചത്


ലങ്കാപുരിയുടെ കാവൽകാരിയായ ലങ്കാലക്ഷ്മിയോട് “ഒരുനാൾ
ഒരു വാനരനോട് ഇടി കിട്ടുമെന്നും അന്ന് ലങ്കയിലെ ദാസ്യപ്പണിയിൽ നിന്നും മോചനം ലഭിക്കുമെന്നും” പറഞ്ഞതാര്?

ബ്രഹ്മാവ്


സമുദ്രതീരത്ത് രാമസൈന്യം എത്തിയപ്പോൾ രാവണന്‍ അയച്ച ചാരന്മാര്‍ ആരെല്ലാം?

ശുകന്‍, സാരണന്‍


കാനന യാത്രയിൽ സീതാരാമലക്ഷ്മണൻമാർ ആദ്യം കണ്ടുമുട്ടിയ മഹർഷി ആര്?

ഭരദ്വാജൻ മഹർഷിയെ


ഹനുമാനെ കർമ്മോൽസുകനാക്കിയതാര്?

ജാംബവാൻ


‘ഹനു’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

താടിയെല്ല്


ദശരഥന്റെ പ്രധാന മന്ത്രിയുടെ പേര്‌?

സുമന്ത്രർ


ലോകത്തിലെ എല്ലാവിധ രാമായണ കൃതികൾക്കും അടിസ്ഥാനപരമായ കൃതിയേത്?

വാത്മീകി രാമായണം


ഹനുമാൻ ലങ്കയിൽ എത്തിയത് എപ്പോഴാണ്?

സന്ധ്യാസമയത്ത്


സുഗ്രീവന്റെ മന്ത്രിമാരിൽ പ്രധാനി ആര്?

ഹനുമാൻ


ലങ്കാലക്ഷ്മി ആരാണ്?

ലങ്കപുരിയുടെ കാവൽക്കാരി


ദശരഥന്‍റെ അസ്ത്രമേറ്റ്‌ മരിച്ച മുനികുമാരന്‍റെ പേരെന്ത് ?

ശ്രവണകുമാരന്‍


അഭയം ചോദിക്കുന്നവനു അത് നൽകാതിരിക്കുന്നത് ശ്രീരാമന്റെ അഭിപ്രായത്തിൽ എന്തിനു തുല്യമായ പാവമാണ്?

ബ്രഹ്മഹത്യാ പാപത്തിനു തുല്യം


രാവണന്റെ നിർദ്ദേശപ്രകാരം ഹനുമാനു മാർഗതടസ്സം സൃഷ്ടിക്കാൻ എത്തിയ രാക്ഷസനാണ് കാലനേമി എന്ന വാർത്ത ഹനുമാനെ അറിയിച്ചത് ആരാണ്?

ധന്യമാലി


വിഷ്ണുവിന്റെ ശംഖും സുദർശനവും അവതാരം കൊണ്ടത് എങ്ങനെയാണ്?

ശംഖ് -ഭരതൻ, സുദർശനം – ശത്രുഘ്നൻ


ഇന്ദ്രപുത്രനായ ജയന്തന്റെ തേരാളിയുടെ പേരെന്ത്?

ഗോമുഖന്‍


ശ്രീരാമൻ രാവണനെ വധിച്ചത് ഏത് അസ്ത്രം ഉപയോഗിച്ചാണ്?

ബ്രഹ്മാസ്ത്രം


സപ്തർഷിമാർ ആരെല്ലാം?

മരീചി, അത്രി, അംഗിരസ്, പുലഹൻ, പുലസ്ത്യൻ, വസിഷ്ഠൻ, ക്രതു


“എങ്ങിനെയാണ് വൃഥാ ഇങ്ങിനെ കിടന്നുറങ്ങുന്നത് ? ദേവിക്ക് വലിയോരാപത്തു വന്നിരിയ്ക്കുന്നു …” കൈകേയിയോട് ഇങ്ങനെ പറയുന്നത് ആരാണ്?

മന്ഥര


ഹേമ ആരായിരുന്നു?

അപ്സരസ്


ശ്രീരാമന് വേണ്ടി ഭരതൻ രാജ്യം ഭരിച്ച എങ്ങനെയാണ്?

ശ്രീരാമ പാദുകം സിംഹാസനത്തിൽ പ്രതിഷ്ഠിച്ചു കൊണ്ട്


സൗമിത്രി എന്ന വാക്കിന്റെ അർത്ഥം എന്താണ്?

സുമിത്രയുടെ പുത്രൻ ലക്ഷ്മണൻ


ഗൗതമ മഹർഷിയുടെ ശാപം കാരണം ശിലയായി മാറിയതാര്?

അഹല്യ


വിശ്വാമിത്ര മഹർഷി ആരായിരുന്നു?

പുരോഹിതൻ


ജനകപുരോഹിതന്റെ പേരെന്ത്?

ശതാനന്ദന്‍


രാമലക്ഷ്മണന്മാർക്ക്‌ വിശ്വാമിത്രൻ ഉപദേശിച്ച വിദ്യകൾ എന്തെല്ലാമായിരുന്നു?

ബലയും അതിബലയും


രാമായണം എഴുതിയതാരാണ്?

വാത്മീകി


ശരീരകാന്തി നഷ്ടപ്പെടാതിരിക്കാന്‍ ‘അംഗരാഗം’ എന്ന വിശേഷപ്പെട്ട വസ്തു സീതയ്ക്ക് നല്‍കിയത് ആരാണ്?

അനസൂയ


എഴുത്തച്ഛനു മുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാമാണ്?
രാമചരിതം, രാമകഥപാട്ട്, കണ്ണശ്ശരാമായണം


പോത്തിന്റെ രൂപം ധരിച്ചുവന്ന അസുരന്‍ ആര്?

ദുന്ദുഭി


ജനകരാജധാനിയിൽ വെച്ച് ശ്രീരാമൻ ഒടിച്ച വില്ലിന്റെ പേരെന്താണ്?

ത്രയംബകം


രാവണന് വിവാഹസമ്മാനമായി കന്യകയ്ക്കൊപ്പം കിട്ടിയ സവിശേഷമായ ആയുധം എന്താണ് ?

ശക്തി എന്നു പേരുള്ള വേല്‍


കുംഭകർണ്ണന് ആറുമാസത്തെ തുടർച്ചയായ ഉറക്കം എന്ന ശാപം നൽകിയത് ആരാണ്?

ബ്രഹ്മാവ്


അയോധ്യയുടെ കുലഗുരു ആര്? വസിഷ്ഠൻ


മുനിശാപം നിമിത്തം മായാവിനിയായി മാറുകയും ഒടുവില്‍ ഹനുമാന്‍ നിമിത്തം ശാപമോക്ഷം കിട്ടുകയും ചെയ്ത അപ്സരസ്സിന്‍റെ പേരെന്ത്?

ധന്യമാല


വിശ്വാമിത്രന്റെ യാഗം മുടക്കിയ രാക്ഷസന്മാർ ആരെല്ലാം?

മാരീചൻ, സുബാഹു


താമസമെന്ന അഹങ്കാരത്തില്‍നിന്നും ഉത്ഭവിച്ച അഞ്ചു സൂക്ഷ്മതന്‍മാത്രകളുടെ പേരുകള്‍ എന്തെല്ലാം?

ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധ, തന്‍മാത്രകള്‍


വനയാത്രയിൽ ആദ്യരാത്രി രാമലക്ഷ്മണന്മാർ തങ്ങിയത് എവിടെയായിരുന്നു?

താടകാവനത്തിൽ


താടകയെ വധിച്ചതാര്?

ശ്രീരാമൻ


“മുനിശ്രേഷ്ഠാ നാലുഭാഗത്തും ഭയങ്കരങ്ങളായ അപശകുനങ്ങള്‍കാണുന്നുവല്ലോ അതെന്തുകൊണ്ടാണ്”? ഭയചകിതനായ ദശരഥൻ ഇങ്ങിനെ ചോദിക്കുന്നത് ആരോട് ?

വസിഷ്ഠമുനിയോട്


ദണ്ഡകവനത്തിൽ വെച്ച് ശ്രീരാമനാൽ വധിക്കപ്പെട്ട രാക്ഷസൻ ആര്?

വിരാധൻ


വിരാധന്റെ പൂർവ്വജന്മം ആരായിരുന്നു?

വിദ്യാധരൻ എന്ന ഗന്ധർവ്വൻ


“നിങ്ങള്‍ മായയാല്‍ മുനിവേഷം ധരിച്ചു ഹനുമാനെ മോഹിപ്പിയ്ക്കണം” രാവണൻ ആരോടാണ് ഇങ്ങനെ പറയുന്നത്?

കാലനേമിയോട്


“മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല്ല, ഞാനും നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാഥേ” മുമ്പ് മറ്റാരും ചോദിക്കാത്തതും ആരെയും കേൾപ്പിക്കാത്തതുമായ എന്തു കാര്യമാണ് ശിവൻ പാർവതിയോട് പറയുന്നത്?

രാമകഥാതത്വം


സീതയെ ഭീഷണിപ്പെടുത്തുന്ന രാക്ഷസി കളോട് “ഹേ ! രാക്ഷസികളെ .ഞാന്‍ പറയുന്നതു കേള്‍ക്കുക. അത് നിങ്ങള്‍ക്കു ഗുണം ചെയ്യും” ഇങ്ങനെ പറയുന്നത് ആരാണ്?

ത്രിജട


കോസല രാജ്യം ഏത് നദിയുടെ തീരത്താണ്?

സരയൂ നദിയുടെ


ദശരഥമഹാരാജാവിന്റെ മൂന്നു ഭാര്യമാർ ആരെല്ലാം?

കൗസല്യ, കൈകേയി, സുമിത്ര


വിഭീഷണന്റെ ഭാര്യാപിതാവിന്റെ പേരെന്ത്?

ശൈലൂഷന്‍


ഇന്ദ്രജിത്ത് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ദേവേന്ദ്രനെ ജയിച്ചവൻ


വിദേഹ രാജാവ് ആരായിരുന്നു?

ജനകൻ


അയോധ്യ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?

കോസല രാജ്യത്തിന്റെ


ഭരദ്വാജമഹർഷി സീതാലക്ഷ്മണ ൻമാർക്ക് താമസത്തിനായി കാണിച്ചുകൊടുത്ത സ്ഥലമേത്?

ചിത്രകൂട പർവതം


ബാലിയുടെ കൈത്തരിപ്പ് തീര്‍ക്കാനുള്ള മരങ്ങള്‍ ഏത് പേരിലാണ് അറിയപ്പെട്ടത്?

സപ്തസാലങ്ങള്‍


രാക്ഷസവംശം മുടിയാറായെന്നും രാമൻ സാക്ഷാൽ നാരായണൻ ആണെന്നും രാവണന് മുന്നറിയിപ്പ് നൽകിയ
രാവണ സഹോദരൻ ആരാണ്?

കുംഭകർണ്ണൻ


ലക്ഷ്മണൻ ആരുടെ അവതാരമാണ്?

അനന്തൻ


എന്നില്‍ നിന്നും മന്ത്രം സ്വീകരിച്ചു എനിയ്ക്ക് ഗുരുദക്ഷിണ തരണം. ഇത് ആര് ആരോട് പറഞ്ഞതാണ് ?

കാലനേമി ഹനുമാനോട് പറഞ്ഞത്


നിഴൽ പിടിച്ചുനിർത്തി സമുദ്രത്തിൽ നിന്നും ഹനുമാന് മാർഗ്ഗ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചതാര്?

സിംഹിക (രാക്ഷസി)


ശ്രീരാമനും സുഗ്രീവനും തമ്മിലുണ്ടാക്കിയ സഖ്യം എന്താണ്?

ശ്രീരാമൻ ബാലിയെ കൊന്നു സുഗ്രീവനെ രാജാവാക്കും എന്നും പകരം സുഗ്രീവൻ സീതയെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കാമെന്നും


വാത്മീകം എന്ന പദത്തിന്റെ അർത്ഥം എന്താണ്?

മൺപുറ്റ്


“നാളെ പ്രഭാതത്തില്‍ മദ്ധ്യദ്വാരത്തിലായി സുവര്‍ണ്ണ ഭൂഷിതകളായ പതിനാറു കന്യകമാര്‍ താളം പിടിക്കണം സ്വര്‍ണ്ണരത്ന വിഭൂഷിതങ്ങളും ഐരാവതകുളത്തില്‍ പിറന്നവയുമായ നാല്‍ക്കൊമ്പനാനകളെ സജ്ജീകരിക്കണം…” ഈ വാക്കുകള്‍
ആര് ആരോട് പറഞ്ഞതാണ് ?

വസിഷ്ഠന്‍ സുമത്രരോട് പറഞ്ഞത്


അസുര ശില്പി ആരാണ്?

മയൻ


ഭരദ്വാജമഹർഷിയുടെ ആശ്രമത്തിൽനിന്നും
ചിത്ര കൂടത്തിലേക്ക് മുറിച്ചു കിടക്കേണ്ട നദി ഏതാണ്?

കാളിന്ദി നദി


ശരഭംഗ മഹർഷി തന്റെ പുണ്യംമുഴുവന്‍ മറ്റൊരാള്‍ക്ക് കൊടുത്തതിനുശേഷം തന്റെ ജീവന്‍ത്യജിച്ചു. ആർക്കാണ് തന്റെ പുണ്യം നൽകിയത്?

ശ്രീരാമന്‍


പുലസ്ത്യ മഹർഷിക്ക് രാവണനുമായുള്ള ബന്ധമെന്താണ്?

രാവണന്റെ മുത്തച്ഛൻ


അംഗ രാജ്യത്ത് മഴ പെയ്തത് ആരുടെ പാദസ്പർശമേറ്റപ്പോഴാണ്?

ഋശ്യശൃംഗൻ


ശ്രീരാമന് സ്ത്രീധനമായി കിട്ടിയതെന്തെല്ലാം?

സ്വര്‍ണ്ണനാണയങ്ങള്‍, പതിനായിരം രഥം, പത്തുലക്ഷം കുതിരകള്‍, അറന്നൂറു ആനകള്‍, ഒരു ലക്ഷം കാലാള്‍പടയാളികള്‍, മുന്നൂറു ദാസികള്‍ , പലവിധ പട്ടുവസ്ത്രങ്ങള്‍,മുതലായവ


ബാലിയുടെ രാജ്യം ഏതാണ്? കിഷ്കിന്ധ


ത്രയംബകം ആരാണ് സമ്മാനിച്ചത്?

ശിവൻ


സീതാദേവിയെ വിട്ടുകൊടുക്കണമെന്നും ശ്രീരാമനോട് മാപ്പുപറയണമെന്നും രാവണനെ ഉപദേശിച്ചത് ആരാണ്?

വിഭീഷണൻ


രാവണന് ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നൽകിയത് ആരാണ്?

ശിവൻ


Ramayanam Quiz

GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.