P. B. Shelly (പി. ബി. ഷെല്ലി) in Malayalam

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇതിഹാസ കാൽപ്പനിക കവികളിൽ ഒരാളാണ് പെർസി ബൈഷെ ഷെല്ലി. ഏറ്റവും ബഹുമാനിക്കപ്പെടുന്നതും ജനങ്ങളെ സ്വാധീനിച്ചതുമായ കവികളിൽ ഒരാളായിരുന്നു അദ്ദേഹം. ഷെല്ലിയും കീറ്റ്സും ബൈറണും ചേരുന്നതാണ് കാൽപ്പനിക യുഗത്തിലെ കവിത്രയം.
1792 ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ സസക്‌സിലാണ് ഷെല്ലി ജനിച്ചത്. 1822 ജൂലൈ എട്ടാം തീയതി, ഇറ്റലിയിൽ ലിവോർണോയിൽ നിന്ന് ലെറിസിയിലേക്ക് ഡോൺ ഹൂവാൻ എന്ന തന്റെ പായ്ക്കപ്പലിൽ മടങ്ങുകയായിരുന്ന ഷെല്ലി, സ്‌പെസിയ ഉൾക്കടലിൽ കൂടിയുള്ള യാത്രയിൽ കൊടുങ്കാറ്റിൽ കപ്പൽ മുങ്ങി മരിച്ചു.
മികച്ച ഗീതകങ്ങൾ എഴുതിയ അദ്ദേഹത്തിന്റെ രചനകളിൽ തത്ത്വചിന്താപരമായ ബിംബങ്ങൾ ഉൾക്കൊണ്ടിരുന്നു. ഗ്രീക്ക് പുരാണത്തിലെ പ്രൊമിത്യൂസിന്റെ കഥ പറയുന്ന പ്രൊമിത്യൂസ് അൺ ബൗണ്ട്, ഓഡ് ടു വെസ്റ്റ് വിൻഡ്, ഓഡ് ടു സ്കൈലാർക്ക്, ദി മാസ്ക് ഓഫ് അനാർക്കി, ക്വീൻ മാബ് തുടങ്ങി ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട് ഫ്രാങ്കൻസ്റ്റൈനിന്റെ രചയിതാവ് മേരി ഷെല്ലി ഇദ്ദേഹത്തിന്റെ
ഭാര്യയാണ്. “ഭാവിയെ പേടിക്കരുത്, ഭൂതകാലം ഓർത്ത് കരയരുത്” എന്നത് ഷെല്ലിയുടെ വാക്കുകളാണ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.