Ramayana Quiz (രാമായണ ക്വിസ്) in Malayalam 2023

രാമായണം നിർമ്മിക്കുവാൻ വാത്മീകിയോട് ആവശ്യപ്പെട്ടത് ആരാണ്?

ബ്രഹ്മാവ്


ആദികവി എന്നറിയപ്പെടുന്നത്?

വാത്മീകി


വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌?

രത്നാകരന്‍

രാമകഥ നടന്നത് ഏത് യുഗത്തിലാണ്? 

ത്രേതായുഗത്തിൽ

രാമായണകഥ ആർ ആർക്ക് ഉപദേശിക്കുന്നതായിട്ടാണ് രചിച്ചിട്ടുള്ളത്?

ശിവൻ പാർവതിക്ക്

ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്?

മഹാവിഷ്ണു

വാത്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്?

ഇരുപത്തിനാലായിരം (24000 ശ്ലോകങ്ങൾ)

രാമായണത്തിലെ പ്രധാന ശ്ലോകം ഏതാണ്?

രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി
ഗച്ഛതാത യഥാ സുഖം (വനവാസത്തിന് ശ്രീരാമനോടൊപ്പം പുറപ്പെടുന്ന ലക്ഷ്മണന് അമ്മ സുമിത്ര നൽകുന്ന ഉപദേശമാണ് ഈ ശ്ലോകം)

ശ്രീരാമന് അഗസ്ത്യഹൃദയമന്ത്രം ഉപദേശിച്ചതാര്? 

അഗസ്ത്യമുനി

തമിഴ് ഭാഷയിലുള്ള രാമായണകൃതി ഏതാണ്? 

കമ്പരാമായണം

അധ്യാത്മരാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്?

ഏഴ്‌ കാണ്ഡങ്ങൾ  (7)

അദ്ധ്യാത്മരാമായണത്തിലെ ഏഴുകാണ്ഡങ്ങൾ ഏതെല്ലാം?

1. ബാലകാണ്ഡം.
2. അയോദ്ധ്യാ കാണ്ഡം.
3. ആരണ്യ കാണ്ഡം.
4. കിഷ്ക്കിന്ധ്യാ കാണ്ഡം.
5. സുന്ദര കാണ്ഡം.
6. യുദ്ധ കാണ്ഡം.
7. ഉത്തര കാണ്ഡം.

വാല്‍മീകീ രാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്?

ആറു കാണ്ഡങ്ങൾ

ഹനുമാൻ ഏതു വേഷം ധരിച്ചാണ് രാമലക്ഷ്മണന്മാരുടെ അടുത്ത് എത്തിയത്?

വിപ്രവേഷം

അദ്ധ്യാത്മരാമായണം ആരൊക്കെ തമ്മിലുള്ള സംവാദം ആയിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്?

പാർവതി- പരമേശ്വരൻ

ബാലി- സുഗ്രീവ യുദ്ധത്തിൽ സുഗ്രീവനെ തിരിച്ചറിയുവാനായി ശ്രീരാമൻ സുഗ്രീവന് നൽകിയത് എന്താണ്?

പുഷ്പഹാരം


ശ്രീരാമന്റെ പിതാവിന്റെ പേര്?

ദശരഥൻ

ദശരഥന്റെ പിതാവിന്റെ പേര് എന്ത്?

അജമഹാരാജാവ്

ദശരഥ മഹാരാജാവിന്റെ രാജ്യം?

കോസലം

കോസല രാജ്യത്തിന്റെ തലസ്ഥാനം?

അയോധ്യ

ദശരഥന്റെ പത്നിമാർ ആരെല്ലാം?

കൗസല്യ, കൈകേയി, സുമിത്ര

ദശരഥ പത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് ആരായിരുന്നു?

സുമിത്ര

സുമിത്രയുടെ പുത്രൻമാർ ആരെല്ലാം?

ലക്ഷ്മണൻ, ശത്രുഘ്നൻ

ദശരഥ മഹാരാജാവിന്റെ പുത്രന്മാർ ആരെല്ലാം?

ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ

ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയത് ആരായിരുന്നു?

ശത്രുഘ്നൻ

രാവണന്റെ പിതാവിന്റെ പേര്?
വിശ്രവസ്

രാവണന്റെ മാതാവിന്റെ പേര്? 

കൈകസി

ശ്രീരാമസേനയിലെ വൈദ്യന്‍?

സുഷേണന്‍

രാവണന്റെ ദൂതനായ ശുകനെ “രാക്ഷസനായി പോകട്ടെ” എന്ന് ശപിച്ചത് ആരാണ്?

അഗസ്ത്യമുനി

ശ്രീരാമന്റെ വില്ലിന്റെ പേര്‌ എന്താണ്?

കോദണ്ഡം

ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ സംസ്കാരങ്ങൾ നടത്തിയത് ആരായിരുന്നു?

വസിഷ്ഠൻ

ദശരഥ മഹാരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു?

ശാന്ത

ദശരഥ മഹാരാജാവിന്റെ പുത്രിയായ ശാന്തയെ വളർത്തു പുത്രിയായി നൽകിയത് ആർക്കായിരുന്നു?

ലോമപാദർ

ദശരഥമഹാരാജാവിന്റെ പുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു?

ഋശ്യശൃംഗമഹർഷി

ശ്രീരാമന്റെ മാതാവ് ആരായിരുന്നു?

കൗസല്യ

ഭരതന്റെ മാതാവ്?

കൈകേയി

കൈകേയി ഏതു രാജ്യത്തെ രാജാവിന്റെ പുത്രിയായിരുന്നു?

കേകയം

യുദ്ധത്തിൽ വെച്ച് ദശരഥന്റെ രഥത്തിലെ ചക്രത്തിന്റെ കീലം നഷ്ടപ്പെട്ടപ്പോൾ കൈകേയി എന്താണ് ആ സ്ഥാനത്ത് വെച്ചത്?

കയ്യിലെ ചെറുവിരൽ

ദശരഥ പുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശം കൊണ്ട് ജനിച്ചത് ആരായിരുന്നു?

ശ്രീരാമൻ

മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശമായി ജനിച്ച ദശരഥ പുത്രൻ ആര്?

ഭരതൻ

സുദർശന ചക്രത്തിന്റെ അംശമായി ജനിച്ച ദശരഥപുത്രൻ?

ശത്രുഘ്നൻ

ആദിശേഷന്റെ അംശമായി ജനിച്ച ദശരഥപുത്രൻ?

ലക്ഷ്മണൻ

വനവാസവേളയിൽ
സീതാരാമലക്ഷ്മണൻമാർ ആദ്യരാത്രി കഴിഞ്ഞ് എവിടെയായിരുന്നു?

ശൃംഗി വേരം

ശൃംഗി വേരം എന്ന രാജ്യത്തിന്റെ രാജാവ് ആരായിരുന്നു?

ഗുഹൻ (നിഷാദ രാജാവ്)

മധുവനത്തിന്റെ സൂക്ഷിപ്പുകാരൻ ആരായിരുന്നു?

ദധിമുഖൻ

രാവണന്റെ ഇളയ പുത്രനായ
അക്ഷകുമാരനെ വധിച്ചതാര്?

ഹനുമാൻ

ലങ്കയിൽ സീതയോട് ദയ തോന്നിയ രാക്ഷസി ആരാണ്?

ത്രിജട (സരമ)

ഹനുമാന്റെ മാതാവിന്റെ പേരെന്താണ്?

അഞ്ജന

ലങ്ക സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ത്രികൂട പർവ്വതത്തിന്റെ മുകളിൽ

വിദ്യുജ്വിഹൻ ആരാണ്?

മായാവിയായ ഒരു രാക്ഷസൻ

ലങ്കയിലേക്ക് കുതിക്കുന്ന ഹനുമാന്റെ മിടുക്ക് പരീക്ഷിക്കുന്നതിനു വേണ്ടി ആദ്യം വഴിമുടക്കി നിന്നത് ആരാണ്?

സുരസ (നാഗമാതാവ്)

രാവണന്റെ വാളിന്റെ പേരെന്താണ്?

ചന്ദ്രഹാസം

മകരാക്ഷൻ ആരാണ്?

ഖരന്റെ പുത്രൻ

സഹസ്രമുഖരാവണൻ ആരായിരുന്നു?

ദധി’ എന്ന സമുദ്രമധ്യത്തിൽ കഴിഞ്ഞിരുന്ന ഒരു അസുരൻ

സഹസ്രമുഖരാവണൻ ബ്രഹ്മാവിൽ നിന്നും നേടിയ പ്രധാന വരം എന്തായിരുന്നു?

സ്ത്രീകളൊഴികെ തനിക്കു മറ്റൊരാളാലും മരണം സംഭവിക്കരുത് എന്ന വരം

ആദ്യ ദിവസംതന്നെ രാക്ഷസസൈന്യത്തെ തോൽപ്പിച്ച് വിജയമാഹ്ലാദിക്കാൻ ഒരുങ്ങിയ വാനരസൈന്യത്തിനുണ്ടായ തിരിച്ചടി എന്താണ്?

ഇന്ദ്രജിത്തിന്റെ ആക്രമണം

ദേവേന്ദ്രന്റെ സഭയുടെ പേരെന്ത്?

സുധര്‍മ്മ

യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയക്കുവാൻ അഭ്യർത്ഥിച്ചത് ആരായിരുന്നു?

വിശ്വാമിത്രൻ

വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമത്തിന്റെ പേര് എന്തായിരുന്നു?

സിദ്ധാശ്രമം

വിശ്വാമിത്രന്റെ ആശ്രമം എവിടെയാണ്? 

തമസാ നദിയുടെ തീരത്ത്

വിശപ്പും ദാഹവും അറിയാതിരിക്കാൻ വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക്‌ ഉപദേശിച്ചു കൊടുത്ത മന്ത്രങ്ങൾ?

ബല, അതിബല

വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു?

മാരീചനും സുബാഹുവും

വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടത് ആര്?

സുബാഹു

ആദികാവ്യം എന്നറിയപ്പെടുന്ന ഇതിഹാസം ഏത്?

വാത്മീകിരാമായണം

ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?

വാത്മീകി മഹർഷി

സഗരൻ ആരായിരുന്നു?

സൂര്യവംശിയായ ഒരു രാജാവ്

കുഞ്ഞായിരുന്നപ്പോൾ ഹനുമാന്റെ നേരെ വജ്രായുധം പ്രയോഗിച്ചത് ആരാണ്?

ദേവേന്ദ്രൻ

രാവണസഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവിന്റെ പേരെന്ത്?

വിദ്യുജ്ജിഹ്വന്‍

വാനരന്മാരുടെ സേനാപതിയായി ശ്രീരാമൻ നിയമിച്ചത് ആരെയാണ്?

നീലനെ

കബന്ധൻ എന്ന ഗന്ധർവ്വൻ രാക്ഷസനായി മാറിയത് ആരുടെ ശാപം നിമിത്തമാണ്?

അഷ്ടാവക്രൻ (മഹർഷി)

അഷ്ടാവക്രൻ കബന്ധനെ ശപിച്ചത് എന്തിനായിരുന്നു?

വൈരൂപ്യത്തിന്റെ പേരിൽ കളിയാക്കിയത്

ജനകമഹാരാജാവിന്‍റെ സഹോദരന്‍റെ പേരെന്ത്?

കുശധ്വജന്‍

വനവാസത്തിനു പുറപ്പെട്ട സീതരാമലക്ഷ്മണൻമാരുടെ തേർതെളിയിച്ചതാര്?

സുമന്ത്രൻ

ദശരഥ മഹാരാജാവിന്റെ വംശം ഏത്?

സൂര്യവംശം

സൂര്യവംശത്തിലെ ഗുരു ആര്?

വസിഷ്ഠ മഹർഷി

ദശരഥ പുത്രന്മാരുടെ നാമകരണം നടത്തിയത് ആര്?

വസിഷ്ഠ മഹർഷി

ദശരഥ മഹാരാജാവിന്റെ മന്ത്രിമാരിൽ പ്രധാനി ആര്?

സുമന്ത്രൻ

വനവാസത്തിനു പുറപ്പെട്ട സീതാ രാമലക്ഷ്മണൻ മാരുടെ തേർ തെളിയിച്ചതാര്?

സുമന്ത്രൻ

വാത്മീകിയുടെ യഥാർത്ഥ പേര്?

രത്നാകരൻ

വാത്മീകം എന്ന വാക്കിന്റെ അർത്ഥം എന്ത്?

ചിതൽ പുറ്റ്

വാത്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയായിരുന്നു?

മാ നിഷാദ

വാത്മീകി ഏതു നദിയിൽ സ്നാനത്തിന് പോയപ്പോഴാണ് ക്രൗഞ്ചപ്പക്ഷിയെ വേടൻ വധിച്ചതായി കാണാനിടയായത്?

തമസാനദിയിൽ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര്?

തുഞ്ചത്തെഴുത്തച്ചൻ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഏതു പദത്തോട് കൂടിയാണ് തുടങ്ങുന്നത്?

ശ്രീരാമ രാമ രാമ

ഇന്ദ്രജിത്തിനെ വധിക്കാനായി ലക്ഷ്മണൻ പ്രയോഗിച്ച അസ്ത്രം ഏതാണ്?

ഇന്ദ്രാസ്ത്രം

കുംഭകർണ്ണന്റെ പുത്രന്മാർ ആരെല്ലാം?

കുംഭനും നികുംഭനും

ശ്രീരാമൻ അയോധ്യയിൽപ്രവേശിച്ച മുഹൂർത്തം ഏതാണ്?

പൂയ്യം നക്ഷത്രയോഗമുള്ള മുഹൂർത്തം

രാവണന്റെ സഹോദരിയുടെ പേര് എന്താണ്?

ശൂർപ്പണഖ

ശൂര്‍പ്പണഖ എന്ന പേരിന്റെ അര്‍ത്ഥമെന്ത്?

മുറത്തിന്‍റെ ആകൃതിയുള്ള നഖമുള്ളവള്‍

സമുദ്രത്തിന്റെ അടിയിൽനിന്നും
ഉയർന്നുവന്ന ചിറകുകളുള്ള പർവ്വതം ഏത്?

മൈനാകം

മനുഷ്യനൊഴികെ മറ്റാർക്കും രാവണനെ വധിക്കാൻ കഴിയില്ല എന്ന വരം രാവണന് നൽകിയതാര്?

ബ്രഹ്മാവ്

രാവണൻ സീതാപഹരണത്തിനു എത്തിയത് ആരുടെ വേഷത്തിലാണ്?

സന്യാസിയുടെ

രാവണനു ബ്രഹ്മശാപം ഏൽക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?

പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ അവിഹിതമായി മോഹിച്ചത്

ലങ്കാപുരിയുടെ കാവൽകാരിയായ ലങ്കാലക്ഷ്മിയോട് “ഒരുനാൾ
ഒരു വാനരനോട് ഇടി കിട്ടുമെന്നും അന്ന് ലങ്കയിലെ ദാസ്യപ്പണിയിൽ നിന്നും മോചനം ലഭിക്കുമെന്നും” പറഞ്ഞതാര്?

ബ്രഹ്മാവ്

സമുദ്രതീരത്ത് രാമസൈന്യം എത്തിയപ്പോൾ രാവണന്‍ അയച്ച ചാരന്മാര്‍ ആരെല്ലാം?

ശുകന്‍, സാരണന്‍

കാനന യാത്രയിൽ സീതാരാമലക്ഷ്മണൻമാർ ആദ്യം കണ്ടുമുട്ടിയ മഹർഷി ആര്?

ഭരദ്വാജൻ മഹർഷിയെ

മകരാക്ഷനെ കൊന്നതാരാണ്?

ശ്രീരാമൻ

ലങ്കയിൽ സീതദേവി കഴിഞ്ഞുകൂടിയ എവിടെയാണ്?

അശോകവനത്തിൽ

ഇന്ദ്രജിത്ത് വാനരസൈന്യത്തിനുനേരെ തൊടുത്ത അസ്ത്രം ഏത്?

നാഗാസ്ത്രം

ഇന്ദ്രന്റെ തേരാളി ആരായിരുന്നു?

മാതലി

മോക്ഷപ്രാപ്തിയ്ക്കുള്ള മൂന്നു സാധനായോഗങ്ങള്‍ ഏതൊക്കെയാണ്?

ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മ്മയോഗം

ശിവന്റെ കയ്യിലുള്ള വില്ലിന്റെ പേര് എന്താണ്?

കോദണ്ഡം

ശ്രീരാമന് വൈഷ്ണവചാപവും അമ്പൊടുങ്ങാത്ത ആവനാഴിയും സമ്മാനിച്ചത് ആരാണ്?

അഗസ്ത്യമുനി

വിഭീഷണന്റെ പത്നിയുടെ പേര്‌?

സരമ

രാവണദൂതനായ ശുകൻ സുഗ്രീവനെ സമീപിച്ചത് എന്തിനായിരുന്നു?

ശ്രീരാമനെ ഉപേക്ഷിച്ച് സുഗ്രീവൻ കിഷ്കിന്ധലേക്ക് തിരിച്ചുപോകാനുള്ള അപേക്ഷയുമായി

ജാംബവാന്റെ ജനനം ആരിൽ നിന്നായിരുന്നു?

ബ്രഹ്മാവിൽ നിന്ന്

വജ്രദംഷ്ട്രനെ യുദ്ധത്തിൽ
വെട്ടിക്കൊന്നതാര്?

അംഗദൻ

അക്ഷകുമാരനെ വധിച്ചത് ആര്?

ഹനുമാൻ

സീതയെ അപഹരിച്ചു കൊണ്ടുപോയത് ലങ്കയിലേക്കാണെന്ന വൃത്താന്തം ശ്രീരാമനെ അറിയിച്ചതാര്?

ശബരി

സഹോദരന്മാരുടെ മരണത്തിനുശേഷം രാവണസൈന്യം നയിച്ചത് ആരുടെ നേതൃത്വത്തിലാണ്?

അതികായൻ എന്ന രാക്ഷസൻ

വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തത് ആരാണ്?

ശ്രീരാമൻ

രാവണനെതിരായ സൈന്യത്തിന്റെ മേൽനോട്ടം ശ്രീരാമൻ നൽകിയത് ആർക്കാണ്

ലക്ഷ്മണനും അംഗദനും

സീതാരാമലക്ഷ്മണന്മാർക്ക്‌ താമസിക്കാൻ അഗസ്ത്യമുനി നിർദ്ദേശിച്ച സ്ഥലം ഏതാണ്?

പഞ്ചവടി

ചിരഞ്ജീവിയായ സമ്പാതി ആരാണ്?

ജടായുവിന്റെ സഹോദരൻ

എഴുത്തച്ഛന്റെ രാമായണകൃതിയുടെ പേര് എന്താണ്?

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

ഇന്ദ്രജിത്ത് ആരുടെ പുത്രനാണ്?

രാവണന്റെ പുത്രൻ

മാതംഗമഹർഷി ബാലിയെ ശപിച്ചതെന്ത്?

ഋഷ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലി മരിക്കുമെന്ന്

കടലിൽ ചിറകെട്ടുന്ന ദൗത്യം ആരുടെ നേതൃത്വത്തിലായിരുന്നു?

നളന്റെ നേതൃത്വത്തിൽ (വിശ്വകർമാവിന്റെ പുത്രൻ)

എത്രദിവസം കൊണ്ടാണ് ചിറയുടെ നിർമ്മാണം പൂർത്തിയായത്?

അഞ്ചരദിവസം കൊണ്ട്

ബാലികേറാമല എന്നറിയപ്പെട്ടിരുന്ന പർവ്വതം ഏത്?

ഋശ്യമൂകാചലം

വാനരശിബിരത്തിൽ മൃതരായി കിടന്നവരെ ജീവിപ്പിക്കാനുള്ള ഔഷധം എവിടെ നിന്നാണ് ഹനുമാൻ കൊണ്ടുവന്നത്?

ഹിമാലയത്തിൽ നിന്ന്

എന്താണ് നികുംഭില?

ഇന്ദ്രജിത്തിന്റെ യാഗം നടന്ന സ്ഥലം കാളി പൂജക്ക്‌ ഉപയോഗിച്ചിരുന്ന ഒരു ഗുഹ

ധൂമ്രാക്ഷനെ വധിച്ചത് ആരാണ്?

ഹനുമാൻ

രാമായണ കഥാപാത്രമായ ഭീമസഹോദരൻ ആരാണ്?

ഹനുമാൻ

രാമൻ സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്ക് പുറപ്പെട്ട മുഹൂർത്തം ഏതാണ്?

ചന്ദ്രയോഗമുള്ള അത്തംനക്ഷത്രം നാൾ

സീതാപഹരണസമയത്ത് പൊൻമാൻ ആയി മാറിയ രാക്ഷസൻ ആര്?

മാരീചൻ

രാവണന്റെ അമ്മാവന്റെ പേരെന്ത്?

മാല്യവാൻ

“അവളെ പേടിച്ചാരും നേർവഴിനടപ്പീല” താടകയെപറ്റി വിശ്വാമിത്രൻ ഇങ്ങനെ പറയുന്നത് ആരോടാണ്?

ലക്ഷ്മണനോട്

രാമാസീത ദമ്പതിമാരുടെ പുത്രന്മാർ ആരെല്ലാം?

ലവനും കുശനും

ശ്രീരാമന്റെ പത്നി? സീത

ലക്ഷ്മണന്റെ പത്നി? ഊർമ്മിള

ശത്രുഘ്ന്റെ പത്നി? ശ്രുതകീർത്തി

ഭരതന്റെ പത്നി? മാണ്ഡവി

പഞ്ചവടിയിൽ ശ്രീരാമാശ്രമത്തിനു കാവലായിനിന്ന പക്ഷിശ്രേഷ്ഠൻ ആരായിരുന്നു?

ജടായു

ശ്രീരാമനു സ്ത്രീധനമായി കിട്ടിയതെന്തെല്ലാം?

സ്വര്‍ണ്ണനാണയങ്ങള്‍,
പതിനായിരം രഥംങ്ങൾ ,
പത്തുലക്ഷം കുതിരകള്‍,
ഒരു ലക്ഷം കാലാള്‍പടയാളികള്‍, അറന്നൂറു ആനകള്‍,
മുന്നൂറു ദാസികള്‍ ,
പലവിധ പട്ടുവസ്ത്രങ്ങള്‍,മുതലായവ

ബാലിയുടെ രാജ്യം ഏതാണ്?

കിഷ്കിന്ധ

ത്രയംബകം ആരാണ് സമ്മാനിച്ചത്?

ശിവൻ

“എന്‍റെ ദൃഷ്ടി പതിയാനിടവരുന്ന ഏതു കന്യകയും ഗര്‍ഭിണിയാകും “
ആരുടെ വാക്കുകൾ ആണ് ഇത്?

പുലസ്ത്യമഹര്‍ഷി

രാവണൻ പുഷ്പകവിമാനംആരിൽ നിന്നാണ് കൈക്കലാക്കിയത്?

വൈശ്രവണൻ നിന്ന്

ദശരഥന്റെ വംശപരമ്പര ഏതാണ്?

മനുവിന്റെ വംശപരമ്പര

അദ്ധ്യാത്മരാമായണം പൂജിയ്ക്കുന്നതുകൊണ്ട് സിദ്ധിയ്ക്കുന്ന ഫലം ഏത് പേരില്‍ അറിയപ്പെടുന്നു?

അശ്വമേധയജ്ഞഫലം

ഗൗതമമുനിയുടെ ശാപം കാരണം ശിലയായി മാറിയ അഹല്യക്ക് ശാപമോക്ഷം നൽകിയതാര്?

ശ്രീരാമൻ

രാവണന്റെ പുത്രൻ ആരാണ്?

മേഘനാദൻ

ദ്രുമകുല്യം എന്ന ദേശത്തെ പാപികള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി ശ്രീരാമനോട് സങ്കടം ബോധിപ്പിക്കുന്നത്‌ ആരാണ്?

വരുണന്‍ (സമുദ്രം)

അനസൂയയുടെ ഭർത്താവ് ആരായിരുന്നു

അത്രി മഹർഷി

രാവണന്റെ പ ത്നി യുടെ പേരെന്ത്?

മണ്ഡോദരി

ഹനുമാനെ കർമ്മോൽസുകനാക്കിയതാര്?

ജാംബവാൻ

‘ഹനു’ എന്ന പദത്തിന്റെ അർത്ഥം എന്താണ്

താടിയെല്ല്

ഭൂമിപുത്രി എന്നറിയപ്പെടുന്നതാര്?

സീത

സീത എന്ന വാക്കിന്റെ അർത്ഥം?

ഉഴവുചാൽ

ദശരഥൻ പുത്ര സൗഭാഗ്യത്തിനായി നടത്തിയ യാഗം?

പുത്രകാമേഷ്ഠിയാഗം

പുത്രകാമേഷ്ടി യാഗം നടത്താൻ ദശരഥ മഹാരാജാവിന്റെ ഉപദേശിച്ചത് ആര്?

വസിഷ്ഠ മഹർഷി

പുത്രകാമേഷ്ടി യാഗം നടത്തിയത് ആരുടെ കാർമികത്വത്തിലായിരുന്നു?

ഋശ്യശൃംഗ മഹർഷി

പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോൾ അഗ്നികുണ്ഠത്തിൽ നിന്നും ഉയർന്നു വന്നത് ആരായിരുന്നു?

അഗ്നിദേവൻ

പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോൾ അഗ്നികുണ്ഠത്തിൽ നിന്നും ഉയർന്നുവന്ന അഗ്നിദേവൻ ദശരഥന് നൽകിയത്എന്തായിരുന്നു ?

പായസം

ദശരഥന്റെ പ്രധാന മന്ത്രിയുടെ പേര്‌?

സുമന്ത്രർ

ലോകത്തിലെ എല്ലാവിധ രാമായണ കൃതികൾക്കും അടിസ്ഥാനപരമായ കൃതിയേത്?

വാത്മീകി രാമായണം

ഹനുമാൻ ലങ്കയിൽ എത്തിയത് എപ്പോഴാണ്?

സന്ധ്യാസമയത്ത്

സുഗ്രീവന്റെ മന്ത്രിമാരിൽ പ്രധാനി ആര്?

ഹനുമാൻ

ലങ്കാലക്ഷ്മി ആരാണ്?

ലങ്കപുരിയുടെ കാവൽക്കാരി

ദശരഥന്‍റെ അസ്ത്രമേറ്റ്‌ മരിച്ച മുനികുമാരന്‍റെ പേരെന്ത് ?

ശ്രവണകുമാരന്‍

അഭയം ചോദിക്കുന്നവനു അത് നൽകാതിരിക്കുന്നത് ശ്രീരാമന്റെ അഭിപ്രായത്തിൽ എന്തിനു തുല്യമായ പാവമാണ്?

ബ്രഹ്മഹത്യാ പാപത്തിനു തുല്യം

രാവണന്റെ നിർദ്ദേശപ്രകാരം ഹനുമാനു മാർഗതടസ്സം സൃഷ്ടിക്കാൻ എത്തിയ രാക്ഷസനാണ് കാലനേമി എന്ന വാർത്ത ഹനുമാനെ അറിയിച്ചത് ആരാണ്?

ധന്യമാലി

വിഷ്ണുവിന്റെ ശംഖും സുദർശനവും അവതാരം കൊണ്ടത് എങ്ങനെയാണ്?

ശംഖ് -ഭരതൻ,

സുദർശനം – ശത്രുഘ്നൻ

ഇന്ദ്രപുത്രനായ ജയന്തന്റെ തേരാളിയുടെ പേരെന്ത്?

ഗോമുഖന്‍

ശ്രീരാമൻ രാവണനെ വധിച്ചത് ഏത് അസ്ത്രം ഉപയോഗിച്ചാണ്?

ബ്രഹ്മാസ്ത്രം

ഭരദ്വാജമഹർഷി സീതാലക്ഷ്മണ ൻമാർക്ക് താമസത്തിനായി കാണിച്ചുകൊടുത്ത സ്ഥലമേത്?

ചിത്രകൂട പർവതം

ബാലിയുടെ കൈത്തരിപ്പ് തീര്‍ക്കാനുള്ള മരങ്ങള്‍ ഏത് പേരിലാണ് അറിയപ്പെട്ടത്?

സപ്തസാലങ്ങള്‍

രാക്ഷസവംശം മുടിയാറായെന്നും രാമൻ സാക്ഷാൽ നാരായണൻ ആണെന്നും രാവണന് മുന്നറിയിപ്പ് നൽകിയ
രാവണ സഹോദരൻ ആരാണ്?

കുംഭകർണ്ണൻ

ലക്ഷ്മണൻ ആരുടെ അവതാരമാണ്?

അനന്തൻ

എന്നില്‍ നിന്നും മന്ത്രം സ്വീകരിച്ചു എനിയ്ക്ക് ഗുരുദക്ഷിണ തരണം. ഇത് ആര് ആരോട് പറഞ്ഞതാണ് ?

കാലനേമി ഹനുമാനോട് പറഞ്ഞത്

നിഴൽ പിടിച്ചുനിർത്തി സമുദ്രത്തിൽ നിന്നും ഹനുമാന് മാർഗ്ഗ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചതാര്?

സിംഹിക (രാക്ഷസി)

ശ്രീരാമനും സുഗ്രീവനും തമ്മിലുണ്ടാക്കിയ സഖ്യം എന്താണ്?

ശ്രീരാമൻ ബാലിയെ കൊന്നു സുഗ്രീവനെ രാജാവാക്കും എന്നും പകരം സുഗ്രീവൻ സീതയെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കാമെന്നും

വാത്മീകം എന്ന പദത്തിന്റെ അർത്ഥം എന്താണ്?

മൺപുറ്റ്

“നാളെ പ്രഭാതത്തില്‍ മദ്ധ്യദ്വാരത്തിലായി സുവര്‍ണ്ണ ഭൂഷിതകളായ പതിനാറു കന്യകമാര്‍ താളം പിടിക്കണം സ്വര്‍ണ്ണരത്ന വിഭൂഷിതങ്ങളും ഐരാവതകുളത്തില്‍ പിറന്നവയുമായ നാല്‍ക്കൊമ്പനാനകളെ സജ്ജീകരിക്കണം…” ഈ വാക്കുകള്‍
ആര് ആരോട് പറഞ്ഞതാണ് ?

വസിഷ്ഠന്‍ സുമത്രരോട് പറഞ്ഞത്

അസുര ശില്പി ആരാണ്?

മയൻ

മിഥിലയിലെ രാജാവ് ആരായിരുന്നു?

ജനകൻ

ജാനകി എന്നറിയപ്പെടുന്നത് ആര്?

സീത

കർക്കടകമാസത്തിൽ സാധാരണയായി കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്?

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര്?

തുഞ്ചത്തെഴുത്തച്ചൻ

അദ്ധ്യാത്മ രാമായണത്തിലെ ആദ്യത്തെ കാണ്ഡത്തിലെ പേര് ?

ബാലകാണ്ഡം

അദ്ധ്യാത്മരാമായണം മൂലകൃതി ഏത് ഭാഷയിലാണ് രചിച്ചത്?

സംസ്കൃതം

വിശപ്പും ദാഹവും അകറ്റാനായി വിശ്വാമിത്രമഹർഷി രാമലക്ഷ്മണന്മാർക്ക്‌ നൽകിയ മന്ത്രം ഏത്?

ബല അതിബല

രാമൻ ആദ്യമായി വധിച്ച രാക്ഷസി ആര്?

താടക

ഭരദ്വാജമഹർഷിയുടെ ആശ്രമത്തിൽനിന്നും
ചിത്ര കൂടത്തിലേക്ക് മുറിച്ചു കിടക്കേണ്ട നദി ഏതാണ്?

കാളിന്ദി നദി

സീതാദേവിയെ വിട്ടുകൊടുക്കണമെന്നും ശ്രീരാമനോട് മാപ്പുപറയണമെന്നും രാവണനെ ഉപദേശിച്ചത് ആരാണ്?

വിഭീഷണൻ

രാവണന് ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നൽകിയത് ആരാണ്?

ശിവൻ

സപ്തർഷിമാർ ആരെല്ലാം?

മരീചി, അത്രി, അംഗിരസ്, പുലഹൻ, പുലസ്ത്യൻ, വസിഷ്ഠൻ, ക്രതു

“എങ്ങിനെയാണ് വൃഥാ ഇങ്ങിനെ കിടന്നുറങ്ങുന്നത് ദേവിക്ക് വലിയോരാപത്തു വന്നിരിയ്ക്കുന്നു …” കൈകേയിയോട് ഇങ്ങനെ പറയുന്നത് ആരാണ്?

മന്ഥര

ഹേമ ആരായിരുന്നു?

അപ്സരസ്

താടക മുൻ ജന്മത്തിൽ ആരായിരുന്നു?

യക്ഷി

ശ്രീരാമൻ ശാപമോക്ഷം നൽകിയ ഗൗതമ പത്നി ആര്?

അഹല്യ

അഹല്യയെ കബളിപ്പിക്കാൻ ചേന്ന ദേവൻ ആരായിരുന്നു ?

ദേവേന്ത്രൻ

സീതാസ്വയംവരം മത്സരപരീക്ഷ എന്തായിരുന്നു?

ശൈവചാപം കുലക്കുക

ജനകമഹാരാജാവിന് ശൈവചാപം ലഭിച്ചത് എവിടെ നിന്നു?

ശിവ ഭഗവാനിൽ നിന്ന്

വനവാസ വേളയിൽ സീതാ രാമലക്ഷ്മണന്മാർ ആദ്യരാത്രി കഴിഞ്ഞത് എവിടെയായിരുന്നു?

ശൃംഗിവേരം

ശൃംഗിവേരം എന്ന രാജ്യത്തിന്റെ ഭരണാധികാരി ആരായിരുന്നു?

ഗുഹൻ (നിഷാദ് രാജാവ് )

ശത്രുഘ്നന്റെ പത്നിയുടെ പേര്?

ശ്രുതകീർത്തി

ലക്ഷ്മണന്റെ ഭാര്യയുടെ പേര്?

ഊർമ്മിള

അനസൂയ നൽകിയ കുറിക്കൂട്ടും പട്ടും കുണ്ഡലങ്ങളും ആരും നിർമ്മിച്ചതാണ്?

വിശ്വകർമ്മാവ്

ശ്രീരാമന് വേണ്ടി ഭരതൻ രാജ്യം ഭരിച്ച എങ്ങനെയാണ്?

ശ്രീരാമ പാദുകം സിംഹാസനത്തിൽ പ്രതിഷ്ഠിച്ചു കൊണ്ട്

സൗമിത്രി എന്ന വാക്കിന്റെ അർത്ഥം എന്താണ്?

സുമിത്രയുടെ പുത്രൻ ലക്ഷ്മണൻ

ഗൗതമ മഹർഷിയുടെ ശാപം കാരണം ശിലയായി മാറിയതാര്?

അഹല്യ

വിശ്വാമിത്ര മഹർഷി ആരായിരുന്നു?

പുരോഹിതൻ

ജനകപുരോഹിതന്റെ പേരെന്ത്?

ശതാനന്ദന്‍

രാമലക്ഷ്മണന്മാർക്ക്‌ വിശ്വാമിത്രൻ ഉപദേശിച്ച വിദ്യകൾ എന്തെല്ലാമായിരുന്നു?

ബലയും അതിബലയും

രാമായണം എഴുതിയതാരാണ്?

വാത്മീകി

ശരീരകാന്തി നഷ്ടപ്പെടാതിരിക്കാന്‍ ‘അംഗരാഗം’ എന്ന വിശേഷപ്പെട്ട വസ്തു സീതയ്ക്ക് നല്‍കിയത് ആരാണ്?

അനസൂയ

എഴുത്തച്ഛനു മുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാമാണ്?
രാമചരിതം, രാമകഥപാട്ട്, കണ്ണശ്ശരാമായണം

പോത്തിന്റെ രൂപം ധരിച്ചുവന്ന അസുരന്‍ ആര്?

ദുന്ദുഭി

ജനകരാജധാനിയിൽ വെച്ച് ശ്രീരാമൻ ഒടിച്ച വില്ലിന്റെ പേരെന്താണ്?

ത്രയംബകം

രാവണന് വിവാഹസമ്മാനമായി കന്യകയ്ക്കൊപ്പം കിട്ടിയ സവിശേഷമായ ആയുധം എന്താണ് ?

ശക്തി എന്നു പേരുള്ള വേല്‍

കുംഭകർണ്ണന് ആറുമാസത്തെ തുടർച്ചയായ ഉറക്കം എന്ന ശാപം നൽകിയത് ആരാണ്?

ബ്രഹ്മാവ്

അയോധ്യയുടെ കുലഗുരു ആര്?

വസിഷ്ഠൻ

മുനിശാപം നിമിത്തം മായാവിനിയായി മാറുകയും ഒടുവില്‍ ഹനുമാന്‍ നിമിത്തം ശാപമോക്ഷം കിട്ടുകയും ചെയ്ത അപ്സരസ്സിന്‍റെ പേരെന്ത്?

ധന്യമാല

വിശ്വാമിത്രന്റെ യാഗം മുടക്കിയ രാക്ഷസന്മാർ ആരെല്ലാം?

മാരീചൻ, സുബാഹു

താമസമെന്ന അഹങ്കാരത്തില്‍നിന്നും ഉത്ഭവിച്ച അഞ്ചു സൂക്ഷ്മതന്‍മാത്രകളുടെ പേരുകള്‍ എന്തെല്ലാം?

ശബ്ദ,സ്പര്‍ശ,രൂപ,രസ,ഗന്ധ തന്‍മാത്രകള്‍

വനയാത്രയിൽ ആദ്യരാത്രി രാമലക്ഷ്മണന്മാർ തങ്ങിയത് എവിടെയായിരുന്നു?

താടകാവനത്തിൽ

താടകയെ വധിച്ചതാര്?

ശ്രീരാമൻ

“മുനിശ്രേഷ്ഠാ നാലുഭാഗത്തും ഭയങ്കരങ്ങളായ അപശകുനങ്ങള്‍കാണുന്നുവല്ലോ അതെന്തുകൊണ്ടാണ്”? ഭയചകിതനായ ദശരഥൻ ഇങ്ങിനെ ചോദിക്കുന്നത് ആരോട് ?

വസിഷ്ഠമുനിയോട്

ദണ്ഡകവനത്തിൽ വെച്ച് ശ്രീരാമനാൽ വധിക്കപ്പെട്ട രാക്ഷസൻ ആര്?

വിരാധൻ

വിരാധന്റെ പൂർവ്വജന്മം ആരായിരുന്നു?

വിദ്യാധരൻ എന്ന ഗന്ധർവ്വൻ

“നിങ്ങള്‍ മായയാല്‍ മുനിവേഷം ധരിച്ചു ഹനുമാനെ മോഹിപ്പിയ്ക്കണം” രാവണൻ ആരോടാണ് ഇങ്ങനെ പറയുന്നത്?

കാലനേമിയോട്

“മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല്ല, ഞാനും നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാഥേ” മുമ്പ് മറ്റാരും ചോദിക്കാത്തതും ആരെയും കേൾപ്പിക്കാത്തതുമായ എന്തു കാര്യമാണ് ശിവൻ പാർവതിയോട് പറയുന്നത്?

രാമകഥാതത്വം

ശ്രീരാമാദികൾക്ക്‌ മഹർഷിമാർ കൊടുത്ത വസ്തുക്കളിൽ അംഗുലീയം ധരിച്ചത് ആര്?

ശ്രീരാമൻ

രാമനെ കാട്ടിലേക്ക് അനുഗമിച്ച സുമിത്രയുടെ പുത്രനാര്?

ലക്ഷ്മണൻ

ആരുടെ നിർദ്ദേശപ്രകാരമാണ് ദശരഥൻ രാമനെ കാട്ടിലേക്ക് അയച്ചത്?

കൈകേയി

രാമൻ വനവാസത്തിനു പോയത് എത്ര വർഷം?

14 വർഷം

വനത്തിലേക്കുള്ള യാത്രയിൽ സീതാ രാമലക്ഷ്മണന്മാർ ആദ്യം കണ്ടുമുട്ടിയ മഹർഷി ആര്

ഭരദ്വാജൻ

സീതാ രാമ ലക്ഷ്മണൻമാർക്ക് താമസത്തിനായി ഭരദ്വാജ മഹർഷി കാണിച്ചുകൊടുത്ത സ്ഥലമേത്?

ചിത്രകൂട പർവ്വതം

പഞ്ചവടിക്ക്‌ ആ പേര് വന്നത് എങ്ങനെ?

അഞ്ച് വട വൃക്ഷങ്ങൾ ഉള്ളതിനാൽ (അശ്വത്ഥം, വില്യം, വടവൃക്ഷം, ധാത്രി, അശോകം)

ഏതു നദിയുടെ തീരത്ത് വച്ച് വെച്ചാണ് പുത്രകാമേഷ്ടിയാഗം നടത്തിയത്?

സരയൂ നദി

സുമിത്രയുടെ പുത്രൻമാരുടെ പേരുകൾ?

ശത്രുഘ്നനും ലക്ഷ്മണനും

ഭരതന്റെ മാതാവിന്റെ പേര്?

കൈകേയി

കൈകേയിക്ക് ദുഷ്ട ബുദ്ധി ഉപദേശിച്ച പരിചാരിക ആര്?

മന്ദര

രാമാഭിഷേകം മുടക്കുവാൻ ദേവന്മാർ സമീപിച്ചത് ആരെയാണ്?

സരസ്വതിയെ

സീതയെ കബളിപ്പിക്കാൻ പൊന്മാനായി വന്ന രാക്ഷസൻ ആര്?

മാരീചൻ

സീതാപഹരണത്തിനായി രാവണൻ ആരുടെ സഹായമാണ് തേടിയത്?

മാരീചൻ

മാരീചന്റെ മാതാവ്?

താടക

സീതാപഹരണത്തിനായി മാരീചൻ ഏത് രൂപത്തിൽ ആണ് വന്നത്?

പൊന്മാൻ

രാവണന്റ് വിമാനത്തിന്റെ പേര്?

പുഷ്പകവിമാനം

പുഷ്പകവിമാനം രാവണന് ലഭിച്ചത് ആരിൽ നിന്ന്?

കുബേരനിൽ നിന്ന്

ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത ചൂടാരത്നം ആരാണ് ധരിച്ചത്?

സീത

ശ്രീരാമാദികൾ ക്ക് മഹർഷിമാർ കൊടുത്ത കവചം ആരാണ് ധരിച്ചത്?

ലക്ഷ്മണൻ

രാവണനെ എതിർത്ത പക്ഷി ശ്രേഷ്ഠൻ ആര്?

ജടായു

ജഡായു വിന്റെ സഹോദരൻ ആര്?

സമ്പാതി

രാവണന്റ് വെട്ടേറ്റ് ജടായു മരിക്കാതിരിക്കാൻ എന്തായിരുന്നു കാരണം?

സീത ദേവിയുടെ അനുഗ്രഹം (ശ്രീരാമനെ കാണാതെ മരിക്കില്ല എന്ന് സീതാദേവി വിവരം കൊടുത്തിരുന്നു)

ജടായുവിന്റെ പിതാവിന്റെ പേര്?

അരുൺ (സൂര്യന്റെ സാരഥി)

രാമ ഭക്തനായ രാവണന്റെ സഹോദരൻ ആര്?

വിഭീഷണൻ

വനവാസത്തിന്റെ അവസരത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നൽകിയത് ആരായിരുന്നു?

സുമിത്ര

ശ്രീരാമന്റെ സമീപത്തേക്ക് പോകുമ്പോൾ സീതാദേവിയുടെ രക്ഷയ്ക്ക് ആരെയാണ് ലക്ഷ്മണൻ ഏൽപ്പിച്ചത്?

വനദേവതമാരെ

വാനര രാജ്യമേത്?

കിഷ്കിന്ധ

രാമ ഭക്തനായ വാനര ശ്രേഷ്ഠൻ ആര്?

ഹനുമാൻ

ബാലിയെ വധിച്ചത് ആര്?

ശ്രീരാമൻ

ബാലിയുടെ പത്നിയുടെ പേര്?

താര

സുഗ്രീവന്റെ പത്നിയുടെ പേര്

രുമ

ഹനുമാന്റെ മാതാവ് ആര്?

അഞ്ജന

മാരുതി എന്നറിയപ്പെടുന്നത് ആര്

ഹനുമാൻ

കബന്ധമോക്ഷാനന്തരം രാമലക്ഷ്മണന്മാർ കണ്ടുമുട്ടിയ തപസ്വി ആരായിരുന്നു?

ശബരി

ശബരി എവിടെയാണ് താമസിച്ചിരുന്നത്?

മാതംഗ മഹർഷിയുടെ ആശ്രമത്തിൽ

ശ്രീരാമൻ മോക്ഷ കാരണമായി ശബരിയോട് ഉപദേശിച്ചത് എന്തായിരുന്നു?

ഭഗവത് ഭക്തി

ശബരിയുടെ ഗുരുക്കന്മാർക്ക് ലഭിക്കാത്ത എന്ത് ഭാഗ്യമാണ് ശബരിക്ക് ലഭിച്ചത്?

ശ്രീരാമ ദർശനം

ശബരി ശ്രീ രാമ ലക്ഷ്മണൻ മാർക്ക് നൽകിയത് എന്താണ്?

ഫലമൂലാദികൾ

ശബരി ദേഹത്യാഗം ചെയ്തത് എങ്ങനെ ആയിരുന്നു?

അഗ്നിപ്രവേശം ചെയ്ത്

ഹനുമാന് വേണ്ടി സമുദ്രത്തിൽ നിന്നും ഉയർന്നു വന്ന പർവ്വതം ഏത്?

മൈനാകം

ഹനുമാൻ സീതയെ കണ്ടുമുട്ടിയത് എവിടെ വെച്ച്?

ശിംശപാവൃക്ഷചുവട്ടിൽ

ശൂർപ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തിൽ താമസിച്ചിരുന്നത് ആരെല്ലാം?

ഖരൻ, ദൂഷണൻ, ത്രിശിരസ്സ്‌

ഖര ദൂഷണാദികൾ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേര്?

ജന സ്ഥാനം

രാവണന്റെ സഹോദരിയുടെ പേര്?

ശൂർപ്പണഖ

ശൂർപ്പണഖ തനിക്ക് നേരിട്ട പീഡയെ പ്പറ്റി പരാതിപ്പെട്ടത് ആരോടായിരുന്നു?

ഖരൻ നോട്

ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിർത്തപ്പോൾ സൈന്യത്തിൽ എത്ര രാക്ഷസന്മാർ ഉണ്ടായിരുന്നു?

14000

ഖര ദൂഷണ ത്രിശിരാക്കളുമായി ശ്രീരാമൻ യുദ്ധം ചെയ്യുമ്പോൾ സീതാദേവിയെ എവിടെയായിരുന്നു പാർപ്പിച്ചത്?

ഗുഹയിൽ

ഖര ദൂഷണ ത്രിശിരാക്കളെയും 14,000 രാക്ഷസൻമാരെയും ശ്രീരാമൻ എത്ര സമയം കൊണ്ടാണ് വധിച്ചത്?

മൂന്നേമുക്കാൽ നാഴിക

ഖര ദൂഷണാദികൾ വധിക്കപ്പെട്ട വിവരം ശൂർപ്പണഖ ആരെയാണ് ധരിപ്പിച്ചത്?

രാവണൻ

രാവണ പത്നി ആര്?

മണ്ഡോദരി

രാവണന്റെ വാളിന്റെ പേര്?

ചന്ദ്രഹാസം

ഇന്ദ്രജിത്ത് എന്നറിയപ്പെടുന്നത് ആര്?

മേഘനാഥൻ (രാവണന്റെ പുത്രൻ)

രാവണന്റെ പിതാവ്?

വിശ്രവസ്

കബന്ധൻ പൂർവ്വജന്മത്തിൽ ആരായിരുന്നു?

ഗന്ധർവ്വൻ

കബന്ധൻ ആരുടെ ശാപം മൂലമാണ് രാക്ഷസൻ ആയി മാറിയത്?

അഷ്ടവക്രൻ

ശ്രീരാമന്റെ ജനന സമയത്ത് എത്ര ഗ്രഹങ്ങൾ ഉച്ചസ്ഥിതിയിലായിരുന്നു?

5

ഗായത്രി മന്ത്രത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ട്?

24

സീതയെ ഭീഷണിപ്പെടുത്തുന്ന രാക്ഷസി കളോട് “ഹേ ! രാക്ഷസികളെ .ഞാന്‍ പറയുന്നതു കേള്‍ക്കുക. അത് നിങ്ങള്‍ക്കു ഗുണം ചെയ്യും” ഇങ്ങനെ പറയുന്നത് ആരാണ്?

ത്രിജട

കോസല രാജ്യം ഏത് നദിയുടെ തീരത്താണ്?

സരയൂ നദിയുടെ

ദശരഥമഹാരാജാവിന്റെ മൂന്നു ഭാര്യമാർ ആരെല്ലാം?

കൗസല്യ, കൈകേയി, സുമിത്ര

വിഭീഷണന്റെ ഭാര്യാപിതാവിന്റെ പേരെന്ത്?

ശൈലൂഷന്‍

ഇന്ദ്രജിത്ത് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ദേവേന്ദ്രനെ ജയിച്ചവൻ

വിദേഹ രാജാവ് ആരായിരുന്നു?

ജനകൻ

അയോധ്യ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?

കോസല രാജ്യത്തിന്റെ

ശരഭംഗ മഹർഷി തന്റെ പുണ്യംമുഴുവന്‍ മറ്റൊരാള്‍ക്ക് കൊടുത്തതിനു ശേഷം തന്റെ ജീവന്‍ത്യജിച്ചു. ആർക്കാണ് തന്റെ പുണ്യം നൽകിയത്?

ശ്രീരാമന്‍

പുലസ്ത്യ മഹർഷിക്ക് രാവണനുമായുള്ള ബന്ധമെന്താണ്?

രാവണന്റെ മുത്തച്ഛൻ

അംഗ രാജ്യത്ത് മഴ പെയ്തത് ആരുടെ പാദസ്പർശമേറ്റപ്പോഴാണ്?

ഋശ്യ ശൃംഗൻ

രാമായണം ഹിന്ദിയിൽ രചിച്ചതാര്?

തുളസിദാസ്

കമ്പ രാമായണം ഏതു ഭാഷയിലാണ്?

തമിഴ്

അദ്ധ്യാത്മരാമായണം ആരൊക്കെ തമ്മിലുള്ള സംവാദം ആയിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്?

ഉമാമഹേശ്വരന്മാർ,

ശ്രീരാമൻ ആരുടെ അവതാരമാണ്?

മഹാവിഷ്ണു

മഹാവിഷ്ണുവിന്റെ ശംഖിന്റെ പേര്?

പാഞ്ചജന്യം

ഇന്ദ്രജിത്തിനെ പത്നിയായ സുലോചന ശ്രീരാമന്റെ ശിബിരത്തിൽ പോയത് എന്തിനായിരുന്നു?

ഭർതൃമുഖം ദർശിക്കുന്നതിനും സ്ത്രീധർമ്മം അനുഷ്ഠിക്കുന്നതിനും വേണ്ടി

ഇന്ദ്രജിത്തിനെ യുദ്ധത്തിൽ വധിച്ചത് ആരാണ്?

ലക്ഷ്മണൻ

രാവണന്‍ മന്ത്രിമാരുമൊത്തു പുഷ്പകവിമാനത്തില്‍ക്കയറി യുദ്ധം ചെയ്യുവാനായി പോയത് ഏതു സ്ഥലത്തേക്കാണ്?

ശ്വേതദ്വീപ്‌

ഹനുമാനെ വധിക്കാൻ ഒരുങ്ങിയ രാവണനോട് ദൂതനെ വധിക്കുന്നത് രാജധർമ്മം അല്ലെന്നു അത് പാപമാണെന്നും ഉപദേശിച്ചത് ആരാണ്?

വിഭീഷണൻ

ദുര്‍വ്വാസാവിന്‍റെ ശാപം മൂലം അസുരത്വം പൂണ്ട ഗന്ധര്‍വ്വന്‍റെ പേരെന്ത് ? അസുരത്വംപൂണ്ട അവസരത്തില്‍ ആ ഗന്ധർവ്വൻ ഏത് പേരില്‍ അറിയപ്പെട്ടിരുന്നു?

വിദ്യാധരന്‍, വിരാധന്‍

സരയൂ നദിയുടെ ഉത്ഭവ സ്ഥാനം എവിടെയാണ്?

മാനസ സരസ്സ്

രാവണന്റെ ഏറ്റവും ഇളയപുത്രൻ?

അക്ഷ കുമാരൻ

ബാലിയുടെ ഭാര്യയുടെ പേരെന്ത്?

താര

സീതയെ അപഹരിച്ചുകൊണ്ട്
പുഷ്പക വിമാനത്തിൽ പോകുമ്പോൾ രാവണനെ എതിർത്തു രാവണന്റെ വില്ല് പൊട്ടിച്ചത് ആര്?

ജടായു

സുഗ്രീവസഖ്യത്തിനായി ശ്രീരാമനെ പ്രേരിപ്പിച്ച സ്ത്രീ?

ശബരി

യുദ്ധത്തിൽ രാവണന് ആത്മവിശ്വാസം നഷ്ടപ്പെട്ടത് എപ്പോഴാണ്?

ലക്ഷ്മണൻ പ്രയോഗിച്ച ബ്രഹ്മാസ്ത്രത്തിൽ അധികായൻ ഇരയായതോടെ

ബാലിക്ക് കിട്ടിയിരുന്ന വരം എന്താണ്?

ആരാണോ ബാലിയെ എതിർക്കുന്നത് അവരുടെ പകുതിശക്തി ബാലിക്ക്‌ വന്നുചേരും എന്ന വരം

സഹസ്രമുഖനെ കൊന്നതാര്?

സീത

എവിടെയാണ് രാമപാദുകം പൂജിച്ചിരുന്നത്?

നന്ദിഗ്രാമത്തില്‍

രാമന്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരുടെ നിർദേശപ്രകാരമായിരുന്നു നടത്തിയിരുന്നത്?

കുലഗുരുവായ വസിഷ്ഠൻ

കിഷ്കിന്ധയുടെ രാജാവ് ആര്?

ബാലി

തുടർച്ചയായി ആറു മാസത്തെഉറക്കം ശാപമായി കുംഭകർണ്ണൻ ഏറ്റുവാങ്ങിയത് ആരിൽ നിന്നാണ്?

ബ്രഹ്മാവിൽ നിന്ന്

ദശരഥന്റെ മരണവാർത്ത രാമനെ അറിയിച്ചതാര്?

വസിഷ്ഠൻ

വാനരരാജ്യത്തിന്റെ രാജാവായി സുഗ്രീവനെ അഭിക്ഷേകം ചെയ്തതാര്?

ലക്ഷ്മണൻ

ഹനുമാന്റെ വാലിൽ തീകൊളുത്താൻ കൽപ്പിച്ചതാര്?

രാവണൻ

ശ്രീരാമന്റെ ജന്മനക്ഷത്രം ഏതാണ്?

പുണർതം

ബാലിയെ ശപിച്ച മഹര്‍ഷിയുടെ പേരെന്ത്?

മാതംഗമഹര്‍ഷി

ഹനുമാന്‍റെ ബുദ്ധിശക്തികളുടെ ആഴം അളക്കുവാന്‍ ദേവന്‍മാര്‍ നിയോഗിച്ചത് ആരെയാണ്?

സുരസ (നാഗമാതാവ് )

ശ്രീരാമനും സീതയുമായി അവതരിച്ചത് ആരെല്ലാമാണ്?

മഹാവിഷ്ണുവും മഹാലക്ഷ്മിയും

ശ്രീരാമന്റെ ജന്മ നക്ഷത്രവും തിഥിയും?

നക്ഷത്രം – പുണർതം ,തിഥി- നവമി

അയോധ്യ ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?

സരയൂ നദി

ദ്രോണഗിരിയിലുള്ള കാലനേമിയുടെ ആശ്രമത്തിൽ വച്ച് പെണ്‍മുതല വിഴുങ്ങിയത് ആരെയാണ് ?

ഹനുമാനെ

ബാലിയുടെ പുത്രൻ ആരാണ്?

അംഗദൻ

കുംഭകർണ്ണൻ യുദ്ധത്തിന് ഇറങ്ങിയപ്പോൾ ഉണ്ടായ ദുശ്ശകുനങ്ങൾ എന്തെല്ലാമായിരുന്നു?

കൊള്ളിമീനുകൾ പാഞ്ഞു,
കുറുക്കന്മാർ നീട്ടി ഓലിയിട്ടു,
കഴുകന്മാർ പറന്നു ശൂലത്തിൽ തട്ടി ഇടതു കണ്ണു തുടിച്ചു തുടങ്ങിയവ

“ഹേ ! നാഥ ! അങ്ങയുടെപാദങ്ങളില്‍ എന്തിനേയും മനുഷ്യനാക്കാന്‍ പറ്റുന്ന ചൂര്‍ണ്ണമുണ്ടെന്നു പ്രസിദ്ധമാണ്. അങ്ങ് പാറയെ സ്ത്രീയാക്കി. കല്ലും മരവും തമ്മില്‍ എന്താണ് ഭേദം? അതിനാല്‍ അങ്ങയുടെ ചരണങ്ങള്‍ ഞാന്‍ കഴുകിക്കോട്ടേ ..” ശ്രീരാമനോട് ഇങ്ങനെ പറയുന്നത് ആരാണ്?

മിഥിലയിലെയ്ക്കുള്ള യാത്രാമധ്യേ ഗംഗാനദി മുറിച്ചുകടക്കാന്‍ സഹായിക്കുന്ന തോണിക്കാരന്‍

സീതയോട് അഗ്നിശുദ്ധി വരുത്താൻ ശ്രീരാമൻ ആവശ്യപ്പെട്ടത് എന്തുകൊണ്ട്?

ജനാപവാദം ഒഴിവാക്കുന്നതിനു വേണ്ടി

രാവണന്റെ മുത്തച്ഛന്റെ (അമ്മയുടെ അച്ഛൻ) പേര്‌ എന്താണ്?

മാല്യവാന്‍

ജാംബവാൻ ഹനുമാനോട് കൊണ്ടു വരുവാനായി ആവശ്യപ്പെട്ട് നാലുതരം ഔഷധികൾ എന്തെല്ലാം?

മൃതസഞ്ജീവനി, വിശല്യകരണി,
സന്ധാന കരണി, സാവർണ്യ കരണി

ഹേമ എന്ന അപ്സരസ്ന്റെ സഖിയുടെ പേരെന്ത്?

സ്വയംപ്രഭ

എന്നെ സംബന്ധിച്ചും സീതയെ സംബന്ധിച്ചും അമ്മമാര്‍ ഭ്രാതാക്കള്‍ എന്നിവരെ സംബന്ധിച്ചും നഗരവാസികള്‍ എന്താണ് പറയുന്നത്? ശ്രീരാമന്‍ ഇങ്ങനെ ചോദിച്ചത് ആരോടാണ്?

വിജയന്‍ (ഭദ്രന്‍) എന്ന ദൂതനോട്

ശ്രീരാമൻ കുംഭകർണനു നേരെ പ്രയോഗിച്ച രൗദ്രാസ്ത്രത്തിന്റെ ഫലം എന്തായിരുന്നു?

കുംഭകർണ്ണന്റെ ഗദ തവിടുപൊടിയായി

യുദ്ധഭൂമിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മണ്ഡോദരി രാവണനോട് പറഞ്ഞതെന്ത്?

സീതാമോഹം ഉപേക്ഷിക്കണമെന്നും പതിവ്രതയായ ഒരു സ്ത്രീയുടെ ശാപം ഏറ്റു വാങ്ങരുത് എന്നും

യുദ്ധത്തിൽ കുംഭകർണ്ണന്റെ പുത്രന്മാരായ കുംഭനികുംഭന്മാരെ വധിച്ചത് ആരാണ്?

കുംഭനെ സുഗ്രീവനും
നികുംഭനെ ഹനുമാനും

സമുദ്രത്തിനു സാഗരം എന്ന പേരുകിട്ടിയത് എങ്ങിനെയാണ് ?

സഗരപുത്രന്മാര്‍ വലുതാക്കിയതിനാല്‍

ശ്രീരാമൻ കുംഭകർണ്ണനെ വധിച്ചത് ഏത് അസ്ത്രപ്രയോഗത്തിലൂടെയാണ്?

ബ്രഹ്മദണ്ഡം എന്ന അസ്ത്രം ഐന്ദ്രാസ്ത്രവുമായി ഇണക്കിയുള്ള പ്രയോഗത്തിലൂടെ

ഇന്ദ്രജിത്തിനെ യുദ്ധത്തിൽ വധിച്ചതാര്?

ലക്ഷ്മണൻ

രാവണനും വിഭീഷണനും തമ്മിൽ തെറ്റാൻ ഇടയായത് എന്തിന്റെ പേരിലാണ്?

സീതാപഹരണത്തിന്റെ പേരിൽ

സീത ‘കാകവൃത്താന്തം’ ആരോടാണ് വിവരിക്കുന്നത്?

ഹനുമാനോട്

കാർത്തവീര്യാർജ്ജുനനുമായി രാവണൻ ഒരിക്കൽ ഏറ്റുമുട്ടാൻ ഉണ്ടായ കാരണമെന്ത്?

ശിവപൂജ മുടക്കിയത്

ഔഷധങ്ങളുമായുള്ള വരവിൽ ഹനുമാന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചതാര്?

കാലനേമി (രാക്ഷസൻ)

രാവണന്റെ മുത്തച്ഛന്റെ (അച്ഛന്റെ അച്ഛൻ) പേര് എന്താണ്?

പുലസ്ത്യന്‍

രാക്ഷസന്മാരുടെ കുലഗുരു ആരായിരുന്നു?

ശുക്രൻ

രാവണന്റെ വിശ്വസ്തനായ മന്ത്രി ആരാണ്?

പ്രഹസ്തൻ

“ഹേ ! രാവണ ഞാന്‍ പറയുന്നത് കേള്‍ക്കുക. നീ ഇത്തരം വാക്കുകള്‍ പറയരുത്.നീ രാഷ്ട്രധര്‍മ്മമോ നീതിശാസ്ത്രമോ അധ്യയനം ചെയ്തിട്ടില്ല ” രാവണനോടു ഇങ്ങനെ പറയുന്നത് ആരാണ്?

പ്രഹസ്തന്‍

രാവണനെ വാലിൽ വരിഞ്ഞുകെട്ടിയ വാനരരാജാവ് ആരാണ്?

ബാലി

ദശരഥ മഹാരാജാവിന്റെ മന്ത്രി ആര്?

സുമന്ത്രൻ

സുമന്ത്രൻ എന്ന് വാക്കിന്റെ അർത്ഥം എന്താണ്?

നല്ലതുമാത്രം മന്ത്രിക്കുന്നവൻ

“അങ്ങെനിയ്ക്ക്‌ ഭക്ഷണം തരുവാനാഗ്രഹിയ്ക്കുന്നുവെങ്കില്‍ മാംസം ചേര്‍ന്ന ഭക്ഷണം തരുക “
ഇതാര് ആരോട് പറഞ്ഞു?

അഗസ്ത്യവേഷം ധരിച്ച വജ്രദംഷ്ട്രന്‍ എന്ന അസുരന്‍ ശുകനോട് പറഞ്ഞത്

മഹതി എന്ന വീണ ആരുടേതാണ്?

നാരദന്റെ വീണ

വനയാത്രയിൽ സീതയ്ക്ക് അംഗരാഗവും ആടയാഭരണങ്ങളും നല്കിയതാരാണ്?
അനസൂയ

“സ്ത്രീ മൂലം നിനക്ക് നാശം ഉണ്ടാവട്ടെ” എന്ന് രാവണനെ ശപിച്ചതാര്?

വേദവതി

വനവാസത്തിനു പുറപ്പെട്ട രാമലക്ഷ്മണന്മാർക്ക് മരവുരി നൽകിയതാര്?

കൈകേയി

ആരാണ് ഗോരൂപത്തില്‍ സത്യലോകത്തില്‍ചെന്നു സങ്കടം പറഞ്ഞത്?

ഭൂമിദേവി

രാവണന് ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നൽകിയത് ആരാണ്?

ശിവൻ

മന്ഥര ആരാണ്?

കൈകേയിയുടെ ദാസി

ജാനകി എന്ന് അറിയപ്പെടുന്നതാര്?

സീത

സീത ആരുടെ അവതാരമാണ്?

മഹാലക്ഷ്മിയുടെ

ദശരഥനു മുമ്പ് രാവണൻ അയോധ്യയിൽ പോയപ്പോൾ ആരായിരുന്നു അന്നത്തെ അയോധ്യയുടെ രാജാവ്?

അനാരണ്യൻ


“മഹാമത്സ്യം വിഷപിണ്ഡം വിഴുങ്ങി മരിയ്ക്കുന്നതുപോലെയാണീ പ്രവര്‍ത്തി” കുംഭകർണ്ണൻ ആരോടാണ് ഇത് പറയുന്നത്?

രാവണനോട്‌


മാരീചസുബാഹുക്കളിൽ ഒരാൾ രാമബാണത്തിനിരയായി മറ്റൊരാൾ
രാമഭക്തനായി ആരെല്ലാമാണ് അവർ?

മരിച്ചത് സുബാഹു,
രാമഭക്തനായത് മാരീചൻ


സീതാസ്വയംവരത്തിനുശേഷം അയോധ്യയിലേക്ക് പോവുകയായിരുന്ന വിവാഹഘോഷ യാത്രയ്ക്ക് തടസ്സം ഉണ്ടാക്കാൻ തുനിഞ്ഞതാര്?

പരശുരാമൻ


സീത എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ഉഴുവുചാൽ


ശ്രീരാമന്റെ പട്ടാഭിഷേകം മുടക്കുവാൻ കൈകേയിയെ ഉപദേശിച്ചത് ആരാണ്?
മന്ഥര


കൈകേയി ദശരഥനോട് ആവശ്യപ്പെട്ട രണ്ടു വരം എന്തൊക്കെയായിരുന്നു?

ഭരതനെ രാജാവാകണം,
ശ്രീരാമനെ പതിനാലുവർഷം (14) വനവാസത്തിന് അയക്കണം


10 thoughts on “Ramayana Quiz (രാമായണ ക്വിസ്) in Malayalam 2023”

 1. വളരെ പ്രയോജനകരം. യുദ്ധകാണ്ഡവും ഉത്തരകാണ്ഡo കൂടി Post ചെയ്താൽ വളരെ ഉപകാരപ്പെടുo

  1. Santhosh babu ponnath

   ഉത്തരകാണ്ഡം യുക്തിയില്ലാത്തതും ആരോ പിന്നീട് എഴുതി ചേർത്തതുമാണ്… വാത്മീകി രാമായണം ശ്രീരാമ പട്ടാഭിഷേകത്തോടെ അവസാനിച്ചു… പിന്നീട് ഉളളവക്ക് പ്രസക്തിയില്ല..

  2. എല്ലാം പ്രയോജനകരം എന്നു ധരിക്കല്ലേ. ചുറ്റിപ്പോകും. ആദ്യത്തെ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും നോക്കി. അപ്പോൾത്തന്നെ രണ്ടു തെറ്റുകൾ കണ്ടു.
   1.ശിവന്റെ വില്ലിന്റെ ഉത്തരം കോദണ്ഡം എന്നു പറഞ്ഞിരിക്കുന്നു.
   2. വിഭീഷണന് രാജ്യാഭിഷേകം നടത്തിയത് ശ്രീരാമൻ എന്നും. രണ്ടും തെറ്റാണ്. ശ്രീരാമന്റെ വില്ലിന്റെ പേരാണ് കോദണ്ഡം എന്ന ശരിയായ ഉത്തരം മുമ്പേ നൽകിയിട്ടുണ്ട്. വിഭീഷണന്റെ അഭിഷേകം നടത്തിയത് ലക്ഷ്മണനാണ്.
   ശ്രീരാമൻ ലക്ഷ്മണനെയാണ് കൃത്യം നിർവ്വഹിക്കാൻ ഏല്പിച്ചത്.

   ലക്ഷ്മണനോടരുൾ ചെയ്തിതു രാമനും
   ‘രക്ഷോവരനാം വിഭീഷണനായ് മയാ –
   ദത്തമായോരുലങ്കാരാജ്യമുൾപുക്കു
   ചിത്തമോദാലഭിഷേകം കഴിക്ക നീ’

 2. Phincy Kumary G P

  വാല്മീകി മഹർഷിയുടെ ആശ്രമം ഏതു പർവതത്തിൽ ആയിരുന്നു

   1. Radhakrishnan

    വസിഷ്ഠൻ്റെ ആശ്രമം ഏത് നദീതീരത്താണ് ?. പുത്രൻ്റെ മരണവാർത്ത അറിഞ്ഞ് വസിഷ്ഠൻ ഏത് നദിയിൽ ചാടാനാണ് ശ്രമിച്ചത് ?

 3. Shine Kumar m r

  സ്വന്തo സഹോദരനുവേണ്ടി സൂര്യ കിരണം ഏറ്റ് മരിച്ച പക്ഷിശ്രേഷ്ഠൻ ആരാണ്

 4. ധാരാളം ചോദ്യങ്ങളും ഉത്തരങ്ങളും ഉള്ളതു കൊണ്ട് എല്ലാം നോക്കാൻ പറ്റില്ല. പക്ഷേ യാതൊരു കാരണവശാലും തെറ്റുകൾ വരാൻ പാടില്ലാത്തതാണ് . പക്ഷേ, ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും നോക്കിയപ്പോൾ ത്തന്നെക രണ്ടു തെറ്റുകൾ കണ്ടു. ശിവന്റെ വില്ലിന്റെ ഉത്തരം കോദണ്ഡം എന്നു പറഞ്ഞിരിക്കുന്നു. മറ്റൊന്ന് വിഭീഷന് രാജ്യാഭിഷേകം നടത്തിയത് ശ്രീരാമൻ എന്നും. ശ്രീരാമൻ ലക്ഷ്മണനെയാണ് കൃത്യം നിർവ്വഹിക്കാൻ ഏല്പിച്ചത്.

  ലക്ഷ്മണനോടരുൾ ചെയ്തിതു രാമനും
  ‘രക്ഷോവരനാം വിഭീഷണനായ് മയാ –
  ദത്തമായോരുലങ്കാരാജ്യമുൾപുക്കു
  ചിത്തമോദാലഭിഷേകം കഴിക്ക നീ’ ഇതൊന്നുമറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ദയവായി.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.