Monthly Current Affairs November 2023 for Kerala PSC Exams |ആനുകാലികം നവംബർ 2023|Current Affairs in Malayalam November 2023 |Part -2

2023 നവംബർ (November) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs November 2023|
2023 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണമയൂരം നേടിയ പേർഷ്യൻ ചിത്രം?

എൻഡ്ലെസ് ബോർഡഴ്സ്

(സംവിധായകൻ അബ്ബാസ് അമിനി)


ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത്ത് റായി പുരസ്കാരം നേടിയത്?

മൈക്കൽ ഡഗ്ലസ്


2023-ലെ ബുക്കർ സമ്മാനം ലഭിച്ച
ഐറിഷ് എഴുത്തുകാരൻ?

പോൾ ലിഞ്ച് (പ്രൊഫിറ്റ് സോങ്)


ഇന്ത്യയിലെ ആദ്യ വയോജന സൗഹൃദ നഗരമാകാൻ ഒരുങ്ങുന്നത്?

കോഴിക്കോട്


ആരോരുമില്ലാത്ത കിടപ്പ് രോഗികളായ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ വേണ്ടിയുള്ള വയോസാന്ത്വനം പദ്ധതി ആദ്യം നടപ്പിലാക്കുന്ന ജില്ല?

കോഴിക്കോട്


യുഎസ് നിഘണ്ടുവായ മെറിയം – വെബ്സ്റ്റർ തെരഞ്ഞെടുത്ത 2023-ലെ വാക്ക്?

ഒഥെന്റിക് (authentic)


കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ 2023 -ൽ ഇടം നേടിയ കലാരൂപം? മിമിക്രി


ദേശീയ അവയവദാന ദിനം

നവംബർ 27


ശ്രീലങ്ക വിയറ്റ്നാം തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്ക് ശേഷം 2023 നവംബറിൽ ഇന്ത്യൻ പൗരന്മാർക്ക് വിസരഹിത പ്രവേശനം അനുവദിച്ച രാജ്യം?

മലേഷ്യ


2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ്?

മിക് ചോങ്‌ (Michaung)
പേര് നിർദ്ദേശിച്ച രാജ്യം -മ്യാന്മാർ,പേരിന്റെ അർത്ഥം -ശക്തി ദൃഢത


2023 നവംബറിൽ കുട്ടികൾക്കിടയിൽ
എച്ച് 9 എൻ 2 വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യം?

ചൈന


ആയുഷ്മാൻ ഭാരത് ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളുടെ പുതിയ പേര്?

ആയുഷ്മാൻ ആരോഗ്യ മന്ദിർ


മഗധ രാജാവായിരുന്ന ജരാസന്ധന്റെ സ്മരണയ്ക്കായി പ്രതിമയും ഉദ്യാനവും നിർമ്മിക്കുന്ന സംസ്ഥാനം?

ബീഹാർ


വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഇന്ത്യയിലെ ആദ്യ ജില്ലാതല സർക്കാർ ആശുപത്രി?

എറണാകുളം ജനറൽ ആശുപത്രി


2023 പാക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘നിഷാൻ ഇ പാക്കിസ്ഥാൻ’ ലഭിച്ച ഇന്ത്യക്കാരൻ?

ഡോ.സൈദ്ന മുഫദ്ധൽ സൈഫുദ്ദീൻ


2023 -ൽ ഡേവിസ് കപ്പ് ടെന്നിസ് കിരീടം നേടിയത് ഏതു രാജ്യം?

ഇറ്റലി


അനർഹമായി മുൻഗണന റേഷൻ കാർ ഡുകൾ കൈവശം വെച്ചവരെ കണ്ടെ ത്താൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി?

ഓപ്പറേഷൻ യെല്ലോ


ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭരണ പുരോഗതി വിലയിരുത്തുവാനും ജനാഭിപ്രായം തേടുവാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങൾ സന്ദർശിക്കുന്ന പരിപാടി?

നവകേരള സദസ്സ്


പുസ്തകം പ്രതിഷ്ഠയാക്കിയ കണ്ണൂരിലെ ദേവാലയം?

നവപുരം മതാതീത ദേവാലയം


2023 നവംബർ 23 ന് അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?

ജസ്റ്റിസ് ഫാത്തിമ ബീവി


2023 നവംബർ 21 ന് അന്തരിച്ച സുപ്രസിദ്ധ സാഹിത്യകാരി?

പി വത്സല


സീൽക്കാരാ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുവാനുള്ള
ഡി ആർ ഡി ഒയുടെ വിദൂര നിയന്ത്രിത റോബോട്ടിക് വാഹനം?

ദക്ഷ്


അടുത്തിടെ അന്തരിച്ച എം ടി വാസുദേവൻ നായരുടെ നാലുകെട്ട് എന്ന നോവലിലെ കഥാപാത്രം?

യൂസഫ് ഹാജി


ലോക ടെലിവിഷൻ ദിനം?

നവംബർ 21


2023- ലെ 72 മത് വിശ്വ സുന്ദരി കിരീടം നേടിയത്?

ഷെയന്നീസ് പലസിയോസ് നിക്കരാഗ്വ (Sheynnis Palacios)


കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ
ഗുഡ് വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട സിനിമ താരം?

കീർത്തി സുരേഷ്


സംസ്ഥാന സാക്ഷരത മിഷന്റെ ബ്രാൻഡ് അംബാസിഡർ ആകുന്നത്?

ഇന്ദ്രൻസ്


2023 -ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയത്?

ഓസ്ട്രേലിയ


പ്രായോഗികവും ശാസ്ത്രീയവുമായ ആയുർവേദ ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കുന്ന ഡോക്ടർമാർക്കായി ആയുഷ് മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി?

അഗ്നി (AGNI)


2023- ലെ ജെസിബി സാഹിത്യ പുരസ്കാര ജേതാവ്?

പെരുമാൾ മുരുകൻ
(ആലണ്ട പാച്ചി ‘ എന്ന തമിഴ് നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമായ ‘ഫയർ ബേർഡ് ‘ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത് )


2023 നവംബറിൽ ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ച ചാര ഉപഗ്രഹം?

മല്ലിഗ്യോങ്‌ 1


ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള ചെറിയ പട്ടണങ്ങളിൽ ഒന്നാംസ്ഥാനത്തെത്തിയ കേരളത്തിലെ നഗരം?

തൃശൂർ


2023 നവംബർ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?

ഗോൽ


ജലസംരക്ഷണ ബോധവൽക്കരണത്തിനായി വാട്ടർ സ്മാർട്ട് കിഡ് ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം?

മേഘാലയ


ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി വനിതാതാരം?

മിന്നുമണി
(2023 നവംബർ 29 ന് നടക്കുന്ന ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യൻ എ ടീമിനെയാണ് മിന്നുമണി നയിക്കുന്നത്)


2023 നവംബർ പുറത്തിറങ്ങിയ അടിമക്ക ആരുടെ ആത്മകഥയാണ്?

സി കെ ജാനു


വന്യജീവി സംരക്ഷണ നിയമഭേദഗതിയിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയ മൃഗങ്ങൾ?

കുരങ്ങ്, കീരി, മുള്ളൻ പന്നി, കുറുക്കൻ, കാട്ടുപട്ടി, കേഴ, മ്ലാവ്


2023 നവംബറിൽ അന്തരിച്ച മുൻ റിസർവ് ബാങ്ക് ഗവർണർ?

എസ് വെങ്കിട്ട രമണൻ (18- മത് റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു)


2023 നവംബറിൽ ന്യൂയോർക്ക്‌ സിറ്റിയിൽ നടന്നത് എത്രാമത് എമ്മി അവാർഡ് ദാന ചടങ്ങാണ്?

51


ഹാസ്യാവതരണത്തിനുള്ള എമ്മി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ?

വീർ ദാസ്


എമ്മി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കരസ്ഥമാക്കിയത്?

എക്താ കപൂർ


2023 ക്രിക്കറ്റ് വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം?

മുഹമ്മദ് ഷമി


ഇന്ത്യയിൽ ഫിഫയുടെ കീഴിൽ ആദ്യ ഫുട്ബോൾ ടാലന്റ് അക്കാദമി നിലവിൽ വന്നത്?

ഭുവനേശ്വർ (ഒഡീഷ)


ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരവേദി?

നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം (അഹമ്മദാബാദ്)


8- മത് ആഗോള ഔഷധസസ്യ ഗവേഷണ ഉച്ചകോടി?

തായ്‌ലാൻഡ്


പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി


ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള ചെറിയ പട്ടണങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തിലെ നഗരം?

തൃശ്ശൂർ


ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡിനർകമായ മലയാള ചിത്രം?

കാക്കിപ്പട


2023 -നവംബറിൽ പ്രവർത്തനം അവസാനിപ്പിച്ച ഓൺലൈൻ വീഡിയോ ചാറ്റിങ് ഫ്ലാറ്റ്ഫോം?

ഓമേഗിൾ
(2009 മാർച്ച് 25-ന് പ്രവർത്തനമാരംഭിച്ച ഈ സംവിധാനം അമേരിക്കക്കാരനായ ലെയ്ഫ് കെ – ബ്രൂക്സാണ് നിർമ്മിച്ചത്)


പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന് വേദിയാകുന്നത്?

ഡൽഹി


2023 നവംബറിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം?

ഓസ്ട്രാ ഹിൻഡ് -23


54 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള 2023 ലെ ഉദ്ഘാടന ചിത്രം?

കാച്ചിങ്‌ ഡസ്റ്റ്


2027 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി?

ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാവെ


ദേശീയോദ് ഗ്രഥന ദിനം?

നവംബർ 19 (ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം)


സ്വിസ് ഗ്രൂപ്പ് ഐ.ക്യു എയർ സംഘടനയുടെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും മോശം വായു നിലവാരമുള്ള നഗരം?

ഡൽഹി


അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല?

വയനാട്


സംസ്ഥാനത്തെ ആദ്യ ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ?

കക്കോടി കുടുംബ ആരോഗ്യ കേന്ദ്രം (കോഴിക്കോട്)


ലോകപ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവൽ മാഗസിന്‍റെ 2024-ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്?

കൊച്ചി


2023 നവംബറിൽ അന്തരിച്ച ലളിതകലാ അക്കാദമി മുൻ ചെയർമാൻ?

പ്രൊഫ. സി എൽ പൊറിഞ്ചു കുട്ടി


സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ അക്ഷര പുരസ്കാരം ലഭിച്ചത്?

എം മുകുന്ദൻ
(കൃതി -മുകുന്ദേട്ടന്റെ കുട്ടികൾ)


മധ്യപൂർവ്വ മേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പ് നിലവിൽ വന്ന രാജ്യം?

അബുദാബി


ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് നിലവിൽ വരുന്നത്?

യു എ ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്)


ഭരണഘടനാ ദിനം?

നവംബർ 26


ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് അവതരിപ്പിച്ചത്?

ചൈന


2023 നവംബറിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (കോഴിക്കോട്) വികസിപ്പിച്ച പുതിയ ഇനം കുരുമുളക്?

ചന്ദ്ര


അന്താരാഷ്ട്ര സ്ത്രീദ്രോഹ വിരുദ്ധ ദിനം?
നവംബർ 25


പരിണാമ ദിനം?

നവംബർ 24


അക്കിത്തത്തിന്റെ സ്മരണയ്ക്കായി തപസ്യ കലാസാഹിത്യ വേദി
ഏർപ്പെടുത്തിയ അക്കിത്തം പുരസ്കാരം ലഭിച്ചത്?

കെ പി ശങ്കരൻ


2023 -ലെ വേൾഡ് കപ്പ് ക്രിക്കറ്റ് ജേതാക്കൾ?

ഓസ്ട്രേലിയ


മഗധ രാജാവായിരുന്ന ജരാസന്ധന്റെ സ്മരണയ്ക്കായി പ്രതിമയും ഉദ്യാനവും നിർമ്മിക്കുന്ന സംസ്ഥാനം?

ബീഹാർ


മാതാപിതാക്കളിൽ ആരെങ്കിലുമോ, ഇരുവരുമോ മരണപ്പെട്ട, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സാമൂഹിക സുരക്ഷാ മിഷൻ മുഖേന പഠനസഹായം നൽകുന്ന പദ്ധതി?

സ്നേഹപൂർവ്വം


ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ ഉള്ള സംസ്ഥാനം ?

കേരളം


2023 നവംബറിൽ ജി ഐ ടാഗ് ലഭിച്ച ഓറഞ്ച് -മഞ്ഞനിറമുള്ള ഭക്ഷ്യയോഗ്യമായ ബെറി വിഭാഗത്തിൽപ്പെട്ട ‘സി ബക്തോൺ’ കാണപ്പെടുന്ന പ്രദേശം?

ലഡാക്ക്, സ്പിതി


2023 നവംബറിൽ ചന്ദ്രന്റെ ചുറ്റിലും ദൃശ്യമായ പ്രതിഭാസം?

മൂൺ ഹലോ പ്രതിഭാസം


അടുത്തിടെ ലോക ആരോഗ്യ സംഘടന ആഗോള ആരോഗ്യ ഭീഷണിയായി പ്രഖ്യാപിച്ച വാക്ക് ഏത്?

ഏകാന്തത (Loneliness)


കൊച്ചിയിൽ നിലവിൽ വന്ന ആദായ നികുതി വകുപ്പിന്റെ പുതിയ മന്ദിരം?

ആയിക്കർ ഭവൻ


ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ പുരോഹിത?

എസ്തർ ഭാരതി


ലോകത്തിലെ ആദ്യ പൂർണ്ണ AI കപ്പൽ?

മേയ്ഫ്ലവർ 400


കേരളത്തിലെ ആദ്യ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത്?

മുതുകാട് (കോഴിക്കോട്)


സ്ത്രീ സുരക്ഷയ്ക്കായി സേഫ് സിറ്റി പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്


സഹകരണ മേഖലയിലെ കേരളത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ആയ ലാഡർ ക്യാപിറ്റൽ ഹിൽ നിലവിൽ വന്നത് എവിടെയാണ്?

പാങ്ങപ്പാറ (തിരുവനന്തപുരം)


മാലിന്യ സംസ്കരണത്തിന് ശാക്തിക എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്?

മലപ്പുറം


കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറലിന്റെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ?

ഫിയ ക്യു ഡി 10


കേരളത്തിലെ ആദ്യത്തെ ആണവനിലയം നിലവിൽ വരുന്നത്?

കായംകുളം


നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശ വനിത?

ജുഗ്മ പ്രസീത


2035 -ഓടെ ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ബഹിരാകാശ നിലയം?

ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ


അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം?

ആട്ടം


2023 നവംബറിൽ ഇൻഡോ പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ച രാജ്യം?

ഓസ്ട്രേലിയ


2024- ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി?

ദക്ഷിണാഫ്രിക്ക


ഇന്ത്യയിൽ ആദ്യമായി മൊബൈൽ ആപ്പ് വഴി കേസ് ഫയൽ ചെയ്യാനും ഹർജികൾ പരിശോധിക്കാനും സംവിധാനം ഒരുക്കിയ ഹൈക്കോടതി?

കേരള ഹൈക്കോടതി


2023 -ലെ എമ്മി പുരസ്കാരം ലഭിച്ച ഇന്ത്യൻ താരം?

വീർദാസ്


അങ്കണവാടി കുട്ടികൾക്കായി തയ്യാറാക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകം?

അങ്കണപ്പൂമഴ


ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം?

റായിപ്പൂർ നോർത്ത് (ഛത്തീസ്ഗഡ്)


ലോക ബില്യാഡ്സ് ചാമ്പ്യൻഷിപ്പിൽ 26-മത് തവണയും കിരീടം നേടിയ ഇന്ത്യക്കാരൻ?

പങ്കജ് അധ്വാനി


ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിക്കാൻ മധ്യസ്ഥത വഹിച്ച രാജ്യം?

ഖത്തർ


ആഗോള ശിശുദിനം?

നവംബർ 20


പ്രഥമ എം എസ് സ്വാമിനാഥൻ കർഷകാശ്രയം പുരസ്കാരത്തിന് അർഹനായത്?

ചെറുവയൽ രാമൻ


സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ ബോധവൽക്കരണ പരിപാടി?

താരാട്ട്


Current Affairs November 2023|
2023 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.