Monthly Current Affairs December 2023 for Kerala PSC Exams | ആനുകാലികം ഡിസംബർ 2023 | Current Affairs in Malayalam December 2023|Part -1

2023 ഡിസംബർ (December ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs December 2023|
2023 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


2023- ലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര സമാധാന പുരസ്കാരം ലഭിച്ചവർ?

ഡാനിയൽ ബാരെൻബോയിം,
അലി അബു അബ്ബാദ്
(ഇസ്രായേൽ പാലസ്തീൻ സംഘർഷം അവസാനിപ്പിച്ച് സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാണ്
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര സമാധാന പുരസ്കാരം ലഭിച്ചത്)


33 -മത്തെ വ്യാസ് സമ്മാൻ പുരസ്കാരം 2023-ൽ ലഭിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാരി?

പുഷ്പ ഭാരതി
(പുഷ്പ ഭാരതിയുടെ 2016- ലെ ഓർമ്മക്കുറിപ്പ് ആയ ‘യാദീൻ,യാദീൻ ഔർ യാദീൻ’ എന്ന കൃതിക്കാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്)


ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത -സൗരോർജ്ജ ബോട്ട്?

ബറാക്കുഡ
(കൊച്ചി ആസ്ഥാനമായ മറൈൻ ടെക്ക് കമ്പനി നവാൾട്ട് ആണ് ബോട്ട് നിർമ്മിച്ചത്)


2023 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന സ്റ്റോപ്പ് ക്ലോക്ക് നിയമം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിക്കറ്റ്


കേംബ്രിഡ്ജ് ഡിഷ്ണറി 2023- ലെ വാക്കായി തിരഞ്ഞെടുത്തത്?

Hallucinate


സർക്കാർ ആരോഗ്യ പരിചരണ കേന്ദ്ര ങ്ങളിലെ സേവനങ്ങളെ ഒറ്റ ഫ്ലാറ്റ്ഫോമിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതി?

ഇ- ഹെൽത്ത്
(‘ഒരു പൗരൻ -ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് ‘ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് ഇ- ഹെൽത്ത്)


സിയാച്ചിനിലേക്ക് നിയമിക്കപ്പെട്ട ആദ്യ വനിതാ ഓഫീസർ?

ക്യാപ്റ്റൻ ശിവ ചൗഹാൻ


സിയാച്ചിനിലേക്ക് നിയമിക്കപ്പെട്ട ആദ്യ വനിതാ മെഡിക്കൽ ഓഫീസർ?

ക്യാപ്റ്റൻ ഗീതിക കൗൾ


സിയാച്ചിനിൽ ഓപ്പറേഷൻ പോസ്റ്റിൽ നിയമിക്കപ്പെട്ട ആദ്യ വനിത മെഡിക്കൽ ഓഫീസർ?

ക്യാപ്റ്റൻ ഫാത്തിമ വസിം


2023 ഡിസംബറിൽ പുനപ്രകാശനം ചെയ്യുന്ന കീഴരിയൂർ ബോംബ് കേസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകം?

ഇരുമ്പഴിക്കുള്ളിൽ
(രചയിതാവ് – വി എ കേശവൻ നായർ)


2024 ജനുവരി രാജ്യാന്തര സ്പോർട്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?

കേരളം


2024 ജനുവരി മുതൽ വിദേശ സഞ്ചാരികൾക്കായി വിസനിയന്ത്രണം ഒഴിവാക്കുന്ന ആഫ്രിക്കൻ രാജ്യം?

കെനിയ


2023 ഡിസംബറിൽ വിവിധ സംസ്ഥാനങ്ങ ളിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്ക പ്പെട്ടവർ

ഛത്തീസ്ഗഡിന്റെ പുതിയ മുഖ്യമന്ത്രി? വിഷ്ണു ദേവ് സായ്

മധ്യപ്രദേശ് മുഖ്യമന്ത്രി?

മോഹൻ യാദവ്

രാജസ്ഥാൻ മുഖ്യമന്ത്രി?

ഭജൻലാൽ ശർമ്മ

തെലുങ്കാന മുഖ്യമന്ത്രി?
രേവന്ത് റെഡി

മിസോറാം മുഖ്യമന്ത്രി
ലാൽദുഹോമ


കടൽത്തീരങ്ങളുള്ള തദ്ദേശസ്ഥാപന ങ്ങൾക്ക് കീഴിൽ ‘ജൈവവൈവിധ്യ രജിസ്റ്റർ’ തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്ത്?

കടലുണ്ടി


ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ പ്രണവ് മുഖർജിയെ കുറിച്ച് ‘ പ്രണബ് മൈ ഫാദർ’ എന്ന പുസ്തകം എഴുതിയത്?

ശർമ്മിഷ്ഠ മുഖർജി


ഗൂഗിൾ 2023 ഡിസംബറിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ലോക ക്രിക്കറ്റർ?

വിരാട് കോലി


ലോക മനുഷ്യാവകാശ ദിനം?

ഡിസംബർ 10


2023 -ലെ ലോക മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം?

എല്ലാവർക്കും സ്വാതന്ത്രം,തുല്യത,നീതി


കേരളത്തിലെ മൃഗാശുപത്രികളിൽ നടന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസ് നടത്തിയ പരിശോധന?

ഓപ്പറേഷൻ വൈറ്റ് സ്കാൻ


പ്രഥമ ആണവോർജ്ജ ഉച്ചകോടിയുടെ വേദി?

ബ്രസൽസ് (ബെൽജിയം)


ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയ തീരുമാനം സുപ്രീം കോടതി ശരി വെച്ച തീയതി?

2023 ഡിസംബർ 11


പ്രസിദ്ധ കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് മുന്നോടിയായി സുഗതവനം എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ?

പശ്ചിമബംഗാൾ
(കൽക്കട്ട രാജഭവനിലാണ് ‘സുഗതവനം’ പദ്ധതിക്ക് തുടക്കം കുറിച്ചത്)


2023-ലെ ദേശീയ ഊർജ്ജ കാര്യക്ഷമത പുരസ്കാരം നേടിയത്?

കേരളം


സൈപ്രസിൽ നിന്ന് സൈബീരിയൻ കടുവകളെ എത്തിച്ച പത്മജാ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?

ഡാർജിലിംഗ് (വെസ്റ്റ് ബംഗാൾ )


ദേശീയ ഊർജ്ജ സംരക്ഷണ ദിനം?

ഡിസംബർ 14


2023 ഡിസംബറിൽ ഭൗമസൂചിക പദവി (ജി ഐ ടാഗ് ) ലഭിച്ച മേഘാലയിലെ മഞ്ഞൾ?

ലകഡോങ്‌


USA, , ബ്രിട്ടൻ, കാനഡ,ജപ്പാൻ, ഫ്രാൻസ് അടക്കം 29 രാജ്യങ്ങൾ പങ്കെടുക്കുന്ന രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിക്ക് വേദിയാകുന്നത്?

ഡൽഹി


പ്രഥമ ഖേലോഇന്ത്യ പാരഗെയിംസ് വേദി?

ന്യൂഡൽഹി


ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിയുടെ നിയന്ത്രണത്തിനായി നിയമം കൊണ്ടുവരുവാൻ ഒരുങ്ങുന്നത്?

യൂറോപ്പ്യൻ യൂണിയൻ


മലയാളികളുടെ സ്വന്തം ഫുഡ് ഡെലിവറി ആപ്പ് ‘ലൈലോ’ ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?

ജോയ്സ് സെബാസ്റ്റ്യൻ


അന്താരാഷ്ട്ര പർവ്വതദിനം?

ഡിസംബർ 11


2023ലെ അന്താരാഷ്ട്ര പർവ്വത ദിനത്തിന്റെ പ്രമേയം?

Restoring mountain ecosystems (പർവ്വതങ്ങളുടെ ആവാസവ്യവസ്ഥയെ പുനസ്ഥാപിക്കുക)


67 രാജ്യങ്ങൾ ഉൾപ്പെടുന്ന ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?

7 സ്ഥാനം


ബംഗളൂരുവിൽ നടന്ന ലോക ക്ലബ് വോളിബോൾ ടൂർണമെന്റിൽ കിരീടം നേടിയ ഇറ്റാലിയൻ ക്ലബ്?

സർ സിക്കോമ പെറൂജിയ
(ബ്രസീലിയൻ ക്ലബ്ബായ ഇതാംബെ മിനാസിനെ പരാജയപ്പെടുത്തിയാണ്)


നവകേരള മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ഹരിതകേരളം മിഷൻ നടപ്പിലാക്കുന്ന ഡിജിറ്റൽ മാപ്പിംഗ് പദ്ധതി?

ഉറവ തേടി


അടുത്തിടെ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം?

ഇബു


ഇന്ത്യ വിയറ്റ്നാം ചേർന്നുള്ള സൈനിക അഭ്യാസം VINBAX 2023 വേദി ?

ഹനോയ്
(വിയറ്റ്നാമിന്റെ തലസ്ഥാനമാണ് ഹനോയ്)


അന്താരാഷ്ട്ര ആരോഗ്യ പരിരക്ഷ ദിനം?

ഡിസംബർ 12


സുരക്ഷിത ഭക്ഷണത്തിനുള്ള ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ച രാജ്യത്ത് 114 റെയിൽവേ സ്റ്റേഷനുകളിൽ കൂടുതലുള്ള സംസ്ഥാനം?

കേരളം


2024 -ൽ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്നത്?

തിരുവനന്തപുരം


3- മത്തെ പി ഗോവിന്ദപിള്ള ദേശീയ പുരസ്കാരം 2023-ൽ ലഭിച്ചത്?

അരുന്ധതി റോയ്


25 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ കായിക താരം?

ക്രിസ്റ്റ്യാനോ റൊണാൾഡോ


പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം
നടത്തിയത് കടലിനടിയിൽ വച്ചാണ് ഈ പുസ്തകം എഴുതിയത്?

അരുൺ അലോഷ്യസ്


17- മത് ലോക്സഭയിലെ മികച്ച അംഗ ത്തിനുള്ള സൻസദ് മഹാരത്ന അവാർഡ് 2023 ല്‍ അര്‍ഹനായത്?

എൻ കെ പ്രേമചന്ദ്രൻ
(എൻ കെ പ്രേമചന്ദ്രന് ഇത് മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്)


യുഎസ് ആസ്ഥാനമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവ്വേയിൽ സ്വന്തം രാജ്യത്ത് ജനപ്രീതിയിൽ ഒന്നാംസ്ഥാനത്തെത്തിയ ലോക നേതാവ്?

നരേന്ദ്രമോദി


സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവർ ത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന പുതിയതും സമഗ്രവുമായ നിയമം?

കേരള പൊതുജനാരോഗ്യനിയമം 2023
(രാജ്യത്ത് ആദ്യമായി പൂർണ്ണമായി സ്ത്രീലിംഗത്തിൽ എഴുതിയ ആദ്യ നിയമമാണ് പൊതുജനാരോഗ്യം നിയമം 2023)


2023 ഡിസംബറിൽ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ?

കാനം രാജേന്ദ്രൻ


2023 ഡിസംബറിൽ മുംബൈയിൽ നടന്ന ലേലത്തിൽ വിൽക്കപ്പെട്ട രവിവർമ്മയുടെ ചിത്രങ്ങൾ?

കൃഷ്ണനും രുക്മണിയും,
ദത്തത്രേയ,
രാമനും സീതയും ലക്ഷ്മണനും സരയൂ നദി കടക്കുന്നു


കണ്ണൂർ സെൻട്രൽ ജയിലിൽ തുടർ വിദ്യാഭ്യാസ പദ്ധതിയായ സമന്വയ യ്ക്ക് തുടക്കം കുറിച്ച സർവ്വകലാശാല?

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല


ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ഫിനാൻഷ്യൽ ടൈംസിന്റെ ഭാഗമായ ദി ബാങ്കർ നൽകുന്ന ‘ബാങ്ക് ഓഫ് ദി ഇയർ അവാർഡ് 2023 ‘ലഭിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് ആയി മാറിയത്?

ഫെഡറൽ ബാങ്ക്


ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ UNICEF- ന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥി?

എസ് ഉമ
(UNICEF ആസ്ഥാനം ന്യൂയോർക്ക്)


മികച്ച സ്പോർട്സ് ലീഡറിനുള്ള സ്പോർട്സ് ബിസിനസ് ലീഡർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ?

ജയ് ഷാ


പി വി സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ പുരസ്കാരത്തിന് അർഹനായ മലയാളം സിനിമ താരം?

മോഹൻലാൽ


2023-ൽ ഇറ്റലിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായിട്ടുള്ള ഓർഡർ ഓഫ് മെറിറ്റ് ലഭിച്ച ചലച്ചിത്ര നടൻ?

കബീർ ബേദി


28 -മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം (IFFK) സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവായ കെനിയൻ സംവിധായകൻ?

വനൂരി കഹിയു


2023 ഡിസംബറിൽ സ്ത്രീകൾക്ക് 33% സീറ്റുകൾ സംവരണം ചെയ്യുന്ന ബിൽ പാസാക്കിയ നിയമസഭ?

ജമ്മുകശ്മീർ


ജമ്മു – കാശ്മീരിലെ യൂത്ത് വോട്ടർ അവേർനസ് അംബാസഡറായി അടുത്തിടെ നിയമിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

സുരേഷ് റെയ്ന


വികസനത്തിന്റെ ഭാഗമായി സമഗ്ര ആസൂത്രണത്തിന് ജില്ലയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടത്തുന്ന ‘വിവരസഞ്ചയിക ‘പദ്ധതി നടപ്പിലാക്കുന്ന ജില്ല?

കണ്ണൂർ


നിർമിതബുദ്ധിയുടെ നിയന്ത്രണത്തിനായി നിയമം കൊണ്ടുവരാനൊരുങ്ങുന്നത്?

യൂറോപ്പ്യൻ യൂണിയൻ
(2025 നു മുമ്പ് നിയമം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത് )


75 -മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി അമൃത് കാൽ 2047 മിഷന്റെ ഭാഗമായ തുറമുഖം?

വിഴിഞ്ഞം


ചീറ്റ ബ്രീഡിങ് സെന്റർ സ്ഥാപിക്കുന്ന ബന്നി പുൽമേടുകൾ സ്ഥിതിചെയ്യുന്നത്?

ഗുജറാത്ത്


സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ മാസ്റ്ററിംഗിലെ സേവനം പരിഗണിച്ച് 2023 -ൽ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്കാരം നേടിയ കേരള സർക്കാർ പദ്ധതി?

അക്ഷയ


ജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു പരാതി നൽകാൻ ‘പ്രജാദർബാർ’ എന്ന പേരിൽ ജനസമ്പർക്ക പരിപാടി ആരംഭിച്ച സംസ്ഥാനം?

തെലുങ്കാന


വനിത ഐപിഎല്ലിൽ (ഡബ്ലിയു പി എൽ) മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ മലയാളി താരം?

സജ്ന സജീവ്


രാജ്യത്തെ സ്ത്രീകളുടെ നേതൃപാടവം വർദ്ധിപ്പിക്കാൻ അക്ഷയ മാതൃകയിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്ന സംവിധാനം?

കോമൺ സർവീസ് സെന്റർ


ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചവരുടെ എണ്ണം?

4
കേന്ദ്ര ധനമന്ത്രി

നിർമല സീതാരാമൻ
എച്ച് സി എൽ കോർപറേഷൻ സിഇഒ റോഷ്നി നടാർ മൽഹോത്ര
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സ്ൺ
സോമ മൊണ്ടൽ
ബയോകോൺ സ്ഥാപക
കിരൺ മഞ്ജുദാർ ഷാ


ഐപിഎൽ ടീം പഞ്ചാബ് കിങ്‌സിന്റെ ക്രിക്കറ്റ് ഡെവലപ്മെന്റ് തലവനായി നിയമിതനായ മുൻ ഇന്ത്യൻ താരം?

സഞ്ജയ് ബാംഗർ


ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) 98- മത് ദേശീയ മീറ്റ്?

തരംഗ് (വേദി കോവളം, തിരുവനന്തപുരം)


ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS) ആപ്ലിക്കേഷൻ?

ഗ്രാം മൺചിത്ര


അടുത്തിടെ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം?

ഗർബ നൃത്തം


അടുത്തിടെ അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്?

കാനം രാജേന്ദ്രൻ


28- മത്തെ യു എൻ ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ വേദി?

ദുബായ്


2025 ലെ യു എൻ ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ വേദി?

ബ്രസീൽ


ടൈം വാരികയുടെ 2023-ലെ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ട യു എസ് പോപ്പ് ഗായിക?

ടെയ്ലർ സ്വിഫ്റ്റ്
(ഈ പട്ടികയിൽ ഇടം നേടുന്ന വിനോദരംഗത്തെ ആദ്യ വ്യക്തി കൂടിയാണ് ടെയ്ലർ സ്വിഫ്റ്റ്)


കണ്ണൂർ സർവ്വകലാശാല പുതിയ വൈസ് ചാൻസിലറായി നിയമിതനായത്?

എസ് ബിജോയ് നന്ദൻ


അടുത്തിടെ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും അധ്യാപകനു മായ വ്യക്തി?

ഡോ. എം കുഞ്ഞാമൻ (ഡോ. എം കുഞ്ഞാമന്റെ ആത്മകഥയുടെ പേര് എതിര്


54 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം നേടിയ പേർഷ്യൻ ചിത്രം?

എൻഡ്ലെസ് ബോർഡഴ്‌സ്
(സംവിധായകൻ അംബ്ബാസ് അമിനി)


28 മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ അതിഥി?

നാനാ പട്ടേക്കർ


2023 ഡിസംബറിൽ ലോകത്തെ ഏറ്റവും ആകർഷണീയമായ 24 ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ നഗരം?

തിരുവനന്തപുരം
(സർവ്വേ നടത്തിയത് – നെതർലാൻഡ്സ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് സ്ഥാപനമായ ബി സി ഐ ഗ്ലോബൽ. കൊൽക്കത്തയാണ് പട്ടികയിൽ ഇടം നേടിയ മറ്റൊരു നഗരം)


54 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സത്യജിത്ത് ലൈഫ് ടൈം പുരസ്കാരം നേടിയ സംവിധായകൻ?

മൈക്കൽ ഡഗ്ലസ്


കാലുകൊണ്ട് വാഹനം ഓടിക്കുന്നതിന് ലൈസൻസ് ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വനിത?

ജിലുമോൾ ഇടുക്കി


2023-ലെ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ?

ജർമ്മനി


കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗക?

ക്ലാസിക് ഇംപീരിയൽ


റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയൽ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ?

ഗജരാജ സുരക്ഷാ പദ്ധതി


പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി?

മാതൃയാനം


ഫോർബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ 2023 ൽ ഒന്നാം സ്ഥാനം നേടിയത്?

ഉർസുല വോൺഡെർ ലെയ്ൻ
(യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്)


2025 -ഓടെ സംസ്ഥാനത്തെ എച്ച്ഐവി മുക്തമാക്കുന്നതിനുള്ള

ആരോഗ്യവകുപ്പിന്റെ ക്യാമ്പയിൻ?
ഒന്നായ് പൂജ്യത്തിലേക്ക്


2023 ഡിസംബറിൽ സ്ഫോടനം ഉണ്ടായ സജീവ അഗ്നിപർവതങ്ങളിൽ ഒന്നായ മൗണ്ട് മറാപി സ്ഥിതി ചെയ്യുന്ന രാജ്യം?

ഇൻഡോനേഷ്യ


2024 -ജി20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാജ്യം?

ബ്രസീൽ


ലോകത്തിലെ ആദ്യ തദ്ദേശീയമായി നിർമിച്ച പോർട്ടബിൾ ആശുപത്രി നിലവിൽ വന്നത്?

ഗുരുഗ്രാം (ഹരിയാന,
ആശുപത്രിയുടെ പേര് ആരോഗ്യമൈത്രി എയിഡ് ക്യൂബ്)


2023 -ലെ ടൈം മാസികയുടെ അത് ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്?

ലയണൽ മെസ്സി


കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 35-മത് ജിമ്മി ജോർജ് ഫൗണ്ടേഷന്റെ അവാർഡ് നേടിയ കായിക താരം?

ഒളിമ്പ്യൻ എം ശ്രീശങ്കർ (ലോങ് ജെമ്പ് താരം)


ആളുകളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സേവനങ്ങളും ഉത്പന്നങ്ങളും വിൽക്കുന്ന രീതി അറിയപ്പെടുന്നത്?

ഡാർക്ക് പാറ്റേൺ


2024- ലെ 48 മത് കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദി?

അമേരിക്ക
(2021 -ലെ ജേതാക്കൾ അർജന്റീന)


ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?

ഡിസംബർ 2


2023- ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വേദി?

തിരുവനന്തപുരം


ടി പത്മനാഭന്റെ ജീവിതവും സാഹിത്യവും പ്രമേയമാകുന്ന ചലച്ചിത്രം?

നളിനകാന്തി
(സംവിധായകൻ സുസ്മേഷ് ചന്ദ്രോത്ത്)


28- മത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം?

ഗുഡ് ബൈ ജൂലിയ


2023 ഡിസംബറിലെ ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?

കൊൽക്കത്ത


കുറ്റകൃത്യങ്ങളിൽ പെട്ട് പഠനം ഉപേക്ഷിക്കേണ്ടി വന്ന കുട്ടികൾക്ക് തുടർ പഠനത്തിനായി കേരള പോലീസിന്‍റെയും സാക്ഷരത മിഷന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?

ഹോപ്പ്
(പദ്ധതി ആരംഭിച്ചത് 2017)


കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ (കെ എസ് കെ ടി യു) മുഖമാസിക ‘കർഷകത്തൊഴിലാളി’ യുടെ പ്രഥമ കേരള പുരസ്കാരം നേടിയ മുൻ മുഖ്യമന്ത്രി?

വിഎസ് അച്യുതാനന്ദൻ


തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ആക്കി ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പോർട്ടൽ?

കെ -സ്മാർട്ട്


സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?

ഓപ്പറേഷൻ വൈറ്റ് സ്കാൻ


സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ രാജ്യം?

നേപ്പാൾ


ഇന്ത്യ -യുഎസ് സംയുക്ത അഭ്യാസം?

വജ്ര പ്രഹാർ


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധസ്ഥലമായ സിയാച്ചിനിൽ നിയമിതയായ ആദ്യ വനിതാ സൈനിക മെഡിക്കൽ ഓഫീസർ?

ക്യാപ്റ്റൻ ഗീതിക കൗൾ


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധസ്ഥലമായ സിയാച്ചിനിൽ നിയമിക്കപ്പെട്ട ആദ്യ വനിതാ സൈനിക ഓഫീസർ?

ക്യാപ്റ്റൻ ശിവ ചൗഹാൻ


ഗൂഗിൾ പുതുതായി ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്ത്യൻസ് ഇന്റലിജൻസ് സാങ്കേതികവിദ്യ?

ജെമിനി


ലോക ഭിന്ന ശേഷി ദിനം?

ഡിസംബർ 3


2023- ലെ ലോക ഭിന്ന ശേഷി ദിന സന്ദേശം?

‘ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങൾ നേടുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഐക്യം’


മുൻ അമേരിക്കൻ പ്രസിഡന്റ്
ഡോണാൾഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ?

ദ അപ്രന്റിസ്


2030- ലെ വേൾഡ് എക്സ്പോ യ്ക്ക് വേണ്ടിയാവുന്ന രാജ്യം?

സൗദി അറേബ്യ (റിയാദ്)


2025 ലെ വേൾഡ് എക്സ്പോ യ്ക്ക് വേണ്ടിയാവുന്നത്?

ഒസാക്ക (ജപ്പാൻ)


സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത് എത്തിയ സംസ്ഥാനം?

കേരളം (രണ്ടാംസ്ഥാനത്ത് ഗുജറാത്ത് മൂന്നാം സ്ഥാനത്ത് രാജസ്ഥാൻ)


ജമ്മു കാശ്മീരിലെ യൂത്ത് വോട്ടർ അവേർനസ്സ് അംബാസിഡറായി അടുത്തിടെ നിയമിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

സുരേഷ് റെയ്ന


ലോകത്തിലെ ആദ്യ സമ്പൂർണ്ണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പൽ?

മെയ് ഫ്ലവർ 400


നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയിൽ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിന് പകരം ഇടംപിടിച്ച ചിത്രം?

ധന്വന്തരിയുടെ ചിത്രം


വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീൻ എഡിറ്റിങ്ങിലൂടെ പുനസൃഷ്ടിക്കാൻ ഒരുങ്ങുന്ന രാജ്യം?

മൗറീഷ്യസ്


ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലിന്റെ വനിതാ കമാൻഡിങ്‌ ഓഫീസർ?

ലെഫ്റ്റനന്റ് കമാൻഡർ
പ്രേരണ ദിയോസ്തലി (മുംബൈ)


ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കാണ് ബി ആർ അംബേദ്കർ പ്രജാഭവൻ എന്ന പേര് നൽകിയിരിക്കുന്നത്?

തെലുങ്കാന


കേന്ദ്ര ജലശക്തി മന്ത്രാലയം 2023-ൽ പുറത്തിറക്കിയ ഇന്ത്യയിലെ 75 ജല പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ക്ഷേത്രക്കുളം?

പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം (കണ്ണൂർ)


ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഷെവലിയർ ലീജിയൺ ദ ഹോണേർ ‘ പുരസ്കാരം ലഭിച്ച മലയാളി ശാസ്ത്രജ്ഞ?

വി ആർ ലളിതാംബിക


സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 2023 ഒന്നാം സ്ഥാനം നേടിയ ജില്ല?

മലപ്പുറം (വേദി തിരുവനന്തപുരം)


ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് (ഒ യു പി ) 2023-ലെ വാക്കായി തിരഞ്ഞെടുത്തത്?

റിസ് (rizz)


ലോകം മണ്ണ് ദിനം?

ഡിസംബർ 5


ലോക ഭിന്ന ശേഷി ദിനം?

ഡിസംബർ 3


2023 -ലെ ലോക ഭിന്ന ശേഷി ദിനത്തിന്റെ സന്ദേശം?

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങൾ നേടുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഐക്യം


ലോക എയ്ഡ്സ് ദിനം?

ഡിസംബർ 1


Current Affairs December 2023|
2023 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.