Monthly Current Affairs December 2023 for Kerala PSC Exams | ആനുകാലികം ഡിസംബർ 2023 | Current Affairs in Malayalam December 2023|Part -2

2023 ഡിസംബർ (December ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs December 2023|
2023 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


2024 -ൽ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡണ്ട്?

ഇമ്മാനുവൽ മക്രോൺ


ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടക വർഷം ( International year of Camelids ) ആയി ആചരിക്കാൻ തീരുമാനിച്ചത്?

2024


2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മലയാള വിഭാഗത്തിൽ ജേതാവ്?

ഇ വി രാമകൃഷ്ണൻ
(മലയാള നോവലിന്റെ ദേശകാലങ്ങൾ എണ്ണ കൃതിക്കാണ് പുരസ്കാരം ലഭിച്ചത് )


മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം 2023 -ൽ അർഹരായവർ?

ചിരാഗ് ഷെട്ടി,
സാത്വിക് സായ്രാജ് രങ്കിറെഡി
(ബാഡ്മിന്റൺ താരങ്ങൾ)


ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരം?

സഞ്ജു സാംസൺ


2023- ൽ അർജുന അവാർഡ് നേടിയ മലയാളി ലോങ്‌ജെമ്പ് താരം?

എം ശ്രീശങ്കർ (പാലക്കാട് )


2023 -ൽ അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരം?

മുഹമ്മദ് ഷമി


ദ്രോണാചാര്യ പുരസ്കാരം ( ലൈഫ് ടൈം) 2023-ൽ ലഭിച്ച മലയാളി കബഡി പരിശീലകൻ?

ഇ ഭാസ്കരൻ


2024-ലെ ഓസ്കാർ അവാർഡിനുള്ള പ്രാഥമിക യോഗ്യത പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം?

ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസ്
(സംവിധാനം ഷെയ്സൺ പി ഔസേഫ്,
സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ സിനിമ)


കോവിഡ് വകഭേദം ജെ എൻ -1 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം ?

കേരളം


അടുത്തിടെ മലയാളികൾ ആരംഭിച്ച ഫുഡ് ഡെലിവറി സംവിധാനം?

ലൈലോ


2023 -ൽ ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച കായിക താരം?

സാക്ഷി മാലിക്


2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്?

രജീന്ദ്രകുമാർ


അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട ‘പുലരി വിരിയും മുമ്പേ’ എന്ന നോവലിന്റെ രചയിതാവ്?

ജയാനന്ദൻ (കൊലക്കേസ് പ്രതിയായി ജയിലിൽ കഴിയുന്ന വ്യക്തിയാണ് റിപ്പർ ജയാനന്ദൻ )


2023 ഡിസംബറിൽ പത്മശ്രീ
പുരസ്കാരം തിരിച്ചു നൽകിയ ഇന്ത്യൻ ഗുസ്തി താരം?

ബജരംഗ് പുനിയ


അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം?

മൈത്രി- 2


2024 -ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി?

തമിഴ്നാട് (ഭാഗ്യചിഹ്നം -വീരമങ്കൈ, ചെന്നൈ, കോയമ്പത്തൂർ, മധുര, ട്രിച്ചി എന്നീ 4 നഗരങ്ങളിലാണ് വെച്ചാണ് ഗെയിംസ് നടക്കുന്നത് )


സാധാരണക്കാർക്ക് വേഗമേറിയതും സ്വകര്യപ്രദവുമായ തീവണ്ടിയാത്ര സൗകര്യമൊരുക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച സർവീസ്?

അമൃത് ഭാരത് എക്സ്പ്രസ്


2023-ലെ അനിമൽ ഹെൽത്ത് കോൺ ക്ലേവിന് വേദിയാകുന്ന നഗരം?

ന്യൂഡൽഹി


ദേശീയ സത് ഭരണ ദിനം?
ഡിസംബർ 25


ദേശീയ ഉപഭോക്തൃ അവകാശ ദിനം ?

ഡിസംബർ 24


ദേശീയ കർഷക ദിനം?

ഡിസംബർ 23


2023- ലെ കേരള ശാസ്ത്രസാഹിത്യ അവാർഡിൽ ജനപ്രിയ ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്?

ഡോ. ബി ഇക്ബാൽ (മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ -ചരിത്രം, ശാസ്ത്രം, അതിജീവനം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്)


സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥത യിലുള്ള ആദ്യ ഒ ടി ടി പ്ലാറ്റ്ഫോം?

സി സ്പെയ്സ്


സംസ്ഥാനത്തെ റേഷൻ കടകളിലൂടെ കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി?

സുജലം


സർക്കാർ ജീവനക്കാർക്ക് ജോലിസ്ഥലത്തിനോട് ചേർന്ന് കുട്ടികളെ പരിചരിക്കാ ൻ ശിശുപരിചരണ കേന്ദ്രങ്ങൾ സ്ഥാപി
ക്കുന്ന പദ്ധതി?

ക്രഷ്


അയോധ്യയിലെ രാജ്യാന്തര വിമാനത്താവ ളത്തിന് നൽകിയ പുതിയ പേര്?

മഹർഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് അയോദ്ധ്യ ധാം


വിശ്വഭാരതി സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഇനം ബാക്ടീരിയ?

പാന്റോവ ടാഗോറി (രവീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയിട്ടുള്ളത്)


2024-ൽ കേരള സയൻസ് കോൺഗ്രസിന് വേദിയാവുന്നത്?

കാസർകോട്


അടുത്തിടെ പ്രകാശനം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ചെറു കവിതാസമാഹാരം?

പെൻഡ്രൈവ്


അടുത്തിടെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം ലഭിച്ചത്?

കരുവണ്ണൂർ കുന്നമംഗലം ഭഗവതി ക്ഷേത്രം (കോഴിക്കോട്)


ബഹിരാകാശ സാങ്കേതിക വിദ്യയായ റിമോട്ട് സെൻസിംഗ് ഉപയോഗിച്ച് അടുത്തിടെ ശാസ്ത്രജ്ഞർ വികസിപ്പിച്ച
സ്പെക്ട്രൽ ലൈബ്രറിയായ ഉമ ഏതു വിളയുടെ സങ്കരയിനമാണ്?

നെല്ല്


2023 ഡിസംബറിൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ യുദ്ധക്കപ്പൽ?

ഐ എൻ എസ് ഇംഫാൽ


ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള യുനെസ്കോ യുടെ പ്രിക്സ് വെർസൈൽസ് പുരസ്കാരം 2023-ൽ ലഭിച്ച വിമാനത്താവളം?

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (ബംഗളൂരു)


2023 ഡിസംബറിൽ പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച ബധിര ഒളിമ്പിക്സ് മെഡൽ ജേതാവ്?

വീരേന്ദ്രർ സിംഗ് യാദവ്


സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രീമിയം സോളാർ എ സി ഡബിൾ ഡക്കർ ബോട്ട്?

ഇന്ദ്ര


ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോക നേതാവ് എന്ന നേട്ടം സ്വന്തമാക്കിയത്?

നരേന്ദ്രമോദി


കേരളത്തിൽ ആദ്യമായി ജനിതക രോഗ ചികിത്സാ വിഭാഗം നിലവിൽ വരുന്നത്?

SAT Hospital
(ശ്രീ അവിട്ടം തിരുനാൾ ഹോസ്പിറ്റൽ, തിരുവനന്തപുരം)


ചൈനയിലെ ഷാങ്‌ ഹായ് ആർക്കിയോ ളജി ഫോറത്തിന്റെ ഫീൽഡ് ഡിസ്കവറി പുരസ്കാരം ലഭിച്ച കേരളത്തിലെ സർവകലാശാല?

കേരള സർവകലാശാല


2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത നടനും ഡി എം ഡി കെ നേതാവുമായ വ്യക്തി?

വിജയ് കാന്ത്


കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടന്ന യുവ കൂട്ടായ്മകൾ ശക്തി പ്പെടുത്തുന്നതിനുള്ള ക്യാമ്പയിൻ?

ഓക്സോ മീറ്റ്@ -23


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായി നിയമിതനായ വ്യക്തി?

പ്രമോദ് അഗർവാൾ


കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ ഡോക്ടർ?

ഡോ. വിഭ


ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ ആരോഗ്യവകുപ്പിന്റെ സർവ്വേ നടത്തിയ ആപ്പ്?

ശൈലി ആപ്പ്


2023- ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം ജേതാവ്?

സുകൃത പോൾ കുമാർ


2023- ലെ ലോക വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ?

ഫ്രാൻസ്


2023 ഡിസംബറിൽ സംസ്ഥാനത്തെ വനം വികസന ഏജൻസികളിലും ഇക്കോ
ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?

ഓപ്പറേഷൻ ജംഗിൾ സഫാരി


അയോധ്യ സ്റ്റേഷന്റെ പുതിയ പേര്?

അയോധ്യ ധാം ജംഗ്ഷൻ
(ഉത്തർപ്രദേശ്)


റിലയൻസ് ജിയോ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബയുമായി ചേർന്ന് ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം?

ഭാരത് ജി പി ടി


ബെന്നു ചിന്ന ഗ്രഹത്തെ ഏഴുവർഷം നിരീക്ഷിച്ച നാസയുടെ ചരിത്ര ദൗത്യം?

ഒസൈറിസ് റെക്സ്


2023 ഡിസംബറിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നും ഗവേഷകർ കണ്ടെത്തിയ ജീവി?

യുറേഷ്യൻ ഒട്ടർ (ഈ ജീവിയുടെ ശാസ്ത്രീയ നാമം ലുട്ര ലുട്ര (Lutra lutra )


2023- ലെ ദേശീയ ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ആര്?

ധ്രുവ് സിത്വാല


കൊച്ചി നഗരത്തിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ലോഡ്ജ്?

ഷി ലോഡ്ജ്
(ഷി ലോഡ്ജ് പരിപാലിക്കുന്നത് കുടുംബശ്രീ ആണ് )


2023 -ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയത്?

മാഞ്ചസ്റ്റർ സിറ്റി


ദുബായിൽ നടന്ന കോപ് 28 ൽ പങ്കെടുത്ത ഏക ഇന്ത്യൻ സ്റ്റാർട്ടപ്പ്?

സാറാ ബയോടെക്


SLIM മിഷൻ ഏതു രാജ്യത്തിന്റെ ചാന്ദ്രദൗത്യം?

ജപ്പാൻ


മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിൽ നൽക്കുന്ന കളിയച്ഛൻ പുരസ്കാരം 2023 -ൽ ലഭിച്ചത്?

കലാമണ്ഡലം ഗോപി


ഐ എം എ യുടെ ദേശീയ പ്രസിഡണ്ടായി ചുമതലയേൽക്കുന്ന മലയാളി?

ഡോ.ആർ വി അശോകൻ
(അഞ്ചാമത്തെ മലയാളി )


കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 14- മത് അന്താരാഷ്ട്ര നാടകോത്സവത്തിന് വേദി?

തൃശൂർ


ഇന്ത്യയിലെ ആദ്യ തീരക്കടൽ കാറ്റാടിപ്പാലം പദ്ധതി നിലവിൽ വരുന്നത്?

കന്യാകുമാരി


ചാറ്റ് ജിപിടി യ്ക്കു ബദലായി ഇന്ത്യൻ കമ്പനിയായ ഒല വികസിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബഹുഭാഷ നിർമിത ബുദ്ധി ഫ്ലാറ്റ്ഫോം ?

കൃത്രിം (KRUTRIM)


സ്വന്തമായി സാംസ്കാരിക നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന കേരളത്തിലെ ആദ്യ നഗരം?

കൊച്ചി


2023 ഡിസംബറിൽ മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷൻ പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ?

മാതൃകം


കുട്ടികൾക്കെതിരെയുള്ള ചൂഷണം ബാലവേല, ബാലവിവാഹം തുടങ്ങിയവ തടയുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

ശരണ ബാല്യം


2024-ൽ ലോക കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാവുന്ന രാജ്യം?

അസർബൈജാൻ


2023 ഡിസംബറിൽ പുറത്തുവിട്ട നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ സി ആർ ബി ) പുതിയ വിവരമനുസരിച്ച് രാജ്യത്ത് ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ ഉൾപ്പെട്ട കേരളത്തിലെ നഗരം?

കോഴിക്കോട്
(ഇന്ത്യയിലെ ഏറ്റവും സുരക്ഷിതനഗരം കൊൽക്കത്തയാണ്
കോഴിക്കോടിന് പത്താം സ്ഥാനമാണ്
ചെന്നൈ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് മൂന്നാം സ്ഥാനത്ത് തമിഴ്നാട്ടിൽ നിന്നുള്ള കോയമ്പത്തൂർ


ദേശീയ ഗണിതശാസ്ത്ര ദിനം?

ഡിസംബർ 22 ( ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഡിസംബർ 22 )


36 മത് കേരള സയൻസ് കോൺഗ്രസ് വേദി?

കാസർഗോഡ്


നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് സ്ത്രീധന മരണങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം?

കേരളം
(സ്ത്രീധന മരണങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ഉത്തർപ്രദേശ്)


ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്ര മായ സ്വർവേദ് മഹാമന്ദിർ സ്ഥിതി ചെയ്യുന്നത്?

വാരാണാസി


അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളിയായ പർവ്വതാരോഹകൻ?

ഷെയ്ഖ് ഹസൻ ഖാൻ (പന്തളം)


2034 ലോകകപ്പ് ഫുട്ബോൾ വേദി?

സൗദി അറേബ്യ


ഐപിഎൽ (IPL) ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം?

റോബിൻ മിൻസ് (ജാർഖണ്ഡ് )


ഐഎസ്ആർഒയുടെ ഡോ. എ.പി.ജെ അബ്ദുൽ കലാം വിജ്ഞാന കേന്ദ്രവും ബഹിരാകാശ മ്യൂസിയവും സ്ഥാപിത മാകുന്നത്?

കവടിയാർ


ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം?

ജൂപ്പിറ്റർ 3


ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ വജ്ര വ്യാപാര കേന്ദ്രം?

സൂറത്ത് (ഗുജറാത്ത്,
(സൂറത്ത് ഡയമണ്ട് ബോവ്സ്)


ഇന്ത്യയിൽ ആദ്യമായി ജല ബഡ്ജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം?

ധർമ്മടം


ഇന്ത്യയിൽ ആദ്യമായി സൂക്ഷ്മാണു പഠനത്തിനും ഗവേഷണത്തിനുമായി സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോ ബയോം ആരംഭിക്കുന്ന സംസ്ഥാനം?

കേരളം
(സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമിന്റെ കേന്ദ്രം നിലവിൽ വരുന്നത്
തിരുവനന്തപുരം കിൻഫ്ര പാർക്കിൽ)


നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയിൽ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിന് പകരം ഇടംപിടിച്ച ചിത്രം?

ധന്വന്തരിയുടെ ചിത്രം


ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കാണ് ‘ബി ആർ അംബേദ്കർ പ്രജാഭവൻ ‘ എന്ന പേര് നൽകിയിരിക്കുന്നത്?

തെലുങ്കാന


ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ടെർമിനൽ നിലവിൽ വരുന്നത്?

അഹമ്മദാബാദ്


2025 മുതൽ വിമാനയാത്രികർക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം?

ഡെന്മാർക്ക്


ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായി വനിതകൾ നിർമ്മിച്ച ഉപഗ്രഹം?

വിസാറ്റ്


അയോധ്യയിൽ നിലവിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ്?

മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുള്ള


ഐപിഎൽ (IPL) ചരിത്രത്തിലാദ്യമായി താരലേലം നിയന്ത്രിക്കുന്ന വനിത?

മല്ലികാ സാഗർ


പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായി അക്ഷയജ്യോതി എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്ന ജില്ല?

പാലക്കാട്


ദൈനംദിന ആവശ്യങ്ങൾക്കും കൃഷിക്കുമായി ഏറ്റവും കൂടുതൽ ഭൂഗർഭ ജലം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ


2023 ഡിസംബറിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പരാദജീവി?

എൽതൂസ നെമോ


1800ലധികം വർഷം പഴക്കമുള്ള മഹാശില സ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തിയ ജില്ല?

കാസർകോട്


2023 -ലെ ഏഷ്യാ കപ്പ് ഫുട്ബോൾ ഫൈനലിന്റെ ഔദ്യോഗിക മാച്ച് ബോളിന്റെ നാമം?

വൊർടെക്സ് എ.സി. 23


2023 -ലെ മികച്ച വനിത ടെന്നിസ് താര ത്തിനുള്ള ഡബ്ല്യു ടി എ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയായത്?

ഇഗ സ്വിയാടെക് (പോളണ്ട് )


ഖേലോഇന്ത്യ പാര ഗെയിംസ് ഫുട്ബോളിൽ ജേതാക്കൾ?

കേരളം


കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ജപ്പാനീസ് ചിത്രം?

ഈവിൾ ഡസ്നോട്ട് എക്സിസ്റ്റ്


കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

സുധീർനാഥ്


യൂറോപ്യൻ രാജ്യമായ ഐസ് ലാൻഡിലെ എക്സ്പ്ലോറേഷൻ മ്യൂസിയം ഏർപ്പെടു ത്തിയ ലെയ്ഫ് എറിക്സൺ ലൂണാർ പ്രൈസ് 2023-ൽ ലഭിച്ചത്?

ഐ എസ് ആർ ഒ (ISRO)
(ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ സോഫ്റ്റ് ലാൻഡ് നടത്തിയ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിജയത്തിലാണ് പുരസ്കാരം ലഭിച്ചത്)


അന്താരാഷ്ട്ര കുടിയേറ്റ ദിനം?

ഡിസംബർ 18


2023 വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് Platform?

ഹരിയാന
(ഫൈനലിൽ രാജസ്ഥാനെ പരാജയപ്പെടുത്തി)


ആദിവാസി സ്ത്രീകളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതി?

കനവ്


2023 ഡിസംബറിൽ ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ ചരിത്രത്തിൽ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?

സ്പെയ്ൻ


2023 ഡിസംബറിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ അടക്കം 33 രാജ്യങ്ങൾക്ക് വിസ ഒഴിവാക്കിയ ഏഷ്യൻ രാജ്യം?

ഇറാൻ


മറവിരോഗം മുൻകൂട്ടി കണ്ടെത്താനും ഓർമ്മ മെച്ചപ്പെടുത്താനുമായി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച സ്റ്റാർട്ടപ്പ്?

ഈസ് ഡിമൻഷ്യ


ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി അംഗീകാരം അടുത്തിടെ ലഭിച്ച കേരളത്തിലെ തുറമുഖങ്ങൾ?

വിഴിഞ്ഞം, കൊല്ലം


2023 ഡിസംബറിൽ തിച്ചൂർ മോഹനൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇടയ്ക്ക


ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോസ്മോസ് എൻജിൻ എന്ന റോക്കറ്റ് പരീക്ഷിച്ച രാജ്യം?
ജപ്പാൻ


പ്രഥമ ലോക ഒഡിയഭാഷാ സമ്മേളനം നടക്കുന്നത്?
ഭുവനേശ്വരൻ


യുഎസ് ചരിത്രത്തിൽ ആദ്യമായി വിലക്കേർപ്പെടുത്തുന്ന പ്രസിഡണ്ട് സ്ഥാനാർത്ഥി?
ഡോണാൾഡ് ട്രംപ്


സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പി.എം കോളേജ് ഓഫ് എക്സലൻസ് സ്ഥാപിക്കാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം?
മധ്യപ്രദേശ്


2023 ഡിസംബറിൽ യുഎഇ- യെ പരാജയപ്പെടുത്തി അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കളായത് ?
ബംഗ്ലാദേശ്


2023 ഡിസംബറിൽ അറബിക്കടലിൽ സോമാലിയൻ കടൽ കൊള്ളക്കാർ റാഞ്ചിയ ചരക്ക് കപ്പൽ?
എം വി റിയൂവൻ (MV Ruen)


16 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കാനൊരുങ്ങുന്ന രാജ്യം?
ബ്രിട്ടൻ


2023 ഡിസംബറിൽ ചെന്നൈ ആശാൻ സ്മാരക അസോസിയേഷന്റെ 2022ലെ ആശാൻ സ്മാരക കവിത പുരസ്കാരം ലഭിച്ചത്?

കുരീപ്പുഴ ശ്രീകുമാർ
(മലയാള കവിതാരംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം)


സുഗതകുമാരിയുടെ 90 -മത് ജന്മവാർഷികത്തിന്റെ ഭാഗമായി ജനുവരി 22 ന് സംഘടിപ്പിക്കുന്ന ജന്മ വാർഷികാഘോഷം?
സുഗതനവതി


Current Affairs December 2023|
2023 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


1 thought on “Monthly Current Affairs December 2023 for Kerala PSC Exams | ആനുകാലികം ഡിസംബർ 2023 | Current Affairs in Malayalam December 2023|Part -2”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.