മലയാള സിനിമയിൽ ദേശീയ അവാർഡ് നേടിയ ആദ്യത്തെ ചലച്ചിത്ര നടൻ?
പി ജെ ആന്റണി
സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്ന ഭാഗം?
ഇല
ചിദംബരസ്മരണ എന്ന ഓർമ്മക്കുറിപ്പു കളുടെ രചയിതാവ്?
ബാലചന്ദ്രൻ ചുള്ളിക്കാട്
ശിവഗിരി മലയിൽ നിന്നും ഉത്ഭവിക്കുന്ന നദി?
പെരിയാർ
രോഗപ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
എഡ്വേഡ് ജെന്നർ
വസൂരി വാക്സിൻ കണ്ടുപിടിച്ചത് ആര്?
എഡ്വേഡ് ജെന്നർ
ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയ പ്പെടുന്നത്?
കുട്ടനാട് ( ആലപ്പുഴ)
ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന്റെ പേര്
ആകാശമിട്ടായി
കണ്ണീരും കിനാവും എന്ന ആത്മകഥ?
വി ടി ഭട്ടതിരിപ്പാട്
കേരളവും തമിഴ്നാടുമായി തർക്കം നിലനിൽക്കുന്നത് ഏത് ഡാമിനെ ചൊല്ലിയാണ്?
മുല്ലപ്പെരിയാർ
സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത?
ഫാത്തിമ ബീവി
തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?
സുൽത്താൻബത്തേരി
കാഴ്ച പരിമിതർക്കായുള്ള ലിപി കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
ലൂയിസ് ബ്രെയിൽ
ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത് എന്നറിയപ്പെടുന്നത്?
ഐ എം വിജയൻ
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
കുറ്റ്യാടി ജല വൈദ്യുത പദ്ധതി
കഥകളിയുടെ ഉപജ്ഞാതാവ്?
കൊട്ടാരക്കര തമ്പുരാൻ
‘കണ്ടൽ കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
കല്ലേൽ പൊക്കുടൻ
ബിഹു ഏതു സംസ്ഥാനത്തിന്റെ ദേശീയ ഉത്സവം?
അസം
ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ട് പാട്ടിന്റെ രചയിതാവ്?
ഇരയിമ്മൻ തമ്പി
സോക്കർ എന്ന പേരിൽ അറിയപ്പെടുന്ന കായികയിനം?
ഫുട്ബോൾ
കേരളത്തിലെ ആദ്യത്തെ ശിൽപ്പ നഗരം?
കോഴിക്കോട്
കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളി?
ചമ്പക്കുളം മൂലം വള്ളംകളി (പമ്പാ നദിയിലാണ് ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്)
കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ല?
തൃശ്ശൂർ (ചെറുതിരുത്തി)
ഓടയിൽ നിന്ന്, അയൽക്കാർ കൃതികളുടെ രചയിതാവ്?
പി കേശവദേവ്
വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന ചാനൽ ഏത്?
വിക്ടേഴ്സ്
സ്വതന്ത്ര ഇന്ത്യയുടെ നാണയത്തിൽ മുദ്ര ണം ചെയ്യപ്പെട്ട ആദ്യ മലയാളി?
ശ്രീനാരായണഗുരു
കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭം?
ബുദ്ധമയൂരി
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് ഏത് ജില്ലക്കാണ്?
കണ്ണൂർ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവാതോട്ടം?
അഞ്ചരക്കണ്ടി
LSS, USS Exam 2023|General Knowledge| പൊതുവിജ്ഞാനം|GK Malayalam