KPSTA Swadhesh Mega Quiz 2022| ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ക്വിസ് |LETTERS FROM A FATHER TO HIS DAUGHTER Quiz|സ്വദേശ് മെഗാ ക്വിസ് 2022

‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും


‘LETTERS FROM A FATHER TO HIS DAUGHTER’ എന്ന പുസ്തകം ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്?

അമ്പാടി ഇക്കാവമ്മ

ജവഹർലാൽ നെഹ്റു തന്റെ 10 വയസ്സുകാരിയായ മകൾ ഇന്ദിരക്ക്‌ കത്തുകൾ ആയച്ചത് ഏതു വർഷം?
1928


ജവഹർലാൽ നെഹ്റു എവിടെയായിരുന്നപ്പോഴാണ് മകൾ ഇന്ദിരയ്ക്ക് കത്തുകൾ എഴുതി അയച്ചത്?

അലഹബാദ്


ജവഹർലാൽ നെഹ്റു കത്തുകൾ അയക്കുമ്പോൾ മകൾ ഇന്ദിര എവിടെയാണ് ഉണ്ടായിരുന്നത്?

മുസ്സൂറി (Mussoorie)


പ്രാചീനകാലത്ത് കടലാസിനു പകരം മനുഷ്യൻ എഴുതാൻ ഉപയോഗിച്ചിരുന്നത് എന്താണ്?

ഭുർജപത്ര വൃക്ഷത്തിന്റെ തൊലിയും, താളിയോലയും


സൗത്ത് കെൻസിങ്‌ടൻ കാഴ്ചബംഗ്ലാവ് എവിടെയാണ്?

ലണ്ടൻ


ജവഹർലാൽ നെഹ്റു മകൾ ഇന്ദിരക്ക്‌ കത്തുകൾ എഴുതിയത് അയച്ചത് ഏതു ഭാഷയിലാണ്?
ഇംഗ്ലീഷ്


ഏത് ജീവിയുടെ ജീവിതഘട്ടങ്ങൾ നിരീക്ഷിക്കുമ്പോഴാണ് ജലജന്തുക്കൾ കര ജന്തുക്കളായി മാറുന്നത് എങ്ങനെ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്?

തവള


പ്രാചീന മനുഷ്യന്റെ കലാപരമായ സൃഷ്ടികൾ എവിടെയാണ് കാണാൻ കഴിയുന്നത്?

ഗുഹയുടെ ചുവരുകളിൽ (ഗുഹ ചിത്രങ്ങൾ)


ഭൂമിയിൽ നിന്നും തെറിച്ചു പോയത് എന്ന് കരുതുന്ന ഗോളം ഏത്?

ചന്ദ്രൻ


മനുഷ്യൻ ആദ്യകാലത്ത് നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്ത ആയുധങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്?

കല്ലുകൾ


സസ്ത നജീവികളിൽ മനുഷ്യനോട് ഏറ്റവും സാദൃശ്യമുള്ള ജീവി?

കുരങ്ങ്


നമുക്ക് സുഖശീതളമായി തോന്നിയത് കൊണ്ട് ചന്ദ്രന് നൽകിയ പേരെന്ത് ?

ശീതകിരൺ


പ്രാചീന ഈജിപ്തിലും ക്രീത്തിലും ബാബിലോണിലും ഉണ്ടായിരുന്ന ചിത്രലിപികൾ അറിയപ്പെടുന്നത്?

ഹൈറോഗ്ലിഫിക്ക്


ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?

ഋഗ്വേദം


ചെടികൾക്ക് ജീവനുണ്ടെന്ന് പരീക്ഷണ ങ്ങളിലൂടെ തെളിയിച്ച ശാസ്ത്രജ്ഞൻ?

സർ ജഗദീഷ് ചന്ദ്രബോസ്


പ്രാചീനകാലത്ത് അതികഠിനമായ തണുപ്പ് അനുഭവപ്പെട്ടിരുന്നത് കൊണ്ട് ആ യുഗത്തെ വിളിക്കുന്നത് എന്ത്?

ഹിമയുഗം


ജീവന്റെ ആദ്യരൂപങ്ങൾ ഉണ്ടായത് എവിടെ?

കടലിൽ


രണ്ടാംഘട്ടത്തിൽ രൂപപ്പെട്ട ജീവികൾ എവിടെയാണ് കഴിഞ്ഞിരുന്നത്

വെള്ളത്തിലും കരയിലും
(വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന ജീവികൾ)


ഭാഷകൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുമ്പോൾ മറ്റു ഭാഷകളിൽ നിന്നും എടുക്കാത്തതും ഒരു ഭാഷയുടെ സ്വന്തമായ പദങ്ങളാണെന്ന് പറയാവുന്നവയായി ജവഹർലാൽ നെഹ്റു ചൂണ്ടിക്കാട്ടുന്ന വാക്കുകൾ ഏതൊക്കെയാണ്?

മാതാവ്, പിതാവ്


നവീനശിലായുഗത്തിന്റെ അവസാനം രൂപം കൊണ്ട കടൽ ഏത്?

മധ്യധരണ്യാഴി (മെഡിറ്ററേനിയൻ കടൽ)


കുഞ്ഞുങ്ങൾക്ക് മുല കൊടുത്തു വളർത്തുന്ന ജീവികളെ പറയുന്നത്?

സസ്തനികൾ


കുഞ്ഞുങ്ങൾക്ക് മുല കൊടുത്തു വളർത്തുന്ന സസ്തന ജീവികൾക്ക് നെഹ്റു ഈ പുസ്തകത്തിൽ പരിചയപ്പെടുത്തിയ മറ്റുള്ള പേരുകൾ ഏവ ?

പണ്ഡജങ്ങൾ, ജരായുജങ്ങൾ


മംഗോളിയ വർഗ്ഗക്കാർ ചൈനയി ലേക്ക് കടന്നു കയറാതിരിക്കാൻ 1500 നാഴിക നീളത്തിലുള്ള ചൈനയിലെ നിർമിതി ഏത്?

മഹാപ്രാകാരം (വൻമതിൽ)


പരിഷ്കരിച്ച ഉപകരണങ്ങൾ, കൃഷി, ഗൃഹനിർമ്മാണം, കാലിവളർത്തൽ, മൺപാത്ര നിർമാണം, വസ്ത്രങ്ങളുടെ ഉപയോഗം തുടങ്ങിയവ ആരംഭിച്ച കാലഘട്ടം?

നവീന ശിലായുഗം


ഏതു ഭാഷയിൽ നിന്നും രൂപം കൊണ്ടതാണ് ഹിന്ദി, ഉറുദു, ബംഗാളി, മറാത്തി, ഗുജറാത്തി തുടങ്ങിയ ഭാഷകൾ?

സംസ്കൃതം


ഹിമാലയത്തിനും മധ്യേന്ത്യയും ദക്ഷിണേന്ത്യയും ഉൾപ്പെട്ട പ്രദേശത്തിനും ഇടയിൽ പ്രാചീനകാലത്ത് ഉണ്ടായിരുന്നത് എന്തായിരിക്കണം ?

കടൽ


ഭാരതത്തിലെ ഇതിഹാസ ഗ്രന്ഥങ്ങൾ?

മഹാഭാരതവും രാമായണവും


മനുഷ്യൻ സുന്ദരകലകൾ പഠിച്ചത് എപ്പോഴാണ്?

നഗരങ്ങൾ ഉണ്ടായതിനുശേഷം


ഏതു രാജ്യത്തെ രാജാക്കന്മാരാണ് ഫറോവമാർ എന്നറിയപ്പെടുന്നത്?

ഈജിപ്ത്

ഈജിപ്തിലെ പുരാതന രാജാക്കന്മാരുടെ ശവകുടീരങ്ങൾ അറിയപ്പെടുന്നത്?

പിരമിഡുകൾ


നെഹ്റു തന്റെ ആദ്യത്തെ കത്തിൽ ഭൂമിയുടെ ആദ്യ കാലത്തെ കുറിച്ച് ഏത് പുസ്തകത്തിൽ നിന്ന് പഠിക്കാനാണ് പറയുന്നത്?
പ്രകൃതി എന്ന പുസ്തകത്തിൽ നിന്ന്


ഇന്ത്യയിലെ പൂർവനിവാസികളിൽ ഏറ്റവും പുരാതന വർഗ്ഗം?

ദ്രാവിഡർ


ഒരു ഭാഷ വായിക്കാൻ ആദ്യമായി പഠിക്കേണ്ടത് എന്താണ്?

അക്ഷരമാല


അശോകചക്രവർത്തിയുടെ കൂറ്റൻ ശിലാസ്തംഭം സ്ഥിതി ചെയ്യുന്ന കോട്ട ഏത്?

അലഹബാദ് കോട്ട


വേദം എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ജ്ഞാനം


ആദ്യകാലത്ത് ആളുകൾ തമ്മിൽ കച്ചവടം നടന്നിരുന്ന രീതിക്ക് പറയുന്ന പേര്?

കൈമാറ്റ സമ്പ്രദായം (Barter System)


മനുഷ്യരിലെ നിറഭേദത്തിനു പ്രധാന കാരണം എന്ത്?

ശീതോഷ്ണ സ്ഥിതി


കല്ലുകൊണ്ടുള്ള ആയുധങ്ങളും മറ്റു ഉപകരണങ്ങളും മനുഷ്യൻ ഉപയോഗിച്ചിരുന്ന കാലത്തെ വിളിക്കുന്നത് എന്താണ്?

ശിലായുഗം


ഒരു പാറക്കല്ലിനെ നദിയിലൂടെ തടസ്സങ്ങളില്ലാതെ ഒഴുകിപ്പോകാൻ അനുവദിച്ചാൽ അത് ഒടുവിൽ എന്തായി തീരും?

കടൽത്തീരത്തെ മണൽ തരി


മെസൊ പ്പൊട്ടേമിയൻ പ്രദേശത്തെ നദികൾ ഏന്തൊക്കെയാണ് ?

യൂഫ്രട്ടീസ്, ടൈഗ്രീസ്


പുസ്തകങ്ങളോ ശിലാഫലകങ്ങളോ ഇല്ലാത്ത കാലത്തെ ചരിത്ര ശേഷിപ്പുകൾ നമുക്ക് ഇന്ന് കാണാൻ കഴിയുക എവിടെയാണ്?

കാഴ്ചബംഗ്ലാവിൽ (മ്യൂസിയം)


മനുഷ്യൻ ആദ്യമായി താമസം തുടങ്ങിയത് എവിടെയാണ്?

നദീതീരങ്ങളിൽ


ഹിമാലയത്തിനും വിന്ധ്യനും ഇടയിൽ ആര്യാവർത്തം എന്നറിയപ്പെട്ട പ്രദേശത്തിന്റെ അർദ്ധ ചന്ദ്ര ആകൃതി
കാരണം ആ പ്രദേശത്തിന് ലഭിച്ച പേര്?

ഇന്ദു രാജ്യം


‘കാവ്യരത്നം’ എന്ന് നെഹ്റു വിശേഷിപ്പിച്ച ഭഗവത്ഗീത ഏത് കൃതിയുടെ ഭാഗമാണ്?

മഹാഭാരതം


നവീനശിലായുഗക്കാർ വസ്ത്രം ഉണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ എന്തൊക്കെയാണ്?

മൃഗങ്ങളുടെ തോൽ, ചണതുണി തുടങ്ങിയവ


മനുഷ്യന്റെ ആദ്യ കണ്ടുപിടിത്തം എന്തായിരുന്നു?

തീ


പുരാതന വർഗ്ഗക്കാരുടെ ഇടയിൽ തൊഴിൽവിഭജനം ആരംഭിച്ചത് എപ്പോഴാണ്?

കൃഷി ആരംഭിച്ചതോടെ


ഇന്ത്യയിൽ പ്രാചീന ജനവിഭാഗങ്ങൾ ആദ്യമായി താമസമുറപ്പിച്ച നദീതീരങ്ങൾ ഏതൊക്കെയാണ്?
സിന്ധു, ഗംഗാ, യമുന


വേദങ്ങൾ ആദ്യകാലത്ത് തലമുറ കൈമാറി പഠിച്ചിരുന്നത് എങ്ങനെയാണ്?

ചൊല്ലി കേട്ട് മനപ്പാഠമാക്കി


സമൂഹത്തിൽ വിദ്യാഭ്യാസവും അതുവഴി ജ്ഞാനവും ഉണ്ടായിരുന്ന ജനവിഭാഗം ഏത്?
പുരോഹിതന്മാർ


നാലു വേദങ്ങളിൽ ഏറ്റവും പ്രാചീനമായ വേദം?

ഋഗ്വേദം


ആര്യന്മാർ ഉത്തരേന്ത്യയിൽ താമസമുറപ്പിച്ചപ്പോൾ പ്രദേശത്തിന് നൽകിയ പേര് എന്ത്?

ആര്യാവർത്തം


ഈജിപ്തിൽ ഉള്ള സ്ത്രീയുടെ തലയും സിംഹത്തിന്റെ ഉടലുമായുള്ള ഭീമാകാരമായ പുരാതന നിർമിതി ഏതാണ്?

സ്ഫിങ്‌സ്


പുരാതനകാലത്ത് മധ്യധരണ്യാഴിയിലെ പരിഷ്കൃതമായ നോസോസ് കൊട്ടാരം സ്ഥിതി ചെയ്തിരുന്ന ദീപ് ഏത്?

ക്രീത്ത് ദ്വീപ്


മഞ്ഞ വർഗ്ഗം എന്ന് പറയുന്ന മനുഷ്യ വർഗ്ഗം ഏതാണ്?

മംഗോളിയ വർഗ്ഗം


മഹാഭാരതം രചിച്ചത്?

വേദവ്യാസൻ


പ്രാചീന മനുഷ്യരുടെ പ്രധാന ഭക്ഷണം എന്തായിരിക്കാം എന്നാണ് നെഹ്റു പറയുന്നത്?

മാംസം


രാമായണം രചിച്ചത്?

വാല്മീകി


മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ബുദ്ധിശൂന്യമായ പ്രവർത്തി എന്ന് ജവഹർലാൽ നെഹ്റു പറയുന്നത് എന്തിനെ കുറിച്ചാണ്?

യുദ്ധം


സംസ്കൃതഭാഷയിൽ ആര്യൻ എന്ന
പദത്തിന്റെ അർത്ഥം?

മാന്യൻ (ശ്രേഷ്ഠൻ)


ജവഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധി ക്ക്‌ അയച്ച കത്തുകളുടെ സമാഹാരമായ ‘LETTERS FROM A FATHER TO HIS DAUGHTER’ എന്ന പുസ്തകം
ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ?

മുൻഷി പ്രേംചന്ദ്


1928 -ൽ എത്ര കത്തുകളാണ് ജവഹർലാൽ നെഹ്റു മകൾ ഇന്ദിരയ്ക്ക് അയച്ചത്?

30 കത്തുകൾ


ഇന്ന് കൽക്കരി ഖനികളായ ഇടങ്ങൾ പ്രാചീനകാലത്ത് എന്തായിരുന്നു?

കാടുകൾ


മനുഷ്യൻ ആദ്യകാലത്ത് തീ ഉണ്ടാക്കിയിരുന്നത് എങ്ങനെ ആയിരുന്നി രിക്കണം?

കല്ലുകൾ കൂട്ടിയുരസി


പുസ്തകങ്ങൾ ഇല്ലാത്ത കാലത്ത് രാജാക്കന്മാരും ചക്രവർത്തിമാരും തങ്ങളുടെ ഭരണ ചരിത്രം രേഖപ്പെടുത്തി വെച്ചത് എന്തിലാണ്?

സ്തംഭങ്ങളിലും കൽപ്പലകകളിലും


സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉൾപ്പെട്ടതിനെ പറയുന്നത്?

സൗരമണ്ഡലം


സൗരം എന്ന പദത്തിന്റെ അർത്ഥം?

സൂര്യനെ സംബന്ധിച്ചത്


1930 – 33 കാലഘട്ടത്തിൽ ജയിലിൽ കഴിയുമ്പോൾ ജവഹർലാൽ നെഹ്റു മകൾക്കയച്ച 196 ഓളം കത്തുകളുടെ സമാഹാരം ഏത് പേരിലാണ് പുസ്തകം ആക്കിയത്?
വിശ്വ ചരിത്രാവലോകം
(Glimpses of World History)


അഫ്ഗാനിസ്താൻ ആദ്യകാലത്ത് അറിയപ്പെട്ടത്?

ഗാന്ധാരം


ഗ്രഹങ്ങൾക്ക് പ്രകാശമുള്ളതായി
കാണുന്നത് എന്തുകൊണ്ട്?

സൂര്യന്റെ പ്രകാശം തട്ടുന്നതുകൊണ്ട്


മറ്റു മൃഗങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കിയത്?

ബുദ്ധിശക്തി (ആലോചന ശക്തി)


അച്ചടിവിദ്യ കണ്ടുപിടിക്കുന്നതിനുമുമ്പ് പുസ്തകങ്ങൾ എങ്ങനെയാണ് ഉണ്ടാക്കിയത്?
കൈകൊണ്ട് പകർത്തിയെഴുതി


നൂൽ നൂൽക്കുകയുംനെയ്യുകയും ചെയ്യുന്ന നാട്ടുകാർക്ക്‌ സഹായകമാകും എന്നതുകൊണ്ട് നെഹ്റുവും മകൾ ഇന്ദിരയും ഉപയോഗിച്ചിരുന്ന തുണി ഏത്?

ഖദർ


തൊടുന്നതെല്ലാം സ്വർണമായി തീരും എന്ന വരം ലഭിച്ച ഗ്രീക്ക് കഥകളിലെ രാജാവ്?

മിനോസ് (മിഡാസ്)


വിവിധ മനുഷ്യ വർഗ്ഗങ്ങളെ പഠിക്കുന്നതിനും തിരിച്ചറിയുന്നതിനും ഏറ്റവും സഹായകരമായ കാര്യമെന്താണ്?

ഭാഷ


ഏറ്റവും ആദ്യം ഉണ്ടായ സാഹിത്യരൂപം ഏത്?

ഗാനങ്ങളും കവിതകളും


പ്രാചീന കാലത്ത് ജനങ്ങൾ സമൂഹമായി ചേർന്ന് ജീവിക്കുന്നതിനെ പറയുന്നത് എന്താണ്?

ഗോത്രങ്ങൾ


I, II, III, IV, V…. എന്നിങ്ങനെ എഴുതുന്ന സംഖ്യകളെ പറയുന്ന പേര്?

റോമൻ സംഖ്യകൾ


എണ്ണകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് മൃതശരീരം ചീഞ്ഞു പോവാതെ സൂക്ഷിക്കുന്ന രീതി ഈജിപ്തിൽ ഉണ്ടായിരുന്നു ഇങ്ങനെ സംരക്ഷിച്ച മൃതശരീരങ്ങളെ വിളിക്കുന്നത് എന്താണ്?

മമ്മി

ഏതു ഭാഷാ കുടുംബത്തിൽ പെട്ടതാണ് തമിഴ്, മലയാളം, തെലുങ്ക്, കർണാടക തുടങ്ങിയ ഭാഷകൾ ദ്രാവിഡ ഭാഷാ കുടുംബം


ഇന്നും ചിത്രലിപി പ്രചാരത്തിലുള്ള രാജ്യം ഏത്?

ചൈന


പ്രാചീന തുർക്കിയിൽ വസിച്ചിരുന്നതും വാണിജ്യാവശ്യത്തിനായി ദീർഘങ്ങളായ സമുദ്രയാത്രകൾ ചെയ്തിരുന്നതുമായ ജനവിഭാഗം ഏത്?

ഫിനീഷ്യക്കാർ


1,2,3,4…..എന്നിങ്ങനെ എഴുതുന്ന സംഖ്യകളെ പറയുന്നത് എന്താണ്?

അറബി സംഖ്യകൾ


പുരാതനകാലത്തെ ഈജിപ്തിലെ ഭരണാധികാരികളെ വിളിച്ചിരുന്നത് എന്താണ്?

ഫറോവ


വേദങ്ങൾ എഴുതപ്പെട്ട കാലത്തെ അറിയപ്പെടുന്നത് ഏതു പേരിലാണ്?

വേദകാലം


ഇതിഹാസ കൃതികൾ രചിക്കപ്പെട്ട കാലം അറിയപ്പെടുന്നത് ഏതു പേരിലാണ്?

ഇതിഹാസകാലം


ഹിന്ദിയിൽ രചിക്കപ്പെട്ട പ്രസിദ്ധമായ രാമായണ കൃതി?

രാമചരിതമാനസം


രാമചരിതമാനസം എന്ന കൃതിയുടെ രചയിതാവ്?

തുളസി ദാസ്


ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം?

ജവഹർലാൽ നെഹ്റു


കുട്ടികൾ ജവഹർലാൽ നെഹ്റുവിനെ വിളിച്ചിരുന്ന പേര്?

ചാച്ചാജി


ജവഹർലാൽ നെഹ്റുവിന്റെ സമാധിസ്ഥലം?

ശാന്തിവനം


ഇന്ത്യയെ കണ്ടെത്തൽ, വിശ്വ ചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്?

ജവഹർലാൽ നെഹ്റു


സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്റു


ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.