KPSTA Swadhesh Mega Quiz 2022|ഇന്ത്യൻ സ്വാതന്ത്ര സമരവും കേരളവും|സ്വദേശ് മെഗാ ക്വിസ് 2022|LP, UP, HS, HSS, PSC

ഇന്ത്യൻ സ്വാതന്ത്ര സമരവും കേരളവും


1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തതാര്?

ടിപ്പു സുൽത്താൻ


സാമൂതിരി രാജാവിന്റെ നാവികസേനാ തലവന്മാരുടെ സ്ഥാന പേര്?

കുഞ്ഞാലിമരയ്ക്കാർ


തിരുവിതാംകൂറിൽനിന്ന് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ എന്ന്?

1910 സെപ്റ്റംബർ 26


വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എന്ന്?

1809 ജനുവരി 11


1947- ൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഐക്യകേരള കൺവെൻഷൻ നടന്ന നഗരം?

തൃശൂർ


ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിലുള്ള ശ്രീരംഗപട്ടണം ഉടമ്പടിയുടെ ഭാഗമായി മലബാർ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായത് ഏതു വർഷം?

1792


രാമകൃഷ്ണപിള്ളയെ നാടുകടത്തപ്പെട്ട പ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു?

ശ്രീമൂലം തിരുനാൾ


മൈസൂർ സിംഹം എന്നറിയപ്പെട്ടത്?

ടിപ്പുസുൽത്താൻ


കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

കെ കേളപ്പൻ


തിരുവിതാംകൂർ ഭരണത്തിൽ ഇടപെട്ടതിനാൽ ബ്രിട്ടീഷുകാരോട് പടപൊരുതിയ ധീരദേശാഭിമാനിയായ ഭരണാധികാരി ആര്?

വേലുത്തമ്പി ദളവ


മൈസൂർ കടുവ’ എന്നറിയപ്പെടുന്ന ഭരണാധികാരി?

ടിപ്പുസുൽത്താൻ


തിരുവിതാംകൂറും കൊച്ചിയും ചേർത്ത് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?

1949 ജൂലൈ 1


തിരുവിതാംകൂറിൽ ഉദ്യോഗ നിയമന ങ്ങളിൽ മലയാളികൾക്ക് പരിഗണന ആവശ്യപ്പെട്ട് 10, 028 പേർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് 1891 ജനുവരി 1- ന് സമർപ്പിച്ച നിവേദനം അറിയപ്പെടുന്നത് ഏത് പേരിൽ?

മലയാളി മെമ്മോറിയൽ


തൃശ്ശൂരിൽ ഐക്യകേരള കൺവെൻഷൻ നടന്ന വർഷം?

1947


മലയാളിയായ സർ സി ശങ്കരൻനായർ അമരാവതിയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനായ വർഷം?

1897


“തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌” എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?

ബാരിസ്റ്റര്‍ ജി.പി.പിള്ള


തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും ജാതിമതഭേദമില്ലാതെ സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1920 – 22 കാലത്തു നടന്ന പൗര സമത്വവാദ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനി ആര്?

ടി കെ മാധവൻ


കയ്യൂർ സമരം നടന്ന വർഷം?

1941


കേരളത്തിലെ ഉപ്പുസത്യാഗ്രഹ യാത്രയുടെ മാർച്ചിങ്ങ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ട അംശി നാരായണപിള്ള രചിച്ച ഗാനം ഏത്?

വരിക വരിക സഹജരെ വലിയ സഹന സമരമായി എന്നു തുടങ്ങുന്ന ഗാനം


കേരളം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാവുന്നതിനു മുമ്പ് 1792 99 കാലഘട്ടത്തിൽ ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു?

ബോംബെ സംസ്ഥാനത്തിന്റെ ഭാഗം


ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ് ആരാണ്?

ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ്


തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം?

1936 നവംബർ 12


ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന ആശയം നടപ്പിലാക്കാൻ കോൺഗ്രസ് സമ്മേളനം തീരുമാനിച്ച വർഷം?

1920 (നാഗ്പൂർ കോൺഗ്രസ് സമ്മേളനം)


ബ്രിട്ടീഷുകാർക്കെതിരെ പൊരുതുവാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കുണ്ടറവിളംബരം വേലുത്തമ്പിദളവ നടത്തിയത് എന്ന്?

1809 ജനുവരി 11


മാപ്പിള ലഹളയുടെ (മലബാർ കലാപം) ഭാഗമായി തിരൂരിൽ നിന്നും തടവുകാരെ ഗുഡ്സ് വാഗണിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകു ന്നതിനു നേതൃത്വം കൊടുത്ത ബ്രിട്ടീഷ് പോലീസ് ഓഫീസർ ആര്?

ഹിച്ച്കോക്ക്


നാട്ടുരാജ്യങ്ങളിലേക്ക് കൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങിയ വർഷം?

1920


1805 -ൽ വെല്ലസ്ലിയുടെ നേതൃത്വത്തിലുള്ള പട്ടാളത്തോട് പൊരുതി മരിച്ച മലബാറിലെ ഭരണാധികാരി ആരാണ്,?

കേരളവർമ്മ പഴശ്ശിരാജവ്


കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിനായി 1930 മാർച്ച് 13- ന് കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പു സത്യാഗ്രഹ യാത്രയ്ക്ക് നേതൃത്വം നൽകിയതാര്?

കെ കേളപ്പൻ


തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം സംബന്ധിച്ച ആഘോഷത്തിൽ പങ്കെടുക്കാനായി ഗാന്ധിജി തിരുവനന്തപുരത്തെത്തിയ വർഷം?

1937


കോൺഗ്രസിന്റെ ഏതു വർഷം നടന്ന സമ്മേളനമാണ് കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നീ പ്രദേശങ്ങൾ ചേർത്ത് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് തീരുമാനിച്ചത്?

1920 (നാഗ്പൂർ കോൺഗ്രസ് സമ്മേളനം )


കേരളത്തിൽ കോൺഗ്രസ് രൂപീകരിച്ച അയിത്തോച്ചാടന കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു?

കെ കേളപ്പൻ


വൈക്കത്തു നിന്നും തിരുവനന്തപുര ത്തേക്ക് മന്നത്ത് പത്മനാഭന്റെയും എകെ പിള്ളയുടെയും നേതൃത്വത്തിൽ1924- ൽ നടത്തിയ ജാഥയുടെ പേര് എന്താണ്?

സവർണ്ണ ജാഥ


പൊതു നിരത്തുകളിൽ കൂടി താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സമ്പ്രദായത്തെ വെല്ലുവിളിച്ചുകൊണ്ട് 1893 – ൽ വില്ലുവണ്ടി സമരം നടത്തിയ നവോത്ഥാന നായകൻ?

അയ്യങ്കാളി


സാമൂതിരിയുടെ നാവിക സേനാ തലവൻ മാരായ കുഞ്ഞാലിമാരിൽ ഏറ്റവും പ്രമുഖനാര്?

കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ നാലാമൻ


കേരളത്തിലെ അയിത്താചാരഫലമായി ട്ടുള്ള ജനങ്ങളുടെ യാതനകളെ പറ്റി കോൺഗ്രസിന്റെ 1923-ലെ കാക്കിനഡ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത് ആര്?

ടി കെ മാധവൻ


ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ആദ്യ വളണ്ടിയർ സംഘം കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് കാൽനടയായി പുറപ്പെട്ടത് ആരുടെ നേതൃത്വത്തിലാണ്?

ടി എസ് സുബ്രഹ്മണ്യൻ തിരുമുമ്പ്


1942 – ആഗസ്റ്റ് 8- ന് ബോംബെയിൽ ചേർന്ന ദേശീയ സമ്മേളനം എത്ര വയസിനു മുകളിലുള്ളവരോടാണ് ബ്രിട്ടീഷ് സർക്കാരിനെതിരെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അഹിംസാ സമരത്തിനാവശ്യപ്പെട്ടത്

16 വയസ്സ്


ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറിൽ 1921- ൽ നടന്ന കലാപം ഏത് പേരിലാണ് അറിയപ്പെട്ടത്?

മാപ്പിള ലഹള ( മലബാർ കലാപം)


മാപ്പിള സമരത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട 90 തടവുകാരെ നിറച്ച ഗുഡ്‌സ് വാൺ തമിഴ്നാട്ടിലെ പോത്തനൂർ എത്തുമ്പോഴേക്കും 64 പേരുടെ മരണം സംഭവിച്ചിരുന്നു ഈ ദുരന്തം അറിയപ്പെടുന്നത്?

വാഗൺ ട്രാജഡി (വാഗൺ ദുരന്തം)


വാഗൺ ട്രാജഡി ഉണ്ടായത് എന്ന്?

1921 നവംബർ 10


മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതി വീരസ്വർഗ്ഗം പ്രാപിച്ച ധീരദേശാഭിമാനി?

കേരളവർമ്മ പഴശ്ശിരാജാവ്


മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണജാഥയുടെ ഭാഗമായി ശുചീന്ദ്രത്തു നിന്നും തിരുവനന്തപുര ത്തേക്ക് നടത്തിയ ജാഥക്ക്‌ നേതൃത്വം നൽകിയത് ആര്?

ഡോ. എം ഇ നായിഡു


മലയാളി മെമ്മോറിയൽ സമർപ്പിച്ചതെന്ന്?

1891 ജനുവരി 1


പാവപ്പെട്ട കർഷകരുടെ ജീവിത ക്ലേശങ്ങളും, സംഘടിച്ചു കരുത്തരാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ‘പാട്ടബാക്കി’ എന്ന നാടകത്തിന്റെ രചയിതാവ്?

കെ ദാമോദരൻ


കേരള സിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി?

കേരളവർമ്മ പഴശ്ശിരാജ


കേരളവർമ്മ പഴശ്ശിരാജ കൊല്ലപ്പെട്ടത് ഏത് വർഷം?

1805


സത്യാഗ്രഹ മാർഗത്തിൽ വിജയിച്ച കേരളത്തിലെ ആദ്യ സമരം ഏത്?

വൈക്കം സത്യാഗ്രഹം


1921 ഏപ്രിൽ മാസം നടന്ന ഒന്നാമത്തെ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം?

ഒറ്റപ്പാലം


ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ 1929- ൽ ഡിസംബറിൽ ലാഹോറിൽ ചേർന്ന കോൺഗ്രസ് സമ്മേളനം അംഗീകരിച്ച മുഖ്യ പ്രമേയം എന്ത്?

പൂർണസ്വാതന്ത്ര്യ പ്രമേയം


ഇ.എം.എസ് നമ്പൂതിരിപ്പാട് ‘ഐക്യകേരളം’ എന്ന ആശയം മുന്നോട്ടു വച്ച കൃതി?

ഒന്നേകാൽക്കോടി മലയാളികൾ


ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഉത്തരവ് പ്രഖ്യാപിച്ച വർഷം?

1859 ജൂലൈ 26


കേരളത്തിൽ ക്വിറ്റിന്ത്യാ സമരത്തിൽ മുന്നണിയിൽ നിന്നു പ്രവർത്തിച്ച വിദ്യാർത്ഥിസംഘടന?

ദേശീയ വിദ്യാർത്ഥി സംഘടന(S.N.O)


1948 -ൽ കൊച്ചിയിൽ പ്രജാമണ്ഡലം മന്ത്രിസഭ രൂപീകരിച്ചപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?

ഇ. ഇക്കണ്ടവാര്യർ


നാവികസേനാ തലവന്മാരായിരുന്നവർക്ക് സാമൂതിരി രാജാവ് നൽകിയ സ്ഥാന പേര് എന്താണ്?

കുഞ്ഞാലി


സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പത്രവും പ്രസ്സും ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?

വക്കം അബ്ദുൽ ഖാദർ മൗലവി


കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം?

പഴശ്ശി വിപ്ലവം


തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് ആര്?

പട്ടം താണുപിള്ള


1941 ജനുവരിയിൽ രൂപീകരിക്കപ്പെട്ട കൊച്ചിരാജ്യ പ്രജാമണ്ഡലം ഏതുതരം സംഘടനയാണ്?

രാഷ്ട്രീയ സംഘടന


ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ പഴശ്ശിരാജ കൊല്ലപ്പെട്ട വർഷമേത് ?

1805


സ്വാതന്ത്ര്യ പോരാട്ടത്തോടൊപ്പം അയിത്തോച്ചാടന പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനം കോൺഗ്രസ് എടുത്തത് ഏത് സമ്മേളനത്തിലാണ്?

1923 ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ


വൈക്കം ക്ഷേത്രപരിസരവഴികളിൽ കൂടി കീഴ് ജാതിക്കാർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടപ്പോൾ മഹാകവി വള്ളത്തോൾ നാരായണമേനോൻ രചിച്ച കവിത?

ഫലപ്രാപ്തി


സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എവിടെക്കാണ്?

തിരുനെൽവേലി


കൊച്ചിരാജ്യ പ്രജാമണ്ഡലം ഏതു സംഘടനയിലാണ് പിന്നീട് ലയിച്ചത്?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്


നിസ്സഹകരണ പ്രമേയം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ഏത്?

1920 (നാഗ്പൂർ കോൺഗ്രസ് സമ്മേളനം)


1931 -ൽ മാർച്ചിൽ കോഴിക്കോട്ടെ കോമൺവെൽത്ത് കമ്പനിയിലെ നെയ്ത്തു തൊഴിലാളികൾ നടത്തിയ പണിമുടക്കിന്റെ പ്രത്യേകത?

കേരളത്തിലെ സംഘടിതമായ ആദ്യത്തെ പണിമുടക്ക്


ഉപ്പുസത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം കള്ളുഷാപ്പ് പിക്കറ്റിംഗ് തുടങ്ങിയ നിയമലംഘന സമരങ്ങളിൽ പങ്കെടുത്ത പ്രമുഖ വനിതകൾ ആരെല്ലാം?

എ വി കുട്ടിമാളു അമ്മ,
സി കുഞ്ഞിക്കാവമ്മ, ഗ്രേസി ആറോൺ


ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്കിയ തിരുവിതാംകൂർ രാജാവ്?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ


ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ പരാജയപ്പെട്ട വേലുത്തമ്പി ദളവ മണ്ണടി ക്ഷേത്രത്തിൽ വച്ച് ജീവത്യാഗം ചെയ്ത വർഷം ഏത്?

1809 ഏപ്രി 8


കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖപത്രമായി കിറ്റിന്ത്യ സമരകാലത്ത് പ്രസിദ്ധീകരിച്ച വാരിക ഏത്?

സ്വതന്ത്രഭാരതം


അധകൃത ജാതിക്കാർ എന്ന പേരിലറിയപ്പെട്ടവർക്ക് പൊതുവായി ഹരിജനങ്ങൾ എന്ന പേര് ഗാന്ധിജി നൽകിയത് ഏത് അർത്ഥത്തിലാണ്?

ദൈവത്തിന് ഇഷ്ടപ്പെട്ടവർ


പൗരസമത്വവാദ പ്രക്ഷോഭണത്തെ പിന്തുണച്ച എ കെ പിള്ളയുടെ പത്രത്തിന്റെ പേര്?

സ്വരാട്


തമിഴ്നാട്ടിൽ നിന്നും വൈക്കം സത്യാഗ്രഹികൾക്ക്‌ പിന്തുണയുമായി എത്തിയ നേതാവ് ആര്?

പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ


കയ്യൂർ സമരത്തിൽ സമരത്തെ തുടർന്നുള്ള ആക്രമത്തിൽ പുഴയിൽ ചാടി ജീവൻ നഷ്ടമായ പോലീസുകാരന്റെ പേര്?

സുബ്ബരായൻ


മലബാർ ജില്ലാ അടിസ്ഥാനത്തിലുള്ള കോൺഗ്രസിന്റെ അവസാന സമ്മേളനം നടന്ന വർഷം?

1920 (മഞ്ചേരി)


1934 -ൽ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ പഠിപ്പുമുടക്കി യതാണ് രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി സമരം ഈ സമരം എന്തിനെതിരെ ആയിരുന്നു?

ഫീസ് വർധനക്കെതിരെ


കയ്യൂർ സമരഭടന്മാർ കണ്ണൂർ ജയിലിൽ തൂക്കിലേറ്റപ്പെട്ടത് എന്നായിരുന്നു?

1943 മാർച്ച് 29


രാഷ്ട്രീയാവശ്യത്തിനായി ഭിന്നതകൾ മറന്ന് വ്യത്യസ്ത സമുദായങ്ങളൊത്തു ചേർന്ന് തിരുവിതാംകൂറിൽ നടത്തിയ ആദ്യ ബഹുജന പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം (1932)


1600 -ൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലുള്ള ‘കുഞ്ഞാലിയെ ഉപദ്രവിക്കില്ല’ എന്ന ഉറപ്പ് ലംഘിച്ച് കുഞ്ഞാലിയെ ചതിയിൽ തടവിലാക്കിയ പോർച്ചുഗീസ് തലവൻ ആര്?

ഫർട്ടാഡോ


മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം രൂപീകൃതമായ വർഷം?

1956 നവംബർ 1


തിരുവിതാംകൂറിൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവർക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് 13, 176 പേർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് 1896 സെപ്റ്റംബർ 3 -ന് സമർപ്പിച്ച നിവേദനം അറിയപ്പെടുന്നത് ഏത് പേരിൽ?

ഈഴവ മെമ്മോറിയൽ


ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്ന്?

1931 നവംബർ 1


ഗുരുവായൂർ സത്യാഗ്രഹത്തിലെ വളണ്ടിയർ സംഘത്തിന്റെ ക്യാപ്റ്റൻ ആരായിരുന്നു?

എ കെ ഗോപാലൻ


വൈക്കം സത്യാഗ്രഹം ആരംഭിച്ചത് എന്ന്?

1924 മാർച്ച് 30 ന്


സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ ആരാണ്?

പി.രാജഗോപാലാചാരി


1930 മാർച്ച് 12 -ന് സബർമതിയിൽ നിന്ന് ആരംഭിച്ച ദണ്ഡി യാത്രയിൽ എത്ര മലയാളികൾ ആണ് പങ്കെടുത്തത്?

4- പേർ


ക്ഷേത്ര സത്യാഗ്രഹദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?

1931 സെപ്റ്റംബർ 25


ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് തിരുവിതാംകൂർ ഭരണത്തിൽ ജനസംഖ്യാനുപതികമായി പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം ഏത്?

നിവർത്തന പ്രക്ഷോഭം


വൈക്കം സത്യാഗ്രഹത്തിലൂടെ നേടിയെടുത്ത അവകാശം എന്താണ്?

ക്ഷേത്ര പരിസര വഴികളിൽ കൂടി കീഴ്ജാതി ഹിന്ദുക്കൾക്കും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു


1916 -ൽ കോൺഗ്രസിന്റെ മലബാർ ജില്ലാ കമ്മിറ്റിയുടെ ഒന്നാം മലബാർ രാഷ്ട്രീയ സമ്മേളനം പാലക്കാട് ചേർന്നപ്പോൾ അധ്യക്ഷ ആരായിരുന്നു?

ആനി ബസന്റ്


കരിവെള്ളൂർ സമരം നടന്ന വർഷം?

1946


കയ്യൂർ സമരത്തിൽ പങ്കെടുത്തതിനു വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചു പേരിൽ പ്രായപൂർത്തിയാകാത്തതിനാൽ ഒഴിവാക്കപ്പെട്ടതാര്?

ചൂരിക്കാടൻ കൃഷ്ണൻ നായർ


കേരളത്തിൽ തൊഴിലാളി പ്രസ്ഥാനത്തിനു തുടക്കമിട്ട റെയിൽവേ പണിമുടക്ക് നടന്നതെന്ന്?

1928


1931- ൽ തിരുവിതാംകൂറിൽ യൂത്ത് ലീഗ് രൂപീകരിച്ചത് ആരുടെ നേതൃത്വത്തിലാണ്?

പൊന്നറ ശ്രീധർ


1909 തിരുവിതാംകൂറിലാദ്യമായി സ്കൂൾ പ്രവേശനം, സഞ്ചാര സ്വാതന്ത്രം, തൊഴിലാളികൾക്ക് കൂടുതൽ കൂലി തുടങ്ങിയവ ആവശ്യപ്പെട്ടു നടത്തിയ കർഷക സമരത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ?

അയ്യങ്കാളി


ഏത് മൈസൂർ ഭരണാധികാരിയുടെ തലസ്ഥാനമായിരുന്നു ശ്രീരംഗപട്ടണം?

ടിപ്പു സുൽത്താന്റെ


1921 – ൽ ഒറ്റപ്പാലത്ത് നടന്ന ഒന്നാമത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു?

ടി പ്രകാശം


എ കെ ഗോപാലന്റെ നേതൃത്വത്തിൽ കണ്ണൂർ മുതൽ മദ്രാസ് വരെ കാൽനടയായി പട്ടിണി ജാഥ നടത്തിയത് ഏത് വർഷമാണ്?

1936


സരോജിനി നായിഡു അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം നടന്നത് ഏതു വർഷം?

1923 (പാലക്കാട്)


കയ്യൂരിലെ കര്‍ഷക സംഘാംഗങ്ങള്‍ ജന്മിത്വത്തിനെതിരെ നടത്തിയ പ്രക്ഷോഭം?

കയ്യൂർ സമരം


ഹിന്ദു- മുസ്ലിം മൈത്രിയുടെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും സംയുക്തസമരമായി ഇന്ത്യയിൽ നടന്ന സമരത്തിനു നേതൃത്വം നൽകിയ പ്രസ്ഥാനം?

കോൺഗ്രസ്- ഖിലാഫത്ത് പ്രസ്ഥാനം


പുന്നപ്ര -വയലാർ സമരം നടന്ന വർഷം?

1946


വൈക്കം സത്യാഗ്രഹികളെ സന്ദർശിക്കാനെത്തിയ കോൺഗ്രസിന്റെ ദേശീയ നേതാവ് ആര്?

ഗാന്ധിജി


1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തതാര്?

ടിപ്പു സുൽത്താൻ


ആന്ധ്രാ കേസരി എന്നറിയപ്പെടുന്നു?

ടി പ്രകാശം


സവർണജാഥ സംഘടിപ്പിക്കപ്പെട്ടത് ആരുടെ നിർദ്ദേശപ്രകാരമാണ്?

ഗാന്ധിജി


1928 -ൽ പയ്യന്നൂരിൽ ചേർന്ന 4- മത് കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?

ജവഹർലാൽ നെഹ്റു


പയ്യന്നൂർ സമ്മേളനം പാസാക്കിയ പ്രമേയങ്ങളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രമേയം ഏതാണ്?

പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം


മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്?

ഇ.എം.എസ് നമ്പൂതിരിപ്പാട്


കൊച്ചി രാജ്യത്ത് നികുതി നൽകുന്ന പൗരൻമാർക്ക് മാത്രം വോട്ടവകാശമുള്ള നിയമസഭ നിലവിൽ വന്ന വർഷം?

1925

കയ്യൂർ സമരം നടന്ന ജില്ല?

കാസർകോട്


വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ ദിനം വളണ്ടിയർ ആയി തെരഞ്ഞെടുക്ക പ്പെട്ടവർ ആരെല്ലാം?

കെ പി കേശവമേനോൻ, ടി കെ മാധവൻ. ഒരു പുലയ വളണ്ടിയർ എന്നിങ്ങനെ മൂന്ന് പേർ


മലയാളി മെമ്മോറിയലിന്റെ ആശയം ഉൾകൊണ്ട് ഡോ പൽപ്പു നേതൃത്വം നൽകിയ നിവേദനം?

ഈഴവ മെമ്മോറിയൽ


ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു, യതീന്ദ്രദാസ് എന്നീ വിപ്ലവകാരികൾ ജയിലിൽ ആരംഭിച്ച നിരാഹാര സമരത്തിനൊടുവിൽ യതീന്ദ്രദാസിന്റെ മരണം എന്നായിരുന്നു?

1929 സെപ്റ്റംബർ 13-ന്


കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ തുടക്കം എന്ന് പറയാവു ന്ന യുവജന, വിദ്യാർത്ഥി സമ്മേളനങ്ങൾ ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്?

യതീന്ദ്രദാസിന്റെ ഉപവാസ മരണം


കയ്യൂർ സമരം നടന്ന വർഷം ഏത്?

1941


എല്ലാ വിഭാഗം ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനവകാശം നേടിയെടുക്കാൻ സത്യാഗ്രഹം നടത്താൻ ഗാന്ധിജി, കോൺഗ്രസ് ദേശീയ കമ്മിറ്റി എന്നിവരുടെ അനുവാദം കേളപ്പജി നേടിയെടുത്തത് കോൺഗ്രസിന്റെ ഏത് ദേശീയ സമ്മേളനത്തിലാണ്?

1931 ജൂലൈ 12 (ബോംബെ)


ശ്രീരംഗപട്ടണം ഉടമ്പടി ഏത് വർഷം?

1792


സി വി കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത് എന്നാ ണ്?

1938 ഫെബ്രവരി – 24


പഴശ്ശിസ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം?

മാനന്തവാടി


1947 ഏപ്രിലിൽ തൃശൂരിൽ ചേർന്ന ഐക്യകേരള കൺവെൻഷൻ ഉദ്ഘാടനം ചെയ്തതാര്?

കൊച്ചി രാജാവ്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.