Current Affairs January 2022|Current Affairs | monthly Current Affairs in Malayalam 2022

2022 ജനവരി മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണകടലാസ് രഹിത ഹൈക്കോടതി?

കേരള ഹൈക്കോടതി


ആദിവാസി നേതാവ് പി കെ ജാനു പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ?

പസീന


കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ?

കെ സി റോസക്കുട്ടി


സർ പദവി ലഭിച്ച ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി?

ടോണി ബ്ലയർ


കുടുംബ തർക്കം പരിഹരിക്കാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ സംരംഭം?

സ്വസ്ഥം


പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏത്?

ജയ ജയ്റ്റലി കമ്മിറ്റി


ശബ്ദമില്ലാത്ത കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന
The day I almost lost my voice എന്ന പുസ്തകം രചിച്ചത്?

നവ്യ ഭാസ്കർ


സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പുതിയ പേര്?

വിദ്യാകിരണം


മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ്?

മീററ്റ് (ഉത്തർപ്രദേശ്)


കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ ഏത്?

റേഡിയോ കേരള


മാധ്യമ രംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം നേടിയത്?

മഹേഷ് കുമാർ


കേരളത്തിലെ യുവജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി തുടക്കമിട്ട പദ്ധതി?

കേരള നോളജ് മിഷൻ


കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

കേരളം


2022 -ൽ നടക്കുന്ന ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിന്റെ വേദി?

ഖത്തർ


സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ നിർമ്മിക്കുന്ന സ്റ്റേഡിയങ്ങൾ ഏത് പേരിലറിയപ്പെടുന്നു?

പിങ്ക് സ്റ്റേഡിയങ്ങൾ


ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്ലാനറ്റോറിയം ആയ വിവേകാനന്ദ പ്ലാനറ്റോറിയം നിലവിൽ വരുന്നത് എവിടെയാണ്?

മംഗലുരു


2021- ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ബുധിനി എന്ന കൃതിയുടെ രചയിതാവ്?

സാറാജോസഫ്


2022 ജനവരിയിൽ കുട്ടികൾക്കുള്ള കോവിഡ്-19 വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം?

ലക്ഷദീപ്


2022 ജനവരിയിൽ അമേരിക്കയിൽ നടക്കുന്ന ഇന്ത്യ, അമേരിക്ക, കാനഡ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസം?

സീ ഡ്രാഗൺ 2022


കേരളത്തിലെ ഹയർസെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണം ശുപാർശ ചെയ്ത കമ്മിറ്റി?

ഖാദർ കമ്മിറ്റി


കേരളത്തിന്റെ 14- മത് പഞ്ചവത്സരപദ്ധതി ആരംഭിക്കുന്നത്?

2022 ഏപ്രിൽ 1 – മുതൽ


‘ഗേറ്റ് വേ ഓഫ് മുസിരിസ് ‘ എന്ന വിശേഷണമുള്ള സംസ്ഥാനത്തെ ആദ്യ പൈതൃക ബീച്ച്?

മുനയ്ക്കൽ


കോവിഡിന്റെ മൂന്നാം തരംഗത്തിനെതിരെ കേരള പോലീസ് ആവിഷ്കരിച്ച ക്യാമ്പയിൻ?

ബി ദ വാറിയർ


സംസ്ഥാനത്തെ 14 ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നു. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്ന് എവിടെയാണ്?

ആശ്രാമം (കൊല്ലം)


2022 ലെ ഏഷ്യൻ ഗെയിംസ് വേദി?

ചൈന


ആരുടെ സ്മരണാർത്ഥമാണ് തിരുവനന്തപുരം കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ ശലഭോദ്യാനം തുറക്കുന്നത്?

സുഗതകുമാരി


ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ?

കൊച്ചി


2022- ലെ ഏഷ്യാകപ്പ് വനിതാ ഫുട്ബോൾ വേദി?

ഇന്ത്യ


നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പായ ‘നിയോ ക്രാഡിൽ’ പദ്ധതിക്ക് തുടക്കമായ ജില്ല?

കോഴിക്കോട്


4 മണിക്കൂർ കൊണ്ട് ഒമിക്രോൺ വകഭേദവും കോവിഡും സ്ഥിരീകരിക്കാൻ കഴിയുന്ന പരിശോധന കിറ്റ്?

ഒമിഷുഗർ


ഫ്രാൻസിലെ മാഴ്‌സെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം?

ഇഹു


2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?

മിതാലി രാജ്


പ്രഥമ കേരള ഒളിമ്പിക്സ് നടക്കുന്ന ജില്ല?

കണ്ണൂർ


2022 ജനുവരിയിൽ അന്തരിച്ച ലോക പ്രസിദ്ധ കെനിയൻ പരിസ്ഥിതി പ്രവർത്തകനായ പാലിയോ ആന്ത്രോപോളജിസിസ്റ്റ്?

റിച്ചാർഡ് ലീക്കി (ആനവേട്ട കാർക്കെതിരെ ശക്തമായി പോരാടി)


ഏഷ്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF)
നിലവിൽ വരുന്ന രാജ്യം?

ഇന്ത്യ


വാക്സിൻ എടുക്കാത്തതിനെ തുടർന്ന് സെർബിയൻ ടെന്നീസ് താരമായ നൊവാക് ജാക്കോവിച്ചിനെ സമൂഹത്തിനു ഭീഷണിയായി പ്രഖ്യാപിച്ച രാജ്യം?

ആസ്ട്രേലിയ


വിദ്യാർഥികളിൽ വായന വളർത്തുന്നതിനായി സ്കൂളുകളിൽ വായനക്ക് പിരീഡ് ആരംഭിക്കുന്ന സംസ്ഥാനം?

തമിഴ്നാട്


ലോക യുദ്ധഅനാഥരുടെ ദിനം?

ജനുവരി 6


ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 2022 – ൽ വ്യത്യസ്ത പ്രമേയങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച വിവിധ അന്തർദേശീയ വർഷാചരണങ്ങൾ?

അന്തർദേശീയ ചെറുകിട മത്സ്യബന്ധനം & മത്സ്യ കൃഷിവർഷം
( International year of Artisans fisheries and Aquaculture IYAFA )

അന്തർദേശീയ ഗ്ലാസ് വർഷം
( International year of Glass IYG )

സുസ്ഥിര വികസനത്തിനായുള്ള അടിസ്ഥാന ശാസ്ത്രവർഷം
( International Year of Basic Science for Sustainable Development IYBSSD )


2022 ജനുവരിയിൽ അന്തരിച്ച ഈ വർഷത്തെ (2022- ലെ ) ഹരിവരാസന പുരസ്കാരജേതാവ്

ആലപ്പി രംഗനാഥ്


പശുക്കൾക്ക് ചിപ്പ് ഘടിപ്പിച്ചു വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനം രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന സംസ്ഥാനം?

കേരളം


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി പുതുതായി നിയമിതനായ ചലച്ചിത്ര സംവിധായകൻ?

രഞ്ജിത്ത്


2022 ജനുവരിയിൽ അന്തരിച്ച മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യ കറുത്ത വർഗക്കാൻ ?

ഡിസ്നി പോയ്ട്യർ (Sidney Poitier)


കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ?

ഷാജി എൻ കരുൺ


ലോക ഹിന്ദി ദിനം?

ജനുവരി 10


നൂറു വർഷം മുമ്പ് ആദ്യമായി ഇൻസുലിൻ കുത്തിവെപ്പിന് വിധേയനായ വ്യക്തി?

ലിയനാഡ് തോംസൺ


ഡെൽറ്റയുടെയും ഒമിക്രോണിന്റെയും പുതിയ സങ്കരയിനം വൈറസ്?

ഡെൽറ്റാക്രോൺ


കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോൺ കണ്ടെത്തിയ രാജ്യം?

സൈപ്രസ്


2021-ലെ 14- മത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം ലഭിച്ച കെ സച്ചിദാനന്ദന്റെ കവിതാ സമാഹാരം?

ദുഃഖം എന്ന വീട്


ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള പരമ്പര?

ദി ക്രൗൺ


നൂറിലധികം ശലഭ ഇനങ്ങളെ കണ്ടെത്തിയ കേരളത്തിലെ വന്യജീവി സങ്കേതം?

ആറളം വന്യജീവി സങ്കേതം


നരകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഗർത്തമുള്ള രാജ്യം?

തുർക്ക്മെനിസ്ഥാൻ


ലോകത്തെ കരുത്തുറ്റ പാസ്പോർട്ടു കളിൽ ഇന്ത്യയുടെ സ്ഥാനം?

83


2021- ലെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നേടിയ സേതുവിന്റെ കഥ?

അപ്പുവും അച്ചുവും


അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്തവർഗക്കാരി യായ വിഖ്യാത കവയിത്രി?

മായ ആഞ്ചലോ


കോവിഡ് 19 വാക്സിനേഷനെ ക്കുറിച്ചുള്ള ഇന്ത്യയുടെ സ്മരണാർഥ തപാൽ സ്റ്റാമ്പിൽ ഉൾപ്പെട്ട വാക്സിൻ?

കോവാക്സിൻ


2022 വിരമിക്കുവാൻ പോകുന്ന ഇന്ത്യയിൽ നിന്നുള്ള ലോക വനിത ടെന്നീസ് താരം?

സാനിയ മിർസ


കള്ള ടാക്സിയുമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന സംവിധാനം?

ഓപ്പറേഷൻ ഹലോ ടാക്സി


കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ ?

മധുപാൽ


കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി നിയമിതയാവുന്നത്?

പി എസ് ശ്രീകല


സർക്കാർ ബസ്സിൽ ജിപിഎസ് സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം?

കേരളം


കൊച്ചി വാട്ടർ മെട്രോ പ്രൊജക്റ്റിനു വേണ്ടി നിർമ്മിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ബാറ്ററി പവർ ഇലക്ട്രിക് ബോട്ട് ഏതാണ്?

മുസിരിസ്


2022- ജനുവരിയിൽ കേരള സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ?

മുരളി ചീരോത്ത്


കടലോര കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സർക്കാർ പദ്ധതി?

പുനർഗേഹം


ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ
10 – മത്തെ ചെയർമാനായി നിയമിതനാവുന്ന ശാസ്ത്രജ്ഞൻ?

ഡോ. എസ് സോമനാഥ്
(അഞ്ചാമത്തെ മലയാളി)


ആറളം വന്യജീവി സങ്കേതത്തിൽ പുതുതായി കണ്ടെത്തിയ ശലഭ ഇനം?

വെള്ളിവര നീലി


ഇന്ത്യയിലാദ്യമായി ജനപങ്കാളിത്ത ത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം?

കേരളം


18 കോടി വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഇക്ത്യസോർ എന്ന വമ്പൻ ജലജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം?

ബ്രിട്ടൺ


നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം?

ഗാസിയാബാദ് (ഉത്തർപ്രദേശ്)


2022 ജനവരിയിൽ അന്തരിച്ച കഥകിനെ ലോക പ്രശസ്തമാക്കിയ വിഖ്യാത നർത്തകൻ?

പണ്ഡിറ്റ് ബിർജു മഹാരാജ്


ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ്?

ലോങ്ങിവാല (രാജസ്ഥാൻ)


പനാമ മഴക്കാടുകളിൽ കണ്ടെത്തിയ പുതിയ ഇനം തവളക്ക്‌ ഏത് പരിസ്ഥിതി പ്രവർത്തകയുടെ പേരാണ് നൽകിയത്?

ഗ്രെറ്റ ത്യുൺ ബർഗ്


ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത്?

കുമ്പളങ്ങി പഞ്ചായത്ത്


108 അടി ഉയരത്തിൽ ശ്രീ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്


ദേശീയ സ്റ്റാർട്ടപ്പ് ദിനമായി കേന്ദ്ര സർക്കാർ ആഘോഷിക്കാൻ തീരുമാനിച്ച ദിവസം?

ജനുവരി 16


ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം ലഭിച്ച മലയാളി?

ഡോ സുഭാഷ് നാരായണൻ


കേന്ദ്ര ഗവൺമെന്റിന്റെ ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള ഭക്ഷണ പദ്ധതി?

ആയുർവേദ ആഹാർ


മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ജോൺ പെന്നി ക്വിക്കിന് ബ്രിട്ടനിൽ സ്മാരക നിർമ്മിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്


77 വർഷങ്ങൾക്കുശേഷം ആൻഫ്രാങ്കിന്റെ ഒറ്റുകാരനാണെന്ന് ചരിത്ര സംഘം കണ്ടെത്തിയ വ്യക്തി?

ആൾ വാൻഡെൻ ബർഗ്


അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർ ക്കെതിരെയുള്ള കേരള പോലീസ് നടപടി?

ഓപ്പറേഷൻ പി ഹണ്ട്


ഇന്ത്യ ചൈന അതിർത്തിയിൽ ചൈന പണിയുന്ന വിവാദം പാലം?

പാംങ്കോങ് പാലം


ലോകത്ത് കണ്ടിരിക്കേണ്ട 6 പൊതു മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച കേരളത്തിലെ മ്യൂസിയം?

ഫ്രീഡം സ്ക്വയർ മ്യൂസിയം (കോഴിക്കോട്)


കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വരുന്ന ബീച്ച് ?

ആലപ്പുഴ ബീച്ച്


യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് ആവുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത?

റോബർട്ട മെറ്റ്സോല


ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതിയിൽ നിന്ന് ദീപം ദേശീയ യുദ്ധസ്മാരകത്തിലേക്ക് ലയിപ്പിച്ച എയർമാർഷൽ?

ബാലഭദ്ര രാധാകൃഷ്ണൻ


2022 ജനുവരിയിൽ മരണപ്പെട്ട കബോഡിയൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ജയന്റ് പൗച്ച്ട് റാറ്റ് ഇനത്തിൽപ്പെട്ട എലി?

മഗാവ


റിപ്പബ്ലിക് ദിനത്തിലെ സൈനിക സംഗീത പരിപാടിയായ ബീറ്റിംഗ് ദ റിട്രീറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗാന്ധിജിയുടെ ഇഷ്ടഗാനം?

സ്കോട്ടിഷ് കവി ഹെന്റി ഫ്രാൻസിസ് രചിച്ച “അബൈഡ് വിത്ത് മീ “


കേരളത്തിലെ ആദ്യ ഹെൽത്ത് എടിഎം (ATM) സ്ഥാപിച്ചിരിക്കുന്നത്?

എറണാകുളം ജനറൽ ആശുപത്രി


തനത് ഭക്ഷണവിഭവങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ്?

പിങ്ക് കഫേ


ആഗോളതാപനം മൂലം ഏത് ഏഷ്യൻ രാജ്യമാണ് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചത്?

ഇന്ത്യോനേഷ്യ


ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം?

നുസാൻതാര


2021 ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട കായിക താരം?

സ്മൃതി മന്ദാന


സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022ലെ സമഗ്രസംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്കാരം ലഭിച്ചതാർക്ക്?

കെ സച്ചിദാനന്ദൻ


ദേശീയ വിനോദസഞ്ചാര ദിനം?

ജനുവരി 25


2022- ലെ ദേശീയ വിനോദ സഞ്ചാരദിനത്തിന്റെ പ്രമേയം?

Rural and Community Centric Tourism


നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ‘കാഴ്ച – ലോക നാടക ചരിത്രം’ എന്ന ഗ്രന്ഥം രചിച്ചത്?

രാജൻ തിരുവോത്ത്


2022 ജനുവരിയിൽ അന്തരിച്ച
ആർ നാഗസ്വാമി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുരാവസ്തുഗവേഷണം


സുഭാഷ് ചന്ദ്രബോസിനന്റെ 125 – മത് ജന്മദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ്?

ഇന്ത്യ ഗേറ്റ്


ഇന്ത്യാഗേറ്റിൽ സ്ഥാപിക്കാൻ പോകുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഗ്രാനൈറ്റ് പ്രതിമയുടെ ശില്പി?

അദ്വൈത ഗന്ധനായിക് (ഒഡീഷയിലെ പ്രശസ്ത ശില്പി)


2022- ജനുവരി 26 -ന് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?

73-മത്


2022ലെ 73 -മത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ നിന്നും വിരമിച്ച കുതിര?

വിരാട്


ഏത് സ്വാതന്ത്രസമര സേനാനിയുടെ ജന്മദിനം ഉൾപ്പെടുത്തിയിട്ടാണ് ഇനി ജനവരി 24 ന് പകരം ജനവരി 23 ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്?

സുഭാഷ്ചന്ദ്രബോസ്


2022 ജനുവരിയിൽ കുട്ടികളുടെ സൈബർ സുരക്ഷക്കായി യൂണിസെഫിന്റെ സഹായത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി?

-ഡി -സേഫ്‌


2022- ലെ സുഭാഷ് ചന്ദ്രബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആര്?

വിനോദ് ശർമ


ദക്ഷിണേന്ത്യയിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിർമ്മിച്ചത് എവിടെയാണ്?

കാസർകോട്


2022- ൽ മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്കാരം ലഭിച്ച മലയാളി സൈനികൻ?

എം ശ്രീജിത്ത്


2022 – ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ച ഇന്ത്യയുടെ മുൻ സംയുക്ത സേനാ മേധാവി?

ബിപിൻ റാവത്ത്


2022 – ൽ കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ചവർ?

പി നാരായണക്കുറുപ്പ് (കവി)

ശങ്കരനാരായണ മേനോൻ ചുണ്ടയിൽ (കളരി ആചാര്യൻ)

കെ വി റാബിയ (സാമൂഹ്യപ്രവർത്തക)

ഡോ ശോശാമ്മ ഐപ്പ് (വെച്ചൂർ പശു പരിപാലനം)


പത്മശ്രീയും കരസേനയുടെ പരമ വിശിഷ്ടസേവാമെഡലും ഒരുമിച്ച് നേടിയ വ്യക്തി ഏത്?

നീരജ് ചോപ്ര


അസാധാരണമായ സേവനത്തിന് രാജ്യത്തിന്റെ ആദരവ് ലഭിച്ച ആദ്യത്തെ കുതിര?

വിരാട്


സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി?

കൂടും കോഴിയും


നീയോ കോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം?

ദക്ഷിണാഫ്രിക്ക


ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം?

വിശാഖപട്ടണം


മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിൻ ആയ ‘ബിബിവി 154’വികസിപ്പിച്ചത് ?

ഭരത് ബയോടെക്


ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്?

വി അനന്ത നാഗേശ്വരൻ


ഐഎസ്ആർഒ യുടെ (ISRO) പ്രഥമ സൗര ദൗത്യം?

ആദിത്യ എൽ-1


2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ് കിരീടം നേടിയത്?

ആഷ്‌ലി ബാർട്ടി (ഓസ്ട്രേലിയ)


2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയത്?

റാഫേൽ നഡാൽ (സ്പാനിഷ് താരം)


ചരിത്രത്തിൽ ഏറ്റവും കൂടുതൽ
ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരം എന്ന ബഹുമതി ലഭിച്ച സ്പാനിഷ് താരം?

റാഫേൽ നഡാൽ


ഏത് ആത്മീയനേതാവ് എഴുതിയ പുസ്തകമാണ് ‘ The Little Book of Encouragement’

ദലൈലാമ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.